1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
08
Wednesday

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റവിമുക്തനാക്കണം എന്ന ബിഷപ്പ് ഫ്രാങ്കോയുടെ വാദം തള്ളി ഹൈക്കോടതി; ഫ്രാങ്കോ വിചാരണ നേരിടണമെന്ന് കോടതി

July 07, 2020

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ നൽകിയ റിവിഷൻ ഹരജി ഹൈക്കോടതി തള്ളി. തനിക്കെതിരെ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കേസിൽ വിചാരണ കൂടാതെ വെറുതെ വിടണമെന്നാവശ്യപ്പെട്ടുള്ള ഹ...

അന്തർ സംസ്ഥാന ലഹരിമരുന്ന് കടത്തുകാരൻ ജോർജുകുട്ടിക്ക് സെഷൻസ് കോടതിയുടെ പ്രൊഡക്ഷൻ വാറണ്ട്; ജൂലൈ 30 ന് ഹാജരാക്കാൻ സെൻട്രൽ ജയിൽ സൂപ്രണ്ടിന് നിർദ്ദേശം; ലഹരിക്കടത്തുകാർക്കിടയിലെ ജി.കെയെ എക്സൈസ് സംഘം പിടികൂടിയത് അതിസാഹസികമായി

July 06, 2020

തിരുവനന്തപുരം: ജയിലിൽ കഴിയുന്ന അന്തർ സംസ്ഥാന ലഹരിമരുന്ന് കടത്തുകാരൻ ജി.കെ എന്ന ജോർജുകുട്ടിക്ക് പ്രൊഡക്ഷൻ വാറണ്ട്. ബംഗ്ളുരുവിൽ നിന്ന് തലസ്ഥാനത്തെ കോവളം - കാരോട് ബൈപാസ് വഴി 20 കോടി വിലയുള്ള 20 കിലോ ഹാഷിഷും 2.5 കിലോ കഞ്ചാവും 240 ഗ്രാം ചരസ്സും കാറിനടിയില...

സംശയരോഗം മൂലം ഭാര്യയെ തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം; മഞ്ചേരി അഡീ. ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത് 54 കാരനായ ഉമാം അലിക്ക്; ഖദീജയുടെ കൊലപാതകത്തിൽ കലാശിച്ചത് ഏഴു മക്കളുള്ള ദമ്പതികൾ തമ്മിൽ കാലങ്ങളായി തുടരുന്ന വഴക്ക്

July 06, 2020

മലപ്പുറം: ഭാര്യയുടെ ചാരിത്ര്യശുദ്ധിയിൽ സംശയം തോന്നി തലക്കടിച്ചു കൊന്നകേസിൽ ഭർത്താവിന് ജീവപര്യന്തം തടവ്. മലപ്പുറം കുഴിമണ്ണ ആക്കപ്പറമ്പ് പുളിയക്കോട് പുറ്റമണ്ണ തവളക്കുഴിയൻ പൂലാട്ട് ഉലാം അലി (54) നെയാണ് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജീവപര്യന...

ചാരിത്ര്യശുദ്ധിയിൽ സംശയം തോന്നി മഴുകൊണ്ട് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവം: കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതിയെ ശിക്ഷ വിധിക്കാനായി കോടതിയിൽ ഹാജരാക്കിയില്ല; മഞ്ചേരി സിഐക്ക് കോടതിയുടെ കാരണം കാണിക്കൽ നോട്ടീസ്; പ്രതിയെ കോടതിയിൽ ഹാജരാക്കാതിരുന്നത് എസ്‌കോർട്ട് പോകുന്നതിന് പൊലീസുകാരുടെ കുറവുണ്ടെന്ന കാരണം പറഞ്ഞ്; മഞ്ചേരി സിഐ ജൂലൈ ആറിന് കോടതിയിൽ നേരിട്ടെത്തി കാരണം ബോധിപ്പിക്കണം

July 04, 2020

മലപ്പുറം: ഭാര്യയെ മഴുകൊണ്ട് തലക്കടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിൽ വീഴ്ച വരുത്തിയ പൊലീസ് ഇൻസ്‌പെക്ടർക്ക് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്)യുടെ കാരണം കാണിക്കൽ നോട്ടീസ്. ചാരിത്ര്യശുദ്ധിയിൽ സംശയം തോന്നി മഴുകൊണ്ട് ഭാര്...

