1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
12
Sunday

ചേർത്തല താലൂക്ക് പൂർണ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു; ജില്ലാ കളക്ടറുടെ നടപടി കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ

July 11, 2020

ആലപ്പുഴ: ചേർത്തല താലൂക്ക് പൂർണ നിയന്ത്രിത മേഖലയായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഉറവിടം അറിയാത്ത കോവിഡ് രോഗികളുടെ എണ്ണം കൂടുകയും പുതിയ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാൻ് നടപടി. ചേർത്തല താലൂക്കിൽ അടിയന്തര നിയന്ത്രണങ്ങൾ ആവശ്യമ...

കോട്ടയത്ത് കോവിഡ് പ്രതിരോധ പ്രവർത്തനം ഊർജ്ജിതം; അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ച്ചു​തു​ട​ങ്ങി

July 11, 2020

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ച്ചു​തു​ട​ങ്ങി. കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാണ് ഒഴിപ്പിക്കൽ. ജി​ല്ലാ ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​രു​മാ​യി ന​ട​ത്തി​യ വീ​ഡി...

മലപ്പുറത്ത് സ്പീക്കർക്കെതിരെ പ്രതിഷേധം കനത്തു; പ്രതിഷേധവുമായി രംഗത്തിറങ്ങിയത് യൂത്ത് ലീഗ്, കോൺഗ്രസ് പ്രവർത്തകർ; മലപ്പുറം കലക്ട്രേറ്റിന് പിറകു വശത്തുകൂടിയുള്ള ഗേറ്റ് വഴി കനത്ത പൊലീസ് സന്നാഹത്തോട് കൂടി രക്ഷപെട്ടു പി ശ്രീരാമകൃഷ്ണൻ

July 11, 2020

മലപ്പുറം: സ്വർണക്കടത്തുകേസിലെ ആരോപണവിധേയയാ സ്വപ്നയുമായി ബന്ധമുള്ളതിനാൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യൂത്ത് ലീഗും, യൂത്ത് കോൺഗ്രസും സംയുക്ത പ്രതിഷേധം നടത്തി. മലപ്പുറത്ത് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ യോഗത്തിനെത്തിയ...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണം സർക്കാരിനോ രാജകുടുംബത്തിനോ? കേസിൽ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും

July 11, 2020

ന്യൂഡൽഹി: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണം സംബന്ധിച്ച കേസിൽ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും. ക്ഷേത്രം സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ തിരുവിതാംകൂർ രാജകുടുംബം നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. തിരുവിതാം...

സിപിഎമ്മിനൊപ്പം പാർട്ടി അണികളിലും അസംതൃപ്തി അന്ധമായ പിണറായി വിരോധം പ്രകടിപ്പിച്ച് ഇടത് മുന്നണിക്ക് ആകെ അവമതിപ്പുണ്ടാക്കുന്നതിൽ; അഡ്വ. എ ജയശങ്കറിനെതിരെ സിപിഐ നടപടി എടുത്തത് പാർട്ടിയെ പോലും പരിഹസിച്ചതോടെ

July 11, 2020

തിരുവനന്തപുരം: അഡ്വ. എ ജയശങ്കറിനെതിരെ അച്ചടക്ക നടപടിയുമായി സിപിഐ മുന്നോട്ട് പോയത് സിപിഎമ്മിനൊപ്പം പാർട്ടി അണികളിലും അസംതൃപ്തി വർധിച്ചതോടെ. പാർട്ടിയെയും മുന്നണിയെയും അപകീർത്തിപ്പെടുത്തുന്നുവെന്ന് കാണിച്ചാണ് പാർട്ടിയുടെ അഭിഭാഷക സംഘടനയുടെ നേതാവ് കൂടിയായ...

ഏത് അഴിമതിയുടെയും മുമ്പിലുള്ളത് മുഖ്യമന്ത്രിയുടെ ഓഫീസ്; ചോദിക്കാൻ പാടില്ലെന്ന് പറയാൻ ഇത് തമ്പ്രാന്റെ വകയല്ല, ജനാധിപത്യമാണ്; അസാധാരണ കൊള്ളയ്ക്കെതിരെ സമരം തുടരും: ഷാഫി പറമ്പിൽ

July 11, 2020

കൊച്ചി: സംസ്ഥാനത്തെ അത് അഴിമതിയുടെയും മുന്നിലുള്ളത് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് ഷാഫി പറമ്പിൽ എംഎൽഎ. അസാധാരണ കാലത്തെ അസാധാരണ കൊള്ളയ്ക്കെതിരെ സമരം തുടരുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ചോദിക്കാൻ പാടില്ലെന്ന് പറയാൻ ഇത് തമ്പ്രാന്റെ വകയല്ല, ജനാധിപത്യമാണ്. കള്ള...

