1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
06
Monday

സിനിമ എന്നത് ആളുകൾ ഒരുമിച്ചിരുന്ന് കാണുന്ന ഒരു കലയാണ്; മൊബൈലിലോ വാച്ചിലോ കാണേണ്ട കലയല്ല സിനിമ; അത്തരത്തിൽ കാണുന്നവർ നികൃഷ്ടജന്മങ്ങൾ; നല്ല തിയറ്ററിൽ നല്ല പ്രൊജക്ഷനോടെ നല്ല ശബ്ദത്തോടെ നല്ല ഓഡിയൻസുമായി ഇരുന്ന് കാണുന്നത് ആണ് സിനിമയെന്ന സങ്കൽപ്പം; ഓൺലൈൻ റിലീസിനെതിരെ അടൂർ ഗോപാലകൃഷ്ണൻ

July 05, 2020

തിരുവനന്തപുരം: ഓൺലൈൻ പ്ലാറ്റ് ഫോം വഴിയുള്ള സിനിമാ റിലീസ് പരീക്ഷണത്ത വിമർശിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ.ഒരു മലയാളം വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സിനിമ എന്നത് ആളുകൾ ഒരുമിച്ചിരുന്ന് കാണുന്ന ഒരു കലയാണെന്നും അല്ലാ...

'പതിനൊന്നു മാസം കൂടിക്കഴിഞ്ഞ് അപ്പുറത്തേക്ക് വാ, ആ പതിനൊന്നു മാസത്തിനുള്ളിൽ ഇനി എന്തെല്ലാം വരാൻ പോകുന്നു; ഈ മൺസൂൺ കാലത്ത് ഒരു പ്രളയം വരും.. അതിന് ശേഷം വരൾച്ചയും സാമ്പത്തിക പ്രശ്നവും'; ഏഷ്യാനെറ്റ് സർവേ പിണറായിക്ക് തുടർഭരണം പ്രവചിച്ചപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതീക്ഷ വെച്ചത് മൺസൂൺ കാലത്തെ പ്രളയത്തിൽ; സോഷ്യൽ മീഡിയയിൽ ട്രോൾ പ്രളയം

July 05, 2020

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും പ്രളയം വരുമെന്നും അതിലാണ് യുഡിഎഫ് പ്രതീക്ഷ വെക്കുന്നതെന്ന വിധത്തിൽ പരാമർശവുമായി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കേരളത്തിൽ വീണ്ടും പ്രളയവും വരൾച്ചയും വരുമെന്നും അതോടെ പിണറായി വിജയനും സർക്കാരിനും വന്നിട്ടുള്ള മേൽ...

നിറവയറിൽ കൂടുകൂട്ടി ആയിരക്കണക്കിന് തേനിച്ചകൾ; ഇതൽപ്പം കടന്നകൈ എന്ന് സോഷ്യൽ മീഡിയ; തന്നിലെ യോദ്ധാവിനെ കുഞ്ഞ് തിരിച്ചറിയുമെന്ന് യുവതി

July 05, 2020

മാറിയ കാലത്ത് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ ആളുകൾക്ക് സഹായകമാകുന്നത് സോഷ്യൽമീഡിയയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങൾക്ക് പ്രാധാന്യം കൂടുതൽ വർധിച്ചുവെന്നും പറയാം. പിറന്നാൾ മുതൽ വിവാഹം വരെയു...

കൊവിഡിന് മരുന്നില്ലെന്ന് സമ്മതിച്ചാൽപ്പോരെ? പാരസെറ്റാമോൾ കൊടുക്കണോ? ഏഷ്യാനെറ്റ് ന്യൂസ്-സി ഫോർ സർവേ അവലോകന യോഗത്തിനിടെ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യം ഇങ്ങനെ; താങ്കൾ ആരോഗ്യ വകുപ്പ് ഭരിച്ച മന്ത്രിയായിരുന്ന ആളാണ് എന്നു ഓർമ്മിപ്പിച്ചു വിനു വി ജോൺ; കെ.കെ ശൈലജയെ മുല്ലപ്പള്ളി കോവിഡ് റാണിയെന്നും നിപാ രാജകുമാരിയെന്നും വിളിച്ചത് സാഹിത്യഭാഷയായി കാണണമെന്നും തിരുവഞ്ചൂർ; സോഷ്യൽ മീഡിയയിൽ ട്രോളായി വീണ്ടും തിരുവഞ്ചൂരിന്റെ നാവുപിഴ

July 04, 2020

കൊച്ചി: ഒരുകാലത്ത് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നാവുപിഴ സോഷ്യൽ മീഡിയയിൽ ഏറെ ട്രോളുകൾ തീർത്ത സംഭവമായിരുന്നു. ഇന്നലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ചർച്ചക്കിടെ നടത്തിയ പരാമർശവും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കോവിഡ് 19ന് മരുന്ന് കണ്ടുപി...