ഇറ്റലിയിൽ വീരോചിത പരിവേഷം കിട്ടിയെങ്കിലും അഹന്തയ്ക്ക് വകയില്ല; ഇറ്റാലിയൻ നാവികർ പെരുമാറിയത് യുഎൻ ചട്ടങ്ങൾക്ക് വിരുദ്ധമായി; കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരത്തിന് അർഹത; നാവികർക്കെതിരായ ഇന്ത്യയുടെ നിയമനടപടിയും ശരി; നഷ്ടപരിഹാരത്തുക ഇരുരാജ്യങ്ങളും ചർച്ചയിലൂടെ തീരുമാനിക്കണം; കടൽകൊലക്കേസിൽ അന്താരാഷ്ട്ര തർക്ക പരിഹാര ട്രിബ്യൂണലിൽ ഇന്ത്യക്ക് അഭിമാനിക്കാവുന്ന വിജയം

July 02, 2020

 ന്യൂഡൽഹി: കടൽക്കൊല കേസിൽ ഇന്ത്യക്ക് അഭിമാനിക്കാവുന്ന വിജയം. ഹേഗിലെ മധ്യസ്ഥ കോടതിയായ പെർമനന്റ് കോർട്ട് ഓഫ് ആർബിട്രേഷനാണ് തീർപ്പ് കൽപിച്ചത്. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ധനസഹായത്തിന് അർഹതയുണ്ട്. ഇറ്റാലിയൻ നാവികർക്കെതിരെ ഇന്ത്യ നിയ...

നഗ്ന ശരീരത്തിൽ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച കേസ്: കലയുടെ പേരിലാണെങ്കിലും അമ്മ സ്വന്തം കുട്ടികളെ കൊണ്ട് ഇത്തരം പ്രവൃത്തികൾ ചെയ്യിക്കരുത്; തന്റെ കുട്ടിയെ വച്ച് എന്തും ചെയ്യാമെന്ന നില വരാൻ പാടില്ല; ഇത് സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും: രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ ഹൈക്കോടതിയിൽ

July 02, 2020

കൊച്ചി: തന്റെ നഗ്നശരീരത്തിൽ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച കേസിൽ രഹ്ന ഫാത്തിമക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ നിലപാട് സ്വീകരിച്ചു. കേസിൽ രഹ്നയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കലയുടെ പേരിലാണെങ്കിലും അമ്മ സ്വന്തം കുട്ടികളെ കൊണ്ട് ഇത്തരം...

അടിമാലിയിൽ ഓടിച്ചത് മൂർഖൻ എന്ന് എഴുതിയ ഓട്ടോ; ഹാഷിഷ് കടത്തി ഉണ്ടാക്കിയ നാല് കോടിയുടെ കൊട്ടാര തുല്യമായ വീടിനൊപ്പം സമ്പാദിച്ചതെല്ലാം മാഫിയാ തലവന് നഷ്ടമാകും; സർക്കാർ അഭിഭാഷകന്റെ ഒത്തുകളിയിലൂടെ ജാമ്യം നേടിയ ശേഷം സൂപ്രീംകോടതി പറഞ്ഞിട്ടും കീഴടങ്ങാത്ത ലഹരി മാഫിയാ തലവൻ ഇനി പിടികിട്ടാപ്പുള്ളി; വെട്ടിലാകുന്നത് ജാമ്യക്കാർ; മൂർഖൻ ഷാജിയെ പൂട്ടാൻ തിരുവനന്തപുരം സെഷൻസ് കോടതി; കള്ളക്കടത്ത് കേസിൽ ഇനി വിചാരണ

July 02, 2020

തിരുവനന്തപുരം : സർക്കാർ അഭിഭാഷകന്റെ ഒത്തുകളിയിലൂടെ ജാമ്യം നേടിയ ശേഷം സുപ്രീം കോടതി ഉത്തരവ് പ്രകാരം ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് അറസ്റ്റ് വാറണ്ടയച്ചിട്ടും എക്‌സൈസിന് പിടികൂടാൻ കഴിയാത്ത ഒന്നേമുക്കാൽ കോടി രൂപയുടെ തൈയ്ക്കാട് ഹാഷിഷ് ഓയിൽ കള്ളക്കടത്തു കേ...