എംഎൽഎ ഉദ്ഘാടനം ചെയ്യും വരെ വഴിവിളക്ക് കത്തേണ്ട; അറ്റകുറ്റപണികളുടെ പേരു പറഞ്ഞ് ഫ്യൂസ് ഊരിവെച്ച് നാടിനെ ഇരുട്ടിലാക്കി കെഎസ്ഇബി അധികൃതർ; പ്രതിഷേധവുമായി ബിജെപി

July 11, 2020

ചാവക്കാട്: ചാവക്കാട് മുനിസിപ്പാലിറ്റിയിലെ മടേകടവ് പ്രദേശത്ത് രണ്ടു ദിവസം മുൻപു വരെ പ്രകാശിച്ചിരുന്ന വഴി വിളക്കുകളുടെ ഫ്യൂസ് ഊരി അധികൃതർ. എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി അറ്റകുറ്റപണികൾ നടത്തി എന്നു പറഞ്ഞ് ഒരു പ്രദേശം മുഴുവൻ ഇരുട്ടിലാക്കിക്ക...

കെ കെ മഹേശന്റെ മരണത്തിലെ ദുരൂഹത നീക്കാൻ അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘം; ഐജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലെ സംഘം കേസ് അന്വേഷിക്കും; പുതിയ അന്വേഷണ സംഘം എത്തിയത് ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുന്നതിൽ നിന്നും ഒഴിഞ്ഞതോടെ

July 11, 2020

ആലപ്പുഴ: എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശന്റെ മരണം സംബന്ധിച്ച് അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘം ഉത്തരവിട്ടു. ഐ.ജി ഹർഷിത അട്ടലൂരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ലോക്കൽ പൊലീസിന്റെ ആവശ്യപ്രകാരം ഡിജിപി ലോകനാഥ് ബ...

സമ്പർക്കത്തിലൂടെ കോവിഡ് വ്യാപനം; പൊന്നാനി താലൂക്കിൽ നാളെ സമ്പൂർണ ലോക്ക്ഡൗൺ

July 11, 2020

മലപ്പുറം: കോവിഡ് സമ്പർക്ക വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊന്നാനി താലൂക്കിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. നിരോധനാജ്ഞ നിലനിൽക്കുന്ന താലൂക്കിൽ നാളെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. സമ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തിലാണ് കടുത്ത നട...

ഒരാഴ്ചയായി സംസ്ഥാന പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒരു പ്രതി ഈ നാട്ടിൽ കറങ്ങി നടക്കുകയാണ്; എന്നിട്ട് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പറയുന്നത് ഇത് കസ്റ്റംസ് അന്വേഷിക്കണമെന്നാണ്; സ്വർണക്കടത്ത് കേസിൽ പൊലീസിനെയും സംസ്ഥാന സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

July 11, 2020

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പൊലീസിനെയും സംസ്ഥാന സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗുരുതരമായ ഒരു കുറ്റകൃത്യം നടന്നുവെന്ന വിവരം പുറത്തുവന്നിട്ടും പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ തയ്യാറാകാതിരുന്നത് ചര...

സർക്കാരിന്റെ ഔദ്യോഗിക ചിഹ്നവും സീലും ഉപയോഗിച്ച് വ്യാജ ഐഡന്റിറ്റി കാർഡും വിസിറ്റിങ് കാർഡും ഉണ്ടാക്കി തട്ടിപ്പ് നടത്തി; പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കന്റെ പിന്തുണയോടെയാണ് സ്വപ്ന വ്യാജ രേഖ നിർമ്മിച്ചത്; അതിനാൽ ശിവശങ്കരനെതിരെയും കേസെടുക്കണമെന്ന് ബിജെപി നേതാവ്; സന്ദീപ് വചസ്പതി പരാതി നൽകിയത് ഡിജിപിക്ക്

July 11, 2020

തിരുവനന്തപുരം: കേരളാ സർക്കാരിന്റെ ഔദ്യോഗിക ചിഹ്നവും സീലും ഉപയോഗിച്ച് വ്യാജ ഐഡന്റിറ്റി കാർഡും വിസിറ്റിങ് കാർഡും ഉണ്ടാക്കി തട്ടിപ്പ് നടത്തിയ സ്വപ്നാ സുരേഷിനെതിരെ ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതിഡിജിപിക്ക് പരാതി നൽകി. പ്രിൻസിപ്പൽ സെക്രട്ടറിയാ...

വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ കേരള പൊലീസിന്റെ അന്വേഷണവും വേണം; മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണം; ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് എൻ.ഐ.എയുടെ അന്വേഷണ പരിധിയിൽ വരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നൽകി ചെന്നിത്തല; കേസിൽ ഒന്നും പറയാനില്ലെന്ന് എം ശിവശങ്കർ ഐഎഎസ്

July 11, 2020

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ കേരള പൊലീസിന്റെ അന്വേഷണവും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡി.ജി.പിക്ക് കത്ത് നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ഉന്നത ...

ദേശീയ തലത്തിൽ സിപിഎം നടത്തിയ പ്രതിഷേധങ്ങളും അംഗീകരിക്കുന്നില്ല; ഇടതുപക്ഷമാണോ മറ്റേതെങ്കിലും പക്ഷമാണോ എന്നതല്ല ഇവിടെ കാര്യം; ഇത് ജനങ്ങളാകെ അംഗീകരിക്കേണ്ടതാണ്; പശ്ചിമ ബംഗാളിനെ ഉയർത്തിക്കാണിച്ച് കൊലവിളി ബാലൻസ് ചെയ്യരുത്; പൂന്തുറയിലെ ഗൂഢാലോചന അന്വേഷിക്കണം: കെ കെ ശൈലജ

July 11, 2020

തിരുവനന്തപുരം: കോവിഡ് കാലത്ത് ദേശീയ തലത്തില് സിപിഎം നടത്തിയ സമരത്തെയും തള്ളിപ്പറഞ്ഞ് ആരോഗ്യമന്ത്രി കെ കെ ശൈലജ. ബംഗാളിൽ സിപിഎം നടത്തിയ പ്രതിഷേധങ്ങൾ അടക്കം അംഗീകരിക്കുന്നില്ലെന്ന് കെ.കെ ശൈലജ പ്രതികരിച്ചു. പശ്ചിമ ബംഗാളിൽ കോവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ ചൂ...

ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്നത് ഡി വൈ എസ് പി രാധാകൃഷണ പിള്ള; കളിയിക്കാവിള കേസിൽ കുറ്റപത്രം തയ്യാറാക്കിയാൽ ഉടൻ അന്വേഷണം ഏറ്റെടുക്കും

July 11, 2020

കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസ് ഡിവൈഎസ്‌പി സി. രാധാകൃഷണ പിള്ളയുടെ നേതൃത്വത്തിലുള്ള എൻഐഎ സംഘം അന്വേഷിക്കും. എൻഐഎ കൊച്ചി യൂണിറ്റ് ഡിവൈഎസ്‌പിയാണ് രാധാകൃഷ്ണ പിള്ള. ദേശസുരക്ഷയ്ക്ക് സംഘടിത കള്ളക്കടത്ത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കി...

വരുമാനം കുറഞ്ഞതോടെ ഐ.ടി കമ്പനികൾ കടുത്ത പ്രതിസന്ധിയിൽ; ജീവനക്കാരെ പിരിച്ചു വിട്ടും ശമ്പളം വെട്ടി കുറച്ചും ചെലവ് ചുരുക്കാൻ കമ്പനികളുടെ നെട്ടോട്ടം

July 11, 2020

കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ വരുമാനം കുറഞ്ഞതോടെ ചെലവ് ചുരുക്കാൻ മാർഗങ്ങൾ തേടി ഐ.ടി. കമ്പനികൾ നെട്ടോട്ടമോടുന്നു. ഓഫീസിന്റെ വലിപ്പം കുറച്ചും ജീവനക്കാരെ പിരിച്ചു വിട്ടും ശമ്പളം വെട്ടി കുറച്ചുമെല്ലാം ചെലവ് ചുരുക്കാനുള്ള മാർഗങ്ങൾ തേടുകയാണ് വിവിധ കമ്പനികൾ...

MNM Recommends

Loading...
Loading...