1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
08
Wednesday

ടെക്‌നോപാർക്കിലെ ആദ്യ അഞ്ച് കമ്പനികളിലൊന്നിന്റെ സ്ഥാപകൻ; കേരളത്തിലെ ആദ്യകാല ഐടി വ്യവസായികളിലൊരാൾ; ഇന്ത്യയിലും വിദേശത്തുമായി ഐടി, ബയോടെക്നോളജി മേഖലകളിൽ എട്ട് വ്യവസായസ്ഥാപനങ്ങൾക്കു തുടക്കം കുറിച്ച വ്യക്തി: മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ സാങ്കേതികവിദ്യ കേരളത്തിൽ ആദ്യമായി കൊണ്ടുവന്ന ലാലാജി അന്തരിച്ചത് പക്ഷാഘാതത്തെ തുടർന്ന്

July 06, 2020

തിരുവനന്തപുരം: കേരളത്തിലെ ആദ്യകാല ഐടി വ്യവസായികളിലൊരാളായ കഴക്കൂട്ടം കിഴക്കുംഭാഗം കൈലാസിൽ ആർ.പി ലാലാജി (81) പക്ഷാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇന്നലെ രാത്രി 11 മണിക്കായിരുന്നു അന്ത്യം. ഇന്ത്യയുടെ ഐടി മേഖലയ്ക്ക് ലാലാജി നൽകിയ സംഭാവന വളരെ വലുതാണ്. ടെക്‌നോ...

'അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരെ' എന്ന് തുടങ്ങുന്ന ഒറ്റ പ്രസംഗം കൊണ്ട് ആ നാടിന്റെ ഹൃദയം കവർന്ന വാഗ്മി; 'കേരളം ഒരു ഭ്രാന്താലയമാണ്' എന്ന് ഉറക്കെപ്പറഞ്ഞ് അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കും എതിരെ പോരടിച്ച സാമൂഹിക പരിഷ്‌ക്കർത്താവ്; ബ്രഹ്മചര്യം ആരോഗ്യത്തെ ബാധിച്ചുവെന്ന് തുറന്നു പറഞ്ഞ മനീഷി; ഇന്ന് സ്വാമി വിവേകാനന്ദന്റെ 118ാം സമാധി ദിനം

July 04, 2020

  ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും വായിക്കപ്പെട്ട സന്യാസി, അന്ധവിശ്വാസങ്ങളിൽനിന്നും അനാചാരങ്ങളിൽനിന്നും ഒരു ജനതയെ രക്ഷിക്കാനായ ശക്തമായ ബോധവത്ക്കരണം നടത്തിയ മനീഷി. സ്വാമി വിവേകാനന്ദന്റെ 118-ാം സമാധി ദിനമാണ് ഇന്ന്. 1902 ജൂലൈ 4 വെള്ളിയാഴ്ചയാണ്, ശ്രീരാമകൃഷ്ണ ...

തേസാബിലെ 'എക് ദോ തീൻ ചാർ പാഞ്ച്'...., മൊഹ്റയിലെ 'ചീസ് ബഡീ ഹേ മസ്ത് മസ്ത്'....,ദേവദാസിലെ 'ഡോലാരേ ഡോലാരേ'...; ശ്രീദേവിയും മാധുരി ദീക്ഷിതും ഐശ്വര്യ റായിയൊയുമൊക്കെ നൃത്തം പഠിപ്പിച്ച മാസ്റ്റർ; ഹിറ്റ് നൃത്തങ്ങൽലൂടെ ഇന്ത്യൻ യുവതയെ ഒന്നടങ്കം ആരാധകരാക്കിയ പ്രതിഭ; രണ്ടായിരത്തോളം ഗാനങ്ങൾക്കു വേണ്ടി നൃത്തസംവിധാനം നിർവഹിച്ച സരോജ് ഖാൻ വിടപറയുമ്പോൾ

July 03, 2020

മുംബൈ: ഇന്ത്യൻ യുവതയെ പിടിച്ചകുലുക്കിയ ജനപ്രിയ നൃത്ത-ഗാന രംഗങ്ങൾക്ക് കോറിയോഗ്രഫി ചെയ്ത പ്രശസ്ത ബോളിവുഡ് നൃത്തസംവിധായിക സരോജ് ഖാൻ(71) അന്തരിച്ചു. പുലർച്ചെ മുംബൈയിലെ ഗുരു നാനാക്ക് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടർന്ന് ജൂൺ 20നാണ് സരോജിനെ ...

