1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 2020
09
Thursday

ജവാന്മാരുടെ ജീവത്യാഗം വിസ്മരിക്കരുത്: മാണി സി കാപ്പൻ

സ്വന്തം ലേഖകൻ
July 07, 2020 | 10:24 am

പാലാ: രാജ്യസുരക്ഷയ്ക്കു വേണ്ടി ജീവത്യാഗം ചെയ്യുന്ന ജവാന്മാരെ ജന്മനാടിന് വിസ്മരിക്കാനാവില്ലെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ചൈനയുടെയും പാക്കിസ്ഥാന്റെയും അധിനിവേശത്തെ ചെറുക്കാൻ രാജ്യത്തിന് കരുത്തേകുന്നതും ജവാന്മാരാണ്. വൈസ് മെൻസ് ഇന്റർനാഷണൽ ക്ലബ്ബ് ഓഫ് പാലായുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അതിർത്തിയിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് പ്രണാമവും മുനിസിപ്പൽ പ്രദേശത്തു താമസിക്കുന്ന വിമുക്തഭടന്മാർക്കു ആദരവും നൽകി സംസാക്കുകയായിരുന്നു അദ്ദേഹം. അലക്‌സ് എം മൂഴയിൽ, ബേബി ജോസഫ് മൂലയിൽതോട്ടത്തിൽ, ജോർജ് ഉഴുത്തുവാൽ...

അപ്സ്റ്റോക്ക്സിൽ ഉപഭോക്താക്കളുടെ രജിസ്ട്രേഷൻ പത്തു ലക്ഷം കടന്നു

കൊച്ചി: രാജ്യത്തെ മുൻനിര ബ്രോക്കിങ് സ്ഥാപനങ്ങളിലൊന്നായ അപ്സ്റ്റോക്ക്സിന്റെ ഉപഭോക്താക്കളുടെ രജിസ്ട്രേഷൻ പത്തു ലക്ഷം കടന്നു. ഈ വർഷം ഡിസംബറോടെ ഉപഭോക്താക്കളുടെ രജിസ്ട്രേഷൻ ഇരട്ടിയാക്കാനാണ് അപ്സ്റ്റോക്ക്സ് ലക്ഷ്യമിടുന്നത്. 2019 ഒക്ടോബറിനു ശേഷം ആറര ലക്ഷത്തിലേറെ പുതിയ ഉപഭോക്താക്കളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആർഎസ്‌കെവി സെക്യൂരിറ്റീസ് ഇന്ത്യ എന്നു കൂടി അറിയപ്പെടുന്ന അപ്സ്റ്റോക്കിന്റെ ആകെയുള്ള ഉപഭോക്താക്കളിൽ 75 ശതമാനത്തോളം 35 വയസിനു താഴെയുള്ളവരാണ്. ഒരു വർഷത്തിലേറെയായി ചെറുകിട പട്ടണങ്ങളിൽ നിന്ന് വളരെയേ...

അഡ്വ: റിസ്വാനയെ യുഎഇ കെഎംസിസി നോർത്ത് ചിത്താരി ആദരിച്ചു

July 08 / 2020

കാഞ്ഞങ്ങാട്: നാടിന്റെ അഭിമാനമായി പഞ്ചവത്സര ബിരുദ പഠനത്തിലൂടെ കാരന്തൂർ മർകസ് ലോ കോളേജിൽ നിന്ന് ബിരുദം നേടി ഓൺലൈനിലൂടെ ഹൈക്കോടതി യിൽ അഭിഭാഷകയായി എൻ റോൾ ചെയ്ത ബല്ലാകടപ്പുറം സ്വദേശിനി അഡ്വ റിസ്വാനയെ യുഎഇ കെഎംസിസി നോർത്ത് ചിത്താരി യൂണിറ്റ് ആദരിച്ചു. അഡ്വ റിസ്വാനയുടെ വീട്ടിലെത്തിയാണ് കെഎംസിസി പ്രവർത്തകർ ആദരവ് ഫലകം റിസ്വാനയ്ക്ക് സമ്മാനിച്ചത്. യുഎഇ കെഎംസിസി നോർത്ത് ചിത്താരി കോഡിനേറ്റർ ഹസൻ യാഫയാണ് അഡ്വ റിസ്വാനയ്ക്കുള്ള ആദരവ് കൈമാറിയത്. ചടങ്ങിൽ കെഎംസിസി പ്രവർത്തകരായ നൗമാൻ, എസ്‌കെ ഫിറോസ്,റാഷിദ് മാട്ടുമ്മൽ,...

