Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202223Sunday

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി ആറാം തവണയും അബുദബി; രാത്രിസഞ്ചാരത്തിന് ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമായി മാറി യുഎഇ

സ്വന്തം ലേഖകൻ
January 21, 2022 | 03:23 pm

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി ആറാം തവണയും അബുദബി തെരഞ്ഞെടുക്കപ്പെട്ടു. ആഗോള ഡാറ്റാ ബേസ് കമ്പനിയായ നമ്പിയോയുടെ 2022ലെ സുരക്ഷാ സൂചികയിലാണ് തുടർച്ചയായി ആറാം തവണയും അബുദാബി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഷാർജയാണ് നാലാം സ്ഥാനത്ത്. ദുബൈ എട്ടാം സ്ഥാനത്തെത്തി. ജീവിത നിലവാരം, സുരക്ഷ, കുറ്റകൃത്യങ്ങളുടെ നിരക്ക്, ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ, ഉപഭോക്തൃ നിലവാരം എന്നിവ അടിസ്ഥാനമാക്കിയായിരുന്നു സർവേ നടത്തിയത്. 459 ലോക നഗരങ്ങളുടെ സുരക്ഷിത സൂചിക പട്ടികയിൽ 88.4 പോയിന്റ് നേടിയാണ് അബുദാബി ഒന്നാമതെത്തിയത്. കുറ്...

 • യൂണിയൻകോപ് ബ്രാഞ്ചുകളും കൊമേഴ്‌സ്യൽ സെന്ററുകളും അണുവിമുക്തമാക്കാൻ വിപുലമായ സംവിധാനങ്ങൾ

  January 18 / 2022

  ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻകോപ് ദുബൈയുടെ വിവിധ ഭാഗങ്ങളിലുള്ള തങ്ങളുടെ എല്ലാ ബ്രാഞ്ചുകളിലും കൊമേഴ്‌സ്യൽ സെന്ററുകളിലും ഏറ്റവും ഉയർന്ന പൊതുജനാരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അണുനശീകരണ പ്രവർത്തനങ്ങൾ തുടരുകയാണെന്ന് അഡ്‌മിൻ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. എല്ലാ ശാഖകളിലും ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അണുനശീകരണ പ്രവർത്തനങ്ങൾ തുടർന്നുവരികയാണെന്ന് യൂണിയൻകോപ് അഡ്‌മിൻ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ട...

 • കോൺസുലർ സേവനങ്ങൾ ഇനി ഞാറാഴ്ചകളിൽ; കൽബയിൽ ഈ മാസം 16 നു

  January 13 / 2022

  കൽബ: സാമൂഹ്യ സംഘടനകളിൽ വെച്ച് നടക്കുന്ന സ്‌പോട് കോൺസുലർ സേവനങ്ങൾ ഇനി മുതൽ ഞാറാഴ്ചകളിലായിരിക്കുമെന്നു കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ പ്രസിഡന്റ് കെ സി അബൂബക്കർ അറിയിച്ചു . കൽബയിൽ എല്ലാ മാസവും മൂന്നാമത്തെ ആഴ്ചകളിൽ 3 30 മുതൽ സേവനം ഉണ്ടായിരിക്കും.ഈ മാസം 16 നുഞായറാഴ്ച ഈ മാസത്തെ കോൺസുലർ സേവനം 3 .30 നു തുടങ്ങും . പവർ ഓഫ് അറ്റോർണി, അറ്റസ്റ്റേഷൻ, അഫിഡവിറ്റുകൾ മറ്റു കോൺസുലേറ്റുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവ ലഭ്യമാവും. കൽബ ,ഫുജൈറ , ഖോർഫക്കാൻ, ദിബ്ബ, മസാഫി, ദൈദ്, തുടങ്ങിയ സമീപ പ്രദേശങ്ങളിൽ ഉള്ളവർക്ക് അവസര...

 • അപ്രായോഗിക പ്രവാസി ദ്രോഹനിയന്ത്രണം മറികടക്കേണ്ടി വരും : ഇൻകാസ്

  January 10 / 2022

  ഫുജൈറ: കേരളത്തിലുള്ളവർക്കും അന്തർസംസ്ഥാന യാതക്കാർക്കും കോവിഡ് നിയന്ത്രണങ്ങൾ ഒന്നും നടപ്പാക്കാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പ്രവാസികളെ മാത്രം അടച്ചിടാൻ ശ്രമിച്ചാൽ അതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടി വരുമെന്ന് ഇൻകാസ് ഫുജൈറ പ്രസിഡന്റ കെ സി അബൂബക്കർ പറഞ്ഞു. മന്ത്രിമാരുടെ ഉത്ഘാടന പരിപാടികളും സിപിഎം പാർട്ടി സമ്മേളനവും ആയിരങ്ങൾ പങ്കെടുക്കുന്ന ആ ഘോഷങ്ങളാക്കി നടത്തുകയും എല്ലാ നിയമങ്ങളും നാട്ടിലെത്തുന്ന ഗൾഫ് പ്രവാസികളടക്കമുള്ളവരെ പൂട്ടിയിടാൻ ഉപയോഗിക്കുകയുമാണ് സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്ത...