യുവാക്കളെ നിരത്തിലിറക്കി സ്വന്തം മതാപിതാക്കളേയും അദ്ധ്യാപകരേയും ആക്രമിക്കാൻ പ്രേരിപ്പിച്ച മാവോ സേതുങ്ങിന്റെ സാംസ്‌കാരിക വിപ്ലവം; ചൈനയുടെ ചരിത്രത്തിലെ ഏറ്റവും ഇരുളടഞ്ഞ നാളുകൾ കാമറയിൽ പകർത്തി ലോകത്തിന് മുന്നിലെത്തിച്ച ലീ സെൻഷെങ്ങ് ഓർമ്മയായി; 79 കാരൻ മരണമടഞ്ഞത് അമേരിക്കയിൽ വച്ച്

June 29, 2020

ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനത്തിൽ സ്റ്റാഫ് ഫോട്ടോഗ്രാഫറായി ജോലിക്ക് കയറുമ്പോൾ ലീ സെൻഷെങ്ങ് ഒരിക്കലും വിചാരിച്ചിരുന്നില്ല, ചൈനയുടെ ചരിത്രത്തിലെ ഏറ്റവും പ്രശ്നബാധിതമായ സമയത്തിന്റെ നേർക്കാഴ്‌ച്ചകൾ ലോകം കാണാൻ പോകുന്നത് തന്റെ ചിത്രങ്ങള...

എപിഎവൈയുടെ ട്രഷറർ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ; വൈഎംസിഎയുടെ സംസ്ഥാന, ദേശീയ, രാജ്യാന്തര നേതൃനിരയിൽ ദീർഘകാലം പ്രവർത്തിച്ച വ്യക്തി; കോട്ടയം വൈഎംസിഎയുടെ പ്രസിഡന്റായത് ഏഴു തവണ: അന്തരിച്ച ജോൺ ചെറിയാന് ആദരാഞ്ജലികളുമായി അനേകർ

June 25, 2020

കോട്ടയം: വൈഎംസിഎ മുൻ ദേശീയ പ്രസിഡന്റും ഏഴു തവണ കോട്ടയം വൈഎംസിഎയുടെ പ്രസിഡന്റുമായി പ്രവർത്തിച്ച ജോൺ ചെറിയാന്റെ നിര്യാണത്തിൽ അനുശോചനവുമായി കോട്ടയത്തുകാർ. സംസ്‌കാരം പിന്നീട് നടക്കും. വൈഎംസിഎയുടെ സംസ്ഥാന, ദേശീയ, രാജ്യാന്തര നേതൃനിരയിൽ ദീർഘകാലം പ്രവർത്തിച്...

വെട്ടിത്തിളങ്ങുന്ന ഭൗതികതയിൽ നിന്ന് ആത്മീയ ഭക്ഷണം തേടി സഞ്ചരിച്ച മോഹൻലാലിനെ കുടജാദ്രിയുടെ മാസ്മരികയിൽ എത്തിച്ച സന്യാസി; കൊച്ചിയിലെ വീട്ടിലെത്തി നടനെ കണ്ടപ്പോഴും പ്രവചിച്ചത് 2020ലെ തന്റെ മരണം; ഒടിയൻ സെറ്റിലെ അവസാന കൂടിക്കാഴ്ചയിൽ പറഞ്ഞത് ഇനി കാണില്ല...ആയുസ്സ് ഒന്നര വർഷം കൂടിയേയുള്ളൂവെന്നും; ഏവരേയും വിസ്മയിപ്പിച്ച് ചന്തുകുട്ടി സ്വാമി പ്രവചിച്ച സമയത്ത് വിടവാങ്ങി; മൂകാംബികയിലെ ആത്മീയ തേജസ് ഇനി ഓർമ്മ

June 23, 2020

കൊല്ലൂർ: വെട്ടിത്തിളങ്ങുന്ന ഭൗതികതയിൽ നിന്ന് ആത്മീയ ഭക്ഷണം തേടി സഞ്ചരിച്ച മോഹൻലാൽ. കുടജാദ്രി യാത്രക്കിടയിൽ കണ്ടു മുട്ടിയ ചന്തുക്കുട്ടി സ്വാമി ലാലിന് ഗുരു തുല്യനായയിരുന്നു. അടുത്തറിയുന്നവർക്കു ചന്തുക്കുട്ടി സ്വാമി എന്ന രാമാനന്ദ സരസ്വതി ഒരു അനുഭവമായിരു...

