1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 2020
08
Wednesday

ബഹ്‌റൈനിൽ കൂടുതൽ കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ; ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ മുന്നറിയിപ്പുകൾ ഇങ്ങനെ

സ്വന്തം ലേഖകൻ
July 07, 2020 | 01:17 pm

മനാമ: ബഹ്‌റൈനിൽ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ നിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു. പൊതു ടോയ്‌ലറ്റ്, സോനാ ബാത്ത്, ഡ്രസ് ചെയ്ഞ്ചിങ് റൂം, ട്രയൽ റൂം എന്നിവ അടച്ചിടാൻ നിർദേശിച്ചു. ബീച്ചുകളിൽ അഞ്ചിൽ കൂടുതൽ പേർ ഒരുമിച്ചു കൂടുന്നതിനും വിലക്കേർപ്പെടുത്തി. സാമൂഹിക അകലം നിർബന്ധമായും പാലിക്കണം. വ്യക്തികളോ ടീമുകളോ ആയി കോർണിഷുകളിലെത്തുന്നവർ രണ്ട് മീറ്റർ അകലം പാലിക്കണം. വ്യക്തികൾ തമ്മിൽ കൂടിക്കലരാതിരിക്കാൻ ശ്രദ്ധിക്കണം. മാലിന്യങ്ങൾ ഇടക്കിടെ നീക്കം ചെയ്യുന്നതിനും ഇലക്ട്രോണിക് ഉപകര...

ഐവൈസിസി ദേശീയ കമ്മറ്റി ആറാമത് സൗജന്യ ടിക്കറ്റ് നൽകി

മനാമ: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നാട്ടിൽ പോകുവാൻ ബുദ്ധിമുട്ടുന്ന കൊല്ലം സ്വദേശി രാജു വിന് ഐ വൈ സി സി ദേശീയ കമ്മറ്റി ടിക്കറ്റ് നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ യൂത്ത് കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി ആറാമത്തെ സൗജന്യ ടിക്കറ്റ് ആണ് നൽകിയത്. ഐ വൈ സി സി ദേശീയ പ്രസിഡന്റ് അനസ് റഹീം ടിക്കറ്റ് കൈമാറി. ദേശീയ ജനറൽ സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, മനാമ ഏരിയ പ്രസിഡണ്ട് നബീൽ, ദേശീയ കമ്മറ്റി അംഗം ഷഫീക്ക് കൊല്ലം എന്നിവർ സന്നിഹിതരായിരുന്നു.  ...

പ്രവാസി യാത്ര മിഷൻ ദൗത്യം തുടരുന്നു; 25 പേർ കൂടി നാടണഞ്ഞു

July 06 / 2020

മനാമ: നാട്ടിൽ പോകാനായി അർഹരായ 25 പേർക്ക് കൂടി സൗജന്യ യാത്രയൊരുക്കി പ്രവാസി യാത്രാ മിഷൻ എന്ന ബഹ് റൈനിലെ ജനകീയ കൂട്ടായ്മ ദൗത്യം തുടരുന്നു. ഡ്രീം ഫ്‌ളൈറ്റ് എന്ന പേരിൽ 180 യാത്രക്കാർക്ക് നാടണയാൻ അവസരമൊരുക്കി ബഹ് റൈനിലെ ആദ്യത്തെ സൗജന്യ വിമാന യാത്ര എന്ന പദ്ധതി സംഘടന വെള്ളിയാഴ്ച സാക്ഷാത്കരിച്ചിരുന്നു. ഈ ദൗത്യത്തിന്റെ തുടർച്ചയായാണ് കഴിഞ്ഞ ദിവസം കണ്ണൂരിലേക്കു പോയ വന്ദേ ഭാരത് മിഷൻ വിമാനത്തിൽ 25 യാത്രക്കാർക്ക്കൂടി സൗജന്യ യാത്രയൊരുക്കിയത്. പ്രവാസി കൂട്ടായ്മകളുടെ ചരിത്രത്തിഒൽ വിജയകരമായ അധ്യായമെഴുതിച്ചേർത്ത് ...

സൗജന്യ ടിക്കറ്റ് നൽകി

മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി പോകുന്ന ഐ വൈ സി സി ടുബ്ലി സൽമാബാദ് ഏരിയ ഭാരവാഹിയായ ഇടുക്കി സ്വദേശിക്ക് ഐ വൈ സി സിയുടെ ഉപഹാരവും, ടിക്കറ്റും നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ യൂത്ത് കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചാമത്തെ സൗജന്യ ടിക്കറ്റ് ആണ് നൽകിയത്. ചാരിറ്റിവിങ് കൺവീനർ മണിക്കുട്ടൻ ടിക്കറ്റ് കൈമാറി. ടുബ്ലി സൽമാബാദ് ഏരിയ പ്രസിഡണ്ട് രഞ്ജിത്ത്, സെക്രട്ടറി ജമീൽ, ദേശീയ കമ്മറ്റി ജോയിന്റ് സെക്രട്ടറി സലിം ഏരിയ കമ്മറ്റി അംഗം വിപിൻ എന്നിവർ സന്നിഹിതരായിരുന്നു.  ...

