1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 2020
12
Sunday

ആരോഗ്യ സുരക്ഷാ മുൻകരുതലിൽ വീഴ്ച ഉണ്ടായി; കുവൈറ്റിലെ ഫ്രൈഡേ മാർക്കറ്റ് വീണ്ടും അടച്ചു പൂട്ടി

സ്വന്തം ലേഖകൻ
July 11, 2020 | 04:25 pm

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫ്രൈഡേ മാർക്കറ്റ് വീണ്ടും അടച്ചു പൂട്ടി. കോവിഡ് പശ്ചാത്തലത്തിൽ നേരത്തെ അടച്ചു പൂട്ടിയ മാർക്കറ്റ് കഴിഞ്ഞ ദിവസം തുറന്നെങ്കിലും വീണ്ടും അടച്ചു പൂട്ടുകയായിരുന്നു. ആരോഗ്യ സുരക്ഷാ മുൻകരുതലിൽ ഉണ്ടായ വീഴ്ചയെ തുടർന്നാണ് മുൻസിപ്പാലിറ്റി ഡയറക്റ്റർ ജനറൽ അഹമ്മദ് അൽ മഫൂഹി മാർക്കറ്റ് അടച്ചുപൂട്ടാൻ നിർദേശിച്ചത്. പ്രതിരോധ നടപടികൾ നടപ്പിലാക്കുന്നതിൽ ഉണ്ടായ വീഴ്ചയും മാർക്കറ്റിന്റ കവാടങ്ങൾക്ക് മുന്നിലെ തിരക്ക് മുതലായ കാരണങ്ങളെ തുടർന്നാണ് വെള്ളിയാഴ്ച വിപണി നിർത്തി വെക്കാനും മാർക്കറ്റ് അടച...

കുവൈത്തിൽ അങ്കമാലി മഞ്ഞപ്ര സ്വദേശി വറിയത് വർഗീസ് ഹൃദയാഘാതം മൂലം അന്തരിച്ചു

July 11 / 2020

കുവൈറ്റ് സിറ്റി: അങ്കമാലി മഞ്ഞപ്ര സ്വദേശി കരിങ്ങേൻ വീട്ടിൽ വറിയത് വർഗീസ് (55) ഹൃദയാഘാതം മൂലം ഇന്നലെ രാത്രി ഒരു മണിക്ക് കുവൈറ്റിൽ അന്തരിച്ചു. എം. എച്ച്. അൽഷായ ഫിനാൻസ് വകുപ്പിലെ ജീവനക്കാരനായിരുന്നു. ഭാര്യ ഷേർലി വർഗീസ് (അദാൻ ആശുപത്രി) മക്കൾ ഒസിയ വർഗീസ്, ഡോണ വർഗീസ്, സ്റ്റാലിൻ വർഗീസ്. സംസ്‌കാരം പിന്നീട് നാട്ടിൽ.  ...

കോവിഡ് - 19 പശ്ചാത്തലത്തിൽ പ്രവാസികൾക്ക് സഹായമെത്തിച്ച് ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്ററും

July 08 / 2020

കോവിഡ് - 19 പശ്ചാത്തലത്തിൽ, ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്ററിന്റെ ശ്രമഫലമായി ബഹുമാന്യ ഷെയ്ഖ് ദുവൈജ് ഖലീഫ അൽ സബയുടെ പിന്തുണയോടു കൂടി പ്രവാസികൾക്കായി, അബ്ബാസ്സിയയിൽ വിവിധ ദിവസങ്ങളിലായി നിരവധി പേർക്ക് ഭക്ഷണ കിറ്റുകൾ കുവൈത്തി പൗരനും ജീവകാരുണ്യ സാമൂഹ്യ പ്രവർത്തകനുമായ ഖാലിദ് അൽ മുതൈറിയുടെ നേതൃത്വത്തിലാണ് വിതരണം ചെയ്തത്. വിവിധ ദിവസങ്ങളിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുകയും, പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് കൈത്താങ്ങായി മുന്നോട്ടു വരികയും ചെയ്ത ഖാലിദ് അൽ മുതൈറിയുടെ നേതൃത്വത്തിലുള്ള കുവൈറ്റി സന...

യുവദർശനം ഉപന്യാസ മത്സരം വിജയികളെ പ്രഖ്യാപിച്ചു

July 07 / 2020

കുവൈറ്റ്: അഹമ്മദി സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് പഴയ പള്ളിയിലെ യുവജനപ്രസ്ഥാനത്തിന്റെ മുഖപത്രമായ 'യുവദർശനം' ത്രൈമാസികയുടെ പത്താം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഗൾഫ് മേഖല അടിസ്ഥാനത്തിൽ നടത്തപ്പെട്ട ഉപന്യാസ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കുവൈറ്റ് സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയിലെ സാജു സ്റ്റീഫൻ ഒന്നാം സ്ഥാനം നേടിയപ്പോൾ മസ്‌കറ്റ് മാർ ഗ്രീഗോറിയോസ് മഹാ ഇടവകയെ പ്രതിനിധീകരിച്ച് സാജൻ പൂക്കുടിയിൽ സാബു രണ്ടാം സ്ഥാനവും ജിദ്ദ സെന്റ് ഗ്രിഗോറിയോസ് ജോസ് ഇടവകയിൽ നിന്നുള്ള സുശീല കോരുത് മൂന്നാം സ...

