1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
12
Sunday

ഓസ്‌ട്രേലിയയിൽ കൊറോണാ വൈറസ് കേസുകൾ വർധിക്കുന്നു; വിമാനങ്ങളുടെ എണ്ണം കുറയ്ക്കുവാൻ ആലോചനയെന്ന് പ്രധാനമന്ത്രി

July 08, 2020

ഓസ്ട്രേലിയയിൽ വീണ്ടും കൊറോണവൈറസ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ രാജ്യത്തേക്കുള്ള വിമാനങ്ങളുടെ എണ്ണം കുറയ്ക്കുവാൻ ആലോചനയെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൻ. ഈ വെള്ളിയാഴ്ച ചേരുന്ന ദേശീയ ക്യാബിനറ്റ് യോഗത്തിൽ ഇതിനുള്ള നിർദ്ദേശം മുന്നോട്ടുവയ്ക്കുമെന്ന് പ്രധ...

ഹോട്ട്‌സ്‌പോട്ടുകളിൽ ലോക്ക്ഡൗൺ നിയന്ത്രണം ലംഘിക്കരുതേ; നിയമം തെറ്റിക്കുന്നവരിൽ നിന്നും പിഴ ഈടാക്കി തുടങ്ങി; കൊറോണാവൈറസ് വ്യാപിക്കുമ്പോൾ നിയന്ത്രണങ്ങൾ കർശനമാക്കുന്നു

July 05, 2020

വിക്ടോറിയയിൽ കൊറോണവൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഹോട്ട്‌സ്‌പോട്ടുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് പൊലീസ് പിഴ ഈടാക്കി തുടങ്ങി. മൂന്നാം ഘട്ട നിയന്ത്രണം ഏർപ്പെടുത്തിയ ശേഷം കുറഞ്ഞത് ഏഴ് പേരിൽ നിന്ന് പിഴ ഈടാക്കിയത...

സൗത്ത് ഓസ്ട്രേലിയയിലേക്ക് പോകാൻ ഇനി മുൻകൂർ അനുവാദം വാങ്ങണം; നാളെ മുതൽ ഓൺലൈനായി അപേക്ഷിക്കാം

June 30, 2020

സൗത്ത് ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നവർ ഓൺലൈനിൽ അപേക്ഷ സമർപ്പിച്ച ശേഷം മുൻകൂർ അനുവാദം വാങ്ങേണ്ടതാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. നാളെ ഇതിനായുള്ള ഓൺലൈൻ ഫോം ലഭ്യമാകും. സൗത്ത് ഓസ്ട്രേലിയൻ സർക്കാരിന്റെ വെബ്‌സൈറ്റിൽ നിന്നും ലഭ്യമാകുന്ന ഈ ഫോം, പൂരിപ്...

മറ്റൊരാളെ സ്‌നേഹിക്കുന്നുവെന്ന് അറിയിച്ചത് പ്രകോപനത്തിനു കാരണമായി; സിഡ്നിയിലെ ഇന്ത്യൻ ഡെന്റിസ്റ്റിനെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി തള്ളിയത് മുൻ കാമുകൻ

June 25, 2020

സിഡ്നിയിൽ ഇന്ത്യൻ വംശജയായ പ്രീതി റെഡ്ഡിയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ മുൻ കാമുകനാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി. കൊറോണർ നടത്തിയ അന്വേഷണത്തിലാണ് പ്രീതിയുടെ കൊലപാതകി ഡോ. ഹർഷവർധൻ നാർഡെ ആണെന്ന് കണ്ടെത്തിയത്. കൊലപാതകത്തിനു ശേഷം...

വിദേശത്തു നിന്ന് തിരിച്ചെത്തുന്നവർ തന്നെ ക്വാറന്റീൻ ചെലവും വഹിക്കണം; ക്വീൻസ്ലാന്റിൽ അടുത്ത മാസം മുതൽ പുതിയ വ്യവസ്ഥ

June 18, 2020

ക്വീൻസ്ലാന്റ്: വിദേശ രാജ്യങ്ങളിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് എത്തുന്ന ആളുകൾ നിർബന്ധമായും 14 ദിവസത്തെ ഹോട്ടൽ ക്വാറന്റൈനിൽ കഴിയേണ്ടതുണ്ട്. മാർച്ചിലാണ് ക്വാറന്റൈൻ സേവനം തുടങ്ങിയത്. ഇത്രയും മാസം 14 ദിവസത്തെ ക്വാറന്റൈന്റെ ചെലവ് പൂർണമായും സംസ്ഥാന സർക്കാരുക...