തുടർച്ചയായി ഹാജരാകാതിരിക്കുന്നത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നും വാറന്റ് അയക്കേണ്ടി വരുമെന്നും കോടതി; ജലന്ധർ രൂപതാ ആസ്ഥാനം കോവിഡ് കണ്ടെയ്ന്മെന്റ് മേഖലയാണെന്നും അതിനാൽ പുറത്തേക്ക് യാത്ര ചെയ്യാൻ കഴിയുന്നില്ലെന്നും പ്രതിഭാഗം; പഞ്ചാബ് സർക്കാർ ഇ പാസ് നിരസിച്ചതും തെളിവാക്കി; 13ന് ഹാജരായേ മതിയാകൂവെന്ന് കോടതിയും; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഒളിച്ചു കളിക്കുമ്പോൾ

July 02, 2020

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ തുടർച്ചയായി ഹാജരാകാതെ വന്നതിനെ തുടർന്ന് കോടതിയുടെ കടുത്ത വിമർശനം. ബിഷപ്പ് ഫ്രാങ്കോ പ്രതിയായ കേസ് ജൂലായ് 13-ലേക്ക് മാറ്റി. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ ബുധനാഴ്ച ഫ്രാങ്കോ ഹാജരാ...

മണിക്കൂറിന് റേറ്റ് നിശ്ചയിച്ച് നക്ഷത്ര വേശ്യാലയം നടത്തിയ കേസിൽ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്ന് താത്തയും കൂട്ടാളികളും; വിചാരണ വൈകിപ്പിക്കാനാണ് പൊലീസിന്റെ ശ്രമമെന്ന് കോടതി; കേസിൽ പൊലീസ് ഒത്തുകളിക്കുന്നെന്ന് വിമർശനം; സർക്കാർ നിലപാടറിയിക്കാനും ഉത്തരവ്

July 01, 2020

തിരുവനന്തപുരം: തലസ്ഥാനത്തെ ഗവ: സെക്രട്ടറിയേറ്റിനും പാളയം നിയമസഭാ മന്ദിരത്തിനും സമീപത്ത് നഗര ഹൃദയത്തിൽ നടന്ന പാറ്റൂർ സെക്സ് റാക്കറ്റ് കേസിൽ വിചാരണ കൂടാതെ തങ്ങളെ കുറ്റ വിമുക്തരാക്കണമെന്നാനാവശ്യപ്പെട്ട് വാണിഭ കേന്ദ്ര നടത്തിപ്പുകാരുൾപ്പെടെയുള്ള പ്രതികൾ ക...

അർദ്ധരാത്രി ഓട്ടോ സവാരി വിളിച്ചു കൊണ്ടുപോയി വെട്ടി കൊലപ്പെടുത്തിയത് ബാറിൽ വച്ചുണ്ടായ അടിപിടിയെ തുടർന്ന്; ഓട്ടോ ഡ്രൈവർ വിപിൻ കൊലക്കേസിലെ ആറു പ്രതികളെ ജുലൈ 10 ന് ഹാജരാക്കാൻ തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതി ഉത്തരവ്

July 01, 2020

തിരുവനന്തപുരം: തലസ്ഥാനത്തെ പാറ്റൂർ ജംഗ്ഷനിലെ ആർടെക് സെൻട്രൽ മാളിന് സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാന്റിൽ നിന്ന് ആനയറ ആശുപത്രിയിലേക്കെന്ന് പറഞ്ഞ് സവാരി വിളിച്ചു കൊണ്ടു പോയി ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആറു പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവിട്ട...

'പാർട്ടിക്ക് കോടതിയും പൊലീസ് സ്റ്റേഷനും ഉണ്ടെന്നും പാർട്ടി അന്വേഷിച്ചാൽ മതിയെന്ന് പരാതിക്കാർ പറഞ്ഞാൽ പിന്നെ കമ്മീഷൻ അന്വേഷിക്കേണ്ടതില്ല എന്നുമുള്ള പരാമർശം: എം സി ജോസഫൈനെ വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ഹർജി ഹൈക്കോടതി 10000 രൂപ ചെലവ് സഹിതം തള്ളി

June 30, 2020

കൊച്ചി: വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ എം സി ജോസഫൈനെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ചെലവ് സഹിതം തള്ളി. ബിജെപി സംസ്ഥാന ട്രഷറർ ബി രാധാകൃഷ്ണമേനോൻ സമർപ്പിച്ച ഹർജിയാണ് പതിനായിരം രൂപ ചെലവ് ചുമത്തി കോടതി തള്ളിയത്. പദവിയിൽ ന...

