1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

തല്ലും വഴക്കും തീർന്നു! പാട്ടും പാടി എംഎ‍ൽഎമാർ ബസിൽ കയറി ജയ്പൂരിലേക്ക്; രാജസ്ഥാനിലെ കോൺഗ്രസ് നാടകങ്ങൾക്ക് തിരശ്ശീല; സച്ചിനും ഗൊലോട്ടും ഒറ്റക്കെട്ടെന്ന് കോൺഗ്രസ് നേതൃത്വം; സംസ്ഥാനത്തിന്റെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഗെഹലോട്ട് മാധ്യമങ്ങളോട്; ഹൈക്കമാൻഡ് ഇടപെട്ടപ്പോൾ പ്രശ്‌നം തീർത്ത സന്തോഷത്തിൽ സച്ചിനും

August 12, 2020

ജയ്പൂർ :രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധിക്ക് പരിഹാരമായതോടെ, മുഖ്യമന്ത്രി അശോക് ഗെഹലോട്ടിനെ പിന്തുണയ്ക്കുന്ന എംഎൽഎമാർ തലസ്ഥാനമായ ജയ്പൂരിലേക്ക് തിരിച്ചു. ജയ്സാൽമീറിലെ സൂര്യഗാർഹ് ഹോട്ടലിൽ താമസിച്ചിരുന്ന എംഎൽഎമാരാണ് തലസ്ഥാനത്തേക്ക് തിരിച്ചത്. പാട്ടുംപാടി ആ...

താരമാകുന്നത് പ്രിയങ്ക; അച്ഛൻ രാജീവ് ഗാന്ധിയുടെ ഉറ്റചങ്ങാതിയായിരുന്ന രാജേഷ് പൈലറ്റിന്റെ മകനെ തിരിച്ചുകൊണ്ടുവരാൻ പാകമായത് പ്രിയങ്ക ഗാന്ധിയുടെ നയചാതുരിയിൽ; ഒരുമാസത്തെ പിണക്കത്തിന് ശേഷം സച്ചിൻ പൈലറ്റ് കോൺഗ്രസിലേക്ക് മടങ്ങുന്നു; മഞ്ഞുരുകിയത് രാഹുലും പ്രിയങ്കയുമായി ഡൽഹിയിൽ നടത്തിയ ചർച്ചയിൽ; സച്ചിന്റെ പരാതികൾ തീർപ്പാക്കാൻ ഹൈക്കമാൻഡിന്റെ മൂന്നംഗ സമിതി; രാജസ്ഥാനിൽ പ്രതിസന്ധിക്ക് പരിഹാരം

August 10, 2020

ന്യൂഡൽഹി: ഒരുമാസത്തെ അനിശ്ചിതത്വത്തിന് ശേഷം രാജസ്ഥാനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു. സച്ചിൻ പൈലറ്റ് വിഭാഗം കോൺഗ്രസിലേക്ക് മടങ്ങും. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായി സച്ചിൻ നടത്തിയ കൂടിക്കാഴ്ചയിലാണ് മഞ്ഞുരുകിയത്. സച്ചിന്റെ പരാതികൾ പരിഹരിക്കാൻ കോ...

ഹിന്ദി അറിയാത്തതിന്റെ പേരിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥനിൽ നിന്നും അവഹേളനം നേരിടേണ്ടിവന്ന കനിമൊഴിക്ക് പിന്തുണയുമായി ജെഡിഎസ് നേതാവ്; ഹിന്ദി രാഷ്ട്രീയം ദക്ഷിണേന്ത്യയിലെ പല നേതാക്കളുടെയും അവസരങ്ങൾ ഇല്ലാതാക്കിയെന്ന് എച്ച് ഡി കുമാരസ്വാമി; ഭാഷാ രാഷ്ട്രീയം ഉയർത്തി ബിജെപിക്ക് ബദലൊരുക്കാൻ ശ്രമവുമായി ദക്ഷിണേന്ത്യൻ നേതാക്കൾ

August 10, 2020

ബെംഗളൂരു: രാജ്യത്തെ ഹിന്ദി രാഷ്ട്രീയത്തിനെതിരെ ദക്ഷിണേന്ത്യയിൽ പ്രതിഷേധം ശക്തമാകുന്നു. തമിഴ്‌നാട്ടിലെ ഹിന്ദി വിരുദ്ധ വികാരത്തിന് പിന്നാലെ കർണാടകയിലും പ്രാദേശിക ഭാഷകൾക്ക് അർഹമായ ബഹുമാനം ലഭിക്കണം എന്ന ആവശ്യം ഉയരുന്നു. ജെഡിഎസ് നേതാവും കർണാടക മുൻ മുഖ്യമന...