 • മെഡിക്കൽ ടൂറിസം കൃത്യമായ ആസൂത്രണത്തോടെ രാജ്യം പ്രയോജനപ്പെടുത്തണം: ഡോ. ആസാദ് മൂപ്പൻ

  January 10 / 2022

  ദുബായ്: മെഡിക്കൽ ടൂറിസത്തിന്റെ അനന്തമായ സാധ്യതകൾ കൃത്യമായ ആസൂത്രണത്തോടെ രാജ്യം പ്രയോജനപ്പെടുത്തണമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ദുബായ് എക്സ്പോ 2020-ന്റെ ഇന്ത്യ പവലിയനിൽ സംഘടിപ്പിക്കപ്പെട്ട ടൂറിസം മന്ത്രാലയത്തിന്റെ ഹീൽ ഇന്ത്യയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഇന്ത്യയിലെ ഡോക്ടർമാരുടെ ചികിത്സാ വൈദഗ്ദ്ധ്യത്തിൽ ആകൃഷ്ടരായാണ് വിദേശത്ത് നിന്നുള്ള രോഗികളിൽ ഭൂരിഭാഗവും ഇന്ത്യയിലെത്തുന്നത്. അതുകൊണ്ട് തന്നെ അവർക്ക് ഉന്നതനിലവാരമുള്ള ചികിത്സയാണ് ലഭിക്കുന്നതെന...

 • ഭിന്ന ശേഷിക്കാർക്ക് ഏറ്റവും നല്ല തൊഴിൽ സാഹചര്യമൊരുക്കി യൂണിയൻകോപ്

  January 05 / 2022

  ദുബൈ: ജീവിതത്തിലെ വെല്ലുവിളികൾ തരണം ചെയ്യാൻ ധീരമായി പരിശ്രമിക്കുന്ന ഭിന്ന ശേഷിക്കാരായ ജീവനക്കാർക്ക് തൊഴിൽ ചെയ്യുന്നതിന് ഏറ്റവും അനിയോജ്യമായ അന്തരീക്ഷമാണ് തങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് യുഎഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻകോപ്. ഭിന്ന ശേഷിക്കാരെ ആകർഷിക്കാനും സ്ഥാപനത്തിന്റെ ഭാഗമാക്കി മാറ്റാനും ഏറ്റവും നല്ല രീതിയിൽ സ്വന്തം ജോലി ചെയ്യാനാവുന്ന വിധത്തിൽ അവരെ ശാക്തീകരിക്കാനുമുള്ള പദ്ധതികൾ യൂണിയൻകോപ് സ്വീകരിച്ചുവരുന്നു. ദുബൈയുടെ വിവിധ ഭാഗങ്ങളിലുള്ള യൂണിയൻകോപ് ഡിപ്പാർട്ട്‌മെന്റുക...

 • 90 ശതമാനം വരെ വിലക്കുറവുമായി യൂണിയൻ കോപിന്റെ 'ഫൈനൽ കോൾ' ക്യാമ്പയിൻ

  December 29 / 2021

  ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് സ്ഥാപമായ യൂണിയൻകോപ് 2021ന്റെ അവസാന ദിനങ്ങളിൽ പ്രഖ്യാപിച്ച 'ഫൈനൽ കോൾ' എക്‌സ്‌ക്ലൂസീവ് ക്യാമ്പയിനു വേണ്ടി ഒരു കോടി ദിർഹം നീക്കിവെച്ചു. ഡിസംബർ 29 ബുധനാഴ്ച മുതൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ ക്യാമ്പയിൻ കാലയളവിൽ യൂണിയൻകോപ് ശാഖകളിലും ഓൺലൈൻ സ്റ്റോറിലും പതിനായിരത്തിലധികം സാധനങ്ങൾക്ക് 90 ശതമാനം വരെ വിലക്കുറവ് ലഭ്യമാവും. ഉപഭോക്താക്കൾക്കും ഓഹരി ഉടമകൾക്കും ഒരുപോലെ ആകർഷകവും ഉന്നത ഗുണനിലവാരവുമുള്ള ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുകയെന്ന യൂണിയൻകോപിന്റെ പ്രഖ്യാ...