ന്യൂയോർക്കിൽ നടന്ന ലോക പരിസ്ഥിതിസമ്മേളനത്തിൽ കോഴിക്കോട് കോർപ്പറേഷനെ പ്രതിനിധീകരിച്ച വ്യക്തി; തിളങ്ങിയത് അഭിഭാഷകൻ, രാഷ്ട്രീയനേതാവ്, സാംസ്‌കാരിക പവർത്തകൻ എന്നീ നിലകളിൽ; അന്തരിച്ച കോഴിക്കോട് കോർപ്പറേഷൻ മുന്മേയർ യു.ടി. രാജന് ആദരാഞ്ജലികൾ

June 23, 2020

കോഴിക്കോട്: അന്തരിച്ച കോഴിക്കോട് കോർപ്പറേഷൻ മുന്മേയർ യു.ടി. രാജന് (70) ആദരാഞ്ജലികളുമായി കോഴിക്കോട്ടുകാർ. അഭിഭാഷകൻ, രാഷ്ട്രീയനേതാവ്, സാംസ്‌കാരികപ്രവർത്തകൻ എന്നീ നിലകളിൽ തിളങ്ങിയിരുന്ന അദ്ദേഹം ഹൃദ്രാഗബാധയെത്തുടർന്ന് സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്ന...

മുല്ലപ്പള്ളിയെ വിമർശിക്കുന്നവർ സ്ത്രീവിരുദ്ധ പരാമർശത്തിന്റെ സ്വന്തം പൂർവകാല ചരിത്രം മറക്കരുത്.... കെപിസിസി പ്രസിഡന്റിനെ വിമർശിക്കുന്നവർ, 20 ഇന്ത്യൻ സൈനികരെ കൊന്നൊടുക്കിയ കമ്യൂണിസ്റ്റ് ചൈനയ്‌ക്കെതിരെ പ്രതികരിക്കാത്തതെന്താണ്..? മരിക്കുന്നതിനു മൂന്നു മണിക്കൂർ മുൻപു തയാറാക്കി പത്രങ്ങൾക്കു നൽകിയ കുറിപ്പിലും നിറഞ്ഞത് പ്രതിരോധത്തിന്റെ ആക്രമണ ശൈലി; ദാരിദ്ര്യത്തെ കൂടപ്പിറപ്പായി കണ്ട് പാവങ്ങളുടെ കണ്ണീരൊപ്പിയ നേതാവ്; സുരേന്ദ്രന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ ഞെട്ടി കണ്ണൂരിലെ കോൺഗ്രസ്

June 22, 2020

കണ്ണൂർ: കെപിസിസി ജനറൽ സെക്രട്ടറിയും ഐഎൻടിയുസി ദേശീയ സെക്രട്ടറിയുമായിരുന്ന കെ.സുരേന്ദ്രൻ വിടവാങ്ങുന്നത് അവസാന നിമിഷം വരേയും തന്റെ രാഷ്ട്രീയ ദൗത്യം നിറവേറ്റി. കണ്ണൂരിലെ സിപിഎം കോട്ടയിൽ കോൺഗ്രസിന് വേണ്ടി പ്രതിരോധം തീർത്ത നേതാവായിരുന്നു സുരേന്ദ്രൻ. പ്രസം...

സിനിമാ ലൊക്കേഷനിലെ ഇടവേളയിൽ വച്ച് സംവിധായകാനായ ശങ്കരൻ നായരോട് പറഞ്ഞത് ''അങ്കിൾ ഐ വാണ്ട് ടു മാരി യൂ...''; വിവാഹശേഷം സിനിമയിൽ നിരവധി നായിക വേഷങ്ങൾ; പ്രേം നസീറിന്റെ മുതൽ സത്യൻ മാഷിന്റെ വരെ സഹോദരി വേഷങ്ങളിൽ സ്ഥിരം സാന്നിധ്യം; രജനി കാന്തിന്റെ നായികയായി തമിഴിലും; തെന്നിന്ത്യയിൽ വേഷമിട്ടത് 200 ലധികം ചിത്രത്തിൽ; മലയാളത്തിൽ ചേർത്ത് നിർത്തിയത് എന്നെന്നും മോഹൻലാൽ; അവസാന അഭിമുഖത്തിൽ പോലും പറഞ്ഞത് ലാലിനെക്കുറിച്ചുള്ള ഓർമകൾ; നടി ഉഷാ റാണി വിടപറയുമ്പോൾ

June 21, 2020

തിരുവനന്തപുരം: ഇരുന്നൂറിലേറെ കയ്യൊപ്പ് പതിഞ്ഞ സിനിമകൾ, അമ്മ, അമ്മായിഅമ്മ, വില്ലത്തി, തുടങ്ങി നെഗറ്റീവ് ഷെയ്ഡ് നൽകിയതും ്അല്ലാത്തുമായ പല കഥാപാത്രങ്ങൾ മലയാളം, തമിഴ്, കന്നട, തുടങ്ങി തെന്നിന്ത്യൻ ഭാഷകളില്ലാം തന്റെ പാദമുദ്ര പതിപ്പിച്ചാണ് മലയാളത്തിന്റെ പ്ര...