'ഇല്ലത്ത് നിന്നിറങ്ങുകയും ചെയ്തു..അമ്മാത്ത് എത്തിയതുമില്ല': കോൺഗ്രസിന്റെ പടി ഇറങ്ങി ഒരുമാസം തികയവേ സച്ചിൻ പൈലറ്റ് വിഷമവൃത്തത്തിൽ; ഒപ്പമുള്ള 18 എംഎൽഎമാരിൽ ചിലർ മുഖം കറുപ്പിക്കാൻ തുടങ്ങിയതോടെ സമ്മർദ്ദമേറി; രാഹുലും പ്രിയങ്കയുമായി പൈലറ്റ് കൂടിക്കാഴ്ച നടത്തിയതായി ചില ദേശീയ മാധ്യമങ്ങൾ; സ്വന്തം പാർട്ടിയിലേക്ക് മടങ്ങി വരാൻ പൈലറ്റിന് തടസ്സം തന്ത്രങ്ങളുടെ ആശാനായ ഗെഹ്ലോട്ടും; രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും ട്വിസ്റ്റ്

August 10, 2020

ജയ്പൂർ: സച്ചിൻ പൈലറ്റ് 18 എംഎൽഎമാർക്കൊപ്പം കൂടാരം വിട്ടിട്ട് ഒരുമാസം തികയുമ്പോൾ വീണ്ടും ട്വിസ്റ്റ്. മുൻഡപ്യൂട്ടി മുഖ്യമന്ത്രി കോൺഗ്രസ് ഹൈക്കമാൻഡുമായി ബന്ധപ്പെട്ടുവെന്ന വാർത്തകൾ വീണ്ടും നിറയുകയാണ്. രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് സച്ചിൻ സമയം ചോദി...

ഒന്നുങ്കിൽ കോവിഡ് സാഹചര്യം മെച്ചപ്പെടണം; അതല്ലെങ്കിൽ രാഹുൽ ഗാന്ധിയുടെ മനസ്സ് മാറണം; രണ്ടും സംഭവിച്ചില്ലെങ്കിൽ കോൺഗ്രസിന് പുതിയ അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് ഉടൻ ഉണ്ടാവില്ല; ഓഗസ്റ്റ് 10 ന് കാലാവധി തീരുന്ന ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി തന്നെ തൽക്കാലം തുടരും; മടങ്ങിവരണമെന്ന മുറവിളികൾക്ക് കാതുകൊടുക്കാതെ രാഹുലും; സോണിയയുടെ മേൽ അനിശ്ചിതകാലത്തേക്ക് അദ്ധ്യക്ഷപദവിയുടെ ഭാരം അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്ന് ശശി തരൂർ; പ്രതിസന്ധിയിൽ വഴി കാണാതെ ഹൈക്കമാൻഡും

August 09, 2020

 ന്യൂഡൽഹി: കോൺഗ്രസിന് പുതിയ പ്രസിഡന്റിനെ കണ്ടെത്താനാവാതെ പാർട്ടി നേതൃത്വം ഉഴറുന്നു. ഇടക്കാല അദ്ധ്യക്ഷ പദവിയിൽ സോണിയ തുടരുമെന്ന് പാർട്ടി ഔദ്യോഗികമായി അറിയിച്ചതോടെ ഇക്കാര്യത്തിൽ നടപടികൾ വേഗത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷയും അസ്തമിച്ചു. സോണിയ അദ്ധ്യക്ഷ പദവ...

രാഹുൽ ഗാന്ധിക്ക് പാർട്ടിയെ നയിക്കാനുള്ള ഉത്സാഹവും ശേഷിയും അഭിരുചിയുമുണ്ട്; എന്നാൽ, അധ്യക്ഷപദം ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറല്ല; പുതിയ പാർട്ടി അധ്യക്ഷനെ കണ്ടെത്തണമെന്ന ആവശ്യമുയർത്തി ശശി തരൂർ

August 09, 2020

ന്യൂഡൽഹി: രാഹുൽ ​ഗാന്ധി പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ പുതിയ പാർട്ടി അധ്യക്ഷനെ കണ്ടെത്തണമെന്ന് ശശി തരൂർ എംപി. വാർത്താ ഏജൻസിയായ പിടിഐയോടായിരുന്നു തരൂരിന്റെ പ്രതികരണം. രാഹുൽ ​ഗാന്ധി അധ്യക്ഷ പ​ദവി ഒഴിഞ്ഞതിന് ശേഷം സോണിയാ ​ഗാന...

