1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 2020
06
Monday

ഈ ഐസ്‌ക്രീം കഴിക്കരുത്; ഡയ ബ്രാന്റ് ഡയറി ഫ്രീ ഐസ്‌ക്രീം മാർക്കറ്റിൽ നിന്നും തിരികെ വിളിച്ചു; അറിയിപ്പുമായി കനേഡിയൻ ഭക്ഷ്യ സുരക്ഷാ ഏജൻസി

സ്വന്തം ലേഖകൻ
July 05, 2020 | 03:59 pm

ഡയ ബ്രാന്റ് ഡയറി ഫ്രീ ഐസ്‌ക്രീം മാർക്കറ്റിൽ നിന്നും തിരികെ വിളിച്ചുവെന്ന് കനേഡിയൻ ഭക്ഷ്യ സുരക്ഷാ ഏജൻസി. ഈ ഐസ്‌ക്രീമിൽ അടങ്ങിയിരിക്കുന്ന പാലിന്റെ ഗുണനിലവാരം സംബന്ധിച്ച കാരണങ്ങളാൽ ആണ് ഐസ്‌ക്രീം തിരികെ വിളിച്ചത്. വെള്ളിയാഴ്ച പുറത്തിറക്കിയ ഈ അറിയിപ്പ് ഡയ ബ്രാൻഡായ ക്ലാസിക് വാനില ക്രീം നോൺ-ഡയറി ഫ്രോസൺ ഡെസേർട്ടിനും ബാധകമാണ്. ഇത് ആൽബർട്ടയിലും ബി.സിയിലുമാണ് വിൽക്കുന്നത്. നിങ്ങൾക്ക് പാലിനോട് അലർജിയുണ്ടെങ്കിൽ ഇത് ഒരിക്കലും കഴിക്കരുതെന്നും ജീവൻ തന്നെ അപകടത്തിലാകാം എന്നുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്....

ഈ മൂന്ന് ഹാന്റ് സാനിറൈസറുകൾ ഉപയോഗിക്കരുത്; അടങ്ങിയിരിക്കുന്നത് കഠിനമായ എഥനോൾ എന്ന് ഹെൽത്ത് കാനഡ; വിപണിയിൽ നിന്നും ഉൽപന്നങ്ങൾ തിരികെ വിളിക്കുന്നു

June 25 / 2020

ടൊറന്റോ: ഏതാനും ഹാന്റ് സാനിറ്റൈസറിങ് ഉൽപന്നങ്ങൾ വിപണിയിൽ നിന്നും തിരിച്ചു വിളിച്ച് ഹെൽത്ത് കാനഡ. ഈ ഉൽപന്നങ്ങളിൽ ഇൻഡസ്ട്രിയൽ ഗ്രേഡ് എത്തനോൾ അടങ്ങിയിട്ടുള്ളതിനാലാണ് തിരിച്ചു വിളിക്കുന്നത്. ഇനിപ്പറയുന്ന ഹാൻഡ് സാനിറ്റൈസറുകളാണ് തിരിച്ചു വിളിക്കൽ പട്ടികയിൽ ചേർത്തിട്ടുള്ളത്: Gel Antiseptique Pour Les Mains, made by Megalab Inc.Germzero, made by Flash Beaute Inc.Tekare Instant Hand Cleanser Gel, made by TEKPolymer Inc. ഹെൽത്ത് കാനഡയുടെ അഭിപ്രായത്തിൽ, ഇൻഡസ്ട്രിയൽ ഗ്രേഡ് എത്തനോൾ കാനഡയിലെ ഹാൻഡ് സാനിറ്റൈസറു...

കാനഡയിലെ എല്ലാ ട്രെയിൻ യാത്രക്കാരും മാസ്‌ക് ധരിക്കണം; പുതിയ നയം ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ; എല്ലാവരും പാലിക്കണമെന്ന് നിർദ്ദേശം

June 21 / 2020

കോവിഡ് 19 രോഗ വ്യാപന സാധ്യത കുറയ്ക്കുന്നതിനായി എല്ലാ ട്രെയിൻ യാത്രക്കാരും ചൊവ്വാഴ്ച മുതൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് വിയ റെയിൽ. ഇളവുകളുടെ ഭാഗമായി ട്രെയിൻ സർവ്വീസുകൾ പതുക്കെ പുനരാരംഭിക്കുതോടെ യാത്രക്കാരുടെ എണ്ണവും കൂടും. ഇതിനനുസരിച്ച് നയത്തിൽ മാറ്റം വരുത്തുമെന്ന് മോൺട്രിയൽ ആസ്ഥാനമായുള്ള പാസഞ്ചർ റെയിൽ സർവീസ് അറിയിച്ചു. വിമാനങ്ങൾ, ട്രെയിനുകൾ, കപ്പലുകൾ, പൊതുഗതാഗതം എന്നിവയിൽ മുഖം മൂടുന്നതിനുള്ള ട്രാൻസ്‌പോർട്ട് കാനഡ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് ഈ നയം. യാത്രക്കാരുമായി സംവദിക്കുന്ന ജീവനക്ക...

