1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

'who the hell are you... how dare you' അർണബ് ഗോസ്വാമിയെക്കുറിച്ചുള്ള സിനിമയുമായി രാം ഗോപാൽ വർമ; ദി ന്യൂസ് പ്രോസ്റ്റിറ്റിയൂട്ടിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കി; രാജ്യത്തിന് അറിയേണ്ട സത്യങ്ങളെല്ലാം ഇതോടെ അറിയുമെന്നും വർമയുടെ മുന്നറിയിപ്പ്

August 12, 2020

മുംബൈ: മാധ്യമ പ്രവർത്തകൻ അർണബ് ഗോസ്വാമിയെക്കുറിച്ചുള്ള സിനിമ ദി ന്യൂസ് പ്രോസ്റ്റിറ്റിയൂട്ടിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ഇന്ന് പുറത്തുവിട്ട് സംവിധായകൻ രാം ഗോപാൽ വർമ. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു മോഷൻ പോസ്റ്റർ സംവിധായകൻ പുറത്തുവിട്ടത്. ...

കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായികിന് കോവിഡ്; രോഗബാധിതനായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത് മന്ത്രി തന്നെ; രോഗലക്ഷണങ്ങൾ ഇല്ലെന്നും ഹോം ഐസൊലേഷനിൽ സുരക്ഷിതനെന്നും മന്ത്രി

August 12, 2020

ന്യൂഡൽഹി : കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായികിന് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതനായ വിവരം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്ക് രോഗ ലക്ഷണങ്ങളൊന്നുമില്ലെന്നും സുരക്ഷിതനാണെന്നും ഹോം ഐസൊലേഷനിലാണെന്നും മന്ത്രി വ്യക്തമാക്കി. താനുമായി സമ്പ...

കോൺഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു; അന്ത്യം ഹൃദയ സ്തംഭനത്തെ തുടർന്ന് ഗസ്സിയാബാദിലെ വസതിയിൽ വച്ച്;രാജീവ് ത്യാഗിയുടെ അകാല വേർപാടിൽ ദുഃഖം രേഖപ്പെടുത്തി കോൺഗ്രസും

August 12, 2020

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു. ഹൃദയ സ്തംഭനത്തെതുടർന്ന് ബുധനാഴ്ച ഗസ്സിയാബാദിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ട്വിറ്ററിലൂടെയാണ് പാർട്ടി ത്യാഗിയുടെ അകാലവേർപാട് അറിയിച്ചത്. 'രാജീവ് ത്യാഗിയുടെ അകാല വേർപാടിൽ അതീവ ദുഃഖം രേഖപ്പെട...

ലഡാക്കിൽ ഇന്ത്യക്ക് കരുത്തായി എച്ച്.എ.എല്ലിന്റെ യുദ്ധവിമാനങ്ങൾ; ഇന്ത്യൻ നിർമ്മിത ഹെലികോപ്റ്ററുകൾ പോർമുഖത്ത് ഇറക്കിയത് കരസേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച്;ഒട്ടേറെ സവിശേഷതകളും

August 12, 2020

ന്യൂഡൽഹി: ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) നിർമ്മിച്ച രണ്ട് ലഘു യുദ്ധ ഹെലികോപ്റ്ററുകൾ (എൽ.സി.എച്ച് - ലൈറ്റ് കോംപാക്ട് ഹെലികോപ്റ്റർ) ലഡാക്കിൽ വിന്യസിച്ചു. സംഘർഷം നിലനിൽക്കുന്ന ചൈനാ അതിത്തിയിൽ വ്യോമസേനക്ക് പിന്തുണയുമായിട്ടാണ് വിന്യാസമ...

തബ് ലീഗ് പ്രവർത്തകരെ പിടികൂടുന്നവർക്ക് 11,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച യോഗിയുടെ 'ഹനുമാൻ' കോവിഡ് ബാധിച്ച് മരിച്ചു; അജയ് ശ്രീവാസ്തവിന്റെ മരണം ചികിത്സയിലിരിക്കെ

August 12, 2020

ലഖ്നൗ:തബ് ലീഗ്  പ്രവർത്തകരെ പിടികൂടുന്നവർക്ക് 11,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച അജയ് ശ്രീവാസത്വ് എന്ന അജ്ജു ഹിന്ദുസ്ഥാനി കോവിഡ് ബാധിച്ച് മരിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്ഥാപിച്ച തീവ്ര ഹിന്ദു സംഘടനയായ യുവവാഹിനിയുടെ പ്രവർത്തകനായിരുന്നു. ഇദ്ദഹത്തിന...