സ്വർണം ഉപയോ​ഗിച്ച് നിർമ്മിച്ച മാസ്കുമായി മഹാരാഷ്ട്ര സ്വദേശി; മാസ്കിനായി ഉപയോ​ഗിച്ചത് 2.89 ലക്ഷം രൂപയുടെ സ്വർണം; ഈ മാസ്ക് വൈറസിനെ തടയാൻ ഫലപ്രദമാണോ എന്ന് തനിക്കറിയില്ലെന്നും ശങ്കർ; ശ്വാസമെടുക്കാൻ ദ്വാരങ്ങൾ ഇല്ലായിരുന്നെങ്കിൽ ഫലപ്രദമാകുമായിരുന്നു എന്ന് സോഷ്യൽ മീഡിയ

July 04, 2020

സ്വർണ മാസ്കിനെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നതോടെ സമൂഹ മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് ചർച്ചകൾ സജീവമാകുകയാണ്. സ്വർണ മാസ്കിന് കൊവിഡിനെ പ്രതിരോധിക്കാനാകുമോ എന്ന ആധികാരികമായ ചോദ്യത്തെക്കാൾ, മഹാമാരിക്കാലത്തും പൊങ്ങച്ചം കാട്ടാൻ ധൈര്യം കാട്ടിയ ആളെ പരിഹസിക്...

ഞങ്ങളിൽ ഒരാൾ എപ്പോഴും തിരക്കിലായിരിക്കും; വിവാഹശേഷം ആദ്യത്തെ ആറു മാസത്തിനിടെ ഒരുമിച്ചു കഴിഞ്ഞത് വെറും 21 ദിവസം: കോലിയുമൊത്തുള്ള ജീവിത വിശേഷം പങ്കുവെച്ച് അനുഷ്‌കാ ശർമ

July 04, 2020

മുംബൈ: ലോക്ഡൗണിൽ വളരെ സന്തോഷത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്‌കയും. കാരണം വിവാഹ ശേഷം ഇതാദ്യമായാണ് ഇരുവർക്കും ഇത്രയും അധികം നാൾ ഒരുമിച്ച് ജീവിക്കാനുള്ള ഭാഗ്യം ലഭിക്കുന്നത്. ലോക്ഡൗൺ വന്ന് വീടിന് പുറത്തിറങ്ങാ...

കേസന്വേഷണം ഏകദേശം അവസാനിക്കുകയും, സിനിമ പ്രവർത്തകർ ആരും തന്നെ അതിൽ ഉൾപ്പെട്ടിട്ടില്ല എന്ന വാർത്ത പുറത്തു വരികയും ചെയ്തു; കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ഞാനും കുടുംബവും അനുഭവിച്ച മാനസിക ദുഃഖം ആരോടാണ് പറയുക; ഇനിയും ഇത്തരം ചതിക്കുഴികളിൽ വീഴാൻ ഞാൻ ആഗ്രഹിക്കുന്നില്ല; ഫോൺ നമ്പരുകൾക്കായി ദയവ് ചെയ്ത്ആരും വിളിക്കരുത്...അപേക്ഷയാണ് ; കുറിപ്പുമായി ഷാജി പട്ടിക്കര

July 03, 2020

തിരുവനന്തപുരം: ബ്ലാക്ക് മെയിൽ തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യൽ നേരിട്ടതിന് പിന്നാലെ വികാരഭരിതമായ കുറിപ്പുമായി പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര. നടി ഷംനാ കാസിമിന്റെ കേസിൽ നിർമ്മാതാക്കളെന്ന് പറഞ്ഞ് സമീപിച്ച തട്ടിപ്പുകാർക്ക് ഷംനയുടെ നമ്പർ നൽകിയത് ഷാജി പ...