കാനഡ-യുഎസ് അതിർത്തിയിലെ യാത്രാനിയന്ത്രണം നീട്ടി; നിയന്ത്രണം ജൂലൈ 21 വരെ തുടരും; അനുവാദം അത്യാവശ്യ യാത്രകൾക്കു മാത്രം

June 17 / 2020

ടൊറന്റോ: കാനഡ-യുഎസ് അതിർത്തിയിലെ യാത്രാനിയന്ത്രണം ജൂലൈ 21 വരെ തുടരും. അത്യാവശ്യ യാത്രകൾ മാത്രമേ അനുവദിക്കൂ. കൊറോണ വ്യാപനം തടയുന്നതിനായി മാർച്ച് 18നാണ് ആദ്യം നിയന്ത്രണം ഏർപ്പെടുത്തിയത്. പിന്നീട് ഇത് മേയിലേക്കു നീട്ടി. ജൂലൈ 21 വരെ നിയന്ത്രണം ദീർഘിപ്പിക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ടെന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു.  ...

കാനഡയിൽ പിതൃദിനത്തിൽ സമുദായ ക്വിസ് മത്സരം നടത്തി

കാനഡ ക്‌നാനായ കത്തോലിക്ക ഡയറക്ടറേറ്റ് ന്റെ നേതൃത്വത്തിൽ പിതൃദിനത്തോടനുബന്ധിച്ചു ക്‌നാനായ സമുദായ ക്വിസ് മത്സരം സംഘടിപ്പിച്ചു. പിതൃദിനമായ ജൂൺ 21 ഞായറാഴ്ചത്തെ ദിവ്യബലിക്കുശേഷം kahoot എന്ന ഓൺലൈൻ അപ്ലിക്കേഷൻ വഴിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. കാനഡയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് സമുദായ അംഗങ്ങൾ അത്യന്തം ആവേശത്തോടു കൂടി പങ്കെടുത്ത മത്സരത്തിൽ പീറ്റർ & ആൻ മഠത്തിപ്പറമ്പിൽ കുടുബം ജോയി & എൽസമ്മ പുളിക്കൽ സ്‌പോൺസർ ചെയ്ത ഒന്നാം സമ്മാനം കരസ്ഥമാക്കി. സിസ്മോൻ & ഷൈനി തറക്കൽ സ്‌പോൺസർ ചെയ്ത രണ്ടാം സ്ഥാനത്ത...

നോർക്ക പ്രവാസികൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല: ഡീൻ കുര്യാക്കോസ് എം പി

June 17 / 2020

ഇടുക്കി പാർലമെന്റ് മെമ്പർ ഡീൻ കുര്യാക്കോസ് കേരള പ്രവാസി കോൺഗ്രസ് പ്രവർത്തകരുമായും കാനഡയിലെ മലയാളികളുമായി സൂമിൽ കൂടിക്കാഴ്ച നടത്തി. അനാവശ്യമായി 2 കോടിയിലധികം തുക നോർക്ക ഓഫീസ് മോടിപിടിപ്പിക്കുവാൻ വേണ്ടി ചെലവാക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായാണ് ഡീൻ കുര്യക്കോസ് ഇക്കാര്യം പറഞ്ഞത്. കാനഡയിലെ കോവിഡ് കാര്യങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം പ്രവാസികളുടെ എന്ത് ആവശ്യത്തിനും കൂടെ ഉണ്ടാകും എന്ന് ഉറപ്പ് നൽകി. പെട്രോൾ, ഗ്യാസ് വിലവർദ്ധനവും, അക്രമ രാഷ്ട്രീയവും ഓൺലൈൻ വിദ്യഭ്യാസവും, കർഷക മേഖലയുടെ സ്വയം പര്യാപ്ത...

ഒന്റാറിയോയിലെ മുഴുവൻ ചൈൽഡ് കെയർ സെന്ററുകൾക്കും പ്രവർത്തനാനുമതി; നാളെ മുതൽ തുറന്നു പ്രവർത്തിക്കാം

June 10 / 2020

ടൊറന്റോ - പൊതു ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് കോവിഡ് -19 പകർച്ചവ്യാധികൾക്കിടയിൽ ഒന്റാറിയോയിലെ എല്ലാ ശിശു സംരക്ഷണ കേന്ദ്രങ്ങളും വെള്ളിയാഴ്ച മുതൽ വീണ്ടും തുറക്കാൻ അനുവദിക്കും. മാതാപിതാക്കളിൽ ഭൂരിഭാഗം പേരും ഓഫീസുകളിൽ ജോലിക്കു പോയി തുടങ്ങുന്ന സാഹചര്യത്തിൽ മക്കളെ ഓർത്ത് ടെൻഷനടിക്കുന്ന സാഹചര്യം ഉണ്ടാവാതിരിക്കാനാണ് സെന്ററുകൾ തുറക്കുന്നതെന്ന് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് വ്യക്തമാക്കി. കുട്ടികളെയും സ്റ്റാഫുകളെയും തികച്ചും സുരക്ഷിതവും ആരോഗ്യകരവുമായി നിലനിർത്താൻ ആവശ്യമായ എല്ലാ നടപട...

Latest News