ക്ലാസ് മുറികളെ കാവ്യാത്മകമാക്കിയ അദ്ധ്യാപകൻ; മികച്ച പ്രഭാഷകനും പ്രതിഭാശാലിയായ കവിയും; കുമ്മിൾ സുകുമാരൻ വിടപറയുമ്പോൾ നഷ്ടം മലയാള ഭാഷക്കും എണ്ണമില്ലാത്ത ശിഷ്യസമ്പത്തിനും

June 19, 2020

വർക്കല: കുമ്മിൾ സുകുമാരൻ എന്ന അദ്ധ്യാപകൻ വിടപറഞ്ഞതോടെ നഷ്ടമായത് മലയാള ഭാഷയെ സ്നേഹിക്കുന്ന നിരവധി പേരുടെ പ്രിയപ്പെട്ട ഭാഷാ അദ്ധ്യാപകനെ. കവിയും പ്രഭാഷകനുമായ തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകന്റെ മലയാളം ക്ലാസിനെ കുറിച്ചുള്ള മധുരിക്കുന്ന ഓർമ്മകളാണ് അദ്ദേഹത...

ജ്യേഷ്ഠന്റെ നിർബന്ധത്തിന് വഴങ്ങി സി.എ പഠനം; അഭിഭാഷകനായി തിളങ്ങാൻ താൽപര്യം തോന്നിയപ്പോൾ ക്രിമിനൽ ലോയറായി ജ്യേഷ്ഠന്റെ പാതയിൽ; സ്‌കൂൾ കാലഘട്ടം മുതൽ അമച്വർ നാടകങ്ങളിലെ നിറസാന്നിധ്യം; സച്ചി- സേതു കൂട്ടുകെട്ട് പിറന്നത് വക്കീൽ ഓഫീസിലെ ചെറിയ മുറിയിലെ സിനിമാ ചർച്ചകളിൽ നിന്ന്; ചോക്ലേറ്റ് മുതൽ അയ്യപ്പനും കോശിയും വരെ പൃഥ്വിരാജ് തന്നെ പരീക്ഷണം; അനാർക്കലിയും അയ്യപ്പനും കോശിയും അടയാളപ്പെടുത്തലുകൾ; മലയാളത്തിന്റെ പ്രിയ സംവിധായകൻ സച്ചി വിടപറയുമ്പോൾ

June 18, 2020

കൊച്ചി: അഭിഭാഷകനായി കരിയർ ആരംഭിച്ച് സിനിമയും നാടകവും കലയും തലയ്ക്ക് പിടിച്ചപ്പോൾ വക്കീൽ കുപ്പായം സ്വയം ഊരിവെച്ച് സിനിമയിലേക്ക് തിരിഞ്ഞ മനുഷ്യൻ. മലയാളികളെ ചിന്തിപ്പിച്ച ചിരിപ്പിച്ച, പ്രണയമെന്ന വികാരത്തെ തീവ്രമായി അവതരിപ്പിച്ച സച്ചി വിട പറയുമ്പോൾ സച്ചി...

ലഡാക്കിൽ കൃത്യനിർവഹണത്തിനിടെ വീരമൃത്യു വരിച്ച 20 സൈനികർക്കും രാജ്യത്തിന്റെ അന്ത്യാഞ്ജലി; ലേയിൽ കേണൽ സന്തോഷ് ബാബു അടക്കമുള്ള സൈനികർക്കായി പുഷ്പചക്രം അർപ്പിച്ചു; ഗുരുതരമായി പരുക്കേറ്റ ജവാന്മാർക്ക് തിരിച്ചടിയായത് ഗാൽവൻ താഴ് വരയിലെ പ്രതികൂല കാലാവസ്ഥ; 20 സൈനികരുടെയും പേരുവിവരങ്ങൾ കരസേന പുറത്തുവിട്ടു

June 17, 2020

ന്യൂഡൽഹി: ലഡാക്കിലെ ഗാൽവൻ താഴ് വരയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച 20 ഇന്ത്യൻ സൈനികർക്കും രാജ്യത്തിന്റെ അന്ത്യാഞ്ജലി. ലഡാക്കിന്റെ തലസ്ഥാനമായ ലേയിൽ സൈനികർക്കായി പുഷ്പചക്രം സമർപ്പിച്ചു. 16 ബിഹാർ റജിമെന്റിലെ കേണൽ ബിക്കുമള്ള സന്തോഷ...

