Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202105Friday

ബോർഡർ പെട്രോൾ ടെക്സസ്സിൽ വിട്ടയച്ച 108 അനധികൃത കുടിയേറ്റക്കാർക്ക് കോവിഡെന്ന് അധികൃതർ

പി പി ചെറിയാൻ
March 05, 2021 | 01:25 pm

ബ്രൗൺസ് വില്ല: ടെക്സസ്സ് മെക്സിക്കോ അതിർത്തി നഗരമായ ബ്രൗൺസ് വില്ലയിൽ ബോർഡർ പെട്രോൾ സ്വതന്ത്രരായി വിട്ടയച്ച 108 അനധികൃത കുടിയേറ്റക്കാർക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചതായി സിറ്റി അധികൃതർ അറിയിച്ചു. ജനുവരി 25 മുതൽ കുടിയേറ്റക്കാരിൽ നടത്തിയ കോവിഡ് റാപ്പിഡ് പരിശോധനയിൽ 6.3 ശതമാനത്തിനകം കോവിഡ് 19 പോസിറ്റീവ് കണ്ടെത്തിയതായി സിറ്റി വക്താവ് ഫിലിപ്പ് റൊമേറൊ പറഞ്ഞു. കൊറോണ വൈറസ് പോസിറ്റീവാണെന്ന കണ്ടെത്തിയാലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവർ സഞ്ചരിക്കുന്നത് തടയാൻ സിറ്റിക്ക് അധികാരമില്ലെന്നും ഫിലിപ്പ് പറ...

 • ഡാളസ് കൗണ്ടി കോവിഡ് 19 മരണം 3000 കവിഞ്ഞു

  March 05 / 2021

  ഡാളസ്: മാർച്ച് 3 ചൊവ്വാഴ്ച ഡാളസ് കൗണ്ടിയിൽ കോവിഡ് 19 ബാധിച്ചു 25 പേർ മരിച്ചതോടെ ആകെ കൗണ്ടിയിൽ മരിച്ചവരുടെ സംഖ്യ 3000 കവിഞ്ഞതായി ആരോഗ്യവകുപ്പു അധികൃതർ അറിയിച്ചു. ചൊവാഴ്ച കൗണ്ടിയിൽ 526 കോവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 246310 ഉം, മരണം 3018 ആയി ഉയർന്നിട്ടുണ്ട്. അതേ സമയം ടെക്സസ് സംസ്ഥാനത്തെ മാസ്‌ക മാൻഡേറ്റ് മാർച്ച് 10 മുതൽ ഒഴിവാക്കികൊണ്ടു ഗവർണറുടെ ഉത്തരവ് നിർഭാഗ്യകരമാണെന്ന് കൗണ്ടി ജഡ്ജി ക്ലെ ഇൻങ്കിൻസ് പറഞ്ഞു. ഗവർണ്ണർ എന്തു പറയുന്നു എന്നുള്ളതല്ല, ആരോഗ്യ വകുപ്പ് വിദഗ്ദൻ എന്തു പറയുന...

 • ഡിലവർ സയ്യദ് സ്മോൾ ബിസിനസ്സ് അഡ്‌മിനിസ്ട്രേഷൻ ഡപ്യൂട്ടി അഡ്‌മിനിസ്ട്രേറ്റർ

  March 05 / 2021

  വാഷിങ്ടൺ: പാക്കിസ്ഥാൻ അമേരിക്കൻ ഡിലവർ സയ്യദിനെ സ്മോൾ ബിസിനസ്സ് അഡ്‌മിനിസ്ട്രേഷൻ ഡപ്യൂട്ടി അഡ്‌മിനിസ്ട്രേറ്ററായി പ്രസിഡന്റ് ബൈഡൻ നിയമിച്ചു. എ എ പി ഐ വിക്ടറി ഫണ്ട് ഉപാദ്ധ്യക്ഷനായ സയ്യദിനെ മാർച്ച് 3നാണ് പുതിയ തസ്തികയിൽ നിയമിച്ചുകൊണ്ട് ബൈഡൻ ഉത്തരവിട്ടത്. സയ്യദിനെ നിയമനം സെനറ്റ് അംഗീകരിച്ചാൽ ഏറ്റവും ഉയർന്ന റാങ്കിൽ എത്തുന്ന ആദ്യ മുസ്ലിം അമേരിക്കനായിരിക്കും സയ്യദ്. അതോടൊപ്പം കാബിനറ്റ് റാങ്കിൽ എത്തുന്ന ആദ്യ പാക്കിസ്ഥാൻ അമേരിക്കൻ കൂടിയായിരിക്കും സയ്യദ്. 'ഞാൻ ഏറ്റവും വിനയാന്വിതം, ബഹുമാന്യനുമായിരിക്കുന്ന ഈ...

