1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 2020
13
Thursday

കോവിഡ് 19 നെഗറ്റീവായ ഇന്ത്യൻ റെസ്റ്റോറന്റ് ഉടമ ക്വാറന്റൈൻ കാലാവധി തീരും മുമ്പ് റെസ്റ്റോറന്റിലെത്തി; അഞ്ചു മാസം തടവു ശിക്ഷ വിധിച്ച് മലേഷ്യൻ കോടതി

സ്വന്തം ലേഖകൻ
August 13, 2020 | 04:03 pm

കോവിഡ് 19 ചികിത്സയ്ക്കു ശേഷം നെഗറ്റീവാകുകയും ചെയ്ത ഇന്ത്യൻ റെസ്റ്റോറന്റ് ഉടമയ്ക്ക് മലേഷ്യൻ കോടതി അഞ്ചു മാസം തടവു ശിക്ഷ വിധിച്ചു. ക്വാറന്റൈൻ കാലാവധി തീരും മുമ്പ് സ്വന്തം റെസ്റ്റോറന്റിലേക്ക് തിരികെ എത്തിയതിനാണ് കോടതി ശിക്ഷ വിധിച്ചത്. മലേഷ്യയിൽ താമസിക്കുന്ന 57 കാരനായ അദ്ദേഹം വടക്കൻ സംസ്ഥാനമായ കെഡയിലാണ് റെസ്റ്റോറന്റ് നടത്തുന്നത്. ജൂലൈയിൽ ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തി റെസ്‌റ്റോറന്റ് ഉടമയ്‌ക്കെതിരെ 14 ദിവസത്തെ നിർബന്ധിത ഉത്തരവ് ലംഘിച്ചുവെന്നതടക്കം നാല് കുറ്റങ്ങളാണ് ചുമത്തിയത്. അലോർ സെതാർ മജിസ്ട്രേറ്റ്...

കോവിഡ് കാലത്ത് സേവന ദൗത്യവുമായി വേൾഡ് പീസ് മിഷൻ പ്രവർത്തകർ

July 29 / 2020

സൗത്ത് ആഫ്രിക്ക: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ലോക്ഡൗണിലെ അതിജീവന പ്രവർത്തനങ്ങളിൽ പങ്കാളികളായി വേൾഡ് പീസ് മിഷൻ പ്രവർത്തകർ. സൗത്ത് ആഫ്രിക്ക, കെനിയ, ഉഗാണ്ട, എത്യോപ്യ ഉൾപ്പെടെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ സന്നദ്ധ സംഘങ്ങളായി പ്രവർത്തിക്കുന്നു. സന്യസ്തരും, ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരും ഉൾപ്പെടെ ആയിരത്തിലേറെ വോളന്റിയേഴ്സാണ് സേവന രംഗത്തുള്ളത്. ഗ്രാമ പ്രദേശങ്ങൾ തോറും ഭക്ഷണകിറ്റ് വിതരണം, മാസ്‌ക് വിതരണം, സാനിറ്റൈസർ വിതരണം, കൂടാതെ കോവിഡ് പ്രതിരോധ ബോധവൽകരണ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. ഈ മഹാമാരിയുട...

ഗെറ്റ് റെഡി ഫോർ ദ മിഷൻ അഡ്വെൻചർ! മിഷൻ ആഫ്രിക്ക ജൂലൈ 25 മുതൽ; കാണാം, ആഫ്രിക്കൻ മണ്ണിലൂടെ 'ശാലോം വേൾഡ്' നടത്തുന്ന സംഭവബഹുലമായ മിഷൻ യാത്ര

July 23 / 2020

ടെക്സസ്: ഇരുണ്ട ഭൂഖണ്ഡം കണ്ടുമടങ്ങാനുള്ള യാത്ര സാഹസമാണെങ്കിൽ, അവിടെ പ്രകാശം പരത്താനുള്ള ഇവരുടെ യാത്രയെ അതിസാഹസമെന്ന് വിശേഷിപ്പിക്കാം. ചേരികളും ഘോരവനവും മരുഭൂമിയും താണ്ടിയുള്ള പ്രയാണത്തിൽ എപ്പോൾ എവിടെനിന്നും അപകടം ചാടി വീഴാം- വന്യമൃഗങ്ങളുടെയോ കവർച്ചക്കാരുടെയോ രൂപത്തിൽ, അല്ലെങ്കിൽ കണ്ണിൽ പതിയാത്ത രോഗാണുവിന്റെ രൂപത്തിൽ. ചിലപ്പോൾ മരണംവരെ സംഭവിക്കാം. സാഹസികരെപ്പോലും വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുന്ന ഈ വെല്ലുവിളികളൊന്നും പക്ഷേ, ഇവരെ ബാധിക്കുന്നേയില്ല. സാഹസികത എന്ന പ്രകടത്തിനപ്പുറം നിയോഗം എന്ന ബോധ്യവ...

