Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202328Thursday

80000 രൂപ മാത്രം വായ്പയെടുത്ത രാജേന്ദ്രൻ നായരുടെ പേരിൽ 25 ലക്ഷം രൂപയുടെ ലോൺ എടുത്തെന്ന് വരുത്തിത്തീർത്തു; മനംനൊന്ത് ജീവനൊടുക്കുമ്പോൾ 40 ലക്ഷം വായ്പാ കുടിശ്ശികയും; ഒടുവിൽ പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികൾക്ക് വിലങ്ങ് വീഴുന്നു; മുൻ കെ പി സി സി ഭാരവാഹി കെ കെ എബ്രഹാമിന്റെ വിശ്വസ്തൻ സജീവൻ കൊല്ലപ്പള്ളിയെ അറസ്റ്റ് ചെയ്ത് ഇഡി

മറുനാടൻ മലയാളി ബ്യൂറോ
September 27, 2023 | 10:31 pm

കോഴിക്കോട്: വയനാട് പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ കെ പി സി സി ഭാരവാഹി കെ കെ എബ്രഹാമിന്റെ വിശ്വസ്തൻ സജീവൻ കൊല്ലപ്പള്ളിയെ ഇഡി അറസ്റ്റ് ചെയ്തു. വായ്‌പ്പാ തട്ടിപ്പിന് ഇടനില നിന്ന് കള്ളപ്പണം വെളുപ്പിച്ചു എന്നാണ് കേസ്. ചോദ്യം ചെയ്യാനായി സജീവൻ കൊല്ലപ്പള്ളിയെ ഇന്ന് ഇഡി കോഴിക്കോട് ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. വൈകുന്നേരം ആറു മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. കോഴിക്കോട് പിഎംഎൽഎ സ്പെഷ്യൽ കോടതിയിൽ ഹാജരാക്കിയ സജീവനെ മൂന്നു ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു. 2016-17 കാലയളവിൽ പുൽപ്പള്ളി സഹക...


Videos

1 / 10 videos
 1. മലപ്പുറത്തെ അപൂര്‍വ്വ രോഗത്തിന് പിന്നിലെ വില്ലന്‍ ഫെയര്‍നെസ് ക്രീം I Fairness cream
  27 Sep 11:00 PM
 2. കോണ്‍ഗ്രസ് നേതാവ് സജീവന്‍ കൊല്ലപ്പള്ളിയെ ഇഡി അറസ്റ്റ് ചെയ്തു I ED arrest
  27 Sep 10:38 PM
 3. മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ I Arif Mohd. Khan
  27 Sep 10:16 PM
 4. ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിടാത്തതിന് എതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക് I Kerala Governor
  27 Sep 9:36 PM
 5. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ സൂക്ഷിച്ച ഭക്ഷ്യ വിഭവങ്ങള്‍ എല്‍ എസ് ജി ഡി വിഭാഗം പിടികൂടി I news
  27 Sep 9:23 PM
 6. വീണ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫിനെതിരായ പരാതിയില്‍ ട്വിസ്റ്റ് I VEENA GEORGE
  27 Sep 9:08 PM
 7. കേരളത്തിന്റെ സഹകരണ മേഖല ചിലരുടെ ഉറക്കം കളയുകയാണെന്ന് മുഖ്യമന്ത്രി I Pinarayi vijayan I Pressmeet
  27 Sep 8:22 PM
 8. ഓംബുഡ്സ്മാന്‍ നിയമനം പുതുക്കിയ യുജിസി ചട്ടപ്രകാരമെന്ന് കെടിയു I KTU Ombudsman
  27 Sep 8:03 PM
 9. വീണ്ടും ലജ്ജയില്ലായ്മയുമായി ജയ്ക്ക് സി തോമസ് ...I Jaick c thomas on karnataka bank
  27 Sep 7:59 PM
 10. ഓടിവായോ കള്ളക്കേസിൽ കുടുക്കുന്നേ; മുഴങ്ങുന്ന നിലവിളികൾ I Pathirum Kathirum EP. 35
  27 Sep 7:33 PM

STATE+

പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കെപിസിസി നേതൃത്വം; രാഷ്ട്രീയകാര്യ സമിതിയോഗം 4നും ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും സംയുക്ത യോഗം 5നും തിരുവനന്തപുരത്ത്

Wednesday / September 27 / 2023

തിരുവനന്തപുരം: കെ പി സി സി നേതൃത്വം പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളിലേക്ക് കടന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണം പൊതുസമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടുന്ന ശക്തമായ പ്രക്ഷോഭ പരിപാടികളും പ്രചരണ തന്ത്രങ്ങളും സംഘടനാ പ്രവർത്തനങ്ങളും ചർച്ച ചെയ്തു രൂപം നൽകും. അതിന്റെ ഭാഗമായി ഒക്ടോബർ 4ന് കെപിസിസി ആസ്ഥാനത്ത് എംപിമാരെകൂടി പങ്കെടുപ്പിച്ച് രാഷ്ട്രീയകാര്യ സമിതി യോഗവും 5ന് കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും കെപിസിസി പാർലമെന്റിന്റെ ചുമതലനൽകിയ നേതാക്കളുടെയും അടിയന്തര സ...

ഗവർണർ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്നത് നിയമസഭ പാസാക്കിയ എട്ട് ബില്ലുകൾ; ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവയ്ക്കുന്നതിന് എതിരെ സുപ്രീം കോടതിയെ സമീപിക്കും; ആരിഫ് മുഹമ്മദ് ഖാനുമായുള്ള സമവായ പാത വെടിഞ്ഞ് മുഖ്യമന്ത്രി

Wednesday / September 27 / 2023

തിരുവനന്തപുരം: ഗവർണർ ബില്ലുകളിൽ ഒപ്പിടാതെ കാലതാമസം വരുത്തുന്നതിനെ വിമർശിച്ച് മുഖ്യമന്ത്രി. നിയമസഭ പാസാക്കിയ 8 ബില്ലുകൾ നീണ്ട കാലയളവിന് ശേഷവും പാസാക്കിയിട്ടില്ല. നിയമസഭ പാസ്സാക്കുന്ന ബില്ലുകൾ ദീർഘകാലം ...

കരുവന്നൂരിൽ ഇഡിയുടെ ലക്ഷ്യം വിജയിക്കാൻ പോകുന്നില്ല; തെറ്റു ചെയ്തവർക്കെതിരെ നടപടിയെടുക്കും; ഒരു പാത്രം ചോറിൽ ഒരു കറുത്ത വറ്റുണ്ടെങ്കിൽ ആകെ മോശമാണെന്നു പറയരുത്; പ്രതിപക്ഷത്തിന്റേത് സങ്കുചിത മനോഭാവം എന്നും മുഖ്യമന്ത്രി

Wednesday / September 27 / 2023

തിരുവനന്തപുരം: സഹകരണ മേഖലയെ തകർക്കാൻ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി. കേരളത്തിന്റെ സഹകരണ മേഖല ചിലരുടെ ഉറക്കം കളയുകയാണ്. തെറ്റു ചെയ്തവർക്കെതിരെ നടപടിയെടുക്കും. ഒരു പാത്രം ചോറിൽ ഒരു കറുത്ത വറ്റുണ്ടെ...

സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മുഖം വികൃതമായി; അത് തിരുത്താതെ കേരളീയവും മണ്ഡല സദസ്സും കൊണ്ട് ഒരുകാര്യവുമില്ല; രണ്ടാം പിണറായി സർക്കാർ രണ്ടര വർഷം ഒന്നും ചെയ്തില്ല; സിപിഐ മന്ത്രിമാരുടെ ഓഫീസുകളിലും ഒന്നും നടക്കുന്നില്ല; സിപിഐ നേതൃയോഗത്തിൽ രൂക്ഷ വിമർശനം

Wednesday / September 27 / 2023

തിരുവനന്തപുരം: സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ സിപിഐയുടെ രൂക്ഷ വിമർശനം. സർക്കാരിന്റേയും മുഖ്യമന്ത്രിയുടേയും മുഖം വികൃതമായെന്നും അത് തിരുത്താതെ മുന്നോട്ടു പോയിട്ട് കാര്യമില്ലെന്നും സംസ്ഥാന കമ്മിറ്റ...

മുഖ്യമന്ത്രിയുടെ ഏകാധിപത്യരീതി എതിർക്കണം; ജനങ്ങളെ പേടിപ്പിക്കുന്ന സുരക്ഷാ സന്നാഹങ്ങളോടെയുള്ള യാത്ര എതിർവികാരമാണ് സൃഷ്ടിക്കുന്നതെന്നും സിപിഐയിൽ തിരിച്ചറിവ്; ഇടതു മുന്നണിയിൽ വികാരം കാനം പ്രതിഫലിപ്പിക്കുമോ?

Wednesday / September 27 / 2023

തിരുവനന്തപുരം: ഒടുവിൽ സിപിഐയ്ക്ക് എല്ലാം മനസ്സിലായി. പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ച ഭരണവിരുദ്ധവികാരം സത്യസന്ധമായി പരിശോധിക്കണമെന്ന് സിപിഐ. സംസ്ഥാന കൗൺസിൽ യോഗത്തിൽ വിമർശനം. അതിരൂക്ഷ വിമർശനമാണ് ...