തീർച്ചയായും ആരോ ഒരാൾ കള്ളം പറയുന്നു; എന്തുകൊണ്ടാണ് പ്രധാനമന്ത്രി നിശബ്ദത പാലിക്കുന്നത് എന്നും രാഹുൽ ​ഗാന്ധി; ഇന്ത്യ-ചൈന സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും വിമർശിച്ച് കോൺഗ്രസ് നേതാവ്

July 03, 2020

ഇന്ത്യ-ചൈന സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലഡാക്കിലുള്ളവർ പറയുന്നു; ചൈന നമ്മുടെ ഭൂമി പിടിച്ചെടുത്തു. പ്രധാനമന്ത്രി പറയുന്നു: ആരും നമ്മുടെ ഭൂമി പിടിച...

ലണ്ടനിൽ കുടുങ്ങിയ യുവ തമിഴ് ദമ്പതികൾക്ക് രക്ഷയായത് മലയാളി വാട്ട്സ്അപ് ഗ്രൂപ്പ്; യു കെ യിലെ മലയാളി സമൂഹത്തെ തമിഴകം പ്രശംസകൊണ്ട് മൂടുന്ന കഥ

July 03, 2020

ഈറോഡ് സ്വദേശിയായ പഴനിശെൽവം എന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയർ 28 വർഷത്തെ ജീവിതത്തിനിടയിൽ ആദ്യമായി ഒരു ബ്ലോഗ് എഴുതിയത് യു കെ യിലെ മലയാളികളെ വാഴ്‌ത്താൻ വേണ്ടിയായിരുന്നു. കാരണം ജീവിതത്തിലെ കെട്ടകാലത്ത് ഒരു കൈത്താങ്ങായി എത്തിയത് അവരായിരുന്നു. ഭാഷയും വംശവും ജാത...

ആപ്പുകളും ഫോളോവേഴ്‌സും ലൈക്കുകളും ഒന്നുമല്ല നമ്മുടെ ജീവിതം; ടിക് ടോക് നിരോധിച്ചതൊന്നും തന്നെ ബാധിക്കില്ലെന്ന കുറിപ്പുമായി സാധിക

July 03, 2020

മലയാളികളുടെ പ്രിയപ്പെട്ട ആപ്പുകളായിരുന്നു ടിക് ടോക്കും ഹലോയും അടക്കമുള്ള ചൈനീസ് ആപ്പുകൾ. അതുകൊണ്ട് തന്നെ ഈ ആപ്പുകൾ നിരോധിച്ചപ്പോൾ ഏറ്റവും കൂടുതൽ സങ്കടപ്പെട്ടതും നമ്മളാണ്. സിനിമാതാരങ്ങളടക്കമുള്ളവർ നിരന്തരമായി ഉപയോഗിക്കുന്ന ആപ്പുകളായതിനാൽ അവ നിർത്തലാക്...

ഭാര്യയും രണ്ട് മക്കളും കോവിഡ് മുക്തരായി; സന്തോഷ വാർത്ത പങ്കുവച്ച് അഫ്രീദി

July 02, 2020

ഇസ്ലാമാബാദ്: ഭാര്യയും രണ്ട് മക്കളും കോവിഡ് മുക്തരായെന്ന ആശ്വാസ വാർത്ത പങ്കുവെച്ച് പാക്ക് മുൻ താരം ഷാഹിദ് അഫ്രീദി. ഭാര്യയും മക്കളായ അഖ്സ, അൻഷ എന്നിവർക്കുമാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചതായും എന്നാൽ അവർക്ക് നിലവിൽ കോവിഡ് നെഗറ്റീവായതായും താരം ട്വിറ്ററില...

അഭിമന്യുവിനെ കൊന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന് പറയാൻ ഇടതുപക്ഷത്തിന് പോലും ഭയം; അഭിമന്യുവിനെ വകവരുത്തിയത് ഏതോ അജ്ഞാതസംഘം ആയിരുന്നുവെന്നാണ് രക്തസാക്ഷിത്വ ദിനത്തിലെ പോസ്റ്റുകളൊക്കെ കണ്ടാൽ തോന്നുക; അതുകൊണ്ടായിരിക്കാം കടകംപള്ളി ഇത് വെട്ടിത്തുറന്ന് പറയുമ്പോൾ അവർ ഇസ്ലാമോഫോബിയ ചുമത്തുന്നത്: റഫീഖ് മംഗലശ്ശേരിയുടെ പോസ്റ്റ്

July 02, 2020

 കോഴിക്കോട്: അഭിമന്യുവിനെ കൊന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന് പറയാൻ ഇടതുപക്ഷത്തിന് പോലും ഭയമാണെന്ന് നാടക രചയിതാവും സംവിധായകനുമായ റഫീഖ് മംഗലശ്ശേരി. അഭിമന്യുവിനെ കൊന്നത് ഇസ്ലാമിക തീവ്രവാദികൾ ആണെന്ന് പറഞ്ഞതിന് കടകംപള്ളിയുടെ മേൽ എന്തിനാണ് ഇസ്ലാമോഫോബിയ ചു...