ഞങ്ങളുടെ പോരാട്ടം ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്, അത് തുടരും; വിജയം നമ്മുടേതായിരിക്കും എന്നും അശോക് ​ഗെലോട്ട്; വിജയം സർക്കാരുകൾ അസ്ഥിരമാകരുതെന്ന് വിചാരിക്കുന്ന എല്ലാ എംഎൽഎമാരുടേതുമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി; 14ന് നിയമസഭ ചേരാനിരിക്കെ ആത്മവിശ്വാസം പ്രകടിപ്പിച്ച് കോൺ​ഗ്രസ് നേതാവ്; എംഎൽഎമാരെ സുരക്ഷിത കേന്ദ്രങ്ങളിലാക്കി ബിജെപിയും

August 09, 2020

ജയ്പൂർ: തങ്ങൾ നടത്തുന്നത് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമെന്നും അന്തിമ വിജയം കോൺ​ഗ്രസിന് തന്നെയെന്നും രാജസ്ഥാൻ മുഖ്യമന്ത്രി രാജസ്ഥാൻ മുഖ്യ മന്ത്രി അശോക് ഗെലോട്ട്. ജനാധിപത്യത്തിനെ സംരക്ഷിക്കാനുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും ​ഗെലോട്ട് ...

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഒന്നാംവാർഷികം ബിജെപി ആഘോഷിക്കുമ്പോൾ കശ്മീരിലെ നേതാക്കൾക്ക് പരസ്പരം കാണാൻ പോലും അവസരമില്ലെന്ന് ഒമർ അബ്ദുള്ള; കശ്മീരിലെ രാഷ്ട്രീയ പ്രവർത്തനത്തെ ഇപ്പോഴും അധികാരികൾ ഭയപ്പെടുന്നെന്നും ആരോപണം; നാഷണൽ കോൺഫറൻസ് നേതാവിന്റെ വിമർശനം സർവകക്ഷിയോ​ഗം മുടങ്ങിയതിന് പിന്നാലെ

August 05, 2020

ശ്രീനഗർ: ബിജെപിയേയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് ജമ്മുകശ്മീർ മുന്മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റുമായ ഒമർ അബ്ദുള്ള. ആർട്ടികൾ 370 റദ്ദാക്കിയതിന്റെ ഒന്നാം വാർഷികം ബിജെപി ആഘോഷിക്കുമ്പോൾ കശ്മീരി നേതാക്കൾക്ക് പരസ്പരം കാണാൻ പോലു...

അയോദ്ധ്യയിലെ രാമക്ഷേത്രനിർമ്മാണത്തെ പിന്തുണച്ചുള്ള പ്രിയങ്ക ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന: അധികാരത്തിന് വേണ്ടി എന്തുമാവാം എന്നാണോ കോൺഗ്രസ് ചിന്തിക്കുന്നത്? പരസ്യപ്രസ്താവനകളിൽ ചൊടിച്ച് മുസ്ലിം ലീഗ്; മുസ്ലിം ലീഗ് അടിയന്തര യോഗം നാളെ പാണക്കാട്; മൃദുഹിന്ദുത്വ നയത്തിന് എതിരായ സമസ്തയുടെ എതിർപ്പും ചർച്ച ചെയ്യും; പ്രിയങ്കയുടെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് ഇടി മുഹമ്മദ് ബഷീർ; സംസ്ഥാന കോൺഗ്രസിനൊപ്പം ലീഗും പ്രതിസന്ധിയിൽ

August 04, 2020

കോഴിക്കോട്: അയോദ്ധ്യയിൽ നാളെ രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭൂമി പൂജ നടക്കാനിരിക്കെ ക്ഷേത്രനിർമ്മാണത്തിന് അനുകൂലമായി പ്രിയങ്കഗാന്ധിയടക്കമുള്ള വിവിധ കോൺഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവനകളുമായി രംഗത്ത് വന്നതോടെ മുസ്ലിംലീഗിൽ പ്രതിസന്ധി രൂക്ഷമായി. കോൺഗ്രസിന്റെ...

