Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സിഐ.സി മദീന ഖലീഫ സോൺ റമദാൻ സംഗമം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ
March 18, 2024 | 05:11 pm

ദോഹ: 'തഖ്വയും സ്വബ്‌റുമാണ് റമദാൻ' എന്ന തലക്കെട്ടിൽ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സിഐ.സി) മദീന ഖലീഫ സോൺ റമദാൻ സംഗമവും ഇഫ്താറും സംഘടിപ്പിച്ചു. പ്രപഞ്ചനാഥൻ മനുഷ്യരുടെ മാർഗദർശനത്തിനായി അവതരിപ്പിച്ച ഖുർആനിന്റെ വസന്തത്തെ ഹൃദയത്തിലേക്ക് ആവാഹിച്ച് ജീവിതത്തിന്റെ സമരമുഖത്തേക്കിറങ്ങുകയാണ് വിശ്വാസികളുടെ ദൗത്യമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച എം.എം ശംസുദ്ദീൻ നദ്വി അഭിപ്രായപ്പെട്ടു. ആ ദൗത്യനിർവഹണത്തിനാവശ്യമായ ജീവിതസൂക്ഷ്മതയും വിശുദ്ധിയും ക്ഷമയും സ്ഥൈര്യവും നേടിയെടുക്കാനുള്ള പരിശീലനമാണ് റമദാൻ മാസമെന്ന് അദ്ദേഹം ...

  • ന്യൂ വിഷൻ ബാറ്റ് മിന്റൻ സ്പോർട് സ്ഥാപകനും മുഖ്യ പരിശീലകനുമായ മനോജ് സാഹിബ് ജാന് മീഡിയ പ്‌ളസിന്റെ ഇന്റർനാഷണൽ എക്‌സലൻസ് അവാർഡ്

    February 28 / 2024

    ഖത്തറിലെ ന്യൂ വിഷൻ ബാറ്റ് മിന്റൻ സ്പോർട് സ്ഥാപകനും മുഖ്യ പരിശീലകനുമായ മനോജ് സാഹിബ് ജാന് മീഡിയ പ്‌ളസിന്റെ ഇന്റർനാഷണൽ എക്‌സലൻസ് അവാർഡ്. മികച്ച ബാറ്റ്മിന്റൺ കളിക്കാരൻ എന്ന നിലയിലും പരിശീലകൻ എന്ന നിലയിലും മനോജ് സാഹിബ് ജാന്റെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. ദോഹയിലെ സഅതർ റസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ മീഡിയ പ്‌ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങരയാണ് പുരസ്‌കാരം സമ്മാനിച്ചത്. ജനറൽ മാനേജർ ഷറഫുദ്ധീൻ തങ്കയത്തിൽ, മാർക്കറ്റുിങ് മാനേജർ മുഹമ്മദ് റഫീഖ് തങ്കയത്തിൽ, മാർക്കറ്റിങ് കൺസൽട്ടന്റുമാരായ ഫൗസിയ അക്‌ബർ, സ...

  • ഖത്തർ ദേശീയ കായിക ദിനാഘോഷം; സിഐ.സി കായിക മേളയിൽ ലഖ്ത ജേതാക്കൾ

    February 19 / 2024

    ദോഹ: ഖത്തർ ദേശീയ കായിക ദിനാഘോഷത്തോടനുബന്ധിച്ച് സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സിഐ.സി) മദീന ഖലീഫ സോൺ കായിക മേള സംഘടിപ്പിച്ചു. ശാന്തി നികേതൻ ഇന്ത്യൻ സ്‌കൂളിൽ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളുമടക്കം മുന്നൂറിലധികം പേർ പങ്കെടുത്തു. പതിനൊന്ന് ടീമുകൾ മാറ്റുരച്ച മത്സരങ്ങളിൽ ലഖ്ത യൂണിറ്റ് ഓവറോൾ ചാമ്പ്യന്മാരായി. മദീന ഖലീഫ സൗത്ത് യൂണിറ്റ് രണ്ടാം സ്ഥാനവും ബിൻ ഉംറാൻ മൂന്നാം സ്ഥാനവും നേടി. മാർച്ച് പാസ്റ്റ്, ഓട്ടം, നടത്തം, ഷൂട്ടൗട്ട് , ബാൾ ബാസ്‌കറ്റിങ്, ഫുട്ബാൾ, ഷോട്ട്പുട്ട് തുടങ്ങിയ ഇനങ്ങളിലായിരുന്നു മത്...

