1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 2020
13
Thursday

കൊറോണാ വൈറസിന്റെ ആക്രമണം വീണ്ടും; അദ്ധ്യാപകന് കോവിഡ് 19 ബാധിച്ചതോടെ ജർമ്മനിയിലെ രണ്ടു സ്‌കൂളുകൾ പൂട്ടി; നിരീക്ഷണം ശക്തമാക്കി അധികൃതർ

സ്വന്തം ലേഖകൻ
August 09, 2020 | 02:47 pm

ജർമ്മനിയിലെ വടക്കുകിഴക്കൻ സംസ്ഥാനമായ മെക്ലെൻബർഗ്-വെസ്റ്റേൺ പൊമെറാനിയയിലെ സ്‌കൂളുകൾ ഇടവേളയ്ക്ക് ശേഷം ആദ്യമായി മുഴുവൻ സമയവും തുറന്നതിന് തൊട്ടുപിന്നാലെ വീണ്ടും പൂട്ടി. ലുഡ്വിഗ്സ്ലസ്റ്റിലെ ഗൊയ്ഥെ ജിംനേഷ്യത്തിൽ നിന്ന് ഒരു ടീച്ചർക്ക് കോവിഡ് -19 ബാധിച്ചതോടെയാണ് 800 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളുകൾ വീണ്ടും പൂട്ടാൻ നിർബന്ധിതരായത്. സെക്കൻഡറി സ്‌കൂൾ തിങ്കളാഴ്ച വീണ്ടും തുറന്നതിന് ശേഷം രോഗബാധിതനായ അദ്ധ്യാപകൻ ക്ലാസുകളൊന്നും തന്നെ എടുത്തിട്ടില്ലെങ്കിലും സ്‌കൂളിലെ മറ്റ് 55 അദ്ധ്യാപകരെയും ഇപ്പോൾ കോവിഡ് ടെസ...

ജർമ്മൻ പാസ്‌പോർട്ട് കയ്യിലുള്ളവർ ഭാഗ്യവാന്മാർ; ലോകത്തിലെ ഏറ്റവും മൂല്യമുള്ള പാസ്‌പോർട്ടുകളിൽ മൂന്നാം സ്ഥാനം ജർമ്മനിക്ക്

July 14 / 2020

ഏറ്റവും പുതിയ പാസ്പോർട്ട് സൂചിക റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും മൂല്യമേറിയ മൂന്നാമത്തെ പാസ്‌പോർട്ടായി ജർമ്മൻ പാസ്‌പോർട്ട്. ജപ്പാനും സിംഗപ്പൂരുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ. ഓരോ വർഷവും ലണ്ടൻ ആസ്ഥാനമായുള്ള നിയമ സ്ഥാപനമായ ഹെൻലിയും പങ്കാളികളും ചേർന്നാണ് പാസ്പോർട്ട് സൂചിക പുറത്തിറക്കുന്നത്. ഇത് ലോകത്തിലെ പാസ്പോർട്ടുകളുടെ ഒരു റാങ്കിങ് ആണ്. അത് സഞ്ചാര സ്വാതന്ത്ര്യത്തെയും വിസാ രഹിത യാത്രയെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വർഷത്തെ സൂചിക കാണിക്കുന്നത് ലോകത്തിലെ ഏറ്റവും മൂല്യവത്തായ പാസ്പോർട്ട് ജപ്പാന്റ...

ജർമ്മനിയിൽ റദ്ദാക്കിയ വിമാനങ്ങളുടെ റീഫണ്ട് ലഭിക്കുന്നില്ല; ദീർഘനാളായി കാത്തിരുന്ന് ടിക്കറ്റെടുത്തവർ; എയർലൈനുകൾ മനപ്പൂർവ്വം പേയ്‌മെന്റുകൾ വൈകിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

July 10 / 2020

കൊറോണാ വൈറസിന്റെ അതിവ്യാപനം മൂലം ലോകമെമ്പാടും അതിർത്തികൾ അടച്ചതിലൂടെ ആയിരക്കണക്കിനു വിമാനങ്ങൾക്കാണ് സർവ്വീസ് റദ്ദാക്കേണ്ടി വന്നത്. ഇതോടെ അനേകായിരം യാത്രക്കാർക്ക് ബുക്ക് ചെയ്ത ടിക്കറ്റ് കാൻസൽ ചെയ്യേണ്ടി വരികയും ചെയ്തു. ടിക്കറ്റ് റീഫണ്ട് തുക തിരികെ നൽകുമെന്ന് എയർലൈനുകൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോഴും മാസങ്ങൾക്കു മുമ്പ് റദ്ദാക്കിയ വിമാനത്തിനെടുത്ത ടിക്കറ്റിന്റെ പണം തിരികെ കിട്ടാത്തതിനാൽ റീഫണ്ട് തുകയ്ക്കായി കാത്തിരിക്കുകയാണ് നിരവധി യാത്രക്കാർ. പല എയർലൈനുകളും മനഃപൂർവ്വം പേയ്മെന്റുകൾ വൈ...

