Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പ്രവാസി വോട്ടവകാശം യഥാർഥ്യമാക്കണം: കോട്ടക്കൽ മണ്ഡലം കെഎംസിസി

സ്വന്തം ലേഖകൻ
March 14, 2024 | 10:34 am

റിയാദ്: ഇന്ത്യ രാജ്യത്തിന്റെ സമ്പദ്ഘടനയിൽ നിർണ്ണായക സംഭാവന നൽകുന്ന പ്രവാസികൾക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യം ഉടനെ ഒരുക്കണമെന്ന് റിയാദ് - കോട്ടക്കൽ മണ്ഡലം കെഎംസിസി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാവാൻ പ്രവാസികൾക്കും അവകാശമുണ്ടെന്നും രാജ്യത്തെ ജനസംഖ്യയിൽ വലിയൊരു വിഭാഗം പ്രവാസികളാണെന്നും കെഎംസിസി യോഗം ചൂണ്ടിക്കാട്ടി. പ്രവാസികൾക്ക് വോട്ട് രേഖപ്പെടുത്താനുള്ള സാഹചര്യം വേഗത്തിൽ യഥാർഥ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ദേശീയ പാത വികസനത്തിന്റ ഭാഗമായി രണ്ടത്താണിയിൽ അടിപ്...

  • സൗദിയിലെ പ്രവാസി വിദ്യാർത്ഥികളുടെ ഉപരിപഠനത്തിന് സംവിധാനങ്ങൾ ഒരുക്കുക: നവയുഗം

    March 14 / 2024

    ദമ്മാം: സൗദി അറേബ്യയിൽ കുടുംബമായി താമസിക്കുന്ന പ്രവാസികളുടെ കുട്ടികൾക്ക്, പ്ലസ്ടൂ കഴിഞ്ഞുള്ള വിദ്യാഭ്യാസത്തിന് ഇപ്പോൾ സൗദിയിൽ അവസരമില്ല. പ്ലസ്ടൂ കഴിഞ്ഞാൽ കുട്ടികളെ നാട്ടിലേക്കയച്ചു പഠിപ്പിക്കുന്നതിന് പാവപ്പെട്ട പ്രവാസികൾക്ക് വളരെ ബുദ്ധിമുട്ട് ഉണ്ട്. ഇത് പരിഹരിക്കുന്നതിനു കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശക്തമായ ഇടപെടൽ ഉണ്ടാകാണാമെന്നു നവയുഗം അമാമ്ര യൂണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദമ്മാമിൽ സുകുപിള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന നവയുഗം അമാമ്ര യുണിറ്റ് സമ്മേളനം നവയുഗം ദമ്മാം മേഖല സെക്രട...

  • റിയാദ് ടാക്കിസ് വനിതാദിനം ആഘോഷിച്ചു

    March 11 / 2024

    റിയാദ്:അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി റിയാദ് ടാക്കിസ് കുടുംബത്തിലെ മുതിർന്ന വനിതകളെ ആദരിച്ചു.മലാസ് ചെറീസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സുബി സജിൻ ആമുഖ പ്രഭാഷണം നടത്തി , ഷഹാന ഷഫീഖ് അധ്യക്ഷത വഹിച്ചു , മൈനൂന ടീച്ചർ ഉത്ഘാടനം ചെയ്ത് വനിതാദിന സന്ദേശം നൽകി ,ആദരിക്കൽ ചടങ്ങിൽ ജാസ്മിൻ അബ്ദുൽ വഹാബിനെ ഷഹാന ഷഫീഖ് , ഷറീന സാജിദുംമൈമൂന ടീച്ചറെ സാജിത കബീർ , ജിഷിന ഷൈജുവും , വല്ലി ജോസിനെ, ഹസ്‌ന സുനിൽ ബാബു , പ്രിൻസി ജോസ് എന്നിവരും പൊന്നാട അണിയിച്ചു ,ഷെറീന സാജിദ് സ്വാഗതവും , സാജിത കബീർ നന്ദ...

  • ദേശീയ പാത വികസനം: രണ്ടത്താണി നിവാസികളുടെ ബുദ്ധിമുട്ട് പരിഹരിക്കണം: സൗദി മാറാക്കര കെഎംസിസി

    March 07 / 2024

    റിയാദ്: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് രണ്ടത്താണിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിനു അടിയന്തിര പരിഹാരം കാണണമെന്ന് സൗദി - മാറാക്കര പഞ്ചായത്ത് കെഎംസിസി എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ദേശീയ പാതയിൽ അടിപ്പാത നിർമ്മിക്കാത്തതിനാൽ ജനങ്ങൾക്ക് ടൗൺ, സ്‌കൂൾ, ആരാധനാലയം തുടങ്ങി നിരവധി കാര്യങ്ങൾക്ക് എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയാണെന്നും പ്രദേശവാസികൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി. ഇത് പരിഹരിക്കാൻ സംസ്ഥാന സർക്കാർ ദേശീയ പാത അധികൃതരു...