കോപ്പിയടിച്ച് കോപ്പിയടിച്ച് ഇപ്പൊ പാവത്തുങ്ങടെ നെഞ്ചത്തിക്കായോ മാഷെ; വ്യാജവിഗ്രഹങ്ങളായ ചില സംവിധായകരുമുണ്ടായിരുന്നു; ചലച്ചിത്ര അക്കാദമിയുടെ ഭാഗവും പ്രിയപ്പെട്ടവരുമായ അവരെ പിണക്കുന്ന ഒരു സ്‌ക്രിപ്റ്റ്, അവരുടെ തന്നെ പരിഗണനയ്ക്ക് അയച്ച ഞാൻ ആരായി! ലിജോ ജോസ് പെല്ലിശ്ശേരി എന്റെ ചുരുളി കോപ്പിയടിച്ചു; ആരോപണവുമായി വനിതാ സംവിധായിക

July 02, 2020

കൊച്ചി: സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ പുറത്ത് വരുന്ന പുതിയ ചിത്രം ചുരുളി മോഷണ വിവാദത്തിൽ. ചിത്രത്തിന്റെ ടൈറ്റിലിനെതിരെയാണ് വനിതാ സംവിധായിക സുധ രാധിക മോഷണം ആരോപിച്ചത്. ഇന്നലെ ലിജോയുടെ ചുരുളിയുടെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. ഫേസ്‌...

'കൊച്ചുമുതലാളി മാസ്‌ക് കഴുത്തിലല്ല മുഖത്ത് കെട്ടൂ' പരീക്കുട്ടിയുടെ മുഖത്ത് നോക്കാതെ ഉപദേശിച്ച് കറുത്തമ്മ; പൊലീസിന്റെ കൊറോണ ബോധവൽക്കരണത്തിന്റെ ഭാഗമായി ചെമ്മീനിലെ കഥാപാത്രങ്ങളും

July 02, 2020

കോഴിക്കോട്: പൊലീസിന്റെ കൊറോണ ബോധവൽക്കരണത്തിന്റെ ഭാഗമായി ചെമ്മീനിലെ കഥാപാത്രങ്ങളും. മാസ്‌ക് ധരിക്കുന്നതിന്റെ ആവശ്യകത പങ്കുവയ്ക്കുന്ന കറുത്തമ്മയുടേയും പരീക്കുട്ടിയുടേയും ചിത്രമാണ് പൊലീസ് സൈബർ വിഭാഗം പങ്കുവയ്ക്കുന്നത്. മാസ്‌ക് ധരിക്കാത്തവർക്ക് പിഴയും ശി...

തിലകൻ ചേട്ടന് മക്കൾ ഒരിക്കലും സ്വസ്ഥത കൊടുത്തിട്ടില്ല; മനസമാധാനം എന്തെന്ന് അറിയാതെയാണ് ആ മനുഷ്യൻ മരിച്ചത്; സ്വന്തം ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങിപോരേണ്ട അവസ്ഥ അദ്ദേഹത്തിനുണ്ടായി; മകളുമായി വഴക്കിട്ട് താമസിച്ചത് ഷോബിക്കൊപ്പം; സാമ്പത്തികത്തിലായിരുന്നു മക്കളുടെ നോട്ടം; വെളിപ്പെടുത്തലുമാ.യി ശാന്തിവിള ദിനേശ്

July 02, 2020

തിരുവനന്തപുരം: മലയാള സിനിമയിലെ പെരുന്തച്ഛനാണ് നടൻ തിലകൻ. പകരം വയ്ക്കാനില്ലാത്ത നടനവൈഭവം ആയിരുന്നു അദ്ദേഹം. അനശ്വര നടന്റെ വിയോഗത്തിന് ഇപ്പുറവും തിലകന്റെ അഭാവം മലയാള സിനിമയിൽ അലതല്ലി നിൽക്കുകയാണ്. അതിന് വിദൂരമായ സാധ്യതയുണ്ടെന്ന് സിനിമാക്കാർ പോലും കരുതു...

MNM Recommends

Loading...
Loading...