കർണാടകയിൽ ഓടുന്ന ബസിന് തീപിടിച്ചു; രണ്ട് കുട്ടികൾ അടക്കം അഞ്ചുപേർ വെന്തുമരിച്ചു

August 12, 2020

ബംഗളൂരു: കർണാടകയിൽ ഓടുന്ന ബസിന് തീപിടിച്ച് അഞ്ചു യാത്രക്കാർ വെന്തുമരിച്ചു.മരിച്ചവരിൽ രണ്ടു കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടുന്നു. പൊള്ളലേറ്റ 27 യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ ഇന്ന് രാവിലെയാണ് സംഭവം. ദേശീയപാതയിൽ...

അധ്യയനവും പരീക്ഷയും പൂർണമായും ഇല്ലാതാകുന്ന 'സീറോ അക്കാദമിക് വർഷം' എന്ന സാഹചര്യം ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ; സെപ്റ്റംബർ 1 മുതൽ ഘട്ടംഘട്ടമായി സ്‌കൂളുകൾ തുറക്കാൻ ധാരണയായിരുന്നെങ്കിലും മിക്ക സംസ്ഥാനങ്ങളും എതിര്; അധ്യയനത്തിൽ പ്രതിസന്ധി തുടരുന്നു

August 12, 2020

ന്യൂഡൽഹി: കോവിഡിനിടെ സ്‌കൂൾ തുറക്കുന്നതിൽ വീണ്ടും അനിശ്ചിതത്വം. സെപ്റ്റംബർ 1 മുതൽ ഘട്ടംഘട്ടമായി സ്‌കൂളുകൾ തുറക്കാൻ ധാരണയായിരുന്നെങ്കിലും മിക്ക സംസ്ഥാനങ്ങളും അനുകൂല നിലപാട് എടുക്കുന്നില്ല. സ്‌കൂൾ തുറക്കുന്നതിന്റെ സമയക്രമത്തിൽ അടക്കം സംശയങ്ങളുണ്ട്. അധ്...

'അദ്ദേഹത്തിന് നല്ലത് എന്താണോ ദൈവം അതു ചെയ്യട്ടെ'; പ്രണബ് മുഖർജിക്കായി പ്രാർത്ഥനയുമായി മകൾ ശർമിഷ്ഠ മുഖർജി

August 12, 2020

ന്യൂഡൽഹി: ശസ്ത്രക്രിയയ്ക്കു ശേഷം അത്യാസന്ന നിലയിൽ ആശുപത്രിയിൽ കഴിയുകയാണ് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. അദ്ദേഹത്തിനായി പ്രാർത്ഥനയുമായി മകൾ ശർമിഷ്ഠ ട്വിറ്ററിൽ. അദ്ദേഹത്തിന് നല്ലത് എന്താണോ അതു ദൈവം ചെയ്യട്ടെയെന്ന് ശർമിഷ്ഠ മുഖർജി കുറിച്ചു. ''കഴിഞ്ഞ വർഷം ...

സാധാരണ നിലയിലുള്ള ട്രെയിൻ സർവീസ് ഉടൻ ഇല്ല; രാജധാനി അടക്കം 230 സ്‌പെഷൽ ട്രെയിനുകൾ സർവീസ് തുടരും

August 12, 2020

ന്യൂഡൽഹി: രാജ്യത്ത് സാധാരണ നിലയിലുള്ള ട്രെയിൻ സർവീസ് ഉടൻ ഇല്ല. കോവിഡ് കാരണം റദ്ദാക്കിയ സാധാരണ ട്രെയിൻ സർവീസുകൾ ഇനിയൊരറിയിപ്പു വരെ നിർത്തിവച്ചതായി റെയിൽവേ അറിയിച്ചു. നേരത്തെയുള്ള ഉത്തരവു പ്രകാരം ഇന്നു (12) വരെയായിരുന്നു നിർത്തിവച്ചിരുന്നത്. രാജധാനി അട...

മണിപ്പുരിൽ ആറ് കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചു; സ്പീക്കർക്ക് രാജി കത്ത് നൽകിയത് തിങ്കളാഴ്ചത്തെ വിശ്വാസപ്രമേയ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്ന എംഎൽഎമാർ; പാർട്ടിയിൽ നിന്നും രാജി വയ്ക്കാനൊരുങ്ങുന്നതായും റിപ്പോർട്ട്

August 12, 2020

ഇംഫാൽ: മണിപ്പുരിൽ ആറ് കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചു. തിങ്കളാഴ്ച മുഖ്യമന്ത്രി എൻ. ബിരേൻ സിങ് അവതരിപ്പിച്ച വിശ്വാസപ്രമേയ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്ന എട്ട് എംഎൽഎമാരിൽ പെട്ടവരാണ് ഇന്നലെ സ്പീക്കർക്ക് രാജിക്കത്ത് നൽകിയത്. ബിജെപി നേതൃത്വത്തിലുള്ള സർക്കാ...

