1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 2020
09
Thursday

അയർലന്റുകാർക്ക് ഇനി കൊവിഡിനെ പേടിക്കേണ്ടാ; ആശ്വാസ വാക്കുകളുമായി യുസിസി പകർച്ചവ്യാധി വിദഗ്ധൻ; യാത്രാ നിയന്ത്രണങ്ങൾ ഈമാസം 20 വരെ നീട്ടിയേക്കും

സ്വന്തം ലേഖകൻ
July 06, 2020 | 05:18 pm

ഡബ്ലിൻ: അയർലന്റുകാർ ഇനി കൊവിഡിനെ ഭയക്കേണ്ടതില്ലെന്ന് യുസിസി പകർച്ചവ്യാധി വിദഗ്ധൻ. സമ്മർ സീസണിന്റെ അവസാനമാകുന്നതോടെ കൊവിഡിനെ പൂർണമായും രാജ്യത്തു നിന്നും തുടച്ചു നീക്കാമെന്നാണ് ജെറി കില്ലീൻ എന്ന വിദഗ്ധൻ വ്യക്തമാക്കിയത്. എങ്കിലും കൊവിഡിനെ നേരിടുവാൻ നാം ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ അടിച്ചമർത്തുകയോ ചെയ്യുന്നത് വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്നും കില്ലീൻ പറയുന്നു. ഇതു സാമ്പത്തിക രംഗത്തെ തർക്കുകയും ബിസിനസുകാരെ അപകടത്തിലാക്കുക...

ഡബ്ലിൻ സീറോ മലബാർ സഭയിൽ ജനപങ്കാളിത്തത്തോടെയുള്ള വിശുദ്ധ കുർബാന ആരംഭിക്കുന്നു

കോവിഡ് വ്യാപനത്തെ തുടർന്ന് ഗവൺമെന്റ് നിർദ്ദേശപ്രകാരം താൽക്കാലികമായി നിർത്തിവെച്ച വിശ്വാസികളുടെ പങ്കാളിത്തത്തോടെയുള്ള വിശുദ്ധ കുർബാന അർപ്പണം ഈയാഴ്ച ഭാഗീകമായി പുനരാരംഭിക്കുന്നു. ഗവൺമെന്റിന്റേയും HSE യുടെയും, ഡബ്ലിൻ അതിരൂപതയുടെയും കർശന നിർദ്ദേശങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും വിശുദ്ധ കുർബാന അർപ്പണം. ആദ്യഘട്ടമെന്ന നിലയിൽ റിയാൾട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ ഇന്ന് (ജൂൺ 29 തിങ്കൾ) മുതൽ വൈകിട്ട് 6 മണിക്ക് വിശുദ്ധ കുർബാന ഉണ്ടായിരിക്കും.. ആദ്യം പേര് തരുന്ന 48 പേർക്കാണ് അവസരം.. ഈ വിശുദ...

ബാഹുബലി സിനിമയിൽ കട്ടപ്പയ്ക്ക് ശബ്ദം നൽകിയ ആളുടെ വിശേഷങ്ങൾ അറിയാം; പ്രവീൺ ഹരിശ്രീ ക്രാന്തി എഫ് ബി പേജിലൂടെ ഇന്ന് ലൈവിൽ വരുന്നു

June 14 / 2020

ഈ ലോക്ക് ഡൗൺ കാലത്ത് ക്രാന്തി ഒരുക്കുന്ന വിനോദ പരിപാടിയിൽ പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റും മിമിക്രി കലാകാരനുമായ പ്രവീൺ ഹരിശ്രീ ആണ് ഇന്ന് വൈകിട്ട് 6 മണിക്ക് ക്രാന്തി ഫേസ്‌ബുക്ക് പേജിലൂടെ ലൈവിൽ വരുന്നത്. ബാഹുബലി എന്ന ചലച്ചിത്രത്തിൽ കട്ടപ്പ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയ പ്രവീൺ ഹരിശ്രീ, മമ്മൂട്ടി, ലാലു അലക്‌സ്, എം എസ് തൃപ്പൂണിത്തറ എന്നിങ്ങനെ ഒട്ടേറെ പ്രശസ്ത സിനിമ നടന്മാർക്ക് പല സിനിമകളിലായി ശബ്ദം നൽകിയിട്ടുണ്ട്. മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയിൽ മിമിക്രിയിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ പ്രവീൺ ഹരിശ്രീ മിമ...

മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ക്രാന്തി എഫ് ബി പേജിൽ ലൈവിൽ വരുന്നു

കേരള മന്ത്രിസഭയിൽ ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി, ഹാർബർ എഞ്ചിനീയറിങ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ക്രാന്തി എഫ് ബി പേജിലൂടെ അയർലൻഡ് മലയാളികളോട് സംസാരിക്കാൻ ആയി വരുന്നു. ഇന്ന് വൈകിട്ട് നാലരക്കാണ് (ഇന്ത്യൻ സമയം രാത്രി ഒൻപതു മണിക്ക്) മന്ത്രി ക്രാന്തി ഫേസ്‌ബുക്ക് പേജിലൂടെ ലൈവിൽ വരുന്നത്.സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നിയമത്തിൽ ബിരുദവും നേടിയ മന്ത്രി മൂന്നു തവണ കേരള നിയമസഭകളിലേക്ക് കുണ്ടറ അസംബ്ലി മണ്ഡലത്തിൽ നിന്നും സിപിഐ. (എം) പ്രതിനിധിയായി തെരഞ്ഞട...

