Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202420Thursday

മലേഷ്യയിൽ കാന്തപുരത്തിന് ഉജ്ജ്വല വരവേൽപ്പ്; പ്രധാനമന്ത്രിയുടെ ഓഫീസിൽ സ്വീകരണം

സ്വന്തം ലേഖകൻ
July 18, 2023 | 03:48 pm

ക്വാലാലംപൂർ: അഞ്ച് ദിവസത്തെ സന്ദർശത്തിന് മലേഷ്യയിലെത്തിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ് ലിയാർക്ക് ഊഷ്മള വരവേൽപ്പ്. ചാർട്ടേർഡ് വിമാനത്തിൽ സുബാങ്ങിലെ സുൽത്താൻ അബ്ദുൽ അസീസ് ഷാഹ് വിമാനത്താവളത്തിൽ ഇറങ്ങിയ കാന്തപുരത്തെ സർക്കാർ പ്രതിനിധികളും മർകസ് ഗ്ലോബൽ മലേഷ്യ ചാപ്റ്റർ പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് കാന്തപുരത്തെ പ്രധാനമന്ത്രിയുടെ കാര്യാലയത്തിലേക്ക് ആനയിച്ചു. പ്രധാനമന്ത്രി അൻവർ ഇബ്രാഹീമും കാന്തപുരവും തമ്മിൽ നടന്ന സംഭാഷണത്തിൽ മലേഷ്യയും ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരിക വ...

 • വാലന്റൈൻസ് ഡേ' നെറ്റ്‌വർക്ക് സെയിൽ അവതരിപ്പിച്ച് സ്‌കൂട്ട്

  February 13 / 2023

  തിരുവനന്തപുരം: സിംഗപ്പൂർ എയർലൈൻസ് (എസ്‌ഐഎ) ഗ്രൂപ്പിന്റെ ലോ കോസ്റ്റ് വിഭാഗമായ സ്‌കൂട്ട് 'വാലന്റൈൻസ് ഡേ' നെറ്റ്‌വർക്ക് സെയിൽ അവതരിപ്പിച്ചു. 2023 ഫെബ്രുവരി 14 വരെയുള്ള ഈ ആനുകൂല്യ പ്രകാരം 5900 രൂപയിൽ തുടങ്ങുന്ന പ്രമോഷണൽ നിരക്കുകൾ തിരുവനന്തപുരം, തിരുച്ചിറപ്പള്ളി, വിശാഖപട്ടണം, കോയമ്പത്തൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്കു ലഭ്യമാകും. റൊമാന്റിക് ഗേറ്റ് വേ, ബീച്ച് ഹോളീഡേ തുടങ്ങിയവയ്ക്കായി ഇതു പ്രയോജനപ്പെടുത്താം. ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ, വിയറ്റ്നാം എന്നിവിടങ്ങളിലെ നഗരങ്ങൾ ഉ...

 • കാർപൂളിങ് സർവ്വീസ് തിരികെ കൊണ്ട് വന്ന് ഗ്രാബ്‌ഷെയർ; ഈ മാസം 16 മുതൽ 29 വരെ ട്രയൽ സംവിധാനം നടപ്പിലാക്കാൻ കമ്പനി

  January 10 / 2023

  ഏകദേശം മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം, 14 ദിവസത്തെ ട്രയലിന്റെ ഭാഗമായി ജനുവരി 16 മുതൽ 29 വരെ റൈഡ്-ഹെയ്ലിങ് ആപ്പ് ഗ്രാബ് ഉപയോഗിച്ച് യാത്രക്കാർക്ക് വീണ്ടും സ്വകാര്യ വാടക കാറുകളിലും ടാക്‌സികളിലും ഷെയർ റൈഡുകൾ ബുക്ക് ചെയ്യാം.ഒരേ ദിശയിലേക്ക് പോകുന്ന ഒന്നിലധികം യാത്രക്കാരെ കുറഞ്ഞ നിരക്കിൽ റൈഡ് പങ്കിടാൻ അനുവദിക്കുന്ന GrabShare സേവനത്തിന്റെ ട്രയൽ ആണ് 14 ദിവസം ഉണ്ടാവുക. ട്രയൽ വേളയിൽ, ഡൗണ്ടൗൺ കോർ, റിവർ വാലി, ഔട്ട്റാം, ബ്യൂണ വിസ്റ്റ എന്നിവയുൾപ്പെടെ, ഡിമാൻഡ് കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന തിരഞ്ഞെടുത്...

 • ഇന്ന് മുതൽ കോവിഡ് വാക്‌സിനേഷനായി മുൻകൂട്ടി ബുക്കിങ് വേണ്ട; ഏത് പ്രായക്കാർക്കും വാക്‌സിനേഷൻ സെന്ററിൽമുൻകൂർ അപ്പോയിന്റ്‌മെന്റ് കൂടാതെ വാക്‌സിനേഷൻ