  • ഖത്തറിലെ പ്രവാസി തൊഴിലന്വേഷകർക്കായി കെയർ ദോഹ കരിയർ ഗൈഡൻസ് ശിൽപ്പശാല സംഘടിപ്പിച്ചു

    February 19 / 2024

    ദോഹ: ഖത്തറിലെ പ്രവാസി തൊഴിലന്വേഷകർക്കായി കെയർ ദോഹ കരിയർ ഗൈഡൻസ് ശിൽപ്പശാല സംഘടിപ്പിച്ചു. ജോലി അന്വേഷണം എങ്ങനെ,അന്വേഷണ മാർഗങ്ങൾ,ഇന്റർവ്യൂ അഭിമുഖീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ലിങ്ക്ഡിൻ പ്രൊഫൈൽ ആകർഷകമാക്കുന്നതും അതുവഴിയുള്ള തൊഴിൽ സാധ്യതകളും തുടങ്ങി കരിയറിൽ വളർച്ചയും അഭിവൃദ്ധിയും എളുപ്പവും സാധ്യവുമാക്കുന്ന വിവിധ മേഖലകൾ ചർച്ച ചെയ്തു.ശിൽപ്പശാലക്ക് പ്രശസ്ത ബിസിനസ് കമ്യൂണിക്കേഷൻ പ്രഫഷണൽ നഈം ബദീഉസ്സമാൻ (യു.കെ) നേതൃത്വം നൽകി. തൊഴിൽമേഖലയിലെ സ്വയം നവീകരണ സാധ്യതകൾ, തൊഴിൽ സുരക്ഷയുടെ ഭാഗമായി ഉദ്യോഗാ...

  • കലാജ്ഞലിക്ക് ബാബാ സാഹിബ് സ്റ്റേറ്റ് അവാർഡ്

    February 17 / 2024

    ദോഹ. കലാജ്ഞലിക്ക് ബാബാ സാഹിബ് സ്റ്റേറ്റ് അവാർഡ് . ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. ബി.ആർ. അംബേദ്കർ ഇന്റർനാഷണൽ ഫൗണ്ടേഷനാണ് പ്രവാസ ലോകത്ത് വേറിട്ട പ്രവർത്തനമായി ബാബാ സാഹിബ് സ്റ്റേറ്റ് അവാർഡിന് കലാജ്ഞലിയേയും അതിന്റെ ശിൽപി മീഡിയ പെൻ ജനറൽ മാനേജർ ബിനു കുമാറിനേയും തെരഞ്ഞെടുത്തത്. കേരളത്തിലെ യുവജനോൽസവം മാതൃകയിൽ ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകൾക്കായി കലാജ്ഞലി എന്ന പേരിൽ ഇന്റർ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിച്ച് വിജയിപ്പിച്ചത് മാതൃകാപരമാണെന്നും പ്രവാസ ലോകത്തെ ഈ മുന്നേറ്റം ശ്‌ളാഘനീയമാണെന്നും അവാർഡ് ക...

  • ഖത്തർ ദേശീയ കായികദിനം ആഘോഷിച്ച് യൂത്ത് ഫോറം

    February 14 / 2024

    ദോഹ: ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് യൂത്ത് ഫോറം വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ദൈനംദിന ജീവിതത്തിൽ കായിക-വ്യായാമ പ്രവർത്തനങ്ങളുടെ നേട്ടത്തെയും ആരോഗ്യകരമായ ജീവിതശൈലി പ്രാവർത്തികമാക്കുന്നതിന്റെ പ്രാധാന്യത്തെയും കുറിച്ച് പ്രവർത്തകർക്കിടയിൽ അവബോധം ഉയർത്തുകയാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് യൂത്ത് ഫോറം പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ അഭിപ്രായപ്പെട്ടു. പൗരന്മാരും പ്രാവസികളുമടങ്ങുന്ന സമൂഹത്തിനും അവരുടെ ആരോഗ്യത്തിനും ഖത്തർ നൽകുന്ന പ്രാധാന്യത്തിനുദഹരണമാണ് ദേശീയ കായികദിനമെന്നും അദ്...

  • മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ബാബാ സാഹിബ് സ്റ്റേറ്റ് അവാർഡ് ഡോ. എംപി ഷാഫി ഹാജിക്ക്

    February 13 / 2024

    ദോഹ. മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ബാബാ സാഹിബ് സ്റ്റേറ്റ് അവാർഡ് ദീർഘകാല ഖത്തർ പ്രവാസിയും സാമൂഹ്യ സാംസ്‌കാരിക നായകനുമായ ഡോ. എംപി ഷാഫി ഹാജിക്ക്. ആറ് പതിറ്റാണ്ടിലേറെ കാലം പ്രവാസ ലോകത്ത് മികച്ച സംരംഭകനായും സാമൂഹ്യ സാംസ്‌കാരിക നേതാവായും ചെയ്ത സേവനങ്ങൾ പരിഗണിച്ചാണ് ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. ബി.ആർ. അംബേദ്കർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ബാബാ സാഹിബ് സ്റ്റേറ്റ് അവാർഡ് ഡോ. എംപി ഷാഫി ഹാജിയെ തെരഞ്ഞെടുത്തത്. കഴിഞ്ഞ 62 വർഷമായി ഖത്തറിലെ പ്രവാസി സമൂഹത്തിൽ വിജയകരമായ സംരംഭക...

യുഎസിൽ മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥി കൂടി കൊല്ലപ്പെട്ടു

ബോസ്റ്റൺ :ഗുണ്ടൂർ ജില്ലയിൽ നിന്നുള്ള 20 കാരനായ പരുചൂരി അഭിജിത്ത് എന്ന വിദ്യാർത്ഥി യുഎസിൽ ദാരുണമായി മരിച്ചത് ഇന്ത്യൻ സമൂഹത്തെ ...