ഓൺലൈൻ പഠനം; കൈത്താങ്ങായി എസ്ഡിപിഐ മീനാപ്പീസ് ബ്രാഞ്ച്

July 08 / 2020

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഹോസ്ദുർഗ് കടപ്പുറം ഗവ: യുപി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കാൻ പ്രധാനാധ്യാപകൻ നടത്തിയ അഭ്യർത്ഥനയെ മാനിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായുള്ള ആൻഡ്രോയ്ഡ് മൊബൈൽ ഫോൺ എസ്ഡിപിഐ മീനാപ്പീസ് സെക്രട്ടറി സബീലും, പ്രസിഡന്റ് ഫയാസും ചേർന്ന് സ്‌കൂൾ പ്രധാനാധ്യാപകൻ ഭാസ്‌കരൻ മാഷിന് കൈമാറി. ചടങ്ങിൽ അദ്ധ്യാപകരായ മധു, ഫാരിസ് എന്നിവരും, എസ്ഡിപിഐ മീനാപ്പീസ് ബ്രാഞ്ച് പ്രവർത്തകരും സംബന്ധിച്ചു.  ...

കാർ വായ്പയ്ക്ക് ആക്സിസ് ബാങ്ക്-മാരുതി സഹകരണം

കൊച്ചി: കാർ വാങ്ങുവാൻ ലളിതമായ വായ്പയൊരുക്കാൻ ആക്സിസ് ബാങ്കും മാരുതി സുസുക്കി ഇന്ത്യയും സഹകരിച്ചു പ്രവർത്തിക്കും.ഇതിന്റെയടിസ്ഥാനത്തിൽ ആക്സിസ് ബാങ്ക് വളരെ സൗഹൃദരപമായ ഇഎംഐ ഓപ്ഷനുകളാണ് കാർ വാങ്ങുന്നവർക്ക് ലഭ്യമാക്കുന്നത്. തെരഞ്ഞെടുക്കുന്ന മാരുതി ഇടപാടുകാർക്ക് എട്ടു വർഷക്കാലയളവിലേക്ക് വാഹനത്തിന്റെ ഓൺ റോഡ് വില പൂർണമായും വായ്പയായി കിട്ടും. ഇഎംഐയിൽ പ്രതിവർഷം 10 ശതമാനം വർധന വരുത്തിക്കൊണ്ടുള്ള സ്റ്റെപ് അപ് ഇഎംഐ പദ്ധതിയാണ് മറ്റൊന്ന്. ഈ വായ്പയുടെ കാലാവധി ഏഴു വർഷമാണ്.അഞ്ചുവർഷംകൊണ്ട് അവസാനിക്കുന്ന ബലൂൺ ഇഎംഐ പ...

ഹാൻവീവിൽ മൂന്നു മാസമായി ശമ്പളമില്ല; തൊഴിലാളികൾ സമരത്തിലേയ്ക്ക്: ഐ.എൻ.ടി.യു.സി.

കൈത്തറി വികസന കോർപ്പറേഷനിലെ ജീവനക്കാർക്കും നെയ്ത്ത് തൊഴിലാളികൾക്കും കഴിഞ്ഞ മൂന്നു മാസമായി ശമ്പളമില്ല. മുഖ്യമന്ത്രിയും വ്യവസായ വകുപ്പു മന്ത്രിയും പ്രതിനിധീകരിക്കുന്ന കണ്ണൂർ ജില്ലയിലെ പരമ്പരാഗത തൊഴിലാളികളെയും ഹാൻവീവ് ജീവനക്കാരെയും വേതനം നൽകാതെ അവഗണിക്കുകയാണെന്നും നെയ്ത്തു തൊഴിലാളികൾക്കും ജീവനക്കാർക്കും ഒരാഴ്ചയ്ക്കുള്ളിൽ വേതനം നൽകിയില്ലെങ്കിൽ ഇതിൽ പ്രതിഷേധിച്ച് അടുത്തു തന്നെ പ്രക്ഷോഭമാരംഭിക്കുമെന്നും കൈത്തറി വികസന കോർപ്പറേഷൻ സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി.) സംസ്ഥാന ജനറൽ സെക്രട്ട...

ഐസിഐസിഐ ബാങ്ക് വാട്ട്സ്ആപ്പ് പ്ലാറ്റ്ഫോമിനു 10 ലക്ഷം ഉപയോക്താക്കൾ

കൊച്ചി: ഐസിഐസിഐ ബാങ്കിന്റെ വാട്ട്സ്ആപ്പ് ബാങ്കിങ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവരുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ സുരക്ഷിതമായി വീട്ടിലിരുന്ന് ബാങ്കിങ് ആവശ്യങ്ങൾ നിറവേറ്റുവാൻ സഹായിക്കുന്ന വാട്ട്സ്ആപ്പ് ബാങ്കിങ് പ്ലാറ്റ്ഫോം മൂന്നു മാസം മുമ്പാണ് ബാങ്ക് പുറത്തിറക്കിയത്. സേവിങ്സ് അക്കൗണ്ട് ബാലൻസ്, ഒടുവിലത്തെ മൂന്ന് ഇടപാടുകൾ, ക്രെഡിറ്റ് കാർഡ് പരിധി, മുൻകൂർ അനുമതിയുള്ള തത്സമയ വായ്പ, ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ ബ്ലോക്ക് ചെയ്യൽ തുടങ്ങിയ ഇടപാടുകളെല്ലാം വാട്ട്സ്ആപ്പ് പ്ലാറ്റ്ഫോം വഴ...

Latest News