ധൈര്യവും, ത്യാഗവും, പ്രതിബദ്ധതയുമാണ് രാമൻ; ഭഗവാൻ രാമന്റെയും മാതാവ് സീതയുടേയും അനുഗ്രഹത്തോടെയും സന്ദേശത്തോടെയും, രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സാംസ്‌കാരിക കൂടിച്ചേരലിന്റെയും അവസരമാകട്ടെ; അയോധ്യയിലെ ക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ച് പ്രിയങ്കാ ഗാന്ധി; രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ചുള്ള പ്രിയങ്കയുടെ അഭിപ്രായത്തിൽ വെട്ടിലായത് കേരളത്തിലെ കോൺഗ്രസ് നേതൃത്വം

August 04, 2020

ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനെ പിന്തുണച്ചു കൊണ്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ക്ഷേത്രനിർമ്മാണത്തിനുള്ള ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരമാണെന്ന് പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു....

പിതാവിന്റെ വാക്ക് പാലിച്ച് ഉദ്ധവ് താക്കറെ; രാമക്ഷേത്ര നിർമ്മാണത്തിന് ശിവസേന സംഭാവനയായി നൽകിയത് ഒരു കോടി രൂപ; അയോധ്യക്ഷേത്ര പ്രസ്ഥാനത്തിൽ ആയിരക്കണക്കിന് ശിവ സൈനികർ പങ്കെടുത്തിരുന്നതായും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ

August 03, 2020

മുംബൈ: അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനായി ശിവസേന സംഭാവനയായി നൽകിയത് ഒരു കോടി രൂപ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഉദ്ധവ് താക്കറെയുടെ പിതാവിന്റെ ആഹ്വാനത്തെ തുടർന്ന് ആയിരക്കണക്കിന് ശിവ സൈനികർ അയോധ്യക്ഷേത...

അയോധ്യയിൽ ഓഗസ്റ്റ് 5ലെ രാമക്ഷേത്ര നിർമ്മാണ ഭൂമി പൂജയുടെ ഒരുക്കങ്ങൾക്കായി 10 ദിവസത്തിനിടെ എത്തിയത് മൂന്നാം തവണ; സന്യാസിമാരുമായി കൂടിയാലോചിച്ച് മൃദുമന്ദസ്മിതത്തോടെ യുപിക്കാരുടെ പ്രിയയോഗി; 50 വിഐപികളെ മാത്രം ക്ഷണിക്കുന്ന ചടങ്ങിൽ ഉരുക്കുമനുഷ്യൻ എൽ.ക.അദ്വാനിയെ ഒഴിവാക്കിയത് വാർത്തയാകുമ്പോൾ കാഹളം മുഴുങ്ങുന്നത് പുതിയ നേതാവിന്റെ തേരോട്ടത്തിന്; കല്യാൺ സിങ്ങിന് പകരം യുവ ഹിന്ദു ഹൃദയ സമ്രാട്ടായി വാഴാൻ യോഗി ആദിത്യനാഥ്

August 01, 2020

ലക്‌നൗ: അയോധ്യയിൽ അടുത്താഴ്ചത്തെ രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭൂമിപൂജയ്ക്കായി വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് വിഐപികളുടെ എണ്ണം 50 ആയി ചുരുക്കിയിട്ടുണ്ട്. എന്നാൽ 1990 കളിൽ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ മ...

ഡൽഹിയിലെ സർക്കാർ ബം​ഗ്ലാവ് ഒഴിഞ്ഞ് പ്രിയങ്കാ ​ഗാന്ധി; ഓഗസ്റ്റ് ഒന്നിന് മുമ്പ് ബംഗ്ലാവ് ഒഴിയണമെന്ന കേന്ദ്രത്തിന്റെ തിട്ടൂരം അനുസരിച്ച എഐസിസി ജനറൽ സെക്രട്ടറി ഇനി തട്ടകം മാറ്റുന്നത് ഉത്തർപ്രദേശിലേക്ക്; ഇന്ദിര ഗാന്ധിയുടെ അമ്മായി ഷീല കൗളിന്റെ ലഖ്‌നൗവിലെ വസതി ബേസ് ക്യാമ്പ് ആക്കുമെന്ന് റിപ്പോർട്ടുകൾ; യോ​ഗിയുടെ യുപിയിൽ കൊടിപാറിക്കാനുറച്ച് ഇന്ദിരയുടെ ചെറുമകൾ എത്തുന്നതിന്റെ ആവേശത്തിൽ അണികളും