HOMAGE+

SPECIAL REPORT+

സാങ്കേതിക സർവകലാശാല ഓംബുഡ്‌സ്മാൻ നിയമനം പൂർണമായും പുതുക്കിയ യുജിസി ചട്ടപ്രകാരം; നിയമനാധികാരം സർവകലാശാലയ്ക്ക്; നിയമനം അടിയന്തരമായി നടത്താൻ ലോകായുക്ത ഉത്തരവും; പരാതി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ എന്ന് സർവകലാശാല

Wednesday / September 27 / 2023

തിരുവനന്തപുരം: എ പി ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല ഓംബുഡ്‌സ്മാനെ നിയമിച്ചത് ചട്ടപ്രകാരമല്ലെന്ന പരാതി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് സാങ്കേതിക സർവകലാശാല വാർത്താക്കുറിപ്പിൽ പറഞ്ഞു. സർവ്വകലാശാല ഓമ്പുഡ്‌സ്മാൻ നിയമനം പൂർണമായും യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ (യു ജി സി) റെഗുലേഷൻ പ്രകാരമാണ് നടന്നിട്ടുള്ളത്. 2023 ഏപ്രിൽ 11 ന് യുജിസി പുറപ്പെടുവിച്ചിട്ടുള്ള റെഗുലേഷനിൽ സർവകലാശാല നിയമിക്കുന്ന ഒമ്പുഡ്സ്മാൻ എഴുപത് വയസു തികയാത്ത ഒരു മുൻ വൈസ് ചാൻസലറോ അല്ലെങ്കിൽ 10 വർഷം സർവീസ് ഉള്ള റിട്ട...

സംസ്‌കൃത സർവകലാശാല മുൻ വിസി സാങ്കേതിക സർവ്വകലാശാല ഓംബുഡ്സ്മാൻ; ഗവർണറുടെ അനുമതി കൂടാതെ സിൻഡിക്കേറ്റ് നേരിട്ട് നിയമിച്ചത് വിവാദത്തിൽ; നിയമനം റദ്ദാക്കണമെന്ന് ഗവർണർക്ക് പരാതി

Wednesday / September 27 / 2023

തിരുവനന്തപുരം: ശാസ്ത്രസാങ്കേതിക സർവ്വകലാശാലയുടെ ഓംബുഡ്‌സ്മാനായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അധ്യക്ഷയായ സെർച്ച് കമ്മിറ്റി തയ്യാറാക്കിയ പാനലിലില്ലാത്ത കാലടി സംസ്‌കൃതസർവ്വകലാശാല മുൻ വിസി ഡോ:ധർമ്മരാജ് അട...

സൈനീകനെയും സുഹൃത്തിനെയും കുരുക്കിയത് ഗൂഗിൾ പേ! പെയിന്റും ബ്രഷും വാങ്ങാൻ പോയത് 40 കിലോ മീറ്റർ അകലെ നിന്നും; 'പി എഫ് ഐ' ചാപ്പ യിൽ സൈനീകനും സുഹൃത്തും അഴിക്കുള്ളിലാകുമ്പോൾ...

Wednesday / September 27 / 2023

കൊല്ലം: കടയ്ക്കലിൽ സൈനികനെ സംഘം ചേർന്ന് മർദ്ദിക്കുകയും നിരോധിത സംഘടനയായ പിഎഫ്‌ഐ എന്ന് മുതുകിൽ ചാപ്പ കുത്തുകയുംകയും ചെയ്തുവെന്ന പരാതി വ്യാജമെന്ന് കണ്ടെത്തി പ്രതികളെ അറസ്റ്റു ചെയ്ത സംഭവത്തിൽ കൂടുതൽ വിവര...

സ്‌കൂൾ ബസും ഓട്ടോയും ഇടിച്ച് അപകടം ഉണ്ടായപ്പോൾ കൈയ്‌മെയ് മറന്ന് കാസർകോട്ടുകാർ; പൊലീസിനൊപ്പം കൈകോർത്ത് ആരോഗ്യവകുപ്പും, രാത്രി പോസ്റ്റ്‌മോർട്ടത്തിനായി പോരാടി വിജയിച്ച എൻ എ നെല്ലിക്കുന്നും; ദുരന്തത്തിൽ ആശ്വാസം പകർന്നത് ഇവർ

Wednesday / September 27 / 2023

കാസർകോട്: അപ്രതീക്ഷിത ദുരന്തത്തിൽ ചിതറിയപ്പോയ ശരീരങ്ങൾ കണ്ട് നാട് നെടുങ്ങിയ നിമിഷങ്ങൾ. ഒന്ന് ആശുപത്രിയിൽ എത്തിക്കാനുള്ള സമയം പോലും കിട്ടിയില്ല. തുടർന്നങ്ങോട്ട് കാസർകോട് കണ്ടത് കയ്യും മെയ്യും മറന്ന് പ...

ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് അംഗം കൈക്കൂലി വാങ്ങിയെന്ന പരാതി ഗൗരവതരം; പൊലീസിന് പരാതി കൈമാറിയത് പത്ത് ദിവസം കഴിഞ്ഞ്; എല്ലാ വകുപ്പുകളും അഴിമതിയുടെ കൂത്തരങ്ങായെന്ന് പ്രതിപക്ഷ നേതാവ്; പൊലീസ് പരാതി അന്വേഷിക്കുമെന്ന് മന്ത്രി

Wednesday / September 27 / 2023

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് അംഗം നിയമനത്തിന് കൈക്കൂലി വാങ്ങിയെന്ന പരാതി ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിയുടെ പി.എ അഖിൽ മാത്യുവിനും പത്തനംതിട്ടയിലെ സിപിഎം ...

INVESTIGATION+

SPECIAL REPORT+

അഖിൽ മാത്യു ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല; ചെയ്യാത്ത കുറ്റമാണ് ആരോപിക്കുന്നത്; ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് അഖിൽ വിശദീകരിച്ചിട്ടുണ്ട്; പേഴ്സണൽ സ്റ്റാഫ് അംഗം കോഴ വാങ്ങിയെന്ന ആരോപണം തള്ളി മന്ത്രി

Wednesday / September 27 / 2023

തിരുവനന്തപുരം: തന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം കോഴ വാങ്ങിയെന്ന ആരോപണം തള്ളി ആരോഗ്യമന്ത്രി വീണ ജോർജ്ജ്. സംഭവത്തിൽ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷണം നടത്തുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. 'ഇതു സംബന്ധിച്ച പരാതി ആദ്യം വാക്കാൽ ഒരാൾ വന്നു പ്രൈവറ്റ് സെക്രട്ടറിയോട് പറയുകയാണ് ചെയ്തത്. അത് അറിഞ്ഞപ്പോൾ തന്നെ രേഖാമൂലം പരാതി എഴുതി വാങ്ങിക്കാൻ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പഴ്‌സനൽ സ്റ്റാഫിനോട് വിശദീകരണം ആവശ്യപ്പെടുകയും അത് നൽകുകയും ചെയ്തു. തനിക്കെതിരെ ഉയർന്ന ആരോപണം തെറ്റാണെന്ന് വസ്...

തനിക്ക് വേണ്ടി കുടുംബം ബുദ്ധിമുട്ടരുതെന്ന് ജോർജിന് നിർബന്ധമുണ്ടായിരുന്നു; അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് സിഗ്നേച്ചറിൽ ആക്കിയത്; പുതിയ വീട്ടിലേക്ക് മാറാൻ തയ്യാറെടുക്കവേയാണ് വിയോഗം; വിവാദങ്ങൾ തള്ളി സെൽമ ജോർജ്ജും മകളും

Wednesday / September 27 / 2023

കൊച്ചി: മലയാള സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായിരുന്നു കെ ജി ജോർജ്ജ്. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം സംസ്‌ക്കരിച്...

ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം; ഡോക്ടർ നിയമനത്തിനായി പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യു ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് പരാതി; ഡിജിപിക്ക് പരാതി കൈമാറി മന്ത്രിയുടെ ഓഫീസ്; ആരോപണങ്ങൾ തള്ളി വിശദീകരണം

Wednesday / September 27 / 2023

തിരുവനന്തപുരം: തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിന്റെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം. ഡോക്ടർ നിയമനത്തിനായി പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യു ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. പരാതി ഡിജിപിക്...

പ്രളയത്തെ നോക്കി വിതുമ്പി പിന്നെ പ്രജകൾക്ക് വേണ്ടി കരഞ്ഞു'; 'കൺകണ്ട ദൈവമായി, കാവലാളായി, ജന്മനാടിന്റെ രോമാഞ്ചമായി; മന്ത്രി സജി ചെറിയാനെ പുകഴ്‌ത്തി സൊസൈറ്റി ജീവനക്കാരി; കവിതാലാപനം വൈറൽ

Wednesday / September 27 / 2023

തിരുവനന്തപുരം: സംസ്‌കാരിക വകുപ്പ് മന്ത്രിയും ചെങ്ങന്നൂർ എംഎൽഎയുമായ സജി ചെറിയാനെ പുകഴ്‌ത്തി കവിത ആലപിച്ച് വീട്ടമ്മ. കല്ലിശേരി ഉമയാറ്റുകര മൺപാത്ര വ്യവസായ സഹകരണ സംഘത്തിന് സാംസ്‌കാരിക വകുപ്പ്, ആറന്മുള വാസ...