ഐ വൈ സി സി ബഹ്‌റിന്റെ രണ്ടാമത് ചാർട്ടേർഡ് ഫ്‌ളൈറ്റ് ബുക്കിങ് തുടരുന്നു

July 06 / 2020

മനാമ: പ്രതിസന്ധി കാലഘട്ടത്തിൽ നാട്ടിൽ പോകുവാൻ ബുദ്ധിമുട്ടുന്ന പ്രവാസികൾക്കായി തിരുവനന്തപുരത്തേക്ക് ഐ വൈ സി സി ചാർട്ടെഡ് ഫ്‌ളൈറ്റ് ഒരുക്കുന്നു. രണ്ടാമത് ചാർട്ടേർഡ് ഫ്‌ളൈറ്റ് ബഹറിനിൽ നിന്നും തിരുവനന്തപുരത്തേക്കാണ് ചാർട്ട് ചെയ്തിരിക്കുന്നത്. കൊല്ലം പ്രവാസി അസോസിയേഷനും, എക്സ്‌പ്രസ്സ് ട്രാവൽസുമായി സഹകരിച്ച് ജൂലൈ 15ന് പോകുന്ന രീതിയിലാണ് ഗൾഫ് എയർ ഫ്‌ളൈറ്റ് ചാർട്ട് ചെയ്തിരിക്കുന്നത്. 46 കിലോ ലഗേജ്, ഏഴ് കിലോ ഹാൻഡ് ക്യാരി ചെയ്യുവാൻ സൗകര്യമുണ്ടാകും. രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമായിരിക്...

ബഹ്‌റൈൻ കേരളീയ സമാജം കോവിഡ് ധനസഹായം പാവപ്പെട്ട മലയാളികൾക്ക് ടിക്കറ്റിനായി നൽകി

July 06 / 2020

മനാമ: ബഹ്റൈനിൽ കോവിഡ് മൂലം മരണമടയുന്ന മലയാളികളുടെ കുടുംബത്തിന് ബഹ്‌റൈൻ കേരളീയ സമാജം പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയുടെ ധനസഹായം  അർഹതപ്പെട്ടവർക്ക് നാട്ടിലേക്ക് പോകുന്നതിന് സൗജന്യ എയർ ടിക്കറ്റിനായി സമാജത്തിനെ തിരിച്ചേൽപ്പിച്ച് മാതൃകയായി സലിം റാവുത്തറിന്റെ കുടുംബം. മരണമടഞ്ഞ ശേഷം കോവിഡ് ആണെന്ന് സ്ഥിരീകരിച്ച ആലപ്പുഴ ചുനക്കര സ്വദേശി സലിം റാവുത്തറിന്റെ മകനും സാമൂഹിക പ്രവർത്തകനുമായ സിബിൻ സലിം, മരുമകൻ അനസ്സ് എന്നിവർ ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ളക്ക് സമാജത്തിൽ വെച്ച് ഒരു ലക്ഷം രൂപ സ്വ...

42 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ദേവദാസൻ നമ്പ്യാർ നാട്ടിലേക്ക് മടങ്ങുന്നു

July 06 / 2020

ബഹ്റൈൻ കേരളീയ സമാജം ലൈഫ് മെമ്പർ ദേവദാസൻ നമ്പ്യാർ പ്രവാസ ജീവിതം അവസാനിപ്പിക്കുന്നു. 42 വർഷത്തെ പ്രവാസ ജീവിതത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ വിവിധ കമ്മിറ്റികളിൽ പ്രവർത്തിക്കുകയുകയും ചെയ്തു വരികയായിരുന്നു. സമാജം പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായും നിശബ്ദമായും പ്രവർത്തിക്കുന്ന അംഗങ്ങളിൽ ഒരാളായിരുന്നു ദേവദാസൻ നമ്പ്യാർ എന്നും നാട്ടിലെ ഭാവി ജീവിതത്തിൽ ആരോഗ്യവും ശാന്തിയും ആശംസിക്കുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളയും വർഗീസ് കാരക്കലും പത്ര കുറിപ്പിൽ അറിയിച്ചു....

Latest News