Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാളി വിംഗിന്റെ കൾച്ചറൽ പുരസ്‌കാരം ആനന്ദകുമാറിന്

സ്വന്തം ലേഖകൻ
September 26, 2023 | 03:53 pm

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാളി വിംഗിന്റെ കൾച്ചറൽ പുരസ്‌കാരം സായി ഗ്രാമം എക്‌സിക്യൂട്ടിവ് ഡയറക്ടർ കെ എൻ ആനന്ദകുമാർ ഏറ്റുവാങ്ങി. ഏറ്റവും ബൃഹത്തായ സാമൂഹ്യ പ്രവർത്തകനെന്ന ബഹുമതിയാണ് നലകിയത്. ഒരു ലക്ഷം രൂപയും ഉപഹാരവുമടങ്ങുന്നതാണ് പുരസ്‌കാരം. മസ്‌കറ്റിൽ നടന്ന ചടങ്ങിൽ ഒമാൻ ഇന്ത്യന് അംബാസിഡർ എച്ച് ഇ അമിത് നാരംഗ് പുരസ്താകം ആനന്ദകുമാറിന് കൈമാറി. ഭാരതത്തിലെ തന്നെ ഏറ്റവും വലിയ എൻജിഒ എന്ന നിലയിലാണ് ആനന്ദകുമാർ നേതൃത്വം വഹിക്കുന്ന ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ പ്രവർത്തനം...

  • ഒമാൻ പ്രവാസി മലയാളികളുടെ ഹ്രസ്വചിത്രം 'തീവ്രവാദി' റിലീസ് ചെയ്തു

    June 09 / 2023

    2022 ഡിസംബറിൽ കേരളത്തിലെ പ്രവാസികൾ ഒമാനിൽ ചിത്രീകരിച്ച ് ('തീവ്രവാദി') യുട്യൂബിൽ റിലീസ് ചെയ്തു. ഒമാനിൽ നടന്ന വേൾഡ് മലയാളി കൗൺസിൽ ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രത്തിലെ പ്രധാന നടൻ സജീർ അലിക്ക് മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ചു. കണ്ണൂർ ചേംബർ ഫിലിം ഫെസ്റ്റിവലിലും ഈ ചിത്രത്തിന് 'എക്സലന്റ് ഷോർട്ട് ഫിലിം' അവാർഡ് ലഭിച്ചു.തീവ്രവാദിയെന്ന് സംശയിക്കുന്ന, നിരപരാധിയായ ഒരു യുവാവിന്റെ ദുരന്തകഥയാണ് അവർ അവതരിപ്പിക്കുന്നത്. ഈ ചിത്രം പൂർണ്ണമായും ഐഫോണിലാണ് ചിത്രീകരിച്ചിരിക്കുന്നത്. നല്ല ഭാവിയുള്ള ഒരു യുവ പ്രൊഫസർ അനാവശ...

  • ഒമാൻ തൃശ്ശൂർ ഓർഗനൈസേഷന്റെ ബ്ലഡ് ഡോനെഷൻ ഡ്രൈവ് നടത്തി

    April 29 / 2023

    മസ്‌കത്ത്, ഒമാൻ:- ഒമാൻ തൃശ്ശൂർ ഓർഗനൈസേഷന്റെ ബ്ലഡ് ഡോനെഷൻ ഡ്രൈവ് 28.04.2023 വെള്ളിയാഴ്ച രാവിലെ 08:00 മണിമുതൽ 12:00 മണിവരെ ബൗഷർ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ച് നടന്നു. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിയിൽ 80 ഇൽ പരം ആളുകൾ ബ്ലഡ് ഡോനെഷൻ നടത്തി. സംഘടന അംഗങ്ങളുടെ ആവേശപൂർവ്വമായ പ്രതികരണം കൊണ്ട് ചടങ്ങ് തുടക്കം മുതൽ ഏറെ സജീവമായിരുന്നു. പ്രവർത്തനങ്ങൾക്ക് പ്രോഗ്രാം കൺവീനർ ജയശങ്കർ കോ കൺവീനർ ഗിരീഷ് എന്നിവർ നേതൃത്വം നൽകി. ബ്ലഡ് ഡോനെഷൻ ഡ്രൈവിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും സംഘടനാ പ്രസിഡന്റ് നജീബ് കെ. മൊയ്തീൻ ന...