നിക്ഷേപകരുടെ പണം തിരികെ നൽകാതെ തെന്നല സർവീസ് സഹകരണ ബാങ്ക്; പണമില്ലെന്ന് ജീവനക്കാർ; അടിയന്തര ആവശ്യങ്ങൾക്ക് പണം പിൻവലിക്കാനെത്തിയവർ മടങ്ങുന്നത് കണ്ണീരോടെ; ഇത് മലപ്പുറത്തെ സഹകരണ ചതിയോ?

Wednesday / September 27 / 2023

മലപ്പുറം: മലപ്പുറം തെന്നല സർവീസ് സഹകരണ ബാങ്ക് നിക്ഷേപകരുടെ പണം തിരികെ നൽകുന്നില്ലെന്ന് പരാതി. ആശുപത്രി ബില്ലടക്കാനും മക്കളുടെ കല്യാണമടക്കം അടിയന്തര ആവശ്യങ്ങൾക്കുമായി പണം പിൻവലിക്കാനെത്തിയവർ നിരാശരായി ...

INVESTIGATION+

ഉജ്ജൈനിൽ ബലാത്സംഗത്തിനിരയായ 12 വയസ്സുകാരി ചോരയൊലിക്കുന്ന നിലയിൽ തെരുവിൽ; സഹായം അഭ്യർത്ഥിച്ച് വീടുകൾതോറും കയറിയിറങ്ങി; ഒരാൾ പെൺകുട്ടിയെ ആട്ടിപ്പായിക്കുന്നതും ദൃശ്യങ്ങളിൽ; രാജ്യത്തെ നടുക്കി ബദ്നഗർ റോഡിൽനിന്നുള്ള സിസിടിവി ദൃശ്യം

Wednesday / September 27 / 2023

ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ ബലാത്സംഗത്തിന് ഇരയായ പന്ത്രണ്ട് വയസ്സുകാരിയായ പെൺകുട്ടി ചോരയൊലിപ്പിച്ച് അലറിക്കരഞ്ഞ് തെരുവിലൂടെ സഹായം അഭ്യർത്ഥിച്ച് നടക്കുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അർധനഗ്‌നയായനിലയിൽ ചോരയൊലിച്ച് വീടുകൾതോറും കയറിയിറങ്ങിയ പെൺകുട്ടിയെ ആരും സഹായിച്ചില്ലെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോർട്ട്. ഒരാൾ പെൺകുട്ടിയെ ആട്ടിപ്പറഞ്ഞയക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മനുഷ്യമനസാക്ഷിയെ നടുക്കുന്ന ദൃശ്യങ്ങളാണ് ഉജ്ജയിനിൽ നിന്ന് 15 കിലോമീറ്റർ അകലെ ബാഗ്‌നഗർ റോഡിലെ സിസിടിവിയിൽ പതിഞ്ഞത്.ബലാത്സംഗ...

86.12 കോടിയുടെ ബിനാമി വായ്പാതട്ടിപ്പ്: മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ ക്രൈംബ്രാഞ്ച് പരിശോധന; നടക്കുന്നത് മുൻ ബാങ്ക് പ്രസിഡന്റ് അടക്കമുള്ളവരെ പ്രതി ചേർക്കാനുള്ള സാധ്യത കണ്ടെത്താനുള്ള പരിശോധന

Wednesday / September 27 / 2023

പത്തനംതിട്ട: 86.12 കോടിയുടെ ബിനാമി വായ്പാത്തട്ടിപ്പ് നടന്നുവെന്ന് സഹകരണ വകുപ്പ് റിപ്പോർട്ട് നൽകിയ മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ പരിശോധന. ലോക്കൽ പൊലീസ്...

ഏരിയാ സെക്രട്ടറിയുടെ ഭാര്യയ്ക്ക് വ്യാജവിലാസത്തിൽ അംഗത്വം, പിന്നാലെ 20 ലക്ഷം വായ്പ; നേതാക്കൾക്കെല്ലാം വ്യാജവിലാസത്തിൽ വാരിക്കോരി ലക്ഷങ്ങൾ; സിപിഎം ഭരിക്കുന്ന തിരുവല്ല കുറ്റൂർ സഹകരണ ബാങ്കിൽ വൻ ക്രമക്കേടുകൾ

Wednesday / September 27 / 2023

തിരുവല്ല: സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ വൻ സഹകരണ ബാങ്ക് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത്. ഏരിയാ സെക്രട്ടറിയുടെ ഭാര്യയ്ക്ക് 20 ലക്ഷം വായ്പ നൽകിയതിന് പിന്നാലെ സിപിഎമ്മിന്റെ നേതാക്കളും വ...

രണ്ടു മാസത്തെ കുടിശിക; കടയിൽ കയറി ഭീഷണിപ്പെടുത്തി; ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് പറഞ്ഞപ്പോൾ അങ്ങനെ ചെയ്താലും കുഴപ്പമില്ലെന്ന് കർണാടക ബാങ്ക് ഉദ്യോഗസ്ഥന്റെ മറുപടി; ബാങ്ക് മാനേജരും ബിനുവും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്

Wednesday / September 27 / 2023

കോട്ടയം: കോട്ടയം കുടയംപടിയിൽ ബാങ്ക് വായ്പയുടെ രണ്ട് മാസത്തെ തവണ മുടങ്ങിയതിന് കർണാടക ബാങ്ക് ജീവനക്കാരന്റെ നിരന്തര ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ബാങ്ക് മാനേജ...

പീഡനക്കേസ് അട്ടിമറിക്ക് പീരുമേട് ഡി വൈ എസ് പി ശ്രമിച്ചത് പരാതിക്കാരിക്ക് പിന്നിൽ പൊലീസിലെ ഉന്നതൻ ഉണ്ടെന്ന് അറിയാതെ; ജെ. കുര്യാക്കോസ് സസ്പെൻഷനിലാകുമ്പോൾ പുറത്തു വരുന്നത് പീഡനക്കേസ് അട്ടിമറിയുടെ നാൾ വഴികൾ

Wednesday / September 27 / 2023

ഇടുക്കി: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട ഹരിയാന സ്വദേശിനിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ പീരുമേട് ഡിവൈ.എസ്‌പി ജെ. കുര്യാക്കോസ് സസ്പെൻഷനായതിന് പിന്നാലെ കൂടുതൽ വിവരങ്ങ...

INVESTIGATION+

മകന്റെ പീഡനത്തിനെതിരേ പരാതി നൽകാൻ പിതാവ് സ്റ്റേഷനിലേക്ക് പോയി; വിവരമറിഞ്ഞ യുവാവ് മദ്യലഹരിയിൽ മാതാവിന്റെ കിടക്കയ്ക്ക് തീയിട്ടു; രണ്ടു യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ച് ദുരന്തമൊഴിവാക്കി: പ്രതി കസ്റ്റഡിയിൽ

Wednesday / September 27 / 2023

പത്തനംതിട്ട: മദ്യപിച്ചുള്ള മകന്റെ പീഡനം പതിവായപ്പോൾ പിതാവ് പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലേക്ക് പോയി. വിവരമറിഞ്ഞ മകൻ മദ്യലഹരിയിൽ മാതാവ് കിടക്കുന്ന കട്ടിലിന് തീയിട്ടു. ആളിപ്പടർന്ന തീ തൊട്ടടുത്ത ഫ്ളാറ്റിലേക്ക് പടരാതെ ഫയർഫോഴ്സിന്റെ രണ്ടു യൂണിറ്റ് കഠിന പരിശ്രമം നടത്തി അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. പത്തനംതിട്ട-ഓമല്ലൂർ റൂട്ടിൽ പുത്തൻ പീടികയിൽ ശ്രീഭദ്രാ കോംപ്ലക്സിലുള്ള ഫൽറ്റിൽ ബുധനാഴ്ച രാവിലെ 8.45 നാണ് സംഭവം. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന ജുബിൻ(40) എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു. കെട്ടിടത്തിന്റെ താഴത്...

പാടത്തെ മൃതദേഹം കണ്ട് ഭയന്നു; ഒരാളുടെ കാലിനു മുകളിൽ മറ്റൊരാളുടെ തലവരുന്ന രീതിയിൽ ഒന്നിനു മുകളിൽ ഒന്നായി എടുത്തു വച്ച് സ്വയം കുഴിച്ചു മൂടി; പൊലീസിനെ കണ്ട പാടെ എല്ലാം സമ്മതിച്ച് അനന്തൻ; കാട്ടുപ്പന്നിക്ക് വച്ച വൈദ്യുതി കെണിയിൽ കുടുങ്ങിയത് ഷിജിത്തും സതീഷും തന്നെ

Wednesday / September 27 / 2023

പാലക്കാട്: കൊടുമ്പ് കരിങ്കരപ്പുള്ളിയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ കാണാതായ യുവാക്കളുടേത് തന്നെ. രണ്ടു പേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തു. ഒരാളുടെ കാലിനു മുകളിൽ മറ്റൊരാളുടെ തലവരുന്ന രീതിയിൽ ഒന്നിനു മുകളിൽ ഒന...