സിന്ദൂരം ധരിക്കാൻ വിസമ്മതിക്കുന്നത് വിവാഹം അംഗീകരിക്കാത്തതിന് തുല്യം; യുവാവിന് വിവാഹ മോചനം അനുവദിച്ചു ഗുവാഹത്തി ഹൈക്കോടതി

June 30, 2020

ഗുവാഹത്തി: ഹിന്ദു ആചാരപ്രകാരം സിന്ദൂരം ധരിക്കാൻ വിസമ്മതിക്കുന്നത് ഭാര്യ വിവാഹം അംഗീകരിക്കാൻ തയ്യാറാകാത്തതിന് തുല്യമാണെന്ന് ഗുവാഹത്തി ഹൈക്കോടതിയുടെ നിരീക്ഷണം. വിവാഹ മോചനം ആവശ്യപ്പെട്ട് ഭർത്താവ് സമർപ്പിച്ച അപ്പീൽ അംഗീകരിച്ച് കൊണ്ടാണ് ഹൈക്കോടതിയുടെ ഇത്ത...

മണ്ണെടുക്കുന്നത് തടഞ്ഞ ഗൃഹനാഥനെ മണൽ മാഫിയ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അടിച്ചു കൊന്ന കേസ്: കൂട്ടാളികളുമടക്കം 13 പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവ്; സംഗീതിനെ കൊലപ്പെടുത്തിയത് സ്വന്തം പുരയിടത്തിൽ നിന്നും മണ്ണെടുക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ

June 29, 2020

തിരുവനന്തപുരം: പുരയിടത്തിൽ നിന്നും അനധികൃതമായി മണ്ണെടുക്കുന്നത് തടഞ്ഞ പ്രവാസിയും ഭൂവുടമയുമായ കാഞ്ഞിരംവിള സ്വദേശി സംഗീത് ബാലൻ എന്ന സംഗീതിനെ ജെ സി ബി ഉപയോഗിച്ച് മണൽ മാഫിയ അടിച്ചു കൊന്ന കേസിൽ മണൽ മാഫിയയും കൂട്ടാളികളുമടക്കം 13 പ്രതികളെ ഹാജരാക്കാൻ ജുഡീഷ്യ...

നഗ്നമേനിയിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച രഹ്ന ഫാത്തിമയുടെ കേസിൽ സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി; കേസിൽ തന്നെയും കക്ഷി ചേർക്കണം എന്നാവശ്യപ്പെട്ട് പരാതിക്കാരനായ അഭിഭാഷകനും; വ്യക്തിസ്വാതന്ത്ര്യത്തിൽ ഉൾപ്പെട്ട കാര്യമാണ് താൻ ചെയ്തതെന്നുമാണ് രഹ്നയും; ബാലാവകാശ സംരക്ഷണ കമ്മീഷനും ഇടപെട്ട കേസ് വ്യാഴാഴ്‌ച്ച വീണ്ടും പരിഗണിക്കും

June 29, 2020

കൊച്ചി: നഗ്നമേനിയിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച കേസിൽ ആക്ടിവിസ്റ്റ് രഹനാ ഫാത്തിമ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് നിലപാട് തേടിയതിന് പിന്നാലെ കേസിൽ തന്നെയും കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ അഭിഭാഷകനും. കേസ് വ...

ആറ്റിങ്ങൽ കവർച്ചാ കൊലപാതക ശ്രമം: പ്രതിക്ക് ഒമ്പത് വർഷം കഠിന തടവും ലക്ഷം രൂപ പിഴയും; അസി.സെഷൻസ് കോടതി ശിക്ഷ വിധിച്ചത് വീട്ടമ്മയെയും ഭർതൃമാതാവിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കുമാറിന്

June 28, 2020

തിരുവനന്തപുരം: ആറ്റിങ്ങലിൽ കവർച്ചാ ശ്രമം പ്രതിരോധിച്ച വീട്ടമ്മയെയും ഭർതൃ മാതാവിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 9 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആറ്റിങ്ങൽ അസി: സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയായ ആറ്റ...

MNM Recommends

Loading...
Loading...