  January 04 / 2023

  ബുധനാഴ്ച മുൽ, ഏത് പ്രായത്തിലുള്ള വ്യക്തികൾക്കും അവരുടെ കോവിഡ് -19 വാക്‌സിനേഷനുകളും ബൂസ്റ്ററുകളും ഏതെങ്കിലും ജോയിന്റ് ടെസ്റ്റിങ് ആൻഡ് വാക്‌സിനേഷൻ സെന്ററുകളിൽ (ജെടിവിസി) അല്ലെങ്കിൽ കുട്ടികളുടെ വാക്‌സിനേഷൻ സെന്ററിൽ (സിവിസി) മുൻകൂർ അപ്പോയിന്റ്‌മെന്റ് കൂടാതെ ലഭിക്കും.മുമ്പ്, കുറഞ്ഞത് 50 വയസ്സ് പ്രായമുള്ളവർക്ക് മാത്രമേ വാക്ക്-ഇന്നുകൾ അനുവദിച്ചിരുന്നുള്ളൂ. എന്നാൽ ഇനി മുതൽ തിങ്കൾ മുതൽ ശനി വരെ ജെടിവിസികളിലും സിവിസികളിലും അപ്പോയിന്റ്‌മെന്റുകൾ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം (എംഒഎച്ച്) ചൊവ്വാഴ്ച അറിയിച്ച...

 • സിംഗപ്പൂരിൽ ഇനി ഡ്രോൺ പറത്തൽ ചിലവേറിയതാകും; ഈ മാസം 23 മുതൽ റെഗുലേറ്ററി ഫീസ് കുത്തനെ ഉയരും; നിരക്കിൽ 5 മുതൽ 50 ഡോളർ വരെ വർദ്ധനവ്

  December 14 / 2022

  സിംഗപ്പൂരിൽ ഇനി ഡ്രോൺ പറത്തൽ ചിലവേറിയതാകും.ഈ മാസം 23 മുതൽ റെഗുലേറ്ററി ഫീസ് കുത്തനെ ഉയരുന്നതോടെ നിരക്കിൽ 5 മുതൽ 50 ഡോളർ വരെ വർദ്ധനവ് ഉണ്ടാകും.സിവിൽ ഏവിയേഷൻ അഥോറിറ്റി ഓഫ് സിംഗപ്പൂരാണ് വർദ്ദനവ് നടപ്പിലാക്കുക. പുതുക്കിയ നിരക്കുകൾ രണ്ട് ഘട്ടങ്ങളിലായി അവതരിപ്പിക്കും, രണ്ടാം ഘട്ടം 2024 ജനുവരി 15 മുതൽ പ്രാബല്യത്തിൽ വരും.അതായത് ഡിസംബർ 23-ന് 5 ഡോളറിന്റെ ഫീസ് വർദ്ധനയ്ക്ക് ശേഷം 2024-ൽ മറ്റൊരു 5 ഡോളറിന്റെ വർദ്ധനവ് ഉണ്ടാകും. റെഗുലേറ്ററി ചെലവുകൾ വീണ്ടെടുക്കുന്നതിനും 2015 മുതലുള്ള ചെലവുകളുടെ വർദ്ധനവ് പരിഹരിക്ക...

 • ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ അംഗത്വം നേടി സ്‌കൂട്ട്

  November 29 / 2022

   തിരുവനന്തപുരം: സിംഗപ്പൂർ എയർലൈൻസ് ഗ്രൂപ്പിന്റെ ഉപകമ്പനിയായ സ്‌കൂട്ടിന് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷനിൽ (ഐഎടിഎ) പൂർണ അംഗത്വം ലഭിച്ചു. എയർലൈൻ പ്രവർത്തനങ്ങളുടെ സുരക്ഷയ്ക്കായി ഐഎടിഎ ഓപ്പറേഷണൽ സേഫ്റ്റി ഓഡിറ്റ് (ഐഒഎസ്എ) മാനദണ്ഡങ്ങൾ പാലിക്കുന്ന വിമാനക്കമ്പനികൾക്കു മാത്രമാണ് ഐഎടിഎ അംഗത്വം ലഭിക്കുക. ഒരു ഐഎടിഎ അംഗമാകാൻ കഴിഞ്ഞതിൽ തങ്ങൾക്ക് അഭിമാനമുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉയർത്തിപ്പിടിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയ്ക്കുള്ള അന്താരാഷ്ട്ര അംഗീകാരമാണിത്. പത്തുവർഷമായി പ്രവർത്തനക്ഷമത വർദ്ധിപ്പിക്കു...

 • 2023 അവസാനത്തോടെ 4,000 ത്തോളം പുതിയ നഴ്സുമാരെ കൂടി നിയമിക്കാനൊരുങ്ങി സിംഗപ്പൂർ; വിദേശികൾക്കും അവസരം

  November 22 / 2022

  വിദേശികൾ ഉൾപ്പെടെ 4,000 ത്തോളം പുതിയ നഴ്സുമാരെ കൂടി നിയമിക്കാനൊരുങ്ങുകയാണ് സിംഗപ്പൂർ. രാജ്യത്തെ ആരോഗ്യ രംഗം വിപൂലികരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.ലീ കോങ് ചിയാൻ സ്‌കൂൾ ഓഫ് മെഡിസിനിൽ എന്റോൾ ചെയ്ത നഴ്സുമാർക്കുള്ള അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമേഖലയിലെ സ്വദേശികളും വിദേശികളുമായ നഴ്സുമാർക്കിടയിലെ ആട്രിഷൻ നിരക്ക് 2020 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം വർദ്ധിച്ചതായും മന്ത്രി അറിയിച്ചു.ജൂലൈയിൽ, നഴ്‌സിങ് പ്രതിഭകളെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള ശ്രമത്തിൽ, 25,000-ലധികം നഴ്സുമാർക...