ഫോൺ നഷ്ടപ്പെട്ടെന്ന സന്തോഷിന്റെ നുണ ടവർ ലൊക്കേഷൻ പൊളിച്ചു; ഭാര്യയുടെ അക്കൗണ്ടിൽ പണമെത്തിയതിലും കുറ്റസമ്മതം; തടവു പുള്ളിയുടെ ഫോണിൽ വിളിച്ചത് ജയിലർ; പൂജപ്പുരയിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ

Wednesday / September 27 / 2023

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരനിൽ നിന്നു പിടിച്ചെടുത്ത മൊബൈലിലേക്ക് ജയിൽ ഉദ്യോഗസ്ഥരുടെ ഫോൺ വിളി നിരന്തരം വന്നതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി പ്രിസൺ ഓഫിസർ സന്തോഷ് കുമാറിനെ സസ്‌പെൻഡ് ചെ...

കരിങ്കരപ്പുള്ളിയിൽ നെൽപ്പാടത്ത് യുവാക്കളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടത് സ്ഥലമുടമ; സതീശും ഷിജിത്തും മരിച്ചത് പന്നിക്ക് വെച്ച വൈദ്യുതി കെണിയിലെ ഷോക്കേറ്റ്; കുടുംബത്തെ വീട്ടിൽ നിന്ന് മാറ്റി തെളിവ് നശിപ്പിക്കൽ; അനന്തൻ അറസ്റ്റിൽ

Wednesday / September 27 / 2023

പാലക്കാട്: കൊടുമ്പ് കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാൽനീരി കോളനിക്കു സമീപം യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ നീങ്ങുന്നു. കാട്ടുപന്നിക്കു വച്ച വൈദ്യുതിക്കെണിയിൽ പെട്ടാ...

പട്ടാളത്തിലേക്കു മടങ്ങാനുള്ള മടിയും പിഎഫ്‌ഐയോടുള്ള വിരോധവും ചാപ്പു കുത്തലായി; ആസൂത്രിതമായി വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് പൊലീസ് കേസ്; ഷൈനിനെതിരായ ആർമി ഇന്റലിജൻസ് കണ്ടെത്തലും നിർണ്ണായകം; കടയ്ക്കലിലെ വില്ലന് പട്ടാളപ്പണി പോയേക്കും

Wednesday / September 27 / 2023

കൊല്ലം: കടയ്ക്കലിൽ സൈനികനെ മർദിച്ച ശേഷം പോപ്പുലർ ഫ്രണ്ടിന്റെ ചുരുക്കപ്പേരായ 'പിഎഫ്‌ഐ' എന്നു മുതുകിൽ എഴുതിയ സംഭവം കെട്ടിച്ചമച്ചതെന്നു കണ്ടെത്തിയ പൊലീസ് ഇക്കാര്യം സൈന്യത്തേയും അറിയിക്കും. രാജസ്ഥാനിൽ ജയ്...

News+

കണ്ണൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിങ് നടത്തി

Wednesday / September 27 / 2023

കണ്ണൂർ: കോഴിക്കോട് നിന്നും ദുബായിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് കണ്ണൂർ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യേണ്ടി വന്നു. ഇന്ന് രാവിലെ കോഴിക്കോട് നിന്നും പുറപ്പെട്ടയുടനെയാണ് വിമാനത്തിന് സാങ്കേതിക പ്രശ്നമുണ്ടായത്. 9.50ന് പറന്നുയർന്ന് 15 മിനിട്ടുകൾക്കകമാണ് പ്രശ്‌നം കണ്ടത്.കാർഗോ ഹോളിൽ നിന്നും പുക ഉയർന്നതിനെ തുടർന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ ചില റൺവേകളിൽ പണി നടക്കുന്നതിനാൽ കണ്ണൂരാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തിയത്. 11 മണിയോടെ യാത്രക്ക...

വിദ്യാകിരണം പദ്ധതി വേഗത്തിലാക്കാൻ കർമ്മപദ്ധതി

Wednesday / September 27 / 2023

തിരുവനന്തപുരം: വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിക്കേണ്ട സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിത ഗതിയിലാക്കാൻ കർമ്മപദ്ധതി നടപ്പാക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് ...

ഡൽഹി മുഖർജി നഗറിലെ വനിതാ പിജി ഹോസ്റ്റലിൽ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു

Wednesday / September 27 / 2023

ന്യൂഡൽഹി: ഡൽഹി മുഖർജി നഗറിലെ വനിതാ പിജി ഹോസ്റ്റലിൽ തീപിടിത്തം. 12 ഫയർഫോഴ്‌സ് യൂണിറ്റുകൾ ചേർന്ന് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. എട്ട് ഫയർഫോഴ്‌സ് യൂണിറ്റുകൾ കൂടി സ്ഥലത്തെത്തുമെന്ന് വിവരമുണ്ട്.പടവുകൾക്ക...

മലമ്പുഴ അണക്കെട്ടിൽ ചാടി യുവാവ് ജീവനൊടുക്കി

Wednesday / September 27 / 2023

മലമ്പുഴ: മലമ്പുഴ അണക്കെട്ടിൽ ചാടി യുവാവ് ജീവനൊടുക്കി. ഏകദേശം 30 വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് ജീവനൊടുക്കിയത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.ഉദ്യാനം കാണാനെന്ന പേരിൽ മലമ്പുഴയിൽ എത്തിയ യുവാവ് രാവിലെ 11...

മരം മുറിച്ചതിന്റെ കൂലി കിട്ടിയില്ല; മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി 55കാരൻ

Wednesday / September 27 / 2023

തിരുവനന്തപുരം: മരം മുറിച്ച കൂലി കിട്ടിയില്ലെന്ന് ആരോപിച്ച് 55കാരൻ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. കാരക്കോണം സ്വദേശി സൈമൺ ആണ് ആത്മഹത്യാ ഭീഷണിയുമായി മരത്തിൽ കയറിയത്. ഇന്ന് രാവിലെ കുന്നത്തുകാലിൽ ആണ...

News+

16 കാരിയുടെ ദേഹത്ത് ചൂടു വെള്ളം ഒഴിച്ച് പൊള്ളിച്ച കേസ്; പ്രതിക്ക് 7 വർഷം കഠിന തടവും 35000 രൂപ പിഴയും

Wednesday / September 27 / 2023

തിരുവനന്തപുരം: 16 കാരിയുടെ ദേഹത്ത് ചൂടു വെള്ളം കൊണ്ട് പൊള്ളിച്ച വ്യക്തിക്ക് 7 വർഷം കഠിന തടവും 35000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം പോക്‌സോ കോടതിയുടേതാണ് ശിക്ഷാവിധി. ഉള്ളൂർ പൂന്തി റോഡിൽ കുശർകോട് വീട്ടിൽ രാജേന്ദ്രൻ മകൻ 38 വയസ്സുള്ള അനീഷിനെയാണ് ജഡ്ജി എംപി.ഷിബു ശിക്ഷിച്ചത്. 2011 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മാവനും കുടുംബവും അവർക്ക് കൂടി അവകാശപ്പെട്ട കുടുംബ വീട്ടിൽ നിന്നും ഒഴിഞ്ഞു പോകാൻ പറഞ്ഞതിൽ അമ്മാവന്റെ മകൾ വിസമ്മതിച്ച വിരോധത്തിൽ തിളച്ച വെള്ളം ശരീരത്തിൽ ഒഴിച്ച് അമ്മാവന്റെ മകളെ ഗു...

പങ്കാളിയെ ബലാത്സംഗം ചെയ്‌തെന്ന് പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

Wednesday / September 27 / 2023

കൊൽക്കത്ത: പശ്ചിമബംഗാളിൽ പങ്കാളിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ബരാക്പൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐയായ സഞ്ജീബ് സെന്നിനെതിരെയാണ് കേസെടുത്തത്. തന്റെ ജീവന് ഭീഷണി ഉള്ളതാ...

കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുകേസ്: അരവിന്ദാക്ഷനും ജിൽസും ഇ.ഡി. കസ്റ്റഡിയിൽ

Wednesday / September 27 / 2023

കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുകേസിൽ പ്രതികളായ സിപിഎം. നേതാവ് പി.ആർ. അരവിന്ദാക്ഷനെയും ബാങ്കിലെ സീനിയർ അക്കൗണ്ടന്റായിരുന്ന സി.കെ. ജിൽസിനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കസ്റ്റഡിയിൽ ...

മണിപ്പുരിൽ വീണ്ടും സംഘർഷം; ബിജെപി മണ്ഡലം കമ്മിറ്റി ഓഫിസ് കത്തിച്ച് പ്രക്ഷോഭകാരികൾ

Wednesday / September 27 / 2023

ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം. ബിജെപിയുടെ ഓഫിസ് കത്തിച്ച് പ്രക്ഷോഭകാരികൾ. തൗബാലിലെ മണ്ഡലം കമ്മിറ്റി ഓഫിസ് മെയ്‌തെയ് വിഭാഗക്കാരാണ് കത്തിച്ചതെന്നാണ് വിവരം. കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹങ്ങളുടെ ദൃശ്...