  • ഒമാനിൽ ഫാമിലി വിസ പരിധി 150 റിയാലായി കുറച്ചതോടെ പ്രതീക്ഷയോടെ മലയാളികളും;കൂടുതൽ കുടുംബങ്ങൾ എത്തും

    February 22 / 2023

    ഒമാനിൽ പ്രവാസികൾക്ക് ഫാമിലി വിസ ലഭിക്കാനുള്ള കുറഞ്ഞ ശമ്പളനിരക്കിൽ ഗണ്യമായ കുറവ് വരുത്തി. പുതിയ നയം അനുസരിച്ച് 150 റിയാൽ പ്രതിമാസം ശമ്പളം വാങ്ങുന്നവർക്ക് അവരുടെ കുടുംബത്തെ ഒമാനിലേക്ക് കൊണ്ടുവരാം. മലയാളികളടക്കമുള്ളവർക്ക് പ്രവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് റോയൽ ഒമാൻ പൊലിസി(ആർഒപി)ന്റെ പുതിയ തീരുമാനം. നേരത്തെ ഒമാനിൽ ഫാമിലി വിസ(ആശ്രിത വിസ)യിൽ കുടുംബത്തെ കൊണ്ടുവരാൻ പ്രതിമാസം 300 ഒമാൻ റിയാലായിരുന്നു വരുമാന പരിധി. അതിനു മുൻപ് ശമ്പള പരിധി 600 റിയാലും അതിനു മുകളിലുമായിരുന്നു. മാസ ശമ്പളപരിധി നേർപകുതിയായ...

  • കഴുത്തിൽ വെടിയുണ്ടയുമായി മൂന്ന് മാസം.. ഒമാൻ ബാലന് പുതുജീവനേകി ആസ്റ്റർ മെഡ്‌സിറ്റി

    February 13 / 2023

     ഒമാനിലെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന യുസിഫിന് അപ്രതീക്ഷിതമായാണ് അയൽവാസിയായ കുട്ടിയുടെ തോക്കിൽ നിന്നും വെടിയേറ്റത്. ശ്വാസനാളത്തിന് തൊട്ടടുത്ത് മില്ലിമീറ്റർ അകലെ ഞരമ്പുകളും രക്തക്കുഴലുകളുമുള്ള അതിസങ്കീർണ്ണമായ ശരീരഭാഗത്തായിരുന്നു വെടിയുണ്ട കുടുങ്ങികിടന്നിരുന്നത് . ശസ്ത്രക്രിയ ഏറ്റെടുക്കാൻ പല ആശുപത്രികളും വിസ്സമ്മതിച്ചപ്പോൾ കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റി യുസിഫിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ഒമാനിലെ നിസ്വ നഗരത്തിലെ കടയുടമയായ അച്ഛനോടും അമ്മയുമൊപ്പമാണ് യുസിഫ് കൊച്ചിയിലെത്തിയത്. രക്ഷിതാക്...

  • ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ലഭിക്കുന്നവരുടെ എണ്ണം കൂടി; റോഡുകളിലെ പരിശോധന ശക്തമാക്കാൻ അധികൃതർ

    February 09 / 2023

    ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ലഭിക്കുന്നവരുടെ എണ്ണം കൂടിയതോടെ ഇവ കുറയ്ക്കാൻ പരിശോധന ശക്തമാക്കി.മലയാളികളടക്കം പലർക്കും ശമ്പളത്തെക്കാൾ കൂടുതലാണ് പിഴ അടയ്‌ക്കേണ്ടിവരുന്നത്.ഒമാനിലെ റോഡുകളിൽ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ കൂടി ഭാഗമായാണ് അധികൃതർ പരിശോധന വ്യാപ്പിച്ചിരിക്കുന്നത്. ഇതേ തുടർന്ന് ഒമാനിൽ റോഡപകടങ്ങളിൽ ഗണ്യമായ കുറവുണ്ടായതായാണ് കണക്കുകൾ. 2021ൽ രാജ്യത്ത് 1,539 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2021ൽ 434 പേർക്ക് റോഡപകടങ്ങളിൽ ജീവൻ നഷ്ടമായി. അമിതവേഗതയാണ് 233 മരണങ്ങൾക്ക് കാരണം. ഡ്രൈവിങിനി...

  • സലാലയിൽ ബാൽക്കണിയിൽ നിന്നു വീണ് മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക്; കോട്ടയം സ്വദേശിയുടെ സംസ്‌കാരം പിന്നീട്

    January 10 / 2023

      മസ്‌കത്ത്: സലാലയിൽ ബാൽക്കണിയിൽ നിന്നു വീണ് മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ട് പോകും. കോട്ടയം ഇരവിച്ചിറ സ്വദേശി പാറപ്പുറത്ത് സിജോ വർഗീസ് ആണ് കഴിഞ്ഞ വെള്ളിയാഴ്ചഔഖത്തിലുള്ള താമസ സ്ഥലത്ത് ബാൽക്കണിയിൽ നിന്ന് വീണു മരിച്ചത്. വെള്ളിയാഴ്ച രാത്രി പള്ളിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനായി കുട്ടികളെ ഒരുക്കുന്നതിനിടയിലായിരുന്നു അപകടം. കൈയിലുണ്ടായിരുന്ന ഷാമ്പു ബോട്ടിൽ താഴെ വീണപ്പോൾ അത് മുകളിലേക്ക് എറിഞ്ഞു തരാൻ അയൽവാസിയായ സ്വദേശി ബാലനോട് സിജോ ആവശ്യപ്പെടുകയായിരുന്നു. ഇത് പിടിക്കാൻ ശ്രമിക്...