മലയാളി ദമ്പതികൾക്ക് ഓസ്‌ട്രേലിയയിലെ പരമോന്നത ബഹുമതി; ഭാര്യയും ഭർത്താവും ഈ ബഹുമതി നേടുന്നത് അത്യപൂർവ്വം

June 15, 2020

ഓസ്‌ട്രേലിയയിലെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഓസ്‌ട്രേലിയ നേടി മലയാളി ദമ്പതികൾ. ഈ ബഹുമതി മുൻപും നിരവധി മലയാളികൾ നേടിയിട്ടുണ്ടെങ്കിലും വളരെ അത്യപൂർവ്വമായാണ് ഒരു ഭാര്യയും ഭർത്താവും ഈ നേട്ടം കൈവരിക്കുന്നത്. 11 വർഷത്തെ ഇടവേളയിൽ ഈ ബഹുമതി നേടിയത് ന്യൂസൗത്ത് ...

പ്രതിസന്ധി കാലത്തും കെയർ ഹോമിൽ ജോലി ചെയ്തു; നിങ്ങളുടെ നിസ്വാർത്ഥമായ പ്രവർത്തിക്ക് അഭിനന്ദനങ്ങൾ: ഓസ്ട്രേലിയയിലെ മലയാളി നഴ്‌സിനെ പ്രശംസിച്ച് ഗിൽക്രിസ്റ്റ്

June 12, 2020

ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സിനെ പ്രശംസിച്ച് മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റ്. കോട്ടയം സ്വദേശിനിയായ ഷാരോൺ വർഗീസിനെയാണ് ഇദ്ദേഹം അഭിനന്ദിച്ചത്. ഓസ്ട്രേലിയയിലെ വൊലൊങ്ഗൊങിലെ കെയർ ഹോമിലെ നഴ്സാണിവർ. കോവിഡ് പ്രതിസന്ധിക്കിടയിലും ...

ന്യൂസൗത്ത് വെയിൽസിൽ കൊറോണയ്ക്കു ശമനം: രണ്ടാഴ്ചയായി സാമൂഹിക വ്യാപനമില്ലെന്ന് റിപ്പോർട്ട്; കായികവിനോദങ്ങൾക്ക് അനുമതി

June 10, 2020

ന്യൂ സൗത്ത് വെയിൽസിൽ കഴിഞ്ഞ രണ്ടാഴ്ചയിൽ കൊറോണ വൈറസ് സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് കായിക മത്സര വിനോദങ്ങൾ ജൂലായ് ഒന്ന് മുതൽ ആരംഭിക്കുവാൻ അനുമതി നൽകിയിരിക്കുകയാണ്. ഓസ്‌ട്രേലിയയിൽ രോഗബാധ ഏറ്റവും കൂടുതൽ രേഖ...

ഓസ്‌ട്രേലിയയിൽ സൗജന്യ ശിശു സംരക്ഷണം ജൂലായ് 12 വരെ മാത്രം; അടുത്ത ദിവസം മുതൽ ഫീസ് നൽകേണ്ടി വരും; സേവനങ്ങൾക്കു നന്ദി പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി

June 08, 2020

സർക്കാരിന്റെ സൗജന്യ ശിശു സംരക്ഷണ പദ്ധതി അവസാനിപ്പിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി ഡാൻ തെഹാൻ. ജൂലൈ 13 മുതൽ ഫീസ് അടയ്‌ക്കേണ്ടി വരും. കഴിഞ്ഞ കുറച്ച് മാസങ്ങളായി മികച്ച രീതിയിൽ പ്രവർത്തിച്ച് സേവനം ചെയ്ത ഈ മേഖലയ്ക്ക് നന്ദി പറയുന്നതായി അദ്ദേഹം അറിയിച്ചു....

വീട് വയ്ക്കാനോ പുതുക്കി പണിയുവാനോ സർക്കാർ നൽകുന്നത് 40,000 ഡോളറിന്റെ ഗ്രാന്റ്; കൊറോണയെ ചെറുത്ത സന്തോഷത്തിൽ ജനങ്ങൾക്ക് കൂടുതൽ സഹായങ്ങളുമായി ഓസ്‌ട്രേലിയ

June 01, 2020

കൊവിഡ് പ്രതിസന്ധികൾക്കു ശേഷം സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതിനുള്ള ഉത്തേജക പാക്കേജുമായി ഓസ്‌ട്രേലിയ. ഇതിന് കീഴിൽ ഓരോ കുടുംബങ്ങൾക്കും ഗൃഹങ്ങൾ നവീകരിക്കുന്നതിനായി സാമ്പത്തിക സഹായം നൽകാൻ ഒരുങ്ങുകയാണ് ആസ്‌ട്രേലിയ. ഗൃഹങ്ങൾ നവീകരിക്കുന്നതിന് മാത്രമല്ല,...