കേരളത്തിനായി കളം നിറഞ്ഞത് 11 ചാംപ്യൻഷിപ്പുകളിൽ; 1985ലെ ഡൽഹി ദേശീയ ഗെംയിസിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ ടീമിലെ അംഗം; 93ൽ ടൈറ്റാനിയം ഫെഡറേഷൻ കപ്പ് ജേതാക്കളായപ്പോൾ മികച്ച താരം: കേരളാ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ ഡാനിക്കുട്ടി ഡേവിഡിന്റെ നിര്യാണത്തിൽ അനുശോചിച്ച് കായിക ലോകം

June 17, 2020

പത്തനംതിട്ട: കേരള വോളിബോൾ ടീമിന്റെ മുൻ ക്യാപ്റ്റൻ ഡാനിക്കുട്ടി ഡേവിഡ് (60) അന്തരിച്ചു. തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ കരൾ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു മരണം. രണ്ടാഴ്ചയായി ഇവിടെ ചികിത്സയിൽ ആയിരുന്നു. മല്ലശേരി നെടിയവിളയിൽ ...

പാമ്പു പിടുത്തം ഹോബിയും ജീവിത മാർഗവും; ഇതുവരെ പിടിച്ചത് മുന്നൂറ്റിയൻപതോളം പാമ്പുകൾ; കടിയേറ്റ് മരണ മുഖത്തിൽ നിന്നും രക്ഷപ്പെട്ടത് പന്ത്രണ്ട് തവണയും; പിടിച്ച മൂർഖനെ പ്രദർശിപ്പിക്കവേ കടിയേറ്റ് മരണവും; നാവായിക്കുളത്തേക്ക് പോകുമ്പോൾ സ്‌നേഹപൂർവ്വം തട്ടിമാറ്റിയത് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും എതിർപ്പുകൾ; എല്ലാ തവണയും രക്ഷകരായ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നുവെങ്കിൽ രക്ഷപ്പെടുമായിരുന്നെന്ന് ബന്ധുക്കളും സുഹൃത്തുക്കളും; ശാസ്തവട്ടത്തിന്റെ ദുഃഖമായി സക്കീർ ഹുസൈന്റെ മരണം

June 16, 2020

തിരുവനന്തപുരം: പാമ്പ് കടിയേറ്റുള്ള സക്കീർ ഹുസൈന്റെ മരണം ശാസ്തവട്ടം ഗ്രാമത്തെ നടുക്കി. ഞായറാഴ്ച രാത്രിയാണ് പാമ്പ് കടിയേറ്റ് നാവായിക്കുളത്ത് വെച്ച് സക്കീർ ഹുസൈൻ മരിക്കുന്നത്. പിടിച്ച പാമ്പിനെ പ്രദർശിപ്പിക്കുമ്പോഴാണ് മൂർഖന്റെ കടിയേറ്റ് സക്കീർ ഹുസൈൻ മരിക...

പട്യാലയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സിൽ നിന്നു ഹോക്കി പരിശീലന യോഗ്യത നേടിയത് രണ്ടാം റാങ്കോടെ; ഒളിംപ്യൻ ദിനേശ് നായിക് അടക്കം ഒട്ടേറെ ദേശീയസംസ്ഥാന താരങ്ങളെ വാർത്തെടുത്ത അതുല്യ പ്രതിഭ; കേരളത്തിൽ ഹോക്കിയുടെ പ്രചാരത്തിനു നാല് പതിറ്റാണ്ടിലേറെയായി പ്രയത്‌നിച്ച വ്യക്തിത്വം; ഹോക്കി പരിശീലകൻ ആർ.എസ്.ഷേണായ് വിടവാങ്ങുമ്പോൾ കണ്ണീരണിഞ്ഞ് അനേകം ശിഷ്യന്മാർ

June 15, 2020

കൊച്ചി: കേരളത്തിലുട നീളം ആയിരക്കണക്കിന് ശിഷ്യന്മാരുള്ള അപൂർവ്വ വ്യക്തിയായിരുന്നു ഹോക്കി പരിശീലകൻ ആർ.എസ്.ഷേണായ്. കേരളത്തിൽ ഹോക്കിയുടെ പ്രചാരത്തിനു നാലു പതിറ്റാണ്ടിലേറെ പ്രയത്‌നിക്കുകയും ഒട്ടേറെ ദേശീയസംസ്ഥാന താരങ്ങളെ വാർത്തെടുക്കുകയും ചെയ്ത ആർ.ശ്രീധർ ഷ...

MNM Recommends

Loading...
Loading...