ലോക്ക്ഡൗണിനു ശേഷവും ജർമ്മനിയിൽ കാര്യങ്ങൾ ശരിയാകുന്നില്ല; ഉപഭോക്താക്കൾക്ക് കുറവ് നേരിട്ട് റെസ്‌റ്റോറന്റുകൾ; പാടു പെട്ട് ഏഷ്യൻ റെസ്റ്റോറന്റുകൾ

July 06 / 2020

ജർമ്മനി: ലോക്ക്ഡൗണിനു ശേഷം ജർമ്മനിയിൽ റെസ്റ്റോറന്റുകൾ വീണ്ടും തുറന്നിട്ടും, ഉപഭോക്താക്കളെ തിരികെ കൊണ്ടുവരാൻ പലരും പാടുപെടുകയാണ്. പ്രത്യേകിച്ച് ഇൻഡോർ ഡൈനിംഗിനാണ് ഉപഭോക്താക്കളുടെ ക്ഷാമം അനുഭവപ്പെടുന്നത്. ഉച്ചഭക്ഷണത്തിനുള്ള സമയമായിട്ടു പോലും പല ഡൈനിങ് ഏരിയകളും കാലിയായി കിടക്കുന്ന ചിത്രങ്ങളാണ് റെസ്റ്റോറന്റുകൾ പങ്കുവെക്കുന്നത്. കൊറോണാ വൈറസിനെ കുറിച്ചുള്ള ആശങ്കകൾ ജനങ്ങൾക്കിടയിൽ ഇപ്പോഴും ഉള്ളതിനാൽ ഏഷ്യൻ റെസ്‌റ്റോറന്റുകൾ അടക്കം പിടിച്ചു നിൽക്കാൻ പാടു പെടുകയാണ്. മുമ്പ് എത്തിയിരുന്ന ഉപഭോക്താക്കളുടെ കണക്കന...

വി - ആകൃതിയിലുള്ള സാമ്പത്തിക വളർച്ച സാധിച്ചേക്കില്ല; ബ്രിട്ടന് മുന്നറിയിപ്പുമായി ഗീതാ ഗോപിനാഥ്

July 02 / 2020

ചില ബാങ്ക് ഓഫ് ഇംഗ്ലണ്ട് നയതന്ത്രഞ്ജർ പറയുന്നതു പോലെ വി ആകൃതിയിലുള്ള അതിജീവനം ബ്രിട്ടന് സാധ്യമാകില്ലെന്ന് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റും മലയാളിയും കൂടിയായ ഗീതാ ഗോപിനാഥ്. വീണ്ടെടുത്തലിന്റെ ആരംഭ ഘട്ടത്തിൽ ഒരു കുതിച്ചു ചാട്ടം കാണിക്കുകയും പിന്നീട് അത് സാധാരണ നിലയിലേക്ക് മാറുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗീതാ ഗോപിനാഥ് വ്യക്തമാക്കി. അതിനു ശേഷം എന്തു സംഭവിക്കുമെന്ന് ഇപ്പോൾ കണക്കാക്കുന്നത് വളരെ നേരത്തെയായി പോകുമെന്നും അവർ കൂട്ടിച്ചേർത്തു. 2021 അവസാനത്തോടെയെങ്കിലും ഈ പ്രതിസന്ധിക്ക് തൊട്ടു മുമ്...

ബ്രിട്ടനിൽ വീണ്ടും കത്തിക്കുത്ത്; ഗ്ലാസ്‌ഗോയിലുണ്ടായ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു; ആറു പേർക്കു ഗുരുതര പരിക്ക്

June 27 / 2020

ലണ്ടൻ: സ്‌കോട്ട്ലൻഡിലെ ഗ്ലാസ്‌ഗോയിലുണ്ടായ കത്തിക്കുത്തിൽ മൂന്നു പേർ മരിച്ചതായി റിപ്പോർട്ട്. ആറു പേർക്കു ഗുരുതര പരിക്കേറ്റു. ഇന്നലെ നഗരമധ്യത്തിലെ ഹോട്ടലിലായിരുന്നു സംഭവം. അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു. ഇക്കാര്യങ്ങളൊന്നും ബ്രിട്ടീഷ് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്നും പൊതുജനത്തിനു ഭീഷണിയില്ലെന്നും സ്‌കോട്ടിഷ് പൊലീസ് ഫെഡറേഷൻ അറിയിച്ചു. കുത്തേറ്റവരിൽ ഒരു പൊലീസുകാരനും ഉൾപ്പെടുന്നു.  ...

എംപി.വീരേന്ദ്രകുമാർ മലയാള ഭാഷയ്ക്കും തീരാനഷ്ടം; നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ വിഭാഗം

ഗ്ലാസ്‌ഗോ: പ്രമുഖ എഴുത്തുകാരനും മുൻ കേന്ദ്ര-സംസ്ഥാന മന്ത്രിയും എംപി.യുമായിരുന്ന വീരേന്ദ്രകുമാറിന്റ നിര്യാണത്തിൽ ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ വിഭാഗം അനുശോചനം വിഡിയോ കോൺഫറൻസിലൂടെ രേഖപ്പെടുത്തി. ഇന്ത്യൻ രാഷ്ട്രീയ രംഗത്തിന് മാത്രമല്ല മലയാള ഭാഷക്കും തീരാനഷ്ടമാണ് എംപി.വി.യുടെ മരണമെന്ന് ലണ്ടൻ മലയാളി കൗൺസിൽ പ്രസിഡന്റ് സണ്ണി പത്തനംതിട്ട അറിയിച്ചു. ജീവിതത്തിന്റ അവസാന നാളുകൾ വരെ സാമുഹ്യ തിന്മകൾക്കെതിരെ അദ്ദേഹം ലേഖനങ്ങൾ എഴുതിക്കൊണ്ടിരിന്നു. 1987 ൽ കേരള മന്ത്രി സഭയിൽ അംഗമായിരുന്ന എംപി.വി. മനുഷ്യനെപ്പോലെ മരങ്ങ...

Latest News