  • ഹജ്ജിന് അവസരം ലഭിച്ച പ്രവാസികളുടെ പാസ്‌പോർട്ട് സമർപ്പണത്തിൽ ഇളവ് വേണം: ഐ സി എഫ്

    ഈ വർഷം ഹജ്ജിന് അവസരം ലഭിച്ച പ്രവാസി ഇന്ത്യക്കാർക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് പാസ്‌പോർട്ട് നൽകുന്ന രീതിയിൽ മാറ്റം വരുത്തണമെന്ന് ഐ സി എഫ് ഇന്റർനാഷണൽ കൗൺസിൽ ആവശ്യപ്പെട്ടു. നിലവിൽ ഇന്ത്യൻ ക്വാട്ടയിലൂടെ മാത്രമേ പ്രവാസികൾക്ക് ഹജ്ജിന് പോകാൻ സാധിക്കൂ. അതനുസരിച്ച് അപേക്ഷ നൽകുകയും നറുക്കെടുപ്പിൽ അവസരം ലഭിക്കുകയും ചെയ്ത ആളുകൾ ഏപ്രിൽ 24 ന് മുൻപ് പാസ്‌പോർട്ട് നൽകണമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിർദേശിച്ചിരിക്കുന്നത്. അവസരം ലഭിച്ചവർ ഇതിനകം ആദ്യഗഡു പണം അടക്കുകയും ചെയ്തു.നേരത്തെ പാസ്പോർട്ട് സമർപ്പിക്കേണ്ടി...

  • മലയാളി തീർത്ഥാടക പ്രവാഹം: മദീന - കേരള വിമാന സർവീസ് വേണമെന്നാവശ്യം ശക്തം

    February 27 / 2024

    മദീന: പുണ്യ മാസമായ റമദാൻ അടുത്തതോടെ മക്ക, മദീന ഹറമുകളിലേക്കുള്ള മലയാളി തീർത്ഥാടകരുടെ വരവ് വർധിച്ചു. മക്കയിലും മദീനയിലും മലയാളി തീർത്ഥാടകർ ഇപ്പോൾ നിരവധിയുണ്ട്. റമദാൻ ആഗതമാവുന്നതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ വരവ് ഇനിയും കൂടും. കേരളത്തിൽ നിന്നുള്ള ഉംറ തീർത്ഥാടകർ ജിദ്ദ വഴിയാണ് വരുന്നത്. മദീനയിലേക്ക് കേരളത്തിൽ നിന്നും നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ മക്കയിൽ വന്ന് ഉംറ നിർവഹിച്ച ശേഷം റോഡ് മാർഗം മദീനയിലേക്ക് പോവുകയാണ് പതിവ്. മദീനയിലേക്ക് കേരളത്തിൽ നിന്നും നേരിട്ട് വിമാന സർ...

  • നവയുഗം സഫിയ അജിത്ത് മെമോറിയൽ വോളിബാൾ ടൂർണ്ണമെന്റ്; ദമ്മാം ഇന്ത്യൻ വോളി ക്ലബ്ബ് ടീം ചാമ്പ്യന്മാർ

    February 26 / 2024

    ദമ്മാം: ആവേശകരമായ മത്സരങ്ങൾ കൊണ്ട് കിഴക്കൻ പ്രവിശ്യയിലെ കായികപ്രേമികളെ ത്രസിപ്പിച്ച നവയുഗം സഫിയ അജിത്ത് മെമോറിയൽ വോളിബാൾ ടൂർണ്ണമെന്റിന്റെ അഞ്ചാം പതിപ്പിന് ദമ്മാമിൽ സമാപനമായി. ദമ്മാം അൽ സുഹൈമി ഫ്‌ളഡ്‌ലൈറ്റ് വോളിബാൾ ഗ്രൗണ്ടിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ സിഗ്മ ജുബൈൽ ടീമിനെ പരാജയപ്പെടുത്തി ദമ്മാം ഇന്ത്യൻ വോളി ക്‌ളബ്ബ് ടൂർണ്ണമെന്റ് ചാമ്പ്യന്മാർ ആയി. (സ്‌കോർ 25-23 25-20, 25-16) വാശിയേറിയ പോരാട്ടം കാഴ്ച വെച്ചുവെങ്കിലും, മികച്ച പരസ്പരധാരണയും, ആസൂത്രണമികവും ഒരുമിപ്പിച്ച് കൊണ്ട് കളം നിറഞ്ഞു കളിച്ച ഇന്...

Association+

  • പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററിനു പുതിയ ഭാരവാഹികൾ

    Monday / March 18 / 2024

     കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റി ബോളിവുഡ് ഹാളിൽ നടന്ന എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ വെച്ച് ഗ്ലോബൽ നേതൃത്വത്തിന്റെ അംഗീകാരത്തോടുകൂടി 2024-25 വർഷത്തേക്കുള്ള പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു. പി എൽ സി കുവൈറ്റ് കൺട്രി ഹെഡ് ചുമതല വഹിച്ചിരുന്ന ബാബു ഫ്രാൻസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ചാപ്റ്റർ പ്രസിഡന്റായി ബിജു സ്റ്റീഫൻ, ജനറൽ സെക്രട്ടറിയായി ഷൈജിത്ത്.കെ, ട്രഷററായി രാജേഷ് ഗോപി, രക്ഷാധികാരിയായി ജയകുമാർ, കോ ഓർഡിനേറ്ററായി അനിൽ മൂടാടി, ഉപദേശക സമിതി അംഗങ്ങളായി ഗംഗൈ ഗോപാൽ, അഡ്...