ലോക്ക് ഡൗൺ കാലത്ത് പ്രവാസികൾക്ക് കൈത്താങ്ങായി ലാൽ കെയേഴ്സ് കുവൈറ്റ്

July 06 / 2020

കൊറോണ കാരണം ലോക്ക്ഡൗണിൽ പെട്ട് മാസങ്ങളായി ജോലിയില്ലാതെ ബുദ്ദിമുട്ടനുഭവിക്കുന്ന പ്രവാസികൾക്ക് ലാൽ കെയേഴ്സ് കുവൈറ്റ് സൗജന്യ ഭക്ഷ്യ-ധാന്യ കിറ്റ് വിതരണം ചെയ്തു. ഫർവ്വാനിയ, മെഹബുള്ള,അബ്ബാസിയ ഹവല്ലി,മംഗാഫ്,ഫിന്റാസ് എന്നീ ഏരിയകളിൽ, ലാൽകെയേഴ്‌സ് പ്രവർത്തകരും സെന്റ്രൽ കമ്മിറ്റി അംഗങ്ങളായ പ്രശാന്തുകൊയിലാണ്ടി, രാജേഷ് ആർ ജെ, ഷിബിൻ ലാൽ, അനീഷ് നായർ, ജോസഫ് സെബാസ്റ്റ്യൻ, രഞ്ജിത്ത് നായർ, മഹേഷ്, ജിഷ അനു, ഇഗ്‌നീഷ്യസ്, പ്രവീൺ, വിനീഷ്, രജീഷ് ലാൽ, നിമീഷ് കാവാലം, ജേക്കബ് തമ്പി എന്നിവരുടെ നേതൃത്വത്തിൽ കിറ്റ് വിതരണം നടത...

111 സൗജന്യ യാത്രക്കാരുമായി ഐഐസി ചാർട്ടേഡ് ഫ്‌ളൈറ്റ് ഇന്ന് പുറപ്പെടും

July 06 / 2020

കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ ഒരുക്കിയ ഇന്നത്തെ (ജൂലൈ 6) ചാർട്ടേഡ് വിമാനം പുറപ്പെടുന്നതോടെ നൂറ് കണക്കിന് പ്രവാസി കുടുംബങ്ങളുടെ സ്വപ്ന സാക്ഷാൽക്കാരമാണ് പൂവണിയുന്നത്. ആയിരങ്ങൾ നാട്ടിലേക്ക് തിരിച്ചെങ്കിലും പണമില്ലാത്തതിനാൽ നാട്ടിലേക്ക് പോകാൻ കഴിയാതെ മാസങ്ങളായി ദുരിതകയത്തിൽപ്പെട്ട നൂറ് കണക്കിന് പ്രവാസികളുമായാണ് ഐ.ഐ.സിയുടെ വിമാനം പുറപ്പെടുന്നത്. ഐ.ഐ.സി സാമൂഹ്യക്ഷേമ വകുപ്പിന് കീഴിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രവർത്തകരും അഭ്യൂദയകാംക്ഷികളും ചേർന്നാണ് 111 കേരള പ്രവാസികളെ സൗജന്യമായും സുരക്ഷിതമായു...

വെൽഫെയർ കേരള കുവൈത്ത്: ജനകീയ ചാർട്ടർ വിമാനം ജൂലൈ രണ്ടാം വാരത്തിൽ

July 02 / 2020

കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന പ്രവാസികളിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ജനകീയ പങ്കാളിത്തത്തോടെ സൗജന്യ ചാർട്ടർ വിമാനമൊരുക്കുന്നു. വെൽഫെയർ കേരള കുവൈത്തിന്റെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ ജൂലൈ രണ്ടാം വാരത്തിൽ കേരളത്തിലെ ഒരു എയർപോട്ടിലേക്കാണ് യാത്ര സൗകര്യമൊരുക്കുന്നത്. തികച്ചും സൗജന്യമായിട്ടായിരിക്കും ഈ വിമാനത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു. ലഭിക്കുന്ന അപേക്ഷകളിൽ നിന്നും രോഗികൾ, പ്രായാധിക്യമുള്ള ജോലി നഷ്ടപ്പെട്ടവർ, തുച്ഛ വരുമാനക്കാരായ മറ...

Latest News