July 30, 2020

ന്യൂഡൽഹി: ഡൽഹിയിലെ സർക്കാർ ബം​ഗ്ലാവ് ഒഴിഞ്ഞതിന് പിന്നാലെ പ്രിയങ്കാ​ഗാന്ധി ഉത്തർ പ്രദേശിലേക്ക് താമസം മാറ്റും എന്ന ചർച്ചകൾ സജീവം. ഡൽഹി ലൂട്യൻസിലെ 35 ലോധി എസ്റ്റേറ്റിലെ സർക്കാർ വസതി ഇന്നാണ് പ്രിയങ്ക ​ഗാന്ധി ഒഴിഞ്ഞത്. ഓഗസ്റ്റ് ഒന്നിന് മുമ്പ് ബംഗ്ലാവ് ഒഴി...

കൂറുമാറ്റത്തിലൂടെ അയോഗ്യരായാലും വീണ്ടും മത്സരിക്കാമെന്ന വിധി ലോട്ടറിയായത് ബിജെപിക്ക്; കർണാടകയിലും മധ്യപ്രദേശിലും ബിജെപി അധികാരത്തിൽ വന്നതിനു പിന്നിൽ കൂറുമാറ്റം; രാജസ്ഥാനിൽ പയറ്റുന്നതും അതേ കുറുക്കുവഴി; കർണാടക വിഷയത്തിലെ സുപ്രീംകോടതി വിധി കൂറുമാറ്റ നിരോധന നിയമത്തെ അപ്രസക്തമാക്കുന്നതായി പ്രതിപക്ഷം; കോടതിവിധിക്ക് എതിരെ നിയമനിർമ്മാണം വേണം; നിയമപരിരക്ഷ ഉറപ്പാക്കാൻ രാഷ്ട്രപതിയുടെ ഇടപെടൽ അത്യാവശ്യമെന്ന് വർഗീസ് ജോർജ് മറുനാടനോട്

July 29, 2020

 തിരുവനന്തപുരം: പ്രതിപക്ഷപാർട്ടികളുടെ എംഎൽഎമാരെ വശത്താക്കി സംസ്ഥാനങ്ങൾ പിടിച്ചെടുക്കുന്ന ബിജെപി നീക്കത്തിന്നെതിരെ ദേശീയതലത്തിൽ പ്രതിപക്ഷം പ്രക്ഷോഭത്തിലേക്ക്. കേന്ദ്രഭരണത്തിന്റെ ബലത്തിൽ എംഎൽഎമാരെ വിലയ്ക്കെടുത്ത് അധികാരം പിടിക്കാൻ ബിജെപി ഒരുങ്ങിയതായി മ...

തോറ്റു കൊടുക്കാൻ മനസ്സില്ലാതെ രാജസ്ഥാൻ മുഖ്യമന്ത്രി; നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ക്കാ​ൻ വീണ്ടും ഗ​വ​ർ​ണ​റോ​ട് ശു​പാ​ർ​ശ ചെ​യ്യാ​ൻ മന്ത്രിസഭാ തീരുമാനം; ഗ​വ​ർ​ണ​റു​ടെ ആ​ശ​ങ്ക​ക​ൾ​ക്ക് മറുപടി ഉണ്ടെന്നും അശോക് ​ഗെലോട്ട്

July 28, 2020

ജെ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ തോറ്റുകൊടുക്കാൻ തയ്യാറാകാതെ മുഖ്യമന്ത്രി അശോക് ​ഗെലോട്ട്. നിയമസഭ വിളിച്ചു കൂട്ടാനുള്ള നീക്കം ​ഗവർണർ തടഞ്ഞതിന് പിന്നാലെ ഇന്ന് മന്ത്രി സഭാ യോ​ഗം ചേർന്ന് നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ക്കാ​ൻ ഗ​വ​ർ​ണ​റോ​ട് ശു​പാ​ർ​ശ ചെ​യ്യാ​ൻ തീ...

MNM Recommends

Loading...
Loading...