Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202029Tuesday

സാമ്പത്തിക സഹായ പദ്ധതികൾ അവസാനിക്കുന്നതോടെ നിരവധി കമ്പനികൾ നഷ്ടത്തിലേക്ക് പോകുവാൻ സാധ്യത; ഓസ്‌ട്രേലിയയിൽ നടപടി ക്രമങ്ങൾ ലഘൂകരിക്കുവാൻ തീരുമാനം

സ്വന്തം ലേഖകൻ
September 25, 2020 | 04:42 pm

കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക സഹായ പദ്ധതികൾ അവസാനിക്കുന്നതോടെ രാജ്യത്തെ നിരവധി കമ്പനികൾ നഷ്ടത്തിലേക്ക് പോകും എന്നാണ് വിലയിരുത്തൽ. ഈ സാഹചര്യം മുന്നിൽ കണ്ടാണ് സാമ്പത്തിക നഷ്ടത്തിലാകുന്ന കമ്പനികൾക്ക് അടച്ചുപൂട്ടുകയോ, പ്രവർത്തന രീതി പുനർക്രമീരിക്കുകയോ ചെയ്യുന്നത് എളുപ്പത്തിലാക്കാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചത്. ''ഇൻസോൾവൻസി'' നിയമത്തിലെ പ്രധാന വകുപ്പ് ഇതിനായി ഭേദഗതി ചെയ്യുമെന്ന് ട്രഷറർ ജോഷ് ഫ്രൈഡൻബർഗ് അറിയിച്ചു. അമേരിക്കൻ മാതൃകയിൽ, രണ്ടു തട്ടുകളായുള്ള ''പാപ്...

 • പ്രസിഡന്റായി ജിജോ ഫിലിപ്പ് കുഴിക്കുളം; സെക്രട്ടറിയായി സിജോ എന്തനാക്കുഴിയും; പ്രവാസി കേരളാ കോൺഗ്രസ് (എം) ഓസ്‌ട്രേലിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

  പ്രസിഡന്റായി ജിജോ ഫിലിപ്പ് കുഴിക്കുളം; സെക്രട്ടറിയായി സിജോ എന്തനാക്കുഴിയും; പ്രവാസി കേരളാ കോൺഗ്രസ് (എം) ഓസ്‌ട്രേലിയ ഭാരവാഹികളെ തെരഞ്ഞെടുത്തു പ്രവാസി കേരളാ കോൺഗ്രസ് (എം) ഓസ്‌ട്രേലിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി വിക്ടോറിയയിലെ ജിജോ ഫിലിപ്പ് കുഴിക്കുളത്തേയും സെക്രട്ടറിയായി വിക്ടോറിയയിലെ സിജോ എന്തനാക്കുഴിയേയുമാണ് തെരഞ്ഞെടുത്തത്. പെർത്തിലെ ജിൻസ് ജെയിംസാണ് ട്രഷറർ. ഐടി സെൽ കോർഡിനേറ്റേഴ്‌സായി ഐബി ഇഗ്നേഷ്യസ് (സിഡ്‌നി), ക്ലിസൺ ജോർജ്ജ് (വിക്ടോറിയ), ഷിനോ മാത്യു (ഗ്രിഫിത്ത്) എന്നിവരും മീഡിയാ കോർഡിനേ...

 • ആസ്‌ട്രേലിയയിൽ ഒക്ടോബർ മൂന്നിനു നടത്താനിരുന്ന 15-മത് ഗർഷോം രാജ്യാന്തര പുരസ്‌കാരദാനച്ചടങ്ങു മാറ്റിവച്ചു

  September 09 / 2020

  ബാംഗ്ലൂർ: കോവിഡ് നിയന്ത്രണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ 15-മത് ഗർഷോം രാജ്യാന്തര പുരസ്‌കാരദാനച്ചടങ്ങു മാറ്റിവച്ചു. ഒക്ടോബർ 3 നു ആസ്‌ട്രേലിയയിലെ മെൽബണിലാണ് അവാർഡ്ദാന ചടങ്ങു നിശ്ചയിച്ചിരുന്നത്. പുരസ്‌കാരദാനച്ചടങ്ങിനോടനുബന്ധിച്ചു നടത്താനിരുന്ന ഗർഷോം ഗ്ലോബൽ കോൺഫറൻസും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതിയും സ്ഥലവും സംബന്ധിച്ച അറിയിപ്പ് പിന്നീട് ഉണ്ടാകുമെന്നു ഗർഷോം ഫൗണ്ടേഷൻ പ്രസിഡന്റ് ജിൻസ് പോൾ അറിയിച്ചു. ആസ്‌ട്രേലിയയിലെ എന്റെ കേരളം സംഘടനയാണ് 15 -ാ മത് ഗർഷോം രാജ്യാന്തര പുരസ്‌കാരദാനച്ചടങ്ങിനു ആതിഥ്യമരുളു...

