1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
06
Monday

കോൺഗ്രസിനെയും യുഡിഎഫിനെയും ശിഥിലമാക്കാൻ സിപിഎം ശ്രമം; നേതാക്കളെ വ്യക്തിഹത്യ നടത്തി വേട്ടയാടുന്നുവെന്ന് ചെന്നിത്തല; ദുരന്ത കാലത്ത് മുഖ്യമന്ത്രിയുടെ റേറ്റിങ് കൂട്ടാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്ന് മുല്ലപ്പള്ളിയും; സംസ്ഥാനത്തുള്ളത് ഭരണവിരുദ്ധ വികാരം; യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് പി ക കുഞ്ഞാലിക്കുട്ടിയും; പ്രതിപക്ഷ നേതാവിനെ അപമാനിക്കാൻ സംഘടിത നീക്കം; രാഹുൽ ഗാന്ധിയെ പപ്പു എന്ന് ബിജെപി ആക്ഷേപിച്ച പോലെയെന്ന് ആർഎസ്‌പിയും; ഏഷ്യാനെറ്റ് സർവേയെ തള്ളി യുഡിഎഫ് നേതാക്കൾ

July 05, 2020

തിരുവനന്തപുരം: കോവിഡ് കനക്കുന്ന കാലത്ത് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ സി ഫോറുമായി ചേർന്നു നടത്തിയ സർവ്വേക്കെതിരെ കോൺഗ്രസും യുഡിഎഫും രംഗത്ത്. ചാനലിന്റെ സർവേ യുഡിഎഫിനെ താറടിക്കാൻ വേണ്ടിയാണെന്നാണ് നേതാക്കൾ വിമർശിച്ചത്. ദേശീയ തലത്തിൽ ബിജെപി എന്ന പോലെ കേരളത്തിൽ...

യുഡിഎഫിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥി രമേശ് ചെന്നിത്തല; ഇടതു മുന്നണിയുടെ അഴിമതികൾ ഓരോന്നായി പുറത്തു കൊണ്ടുവന്നത് അദ്ദേഹമാണ്; ചെന്നിത്തലയെ തരം താഴ്‌ത്തി കാണിക്കാനാണ് ഏഷ്യാനെറ്റ് സർവെ നടത്തിയത്; സർവേയിൽ ഉമ്മൻ ചാണ്ടിയെ ആളുകൾ പിന്തുണച്ചത് മുൻ മുഖ്യമന്ത്രി ആയതിനാൽ; സിപിഎമ്മിന് വേണ്ടി കെട്ടിയുണ്ടാക്കിയ സർവെയാണ് ഇത്; രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി കെ സുധാകരൻ രംഗത്ത്; മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും എന്ന പതിവു ശൈലി വിട്ട് കണ്ണൂർ എംപി

July 04, 2020

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡിന് മുഖ്യപങ്കാണ് ഉള്ളത്. ഇതാണ് കാലങ്ങളായി തുടരുന്ന ശൈലി. ഈ പതിവു രീതിക്ക് വിപരീതമായി യുഡിഎഫിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രതിപക്ഷ നേതാവ് രമേശ് ചെന്...

അയവില്ലാത്ത നിലപാടുമായി സിപിഐ തുടരുന്നത് മാത്രം ജോസിന്റെ ഇടതു പ്രവേശനത്തിനുള്ള ഏക തടസ്സം; ഇടത്തോട്ട് പോയാലും വലത്തോട്ട് പോയാലും ഒപ്പമെന്ന് പ്രഖ്യാപിച്ച് റോഷിയും ജയരാജനും; ഇടത്തേക്കെന്ന സൂചന നൽകി ജോസ് കെ മാണിയും; ഇടത്തോട്ട് പോയാൽ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പുള്ള മൂന്ന് പേർ കൂടി ജോസഫ് പക്ഷത്തേക്ക് പോയേക്കും

July 04, 2020

തിരുവനന്തപുരം: കേരളകോൺഗ്രസിന്റെ ജനസ്വാധീനത്തെ പരിഹസിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ, 1965ൽ ഒറ്റയ്ക്കു നിന്നപ്പോൾ സിപിഐക്കുണ്ടായ ദയനീയ തോൽവി ഓർമിപ്പിച്ചു തിരിച്ചടിച്ചു സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എത്തുമ്പോൾ വ്യക്തമാകുന്നത് കേരളാ...