അഴിമതിയും സ്വജനപക്ഷപാതവും ഒരു ഭാഗത്ത് അരങ്ങ് തകർക്കുമ്പോൾ, നിയന്ത്രണമില്ലാതെ ധനപരമായ ധൂർത്തും; സർക്കാരിന്റെ നയം ജനജീവിതം ദുസ്സഹമാക്കുന്നു: ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ.സഞ്ജയൻ

Wednesday / September 27 / 2023

തിരുവനന്തപുരം: കുടിവെള്ളത്തിനും, വൈദ്യുതിക്കും അന്യായമായി നിരക്ക് വർദ്ധിപ്പിച്ച് സാമ്പത്തിക സമാഹരണം ആസൂത്രണം ചെയ്ത് ധന സമാഹരണം നടത്തുകയാണ് സർക്കാരെന്ന് ഭാരതിയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ. നേരായ ...

News+

തൃക്കരിപ്പൂർ പരത്തിച്ചാലിൽ ഗൃഹനാഥന്റെ ദുരൂഹ മരണം; മകളുടെ ഭർത്താവ് അറസ്റ്റിൽ

Wednesday / September 27 / 2023

കാസർകോട്: കാസർകോട് തൃക്കരിപ്പൂർ പരത്തിച്ചാലിൽ ഗൃഹനാഥന് വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകളുടെ ഭർത്താവ് അറസ്റ്റിൽ. വെൽഡിങ് തൊഴിലാളിയായ എം വി ബാലകൃഷ്ണനെയാണ് കഴിഞ്ഞ ദിവസമാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിലെ കിടപ്പ് മുറിയിൽ ചോര വാർന്ന നിലയിലായിരുന്നു ബാലകൃഷ്ണന്റെ (54) മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയത്. സംഭവത്തിൽ ബാലകൃഷ്ണന്റെ മകളുടെ ഭർത്താവ് രജീഷ് (36) ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു.വർഷങ്ങളായി വീട്ടിൽ തനിച്ച് താമസിച്ചു വരികയായിരുന്നു ബാലകൃഷ്ണൻ. ബാലകൃ...

ജെഡിയുവിൽ നിന്നും രാജിവച്ച് സംസ്ഥാന വക്താവ് രൺവീർ നന്ദൻ; പുറത്താക്കിയെന്ന് നേതൃത്വം

Wednesday / September 27 / 2023

പട്‌ന: ജനതാദൾ (യു) സംസ്ഥാന വക്താവ് രൺവീർ നന്ദൻ പാർട്ടിയിൽനിന്നു രാജിവച്ചു. രാജിക്കത്ത് നൽകിയതിന് പിറകെ രൺവീറിനെ പാർട്ടിയിൽനിന്നു പുറത്താക്കിയതായി ജെഡിയു സംസ്ഥാന അധ്യക്ഷൻ ഉമേഷ് ഖുഷ്വാഹ അറിയിച്ചു. ജെഡിയ...

കരിങ്കരപുള്ളിയിൽ യുവാക്കളുടെ മരണം വൈദ്യുതാഘാതമേറ്റ്; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; സ്ഥലമുടമ പന്നിക്ക് വെച്ച കെണിയിൽ പെട്ട് ദാരുണാന്ത്യം

Wednesday / September 27 / 2023

പാലക്കാട്: പാലക്കാട് കരിങ്കരപുള്ളിയിലെ പാടത്ത് യുവാക്കളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ട സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. വൈദ്യുതാഘാതമേറ്റാണ് യുവാക്കളുടെ മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്...

'മധ്യപ്രദേശിലെ പെൺമക്കളുടെ അവസ്ഥയിൽ രാജ്യം മുഴുവൻ ലജ്ജിക്കുന്നു': 12 വയസുകാരി ബലാത്സംഗതിന് ഇരയായ സംഭവത്തിൽ രാഹുൽ ഗാന്ധി

Wednesday / September 27 / 2023

ന്യൂഡൽഹി: മധ്യപ്രദേശിലെ പെൺമക്കളുടെ അവസ്ഥയിൽ രാജ്യം മുഴുവൻ ലജ്ജിക്കുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മധ്യപ്രദേശിൽ 12 വയസുകാരി ബലാത്സംഗത്തിന് ഇരയായ സംഭവത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. സാമൂഹി...

കാര്യവട്ടത്തെ ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ വിനോദ നികുതി പൂർണമായി ഒഴിവാക്കി

Wednesday / September 27 / 2023

തിരുവനന്തപുരം: ഗ്രീൻ ഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരങ്ങളുടെ വിനോദനികുതി ഒഴിവാക്കിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ട...

GAMES+

News+

അപസ്മാരം മാറാരോഗമോ മനോരോഗമോ അല്ല; അതിന്റെ പേരിൽ വിവാഹമോചനം അനുവദിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി

Wednesday / September 27 / 2023

മുംബൈ: പങ്കാളിക്ക് അപസ്മാരം ഉണ്ടെന്നുള്ളത് വിവാഹ മോചനത്തിനുള്ള കാരണമല്ലെന്ന് ബോംബെ ഹൈക്കോടതി. അപസ്മാരം മാറാരോഗമോ മാനസിക രോഗമോ അല്ലെന്നും അതിന്റെ പേരിൽ വിവാഹമോചനം അനുവദിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ വിനയ് ജോഷി, വാൽമീകി എസ്എ മെനസിസ് എന്നിവർ വ്യക്തമാക്കി.ഭാര്യയ്ക്ക് അപസ്മാരമുണ്ടെന്നും അതുകൊണ്ടുതന്നെ അവരുടെ മനോനില തകരാറിലാണെന്നും കാണിച്ച് മുപ്പത്തിമൂന്നുകാരൻ നൽകിയ വിവാഹ മോചന ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നടപടി. അപസ്മാരം മാറാരോഗമോ മാനസിക രോഗമോ അല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അങ്ങനെയാണെങ്കിൽ മാത്ര...

സിപിഎം സഹകരണ മേഖലയുടെ അന്തകനാവുന്നു; മന്ത്രിസഭയിലെ അംഗവും പാർലമെന്റ് അംഗവും കരുവന്നൂർ തട്ടിപ്പിന് കൂട്ടുനിന്നിട്ടുണ്ടെന്ന് അറിയാവുന്നതുകൊണ്ടാണ് മുഖ്യമന്ത്രി കേസ് അട്ടിമറിച്ചതെന്നും കെ.സുരേന്ദ്രൻ

Wednesday / September 27 / 2023

തിരുവനന്തപുരം: സിപിഎം സഹകരണ പ്രസ്ഥാനങ്ങളുടെ അന്തകനാവുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സഹകരണ മേഖലയെ തകർക്കുന്നതിൽ ഒന്നാം നമ്പർ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും തിരുവനന്തപുരത്ത് നടത്തിയ...

കെ സി സഹദേവൻ കേരള ബാങ്ക് പ്രഥമ ഇഡി

Wednesday / September 27 / 2023

തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) പ്രഥമ എക്‌സിക്യൂട്ടീവ് ഡയറക്ടർ ( ഇഡി ) ആയി കെ.സി. സഹദേവനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനമായി. നിലവിൽ കേരള ബാങ്കിലെ ചീഫ് ജനറൽ മാനേജറാണ് കെ ...

കാർഗോ ഹോളിൽ പുക; കോഴിക്കോട്-ദുബായ് എയർ ഇന്ത്യ വിമാനത്തിന് കണ്ണൂരിൽ അടിയന്തര ലാൻഡിങ്

Wednesday / September 27 / 2023

കണ്ണൂർ: സാങ്കേതിക പ്രശ്‌നത്തെ തുടർന്ന് കോഴിക്കോട് ദുബായ് എയർ ഇന്ത്യ വിമാനത്തിന് കണ്ണൂർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്. കോഴിക്കോട് വിമാനത്താവളത്തിലെ ചില റൺവേകളിൽ പണി നടക്കുന്നതിനാലാണ് വിമാനം കണ്ണൂരി...

ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ വിനോദ നികുതി പൂർണമായി ഒഴിവാക്കി: മന്ത്രി എം ബി രാജേഷ്

Wednesday / September 27 / 2023

തിരുവനന്തപുരം: ഗ്രീൻ ഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരങ്ങളുടെ വിനോദനികുതി ഒഴിവാക്കി. മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. ടിക്കറ്റ് നിരക്കിന്റെ 24 മ...

Cinema+

ഈ മൂന്നുപേർ എന്നെ ഒരിക്കലും വിട്ടിട്ട് പോകില്ലെന്ന് അറിയാം; ഭാര്യപോലും ഒരിക്കലും അങ്ങനെയാകണമെന്നില്ല; ആ മൂന്ന് പേരെ കുറിച്ചു ധ്യാൻ പറയുന്നു

Wednesday / September 27 / 2023

കൊച്ചി: മലയാളം സിനിമയിലെ തിരക്കുള്ള നടനാണ് ധ്യാൻ ശ്രീനിവാസൻ ഇപ്പോൾ. നിരവധി സിനിമകളാണ് തുടർച്ചയായി ധ്യാൻ ചെയ്യുന്നത്. സിനിമാ അഭിനയത്തെ ഒരു ജോലിയെന്ന രീതിയിൽ കാണാനാണ് താൽപ്പര്യമെന്നാണ് ധ്യാനിന്റെ പക്ഷം. സിനിമയ്ക്ക് പുറത്തും വീട്ടിലുമുള്ള സൗഹൃദങ്ങളെ കുറിച്ച് ധ്യാൻ തുറന്നു പറയാറുമുണ്ട്. നമ്മൾക്ക് എന്തും തുറന്നു പറയാൻ ആകുന്ന ആളുകൾ അച്ഛനും അമ്മയും സഹോദരങ്ങളും ആണെന്ന് ധ്യാൻ ശ്രീനിവാസൻ പറയുന്നത്. ഭാര്യയോട് പോലും എന്തെങ്കിലും തുറന്നു പറഞ്ഞാൽ ചിലപ്പോ അവർ ഇട്ടിട്ട് പോയേക്കാം. എന്നാൽ അച്ഛനും അമ്മയും സഹോദരങ്...