 • ശ്രീനാരായണ മിഷൻ പെർത്ത് ഗുരുദേവന്റെ 166 മത് ജയന്തി ദിനവും പൊന്നിൻ തിരുവോണവും വലിയ ആഘോഷങ്ങളില്ലാതെ ആചരിച്ചു

  September 04 / 2020

  പെർത്ത്: ഗുരുദേവന്റെ 166 മത് ജയന്തി ദിനവും പൊന്നിൻ തിരുവോണവും ശ്രീനാരായണ മിഷൻ പെർത്ത് വലിയ ആഘോഷങ്ങളില്ലാതെ ആചരിച്ചു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു മാത്രമായിരുന്നു ഇത്തവണത്തെ തിരുവോണചതയ ദിന പരിപാടികൾ നടന്നത്.തന്റെ ആത്മീയ പ്രഭാവത്തിലൂടെ നിരക്ഷരരും അശരണരുമായ ഒരു ജനതയെ അറിവിന്റെയും, വിജ്ഞാനത്തിന്റെയും, ആത്മീയതയുടേയും ഉന്നതിയിലേക്ക് കൈ പിടിച്ചുയർത്തിയ ഭഗവാൻ ശ്രീ നാരായണ ഗുരുദേവന്റെ ജന്മദിനമാണ് ചിങ്ങമാസത്തിലെ ചതയം നക്ഷത്രം. ഗുരു ദർശനത്തിന് ഏറെ പ്രാധാന്യവും പ്രശസ്തിയും വർദ്ധിച്ചു വരുന്ന ഇക്കാലത്ത് ശ്...

 • പ്രളയ ബാധിതർക്ക് സഹായഹസ്തം: നവോദയ ഓസ്‌ട്രേലിയ വീടുകളുടെ താക്കോൽ കൈമാറി

  September 04 / 2020

  ഓസ്‌ട്രേലിയ: പ്രളയം തകർത്തെറിഞ്ഞ രണ്ട് കുടുംബങ്ങൾക്ക് ഇത് നിർവൃതിയുടെ നിമിഷം. വയനാട് തരിയോട് ഗ്രാമ പഞ്ചായത്തിലെ ചാമിക്കും വസന്തയ്ക്കും ഓസ്‌ട്രേലിയയിലെ മലയാളികളുടെ സംഘടനയായ നവോദയ നിർമ്മിച്ച വീടുകളുടെ താക്കോൽ കൽപ്പറ്റ എംഎൽഎ. സി.കെ ശശീന്ദ്രൻ കൈമാറുമ്പോൾ ഇരുവരുടെയും കണ്ണുകളിൽ ആനന്ദാശ്രു. വയനാട് ജില്ലാ നിർമ്മിതി കേന്ദ്രം മുഖേനയാണ് വീടുകൾ നിർമ്മിച്ചത്. ചടങ്ങിൽ തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ആന്റണി ആദ്ധ്യക്ഷത വഹിച്ചു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആൻസി ആന്റണി, ജില്ലാ നിർമ്മിതി കേന്ദ്ര എഞ...

 • ഷെപ്പെർട്ടൻ 'ഷെമ' യുടെ വെർച്വൽ തിരുവോണം

  ഓസ്‌ട്രേലിയയിൽ കൊറോണയുടെ രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലാണ് ഈ വർഷം തിരുവോണം വന്നെത്തിയത്. വിക്ടോറിയ സ്റ്റേറ്റിൽ നാലാംഘട്ട ലോക്ക് ഡൗൺ നിലനിൽക്കുന്ന ഈ അവസരത്തിൽ മലയാളികൾക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത പൊന്നിൻ തിരുവോണം ഇവിടുത്തെ മലയാളികൾ എല്ലാവിധ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് ആഘോഷിക്കുകയാണ്. എല്ലാ വർഷവും ഓണം വളരെ ആഘോഷത്തോടും ഉത്സാഹത്തോടും കൂടി എല്ലാ മലയാളി കൂട്ടായ്മകളും ഇവിടെ ആഘോഷിക്കുന്നത് പതിവാണ്. എന്നാൽ ഈ വർഷത്തെ കൊറോണ വ്യാപനം മൂലം എല്ലാ ആഘോഷങ്ങളും ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് വളരെ ലളിത...

 • നവോദയ വിക്ടോറിയയുടെ ചാർട്ടേഡ് ഫ്‌ളൈറ്റ് സെപ്റ്റംബർ 5ന് കേരളത്തിലേക്ക്; മെൽബണിൽ നിന്നും വിമാനം പറക്കുന്നതുകൊച്ചിയിലേക്ക്

  August 25 / 2020

  മെൽബൺ: കോവിഡിന്റെ പശ്ചാത്തലത്തിൽ അത്യാവശ്യമായി നാട്ടിൽ ഏത്തേണ്ടവർക്കുവേണ്ടി നവോദയ വിക്ടോറിയ ഏർപ്പെടുത്തുന്ന ആദ്യ ചാർട്ടേർഡ് ഫ്‌ളൈറ്റ് സെപ്റ്റംബർ 5നു മെൽബണിൽ നിന്നും കൊച്ചിയിലേക്ക് പറക്കും. നവോദയ വിക്ടോറിയയുടെ ശ്രമഫലമായി സാധ്യവുമാവുന്ന ചാർട്ടേർഡ് ഫ്‌ളൈറ്റിൽ ഗർഭിണികൾക്കും പ്രായക്കൂടുതൽ ഉള്ളവർക്കും ആണ് മുൻഗണന നൽകിയത്. ഈ ഉദ്യമത്തിന് നവോദയയ്ക്കു എല്ലാ പിന്തുണയും നൽകുമെന്നു പ്രഖ്യാപിച്ച കേരള സർക്കാരിനോടും, നോർക്ക റൂട്‌സ് ചെയർമാനോടും, ഓസ്‌ട്രേലിയയിലെ ലോക കേരള സഭംഗങ്ങളോടും, ഇന്ത്യൻ എംബസിയിലെയും, കോൺസുലേ...

News+