മാസ്‌ക് ധരിക്കാതെ ഭാര്യയ്‌ക്കൊപ്പം കാർ യാത്ര നടത്തി ജഡേജ; ചോദ്യം ചെയ്ത വനിതാ കോൺസ്റ്റബിളുമായി നടുറോഡിൽ 'കൊമ്പു കോർത്ത്' താരം: പൊലീസ് ഉദ്യോഗസ്ഥയോട് താര പത്‌നി തട്ടിക്കയറിയതായും റിപ്പോർട്ട്

August 12, 2020

രാജ്‌കോട്ട്: കോവിഡ് വ്യാപനത്തെ തുടർന്ന് പൊതുസ്ഥലങ്ങളിലും വാഹന യാത്രയിലും എല്ലാം മാസ്‌ക് നിർബന്ധമാക്കിയിരിക്കുകയാണ് സർക്കാർ. മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവരെ എല്ലാം പിടികൂടി പിഴയും അടപ്പിക്കുന്നുണ്ട്. എന്നാൽ മുഖാവരണം ധരിക്കാത്തതിന്റെ പിടികൂടിയ വനി...

ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വിദ്വേഷ കാർട്ടൂണിന്റെ പേരിൽ ബംഗളൂരുവിൽ സംഘർഷവും തീ വെയ്പും; പൊലീസ് വെടിവെയ്‌പ്പിൽ രണ്ട് പേർ മരിച്ചു; 60ഓളം പൊലീസുകാർക്ക് പരിക്കേറ്റു: ബെംഗളൂരു നഗര പരിധിയിൽ നിരോധനാജ്ഞ

August 12, 2020

ബെംഗളൂരു: ബെംഗളൂരുവിൽ സംഘർഷവും തീവെയ്‌പ്പും. പുലികേശി നഗർ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധു ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വിദ്വേഷ കാർട്ടൂണിന്റെ പേരിലാണ് ബെംഗളൂരുവിൽ സംഘർഷം ഉടലെടുത്തത്. ജനം അക്രമാസക്തരായതോടെ പരക്കെ തീവയ്‌പ്പും ഉണ്ടായി.. ...

ഏഴു വയസുകാരിയെ പുലി കടിച്ചുകൊന്നു; വീട്ടിൽ നിന്നും പുലി കടിച്ചെടുത്തുകൊണ്ടുപോയ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത് ഉൾവനത്തിൽ നിന്നും

August 11, 2020

അഹമ്മദാബാദ്: ഏഴു വയസുകാരിയെ പുലി കടിച്ചുകൊന്നു. ഗുജറാത്തിലെ ദാഹോദ് ജില്ലയിൽ സാൻഗസ്സർ ഗ്രാമത്തിലാണ് ദാരുണ സംഭവം. തിങ്കളാഴ്ച രാത്രി വീട്ടിൽ നിന്നും കുട്ടിയെ പുലി കടിച്ചെടുത്തുകൊണ്ട് പോകുകയായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് നടത്തിയ ...

ഇന്ത്യയിലെ ട്രെയിൻ ​ഗതാ​ഗതം ഉടൻ സാധാരണ നിലയിലാകില്ല; പതിവ് ട്രെയിൻ സർവീസുകൾ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പുനരാരംഭിക്കില്ലെന്ന് റെയിൽവെ മന്ത്രാലയം

August 11, 2020

ന്യൂഡൽഹി: രാജ്യത്ത് ട്രെയിൻ സർവീസുകൾ ഉടൻ സാധാരണ നിലയിലാകില്ല. ഓ​ഗസ്റ്റ് 12 വരെ ട്രെയിൻ സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ തുടരാനാണ് റയിൽവെ തീരുമാനിച്ചിട്ടുള്ളത്. സബർബൻ തീവണ്ടികൾ ഉൾപ്പടെയുള്ള പതിവ് ട്രെയിൻ സർവീസുകൾ ഇനി ഒരറിയിപ്പുണ്ടാകുന്നത...

കുടകിലെ മണ്ണിടിച്ചിലിൽ കാണാതായവർക്കായി തെരച്ചിൽ ഊർജ്ജിതം; തലക്കാവേരി ക്ഷേത്ര പൂജാരി നാരായണാചാര്യയുടെ മൃതദേഹം കണ്ടെത്തി

August 11, 2020

തലക്കാവേരി: കുടകിലെ മണ്ണിടിച്ചിലിൽ കാണാതായവരിൽ ഒരാളുടെ മൃത​ദേഹം കണ്ടെത്തി. തലക്കാവേരി ക്ഷേത്ര പൂജാരി നാരായണാചാര്യയുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇനി മൂന്നുപേരെ കൂടി കണ്ടെത്താനുണ്ട്. ദേശീയ - സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ തിരച്ചിൽ വരും ദിവസങ്ങളിലും തുടര...

MNM Recommends

Loading...
Loading...