അന്തർദേശീയ പുരസ്‌കാരത്തിൽ മുത്തമിട്ട് ടൊവിനോ തോമസ്; ഏഷ്യയിലെ മികച്ച നടനെന്ന നേട്ടം സ്വന്തമാക്കിയത് 2018, എവരിവൺ ഈസ് എ ഹീറോ' എന്ന സിനിമയിലെ പ്രകടനത്തിന്

Wednesday / September 27 / 2023

കൊച്ചി: അന്താരാഷ്ട്ര പുരസ്‌ക്കാരം നേടി നടൻ ടൊവിനോ തോമസ്. അന്തർദേശീയ ചലച്ചിത്ര പുരസ്‌കാരമായ സെപ്റ്റിമിയസ് പുരസ്‌ക്കാരമാണ് ടൊവിനോയെ തേടിയെത്തിയത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത '2018, എവരിവൺ ഈസ് എ ഹീ...

എൻ മുഖം കൊണ്ട എൻ ഉയിർ... എൻ ഗുണം കൊണ്ട് എൻ ഉലക്..! ഒന്നാം പിറന്നാൾ ദിനത്തിൽ ഉയിരിന്റെയും ഉലകത്തിന്റെയും മുഖം വെളിപ്പെടുത്തി നയൻതാരയും വിഘ്നേശും

Wednesday / September 27 / 2023

ചെന്നൈ: മക്കളായ ഉയിരിന്റെയും ഉലകത്തിനെയും പരിചയപ്പെടുത്ി നയൻതാരയും ഭർത്താവ് വിഘ്‌നേശ് ശിവനും. ഇവരുടെ ഒന്നാം പിറന്നാളിനോടനുബന്ധിച്ചാണ് മുഖം വെളിപ്പെടുത്തിയത്. മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും ഇര...

തമിഴ് നടൻ അപമര്യാദയായി പെരുമാറിയെന്ന് വാർത്ത; വസ്തുത വെളിപ്പെടുത്തി നടി നിത്യ മേനോൻ, നല്ല മനുഷ്യന്മാരായി ജീവിക്കൂവെന്ന് ഉപദേശം..

Wednesday / September 27 / 2023

ചെന്നൈ: തമിഴ് നടനിൽ നിന്ന് ദുരനുഭവനുണ്ടായിയെന്ന തരത്തിൽ തന്റെ പേരിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് നടി നിത്യ മേനോൻ. സോഷ്യൽ മീഡിയയിൽ വാർത്തയുടെ സ്‌ക്രീൻ ഷോർട്ട് പങ്കുവെച്ചുകൊണ്ടാണ് നടി ഇതേക്കുറിച്ച...

നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം 'കോപം' തിയറ്ററുകളിലേക്ക്; ഒക്ടോബർ ആറിന് റിലീസ്

Wednesday / September 27 / 2023

തിരുവനന്തപുരം: മലയാളത്തിന്റെ അഭിനയത്തികവായിരുന്ന നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം 'കോപം 'ഒക്ടോബർ 6 ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു. ഒരു മുത്തച്ഛനും കൊച്ചുമകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ...

News+

ഇംഫാലിൽ വൻ സംഘർഷം; മണിപ്പുരിനെ പ്രശ്‌നബാധിതയിടമായി പ്രഖ്യാപിച്ച് സർക്കാർ; സംഘർഷം നേരിടാൻ നടപടി

Wednesday / September 27 / 2023

ന്യൂഡൽഹി: ഇംഫാലിൽ വൻ സംഘർഷം പൊട്ടിപുറപ്പെട്ടതിന് പിന്നാലെ മണിപ്പുരിനെ പ്രശ്‌നബാധിതയിടമായി സർക്കാർ പ്രഖ്യാപിച്ചു. മണിപ്പുരിലെ മെയ്‌തെയ് - കുകി വിഭാഗങ്ങൾക്കിടയിലുള്ള സംഘർഷം അയയാത്തതിനെ തുടർന്നാണ് നടപടി. ഇന്നലെയും മണിപ്പുരിന്റെ തലസ്ഥാനമായ ഇംഫാലിൽ വൻ സംഘർഷം ഉണ്ടായിരുന്നു. ഇന്നലെ ഇംഫാലിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.മെയ്‌തെയ് വിഭാഗത്തിൽപ്പെട്ട രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു എന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് ഇംഫാലിൽ സംഘർഷമുണ്ടായത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരു...

ജനറേറ്റീവ് നിർമ്മിതബുദ്ധിയും വിദ്യാഭ്യാസത്തിന്റെ ഭാവിയും: അന്താരാഷ്ട്ര കോൺക്ലേവിന് 30നു തിരുവനന്തപുരത്ത് തുടക്കം

Wednesday / September 27 / 2023

തിരുവനന്തപുരം: നിർമ്മിതബുദ്ധി (എ.ഐ) ഉന്നതവിദ്യാഭ്യാസരംഗത്ത് തുറന്നിടുന്ന ഭാവിസാധ്യതകൾ ചർച്ച ചെയ്യാൻ കേരളത്തിലെ ആദ്യ അന്താരാഷ്ട്ര കോൺക്ലേവ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പിന...

ഭക്ഷ്യസുരക്ഷാ ലേബൽ വിവരങ്ങൾ ഇല്ലാതെ സിന്തറ്റിക് വിനാഗിരി: കമ്പനിക്കും വിതരണക്കാരനും വിൽപനക്കാരനും പിഴ ചുമത്തി

Wednesday / September 27 / 2023

വടകര: ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം ആവശ്യമായ ലേബൽ വിവരങ്ങൾ ഇല്ലാതെ സിന്തറ്റിക് വിനാഗിരി ഉൽപാദിപ്പിച്ച് വിറ്റ കമ്പനിക്കും വിതരണക്കാരനും വിൽപനക്കാരനും വടകര ആർ ഡി ഒ കോടതി പിഴ ചുമത്തി. 2022 ജ...

ആദൂരിൽ 15 കാരിയെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ അമ്മാവൻ അറസ്റ്റിൽ; വിശദമായ മൊഴിയെടുത്തപ്പോൾ 23 കാരൻ കൂടി പോക്‌സോ കേസിൽ പിടിയിൽ

Wednesday / September 27 / 2023

കാസർകോട്: ആദൂരിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ അമ്മാവൻ അറസ്റ്റിൽ. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാൽപ്പത്തിയാറുകാരനെയാണ് ആദൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അതിനിടെ പെൺകുട്ട...

സാങ്കേതിക തകരാർ: കോഴിക്കോട്-ദുബാായ് വിമാനം കണ്ണൂരിലിറക്കി

Wednesday / September 27 / 2023

മട്ടന്നൂർ: സാങ്കേതിക തകരാർ കാരണം കോഴിക്കോട്-ദുബൈ വിമാനം കണ്ണൂർ അന്താരാഷ്ട്രവിമാനത്താവളത്തിൽ ഇറക്കി. ബുധനാഴ്‌ച്ച രാവിലെ 9.52ന് കരിപ്പൂർവിമാനത്താവളത്തിൽ നിന്നും ദുബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ എക്സ്...

News+

എൻ എസ് എസ് യൂണിറ്റുകളുടെ സഹായത്തോടെ മാലിന്യ മുക്ത കേരളം; മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ 'സ്‌നേഹാരാമങ്ങളാക്കാൻ' ഉന്നത വിദ്യാഭ്യാസ വകുപ്പ്

Wednesday / September 27 / 2023

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള മൂവായിരത്തോളം മാലിന്യക്കൂനകൾ സ്‌നേഹാരാമങ്ങളാക്കാൻ നാഷണൽ സർവീസ് സ്‌കീമുമായി സഹകരിച്ച് ഉന്നതവിദ്യാഭ്യാസവകുപ്പ് പദ്ധതി രൂപീകരിച്ചു. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി. ഒരു മാലിന്യക്കൂന സ്‌നേഹാരാമം ആക്കി മാറ്റാൻ 5000 രൂപയാണ് സംസ്ഥാന ശുചിത്വ മിഷൻ വകയിരുത്തിയിട്ടുള്ളത്. ബാക്കി വരുന്ന തുക സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്താമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇതിനു പുറമെ തദ്ദേശ സ്ഥാപനത്തിന്റെ ഫണ്ടും ഉപയോഗപ്പെട...

മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പ്; കേരളത്തിൽ ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശം

Wednesday / September 27 / 2023

തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് (സെപ്റ്റംബർ 27) രാത്രി 11.30 വരെ 0.4 മുതൽ 0.5 മീറ്റർ വരെയും തെക്കൻ തമിഴ്‌നാട് തീരത്ത് 0.5 മുതൽ 0.8 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന...

കരുവന്നൂർ കൊള്ള: സിപിഎം വന്മരങ്ങൾക്ക് കാറ്റ് പിടിച്ച് തുടങ്ങി; നിക്ഷേപകരുടെ ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് കാപട്യം; നിക്ഷേപം മടക്കി നൽകാൻ സർക്കാർ അടിയന്തിര നടപടിയെടുക്കണമെന്ന് വിഡി സതീശൻ

Wednesday / September 27 / 2023

തിരുവനന്തപുരം: കരുവന്നൂർ കൊള്ളയിൽ സിപിഎം വന്മരങ്ങൾക്ക് കാറ്റ് പിടിച്ച് തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിക്ഷേപകരുടെ ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് കാപട്യമാണെന്നും ന...

ഇഡി അറസ്റ്റ് ചെയ്യുമെന്ന ഭയമില്ലെന്നും അടിയന്തരാവസ്ഥയിൽ ഒന്നര വർഷം ജയിലിൽ കിടന്നയാളാണ് താനെന്നും കണ്ണൻ; അരവിന്ദാക്ഷന് അനധികൃത സ്വത്തുണ്ടെങ്കിൽ നടപടിയെടുക്കട്ടൈന്നും സിപിഎം നേതാവ്

Wednesday / September 27 / 2023

തൃശൂർ: ഇ.ഡി. അറസ്റ്റ് ചെയ്യുമെന്ന ഭയമില്ലെന്നും അടിയന്തരാവസ്ഥയിൽ ഒന്നര വർഷം ജയിലിൽ കിടന്നയാളാണ് താനെന്നും സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.കെ കണ്ണൻ. കരുവന്നൂരിലെ നിക്ഷേപ...

അഞ്ചുതവണ സമയം നീട്ടി നൽകിയിട്ടും പദ്ധതിയുടെ ആദ്യഘട്ടം പോലും കമ്പനി പൂർത്തിയാക്കിയില്ല; ഞെളിയംപറമ്പിലെ 'വേസ്റ്റ് ടു എനർജി' പദ്ധതിയിൽ നിന്നും സോൺട ഇൻഫ്രാ ടെക് കമ്പനിയെ പുറത്താക്കി; ഗെയിലിന് കരാർ നൽകിയേക്കും

Wednesday / September 27 / 2023

കോഴിക്കോട്: ഞെളിയംപറമ്പിൽ 'വേസ്റ്റ് ടു എനർജി' പദ്ധതിയിൽ നിന്നും സോൺട ഇൻഫ്രാ ടെക് കമ്പനിയെ കോഴിക്കോട് കോർപറേഷൻ പുറത്താക്കി. അഞ്ചുതവണ സമയം നീട്ടി നൽകിയിട്ടും പദ്ധതിയുടെ ആദ്യഘട്ടം പോലും കമ്പനി പൂർത്തിയാക...

News+

അട്ടപ്പാടി മധു വധക്കേസ്; സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെപി സതീശൻ പിന്മാറി; രാജി മധുവിന്റെ അമ്മ എതിർപ്പുയർത്തിയതോടെ

Wednesday / September 27 / 2023

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച സീനിയർ അഭിഭാഷകൻ കെപി സതീശൻ സ്ഥാനം രാജിവച്ചു. സതീശൻ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. സതീശന്റെ നിയമനത്തിനെതിരെ മധുവിന്റെ അമ്മ രംഗത്തുവന്നതിന് പിന്നാലെയാണ് നടപടി. കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി സീനിയർ അഭിഭാഷകനായ അഡ്വ. കെപി സതീശനെയും അഡീഷനൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. പിവി ജീവേഷിനെയും സർക്കാർ നിയമിച്ചിരുന്നു. നിയമനത്തിനെതിരെ കഴിഞ്ഞ ദിവസം മധുവിന്റെ മാതാവ് മല്ലിയമ്മ ഹൈക്കോടതി ചീഫ് ജസ്റ്റിസിനു സങ്കടഹർജി ...

പാലക്കാട് രണ്ടരവയസുകാരന്റെ ചെവി തെരുവുനായ കടിച്ചെടുത്തു; സാരമായി പരിക്കേറ്റ കുട്ടി മെഡിക്കൽ കോളേജിൽ

Wednesday / September 27 / 2023

പാലക്കാട്: പാലക്കാട് കുമ്പിടിയിൽ രണ്ടരവയസുകാരന്റെ ചെവി തെരുവു നായ കടിച്ചെടുത്തു. കടിയേറ്റ സബാഹുദ്ദിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴരമണിയോടെ വീടിന് സമീപത്തുവച്ചായിര...

ഇറാഖിൽ വിവാഹസ്ഥലത്ത് വൻ തീ പിടിത്തം; നൂറിലധികം പേർ മരിച്ചു; പരിക്കേറ്റ 150ഓളം പേർ ആശുപത്രിയിൽ

Wednesday / September 27 / 2023

ബാഗ്ദാദ്: ഇറാഖിൽ വിവാഹസ്ഥലത്തുണ്ടായ വൻ തീപിടിത്തത്തിൽ നൂറിലധികം പേർ വെന്തു മരിച്ചു. പരിക്കേറ്റ 150ഓളം പേരെ ആശുപത്രിയിലേക്ക് മാറ്റി. വടക്കൻ ഇറാഖി പട്ടണമായ ഹംദാനിയയിലാണ് സംഭവം. വിവാഹാഘോഷം നടത്തുകൊണ്ടിരു...

കേരളത്തിൽ ഇന്ന് മുതൽ വ്യാപക മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

Wednesday / September 27 / 2023

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ വ്യാപക മഴയ്ക്ക് സാധ്യതയെന്നറിയിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, മലപ്പുറം, തൃശൂർ, കാസർകോട്, കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളിൽ...

യുവതിയെ വിവാഹവാഗ്ദാനം നൽകി ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചു; വിദേശത്ത് ഒളിവിൽ പോയ പ്രതി പിടിയിൽ

Wednesday / September 27 / 2023

തിരുവനന്തപുരം: യുവതിയെ വിവാഹവാഗ്ദാനം നൽകി ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച ശേഷം വിദേശത്ത് ഒളിവിൽ പോയ പ്രതിയെ എയർപോർട്ടിൽവച്ച് പൊലീസ് പിടികൂടി. പൗണ്ട്കടവ് വലിയവേളി പി.വി ഹൗസിൽ അനൂപ് ജോയ്‌സൺ (29)നെ ആണ് തമ...

News+

ഓറഞ്ച് നിറത്തിലുള്ള രണ്ടാം വന്ദേഭാരത് തിരിച്ചെടുക്കുന്നു; പകരം നിലയും വെള്ളയും കലർന്ന വണ്ടി

Wednesday / September 27 / 2023

കണ്ണൂർ: കഴിഞ്ഞ ദിവസം കേരളത്തിന് ലഭിച്ച ഓറഞ്ച് നിറത്തിലുള്ള രണ്ടാം വന്ദേഭാരത് തിരിച്ചെടുക്കുന്നു. പകരം നീലയും വെള്ളയും കലർന്ന വണ്ടി ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് നൽകുമെന്നാണ് വിവരം. തിങ്കളാഴ്ച രാത്രി ചെന്നൈ ബേസിൻ ബ്രിഡ്ജിൽനിന്ന് നീലയും വെള്ളയും കലർന്ന വണ്ടി തിരുവനന്തപുരത്തെത്തി. എന്നാൽ ഓറഞ്ച് നിറമുള്ള വണ്ടിക്ക് പകരമാണിതെന്ന് റെയിൽവേ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയിൽ ഇതുവരെ ഇറങ്ങിയ 68 വന്ദേഭാരതിൽ കേരളത്തിലെ രണ്ടാം വന്ദേഭാരതിന് മാത്രമായിരുന്നു ഓറഞ്ച് നിറം. കാസർകോട്ടുനിന്നുള്ള ആദ്യ സർവീസ് ഇന...

ഇടുക്കി അണക്കെട്ടിൽ സഞ്ചാരികൾക്ക് നിയന്ത്രണം; ഒരുദിവസം പരമാവധി 1400 പേർക്ക് മാത്രമേ പ്രവേശനം: ഡാമിലേക്കുള്ള സന്ദർശനം ഇനി ബഗ്ഗി കാറുകളിൽ മാത്രം

Wednesday / September 27 / 2023

ചെറുതോണി: ഇടുക്കി അണക്കെട്ടിലെ സുരക്ഷാവീഴ്ചയെ തുടർന്ന് ഡാമിലേക്കുള്ള സഞ്ചാരികൾക്ക് നിയന്ത്രണം. സഞ്ചാരികൾക്ക് ഇനി ബഗ്ഗി കാറുകളിൽ മാത്രമേ അണക്കെട്ടിലെ കാഴ്‌ച്ചകൾ ആസ്വദിക്കാൻ കഴിയുകയുള്ളൂ. വിനോദസഞ്ചാരികള...