തൊഴിലില്ലായ്മാ വേതനം ഓഗസ്റ്റു വരെ ലഭിക്കും; 200,000-ത്തിലധികം തൊഴിലാളികൾക്ക് സർക്കാർ നൽകുന്നത് 350 യൂറോ വീതം

May 23 / 2020

കോവിഡ് -19 രോഗവ്യാപനം മൂലമുണ്ടായ തൊഴിലില്ലായ്മ പ്രതിസന്ധി പരിഹരിക്കുന്നതിനായി അയർലന്റിൽ ആരംഭിച്ച തൊഴിലില്ലായ്മ വേതനം ഓഗസ്റ്റു വരെ നൽകുമെന്ന് സർക്കാർ. ഓഗസ്റ്റിൽ കോവിഡുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നീക്കുന്നതുവരെ ഇത് തുടരും. ആഴ്ചയിൽ 350 യൂറോയാണ് തൊഴിലില്ലായ്മ വേതനമായി സർക്കാർ നൽകുന്നത്. വിദ്യാർത്ഥികൾ, പാർട്ട് ടൈം ജോലിക്കാർ ഉൾപ്പെടെ 200,000-ത്തിലധികം തൊഴിലാളികൾക്ക് പ്രതിവാര പാൻഡെമിക് തൊഴിലില്ലായ്മ വേതനം നൽകുന്നുണ്ട്. തൊഴിലില്ലായ്മ വേതനം നൽകുന്നത് ജൂൺ എട്ടിന് അവസാനിപ്പിക്കാ...

ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും കരുതൽ വേണം; കോവിഡ് വൈറസിന്റെ രണ്ടാം തരംഗവും ഉണ്ടാകാൻ സാധ്യതയെന്ന് അയർലന്റ് ആരോഗ്യവകുപ്പ്

May 19 / 2020

ഡബ്ലിൻ: ലോക്ഡൗണിലെ ഇളവുകളെതുടർന്ന് ബഹുഭൂരിപക്ഷം വരുന്ന വ്യാപാര സ്ഥാപനങ്ങളും ഇന്നലെ മുതൽ തുറന്നു പ്രവർത്തിച്ചു തുടങ്ങി. അതിനാൽ തന്നെ, പൊതുസ്ഥലങ്ങളിൽ ആളുകൾ കൂടുവാനും ജനത്തിരക്ക് ഉണ്ടാകുവാനും സാധ്യതയുള്ളതിനാൽ കരുതൽ വേണമെന്ന് നിർദ്ദേശം. കോവിഡ് വൈറസിന്റെ രണ്ടാം വരവിനെ കൂടി കണ്ടു കൊണ്ടുവേണം രാജ്യവും ജനങ്ങളും മുന്നോട്ടു നീങ്ങേണ്ടതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. നാലു പേർ മാത്രമാണ് കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചതെന്ന ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. മാത്രമല്ല, 88 പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട...

അയർലന്റിൽനിന്നു കൊച്ചിയിലേക്കും ഹൈദരാബാദിലേക്കും സ്‌പെഷ്യൽ വിമാന സർവ്വീസുകൾ; തിരക്ക് വർധിച്ചാൽ കൂടുതൽ കേന്ദ്രങ്ങളിലേക്ക് സർവ്വീസ് നീട്ടാൻ ആലോചന

May 16 / 2020

ഡബ്ലിൻ: വന്ദേ ഭാരത് മിഷന്റെ ഭാഗമായി അയർലന്റിൽനിന്ന് ഇന്ത്യയിലേക്കു 20നുശേഷം എയർ ഇന്ത്യയുടെ രണ്ടു വിമാനങ്ങൾ സ്‌പെഷ്യൽ സർവീസ് നടത്തും. ഡബ്ലിനിൽനിന്നു ബംഗളൂരു വഴി കൊച്ചിയിലേക്കാണ് ഒരു സർവീസ്. മറ്റൊന്നു ഹൈദരാബാദിലേക്കും. തിരക്ക് വർധിച്ചാൽ ഡൽഹി, മുംബൈ, ബംഗളൂരു ഉൾപ്പെടെ കൂടുതൽ കേന്ദ്രങ്ങളിലേക്കു സർവീസ് ആലോചനയിലുണ്ട്. അതേസമയം, ജൂൺ മുതൽ ഓഗസ്റ്റ് വരെ വാർഷിക അവധിക്കു നാട്ടിലെത്താറുള്ള മലയാളികൾ ഉൾപ്പെടെയുള്ളവർ യാത്ര ഇക്കൊല്ലം റദ്ദാക്കുകയാണ്. നാട്ടിലെത്തിയാൽ 15 ദിവസവും തിരികെയെത്തിയാൽ 15 ദിവസവും ഐസൊലേഷൻ വേണ...

Latest News