എ ആർ റഹ്മാൻ ഈണങ്ങളുമായി വിയന്നയിൽ നിന്നും മലയാളി വൈദികന്റെ സംഗീത ഉപഹാരം

June 29 / 2020

എ ആർ റഹ്മാന്റെ ഗൃഹാതുരത്വമുണർത്തുന്ന മെലഡികൾ ചേർത്ത് 'മദ്രാസ് മോസാർട്ടിന്റെ ഹൃദയരാഗങ്ങൾ 'എന്ന പേരിൽ മനോഹരമായ ഒരു സംഗീത ഉപഹാരം സമർപ്പിച്ചിരിക്കുകയാണ് വിയന്നയിൽ സംഗീത വിദ്യാർത്ഥിയായിരിക്കുന്ന ഫാദർ ജാക്‌സൺ സേവ്യർ. എ ആർ റഹ്മാന്റെ പ്രസിദ്ധമായ 5 ഈണങ്ങളുടെ സമാഹാരം പിയാനോയിൽ വായിച്ച് വയലിന്റെയും ഫ്‌ളുട്ടിന്റെയും അകമ്പടിയോടെ കമ്പോസ് ചെയ്തിരിക്കുന്ന വീഡിയോ, ജാക്‌സൺ സേവ്യർ എന്ന യൂട്യൂബ് ചാനലിൽ ആണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. ക്രിസ്തീയ ഭക്തിഗാന മേഖല വിട്ട് മറ്റു സംഗീത സരണിയിൽ പ്രവേശിക്കുവാൻ വൈദികർ വലിയ താൽപര...

ചൈനയിൽ വൻ ഭൂചലനം; നാലു പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

May 19 / 2020

ബെയ്ജിങ്: ചൈനയിലുണ്ടായ ശക്തമായ ഭൂചനത്തിൽ നാല് പേർ മരിച്ചു. 23 പേർക്ക് പരിക്കേറ്റു. തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലാണ് അപകടമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 5.0 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. പലസ്ഥലങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി. രാത്രിയിൽ ഉറങ്ങുകയായിരുന്ന ആളുകൾ പരിഭ്രാന്തരായി വീടുവിട്ട് പുറത്തേക്ക് ഓടി. 600 ദുരന്ത നിവാരണ സേന അംഗങ്ങൾ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ടെന്നാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പീപ്പിൾ ലിബറേഷൻ ആർമിയിലെ ഫയർ ആൻ...

രോഹിങ്യൻ ക്യാമ്പിൽ രണ്ടു പേർക്ക് കോവിഡ് ബാധ; ആശങ്കയോടെ അഭയാർത്ഥികൾ; രോഗം വ്യാപിച്ചാൽ ഉണ്ടാകുക വൻ ദുരന്തം

May 16 / 2020

ധാക്ക: ബംഗ്ലാദേശിലെ കോക്‌സ്ബസാർ ജില്ലയിൽ മ്യാന്മറിൽനിന്നുള്ള ന്യൂനപക്ഷ രോഹിങ്യ മുസ്ലിംകളെ പാർപ്പിച്ചിട്ടുള്ള ക്യാമ്പിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു നാട്ടുകാരനും കൊറോണ ബാധിച്ചിട്ടുണ്ട്. പത്തുലക്ഷത്തോളം അഭയാർത്ഥികൾ തിങ്ങിപ്പാർക്കുന്ന കോക്‌സ് ബസാർ ക്യാമ്പിലെ അന്തേവാസികൾ ആശങ്കയിലാണ്. രോഗം വ്യാപിച്ചാൽ വൻദുരന്തം തീർച്ചയാണ്. ഇപ്പോൾ രോഗം സ്ഥിരീകരിച്ച രണ്ടു പേരെയും ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. രോഗികളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ പ്രത്യേക സംഘം പ്രവർത്തനം ആരംഭിച്ചെന്നു യുഎൻ അഭയാർത്ഥി ഏ...

മദ്യം കിട്ടാനില്ല; മെക്‌സിക്കോയിൽ വ്യാജ മദ്യം കഴിച്ച് മരിച്ചത് 70 പേർ; വിപത്തിന് കാരണമായത് മദ്യ വിൽപന നിരോധിച്ചതും വ്യാജമദ്യ വിപണി ശക്തി പ്രാപിച്ചതും

May 14 / 2020

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ വ്യാജമദ്യം കഴിച്ച് മരിച്ചത് 70ലേറെ പേർ. ഏപ്രിൽ അവസാനം മുതൽ ഇതുവരെയുള്ള കണക്കാണിത്. ചെറു നഗരമായ പ്യൂബ്ലയിൽ മാത്രം 20ലേറെ പേരാണ് വ്യാജ മദ്യം കഴിച്ച് മരിച്ചത്. രാജ്യം കൊറോണ വൈറസിനെതിരെ പോരാടുന്നതിനിടെയാണ് വ്യാജ മദ്യ മരണങ്ങളുടെ എണ്ണം പെരുകുന്നത്. രോഗവ്യാപനം തടയുന്നതിനായി രാജ്യത്തെ മദ്യ വിൽപന പല സംസ്ഥാനങ്ങളിലും നിരോധിച്ചിരിക്കുകയാണ്. മദ്യ വിൽപന അവശ്യസേവനമല്ലെന്ന് മെക്‌സിക്കൻ സർക്കാർ ഉത്തരവിട്ടതോടെ ബിയർ വിൽപനയും രാജ്യവ്യാപകമായി നിലച്ചു. തുടർന്നാണ് കരിഞ്ചന്തയിലുൾപ്പെട...

Latest News