പ്ലസ് ടു വിദ്യാർത്ഥിനിയായിരിക്കെ ലൈംഗികമായി പീഡിപ്പിച്ച കേസ്; അതിജീവിതയെ വിവാഹം കഴിച്ച യുവാവിനെതിരായ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി

Wednesday / September 27 / 2023

കൊച്ചി: അതിജീവിതയെ വിവാഹം കഴിച്ചതിനെത്തുടർന്ന് യുവാവിന്റെ പേരിലുള്ള പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി. പ്ലസ്ടു വിദ്യാർത്ഥിനി പീഡനത്തിനിരയായ കേസിലെ തുടർ നടപടികളാണ് റദ്ദാക്കിയത്. 2021-ൽ കൊല്ലം പത്തനാപുരം...

പോക്‌സോ കോടതികളുടെ എണ്ണം കൂടിയിട്ടും രക്ഷയില്ല; ഇനിയും തീർപ്പാകാതെയുള്ളത് 8506 കേസുകൾ

Wednesday / September 27 / 2023

തിരുവനന്തപുരം: കേരളത്തിലെ പോക്‌സോ കോടതികളിൽ ഇനിയും തീർപ്പാകാതെയുള്ളത് 8506 കേസുകൾ. ജൂലായ് 31 വരെയുള്ള കണക്കാണിത്. സംസ്ഥാനത്ത് 54 പോക്‌സോ കോടതികൾ പ്രവർത്തനമാരംഭിക്കുകയും 14 കോടതികളെ പോക്‌സോ കോടതികളായി ...

കസ്റ്റഡിയിലെടുത്ത വാഹനത്തിൽ നിന്നും പൊലീസിനെ ഭീഷണിപ്പെടുത്തി ഇറക്കി വിട്ട ശേഷം കടന്നു കളഞ്ഞു; തൊടുപുഴയിൽനിന്ന് മുങ്ങിയ പ്രതി രണ്ടാഴ്ചക്കുശേഷം പിടിയിൽ

Wednesday / September 27 / 2023

തൊടുപുഴ: കസ്റ്റഡിയിലെടുത്ത വാഹനവുമായി സ്റ്റേഷനിലേക്ക് വരുന്നതിനിടെ പൊലീസുകാരനെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടശേഷം വാഹനവുമായി കടന്നുകളഞ്ഞ യുവാവ് പിടിയിൽ. വെങ്ങല്ലൂർ ചെറുകരകുന്നേൽ നിബുൻ (34) ആണ് രണ്ടാഴ്ചയ്...

News+

സഹകരണ മേഖലയിലെ നിക്ഷേപങ്ങൾ സുരക്ഷിതമല്ലെന്ന പ്രചാരണം വ്യാജം

Tuesday / September 26 / 2023

തിരുവനന്തപുരം: സഹകരണ മേഖലയിലെ നിക്ഷേപങ്ങൾ സുരക്ഷിതമല്ലെന്ന പ്രചരണം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും മേഖലയെ തകർക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നും സഹകരണവകുപ്പ് മന്ത്രി വി.എൻ.വാസവൻ. കരുവന്നൂർ ബാങ്ക് പ്രതിസന്ധിയിൽ ആയപ്പോൾ പണം ഇടാക്കുന്ന നിയമ നടപടികൾ തുടർന്നതിനൊപ്പം നിക്ഷേപകർക്ക് സംരക്ഷണം ഒരുക്കാൻ ജില്ലയിലെ ബാങ്കുകൾ ചേർന്ന് കൺസോഷ്യം രൂപീകരിച്ച് 20 കോടി രൂപ നൽകുകയും ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. സഹകരണ വികസന ക്ഷേമനിധി ബോർഡിൽ നിന്ന് അഞ്ച് കോടി രൂപയും റിസർവ് ഫണ്ടിൽ ...

സോളാർ പീഡനക്കേസിലെ ഗൂഢാലോചന; ഗണേശ് കുമാർ നേരിട്ട് ഹാജരാകണമെന്ന ഉത്തരവിന് സ്‌റ്റേ

Tuesday / September 26 / 2023

കൊല്ലം: സോളാർ പീഡനക്കേസിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകണമെന്ന കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവിൽ പത്തനാപുരം എംഎൽഎ കെ ബി ഗണേശ് കുമാറിന് ആശ്വാസം. മജിസ്‌ട്രേറ്റ് കോടതി ഉത്ത...

കാറിടിച്ചു പരുക്കേറ്റ കതിരൂർ സഹകരണബാങ്ക് ജീവനക്കാരി മരണമടഞ്ഞു

Tuesday / September 26 / 2023

കണ്ണൂർ:കതിരൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ പൊന്ന്യം റോഡിൽ കാറിടിച്ചു പരുക്കേറ്റ കതിരൂർ സഹകരണ ബാങ്ക് ജീവനക്കാരി ചികിത്സയ്ക്കിടെ തലശേരി സഹകരണാശുപത്രിയിൽ ചൊവ്വാഴ്‌ച്ച രാവിലെ മരണമടഞ്ഞു. കതിരൂർ ഡയമണ്ട് മുക്ക്...

പയ്യന്നൂരിൽ കെട്ടിട നിർമ്മാണ പെർമിറ്റ് നൽകുന്നതിനായി കാൽലക്ഷം കൈക്കൂലി; ബിൽഡിങ് ഇൻസ്പെക്ടർക്ക് സസ്‌പെൻഷൻ; കോടതി റിമാൻഡ് ചെയ്ത പ്രതി തലശേരി സ്പെഷ്യൽ ജയിലിൽ

Tuesday / September 26 / 2023

കണ്ണൂർ: പയ്യന്നൂർ നഗരത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റ് നൽകുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ തിങ്കളാഴ്‌ച്ച ഉച്ചയ്ക്ക് ഒന്നരയേടെ വിജിലൻസ് അറസ്റ്റ് ചെയ്ത പയ്യന്നൂർ നഗരസഭയിലെ ബിൽഡിങ് ഇൻസ്‌പെക്ടർ പറശിനിക്...

ബിജെപിയുമായുള്ള സഖ്യം ഒട്ടകത്തിന് ഇടം കൊടുക്കുന്നത് പോലെയെന്ന് കപിൽ സിബൽ

Tuesday / September 26 / 2023

ന്യൂഡൽഹി: ബിജെപിയുമായി സഖ്യത്തിലേർപ്പെടുന്നത് ഒട്ടകത്തിന് ഇടം കൊടുക്കുന്നത് പോലെയെന്ന് രാജ്യസഭാ എംപി കപിൽ സിബൽ. ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ എ.ഐ.എ.ഡി.എം.കെ, എൻ.ഡി.എ സഖ്യം ഉപേക്ഷിച്ചതിനെക്കുറിച്ച് പ്രത...

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ ആദിവാസി യുവതി കുഞ്ഞിന് ജന്മം നൽകി

Wednesday / September 27 / 2023

 കോഴിക്കോട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ ആദിവാസി യുവതി കുഞ്ഞിന് ജന്മം നൽകി. കോടഞ്ചേരി പാത്തിപ്പാറ കോളനിയിലെ 21 കാരിയാണ് ആംബുലൻസിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ വിവരം ആശാ വർക്കർ അറിയിച്ചു. തുടർന്ന് ആശാ വർക്കർ കനിവ് 108 ആംബുലൻസ് സേവനം തേടിയത്. തുടർന്ന് കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ഉടൻ ആംബുലൻസ് പൈലറ്റ......

ജനറേറ്റീവ് നിർമ്മിതബുദ്ധിയും വിദ്യാഭ്യാസത്തിന്റെ ഭാവിയും': അന്താരാഷ്ട്ര കോൺക്ലേവിന് ഒരുക്കമായി: മന്ത്രി ഡോ. ആർ ബിന്ദു

നിർമ്മിതബുദ്ധി (എ.ഐ) ഉന്നതവിദ്യാഭ്യാസരംഗത്ത് തുറന്നിടുന്ന ഭാവിസാധ്യതകൾ ചർച്ച ചെയ്യാൻ കേരളത്തിലെ ആദ്യ അന്താരാഷ്ട്ര കോൺക്ലേവ് തിരുവനന്തപുരത്ത് നടക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മുൻകൈയിൽ ഐ എച്ച് ആർ ഡ...

കർഷക രക്ഷാവാരം പ്രഖ്യാപിച്ച് രാഷ്ട്രീയ കിസാൻ മഹാസംഘ്

കോട്ടയം : സംസ്ഥാന വനം വന്യജീവി വകുപ്പ് ഒക്ടോബർ 2 മുതൽ പ്രഖ്യാപിച്ചിരിക്കുന്ന വന്യജീവി സംരക്ഷണ വാരാഘോഷത്തിനും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നടത്തുവാനുദ്ദേശിക്കുന്ന വന്യജീവി സംരക്ഷണ പ്രതിജ്ഞയ്ക്കും ബദല...

FILM AWARDS+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

EXPATRIATE+

SPECIAL REPORT+

INVESTIGATION+

FOREIGN AFFAIRS+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

FOREIGN AFFAIRS+

STATE+

SOCIOPOLITICAL+

SPECIAL REPORT+

HOMAGE+

STATE+

INVESTIGATION+

Go to TOP