വിക്ടോറിയയിൽ വർക്ക് ഫ്രം ഹോം കർശനമാക്കി; ഉത്തരവ് ലംഘിക്കുന്നവർക്കുമേൽ പിഴ ചുമത്താൻ നിർദ്ദേശം; ജൂൺ വരെയെങ്കിലും വർക്ക് ഫ്രം ഹോം തുടരേണ്ടി വരും

May 29, 2020

കൊവിഡ് 19 നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ വർക്ക് ഫ്രം ഹോം ജോലി ചെയ്തിരുന്നവർ അതു തന്നെ തുടരുവാൻ നിർദ്ദേശം. കൂടുതൽ കർശനമാക്കിയാണ് ഉത്തരവ് വന്നിരിക്കുന്നത്. ഉത്തരവ് ലംഘിക്കുന്നവർക്കു മേൽ പിഴ ചുമത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ കൊറോണവൈ...

അങ്കമാലി സ്വദേശിയുടെ മൃതദേഹം ഒരു മാസത്തിനു ശേഷം നാട്ടിലേക്ക്; മെജോ വർഗീസിന്റെ അന്ത്യയാത്ര 'വന്ദേഭാരത് വിമാനത്തിൽ'; ആദരാഞ്ജലികൾ നേർന്ന് ഓസ്‌ട്രേലിയൻ മലയാളികൾ

May 26, 2020

ന്യൂ സൗത്ത് വെയിൽസിൽ കുഴഞ്ഞു വീണു അങ്കമാലി സ്വദേശിയുടെ മൃതദേഹം ഒരു മാസത്തിനു ശേഷം കേരളത്തിലേക്ക് കൊണ്ടുപോയി. പോർട്ട് മക്വാറിയിൽ ഏപ്രിൽ 25ന് മരിച്ച മെജോ വർഗീസിന്റെ മൃതദേഹമാണ് വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള മെൽബൺ കൊച്ചി വിമാനത്തിൽ കൊണ്ടുപോയത്. ന്യൂ സൗത്...

ഓസ്‌ട്രേലിയയിലെ 75 ടാർഗറ്റ് സ്റ്റോറുകൾ അടച്ചുപൂട്ടും; 92 എണ്ണം കെ-മാർട്ടാക്കി മാറ്റുന്നു; നിരവധി പേർക്ക് ജോലി നഷ്ടപ്പെടുവാൻ സാധ്യത

May 23, 2020

ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകളിലൊന്നായ ടാർഗറ്റിന്റെ 167 സ്റ്റോറുകൾ നിർത്തലാക്കാൻ തീരുമാനിച്ചു. ഇതിൽ 75 എണ്ണം അടച്ചുപൂട്ടാനും ബാക്കി 75 എണ്ണം കെ-മാർട്ട് സ്റ്റോറുകളാക്കി മാറ്റാനുമാണ് മാതൃകമ്പനിയായ വെസ്റ്റ്ഫാർമേഴ്‌സിന്റെ തീരുമാന...

ന്യൂ സൗത്ത് വെയിൽസിൽ യാത്രാ നിയന്ത്രണങ്ങളിലും ഇളവ്; ക്വീൻസ്ലാന്റ് അതിർത്തി തുറക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും

May 20, 2020

ജൂൺ ഒന്നു മുതൽ ന്യൂ സൗത്ത് വെയിൽസിൽ യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നു. ഇതു പ്രകാരം, സംസ്ഥാനത്തിന്റെ ഉൾനാടൻ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കും. സാമൂഹിക നിയന്ത്രണങ്ങളിൽ ഇളവുകൾ വരികയും, സ്‌കൂളുകൾ തുറക്കുവാൻ ഒരുങ്ങുന്ന സാഹചര്യത്തിലുമാണ് യാത്...

ബസിൽ കയറാവുന്നത് 12 പേർക്കു മാത്രം; ട്രെയിനിന്റെ ഒരു കാരിയറിൽ പ്രവേശനം 32 പേർക്കു മാത്രം; ന്യൂ സൗത്ത് വെയിൽസിൽ പ്രഖ്യാപിച്ച പൊതുഗതാഗത നിയന്ത്രണം ഇങ്ങനെ

May 18, 2020

ന്യൂ സൗത്ത് വെയിൽസിൽ കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊതുഗതാഗത സംവിധാനത്തിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. സാമൂഹിക അകലം പാലിക്കാതെ കൂടുതൽ പേർ ഒരേസമയം വാഹനത്തിൽ കയറുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്....

MNM Recommends

Loading...
Loading...