 • ഫോമാ ക്രിഡൻഷ്യൽ കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു

  March 04 / 2021

  ഫോമാ 2020 -2022 വർഷത്തേക്കുള്ള ഫോമാ ക്രിഡൻഷ്യൽ കമ്മറ്റി ചെയർമാനായി ചെറിയാൻ കോശി , വൈസ് ചെയർമാനായി എം.ജി.മാത്യു, സെക്രട്ടറിയായി ബിനു മാമ്പിള്ളി , എന്നിവരെയും, കമ്മറ്റി അംഗങ്ങളായി ജോസി കുരിശിങ്കൽ, അലക്‌സ് മാത്യു, ബേബി ജോസ് എന്നിവരെയും തെരെഞ്ഞെടുത്തു. ജോൺസൺ കണ്ണൂകാടനാണ് കോർഡിനേറ്റർ. ചെയർമാനായി തെരെഞ്ഞെടുത്ത ചെറിയാൻ കോശി ഫോമായുടെ മുൻ നാഷണൽ കമ്മറ്റി അംഗവും, ഫിലാഡൽഫിയയിലെ മാപ്പ് എന്ന മലയാളീ സംഘടനയുടെ മുൻ പ്രസിഡന്റുമാണ്. ഫോമയുടെ ആദ്യത്തെ ട്രഷററും ,മാഗ് എന്ന ഹൂസ്റ്റണിലെ മലയാളി സംഘടനയുടെ മുൻ പ്രസിഡന്റുമാ...

 • യുഎസിൽ കാണാതായ പിതാവിന്റേയും മക്കളുടെയും മൃതദേഹം കണ്ടെടുത്തു

  March 04 / 2021

  മിസ്സൗറി: ഗ്രീൻ കൗണ്ടിയിൽ നിന്നു കാണാതായ പിതാവിന്റേയും രണ്ടു മക്കളുടേയും മൃതദേഹം കണ്ടെടുത്തു. വ്യാഴാഴ്ച വീട്ടിൽ നിന്നു രണ്ടു കുട്ടികളേയും കൂട്ടി കാറിൽ പുറത്തു പോകുമ്പോൾ പിതാവ് ഡേരൽ പീക്കിന്റെ (40) കൈവശം റിവോൾവറും ഉണ്ടായിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. വെള്ളിയാഴ്ചയും ഇവർ തിരിച്ചെത്താത്തതിനെ തുടർന്നാണു പൊലീസിൽ വിവരം അറിയിച്ചത്. മൂന്നും നാലും വയസ്സുള്ള കുട്ടികളാണു മരിച്ചത്. വീട്ടിൽ നിന്നു പുറപ്പെട്ടു വ്യാഴാഴ്ച ഇവർ സഞ്ചരിച്ചിരുന്ന വാഹനം മിസ്സൗറി സ്റ്റേറ്റ് ഹൈവേ പൊലീസ് കണ്ടിരുന്നു. റോഡിൽ പാർക്കു ചെ...

 • ഇവാഞ്ചലിസ്റ്റ് ഡോ. സാം കമലേശൻ അന്തരിച്ചു

  March 04 / 2021

  ജോർജിയ: സുപ്രസിദ്ധ സുവിശേഷ പ്രാസംഗികനും വേൾഡ് വിഷൻ ഇന്റർനാഷണൽ മുൻ വൈസ് പ്രസിഡന്റുമായ ഡോ. സാമുവേൽ തിയോഡോർ കമലേശൻ (91) മാർച്ച് 1ന് ജോർജിയയിൽ അന്തരിച്ചു. മകൻ ഡോ. സുന്ദർരാജ് കമലേശന്റെ വസതിയിൽ വച്ചായിരുന്നു അന്ത്യം. തന്റെ പ്രസംഗത്തിലൂടെ ലോകമെമ്പാടുമുള്ള നിരവധി പേർക്കു സുവിശേഷം മർമ്മം വെളിപ്പെടുത്തുവാൻ കഴിഞ്ഞ പ്രഗത്ഭനും ദൈവ വചന പാണ്ഡിത്യവുമുള്ള വ്യക്തിയായിരുന്നു ഡോ. സാം കമലേശൻ. മാരാമൺ കൺവൻഷനിലെ ആദ്യകാല പ്രമുഖ പ്രസംഗകരിൽ ഒരാളായിരുന്നു. 1930 നവംബർ 18നു തമിഴ്‌നാട്ടിലെ വെല്ലൂരിൽ ജോബിന്റേയും ലില്ലി സുദർശന്...

 • ടെക്‌സസ് സംസ്ഥാനത്തെ മാസ്‌ക് മാൻഡേറ്റ് നീക്കം ചെയ്തു

  March 04 / 2021

  ഓസ്റ്റിൻ: ടെക്‌സസ് സംസ്ഥാനത്തെ മാസ്‌ക്ക് ധരിക്കണമെന്ന ഉത്തരവ് റദ്ദ് ചെയ്തു ഗവർണർ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. മാസ്‌ക്ക് മാൻഡേറ്റ് നീക്കം ചെയ്യുന്നതിനും ടെക്‌സസിലെ മുഴുവൻ സ്ഥാപനങ്ങളിലും ഉൾകൊള്ളുവാൻ കഴിയുന്നത്ര ആളുകളെ പ്രവേശിപ്പിക്കുന്നതിനുമുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിലാണ് ഗവർണർ മാർച്ച് 2 ചൊവ്വാഴ്ച ഒപ്പുവച്ചത്. ഇതോടെ മാസ്‌ക്ക് മാൻഡേറ്റ് ഒഴിവാക്കുന്ന അമേരിക്കയിലെ 13-ാം സംസ്ഥാനമായി ടെക്‌സസ്. ഉത്തരവ് മാർച്ച് 10 മുതൽ പ്രാബല്യത്തിൽ വരുമെന്നും ഗവർണർ ഇന്നു നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 100% പ...