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന ഭാരവാഹികൾക്ക് പണി കൊടുക്കാൻ ഗ്രേഡിങ്; ഗ്രൂപ്പ് മാനേജർമാരായാലും ഇനി എല്ലാ മാസവും മുല്ലപ്പള്ളിയുടെ ഉപദേശം കേട്ടേ മതിയാകൂ; കെപിസിസിയിൽ നിന്ന് എയേയും ഐയേയും പുകച്ച് പുറത്ത് ചാടിക്കാൻ മാർക്കിടൽ വിദ്യ; ഇനി ഇന്ദിരാ ഭവനിൽ പ്രസിഡന്റും ഭാരവാഹികളും തമ്മിലുള്ളത് ടീച്ചറും കുട്ടിയും കളി; മുഖ്യമന്ത്രി കസേര ലക്ഷ്യമിടുന്ന മുല്ലപ്പള്ളിയുടെ പരിഷ്‌കാരം തകർക്കാനുറച്ച് ഗ്രൂപ്പുകളും

July 04, 2020

തിരുവനന്തപുരം: കോൺഗ്രസ് ഭാരവാഹികളുടെ പ്രവർത്തനത്തിന് ഇനി മാർക്കിടും. മാർക്കിന്റെ അടിസ്ഥാനത്തിൽ പച്ച, മഞ്ഞ, ചുവപ്പ് ഗ്രേഡിങ് നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ മാസംതോറും പ്രവർത്തനമികവ് വിലയിരുത്തും. എ.ഐ.സി.സി.ക്ക് മൂന്നുമാസത്തിലൊരിക്കൽ റിപ്പോർട്ട് നൽകും. ...

പാലായിൽ ജയിച്ച കാപ്പനെ മെരുക്കാൻ സിപിഎം വാഗ്ദാനം ചെയ്യുന്നത് ജോസ് കെ മാണി ഒഴിയുമ്പോൾ വരുന്ന രാജ്യസഭാ സീറ്റ്; തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാജി വച്ച് പദവി ഒഴിഞ്ഞു തരണമെന്ന് കാപ്പൻ; എൽഡിഎഫിലേക്കുള്ള കേരളാ കോൺഗ്രസ് പ്രവേശനത്തിന് ചുക്കാൻ പിടിച്ച് കോടിയേരി ബാലകൃഷ്ണൻ; സിപിഐയുടെ എതിർപ്പ് കാര്യമാക്കില്ല; കെ എം മാണിയുടെ അതേ രീതിയിൽ പുറത്തൊന്നും പറയാതെയുള്ള നീക്കങ്ങളുമായി ജോസ് കെ മാണിയും

July 03, 2020

തിരുവനന്തപുരം: ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസിനെ ഇടതു മുന്നണിയിൽ എടുക്കാൻ സിപിഎം തത്വത്തിൽ തീരുമാനിച്ചു. സിപിഐയുടെ എതിർപ്പ് കാര്യമാക്കില്ല. എന്നാൽ പാലായിലെ എംഎൽഎ മാണി സി കാപ്പനെ കൂടെ നിർത്തിയാകും ജോസ് കെ മാണിയെ മുന്നണിയിൽ എത്തിക്കുക. ഇതിനുള്ള ചർച്ചകൾ...

പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധം; വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റിൽ ജെയ്ക് ബാലകുമാറിനുള്ള ബന്ധം വ്യക്തം; സുപ്രീംകോടതി പരാമർശത്തെ അവഗണിച്ചും ബ്ലാക്ക്ലിസ്റ്റിൽ പെടുത്തേണ്ട ഒരു കമ്പനിക്ക് ധാരണാപത്രം കൊടുക്കാൻ എന്താണ് മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്? ഇ മൊബിലിറ്റി പദ്ധതിയിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി ബെന്നി ബെഹനാൻ

July 02, 2020

കൊച്ചി: ഇ മൊബിലിറ്റി പദ്ധതിക്കായി പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന് കൺസൾട്ടൻസി കരാർ നൽകിയതിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പുതിയ ആരോപണവുമായി യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ. പിഡബ്ല്യുസിയുടെ ഡയറക്ടർ ജെയ്ക് ബാലകുമാറിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകളു...

കേരളാ കോൺഗ്രസിനായി വാതിൽ തുറന്നിടാൻ ഇടതു മുന്നണി ഒരുങ്ങിയിട്ടും തറപ്പിച്ചു അഭിപ്രായം പറയാതെ ജോസ് കെ മാണി; മുന്നണി പ്രവേശം സംബന്ധിച്ച് ഉചിതമായ സമയത്ത് തീരുമാനം എടുക്കും; തൽക്കാലം ഒരു രാഷ്ട്രീയ നിലപാടും എടുത്തിട്ടില്ലെന്ന് ജോസ് കെ മാണിയുടെ നിലപാട്; കേരള കോൺഗ്രസ് ബഹുജന പിന്തുണയുള്ള പാർട്ടിയെന്ന് കോടിയേരിയുടെ അഭിപ്രായത്തെ പിന്തുണച്ച് എൽഡിഎഫ് കൺവീനറും; യുഡിഎഫിന്റെ അനുരഞ്ജന ചർച്ചകൾക്ക് തൽക്കാലം വഴങ്ങാതെ ജോസ്

July 02, 2020

കോട്ടയം: യുഡിഎഫ് മുന്നണിയിൽ നിന്നും പുറത്താക്കിയ ജോസ് കെ മാണിയെ ലക്ഷ്യമിട്ട് ഇടതു മുന്നണി. കേരളാ കോൺഗ്രസ് ബഹുജന പിന്തുണയുള്ള പാർട്ടിയാണെന്ന കോടിയേരിയുടെ പ്രസ്താവന മുന്നണിയുടെ വാതിൽ തുറന്നിടുന്ന തീരുമാനമാണ്. അതേസമയം ഈ തീരുമാനത്തെ ജോസ് കെ മാണി സ്വാഗതം ...

ജോസ് കെ. മാണി വിഭാഗത്തെ യുഡിഎഫിൽനിന്ന് പുറത്താക്കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല; ജോസ് പക്ഷത്തെ യുഡിഎഫ് യോഗത്തിൽ പങ്കെടുപ്പിക്കില്ലെന്നാണ് പറഞ്ഞത്; യുഡിഎഫിൽ നിന്ന് പുറത്താക്കിയെന്ന മാധ്യമ വാർത്തകൾ ശരിയല്ലെന്നും ചെന്നിത്തല; ധാരണ പാലിച്ചാൽ ആ നിമിഷം മുതൽ ജോസ് പക്ഷത്തിന് യുഡിഎഫിലേക്ക് തിരിച്ചു വരാമെന്നും ചെന്നിത്തലയുടെ പ്രതികരണം; കേരളാ കോൺഗ്രസ് പോരിൽ മലക്കം മറിഞ്ഞ് കോൺഗ്രസ് നിലപാട്

July 01, 2020

തിരുവനന്തപുരം: കേരളാ കോൺഗ്രസ്-എം ജോസ് കെ. മാണി വിഭാഗത്തെ യുഡിഎഫിൽനിന്ന് പുറത്താക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോസ് പക്ഷത്തെ യുഡിഎഫ് യോഗത്തിൽ പങ്കെടുപ്പിക്കില്ലെന്നാണ് പറഞ്ഞത്. യുഡിഎഫിൽ നിന്ന് പുറത്താക്കിയെന്ന മാധ്യമ വാർത്തകൾ ശര...

മാണിയുടെ മരണത്തിന് ശേഷം ജോസഫ് തന്റെ വീടടക്കം ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചു; അത്തരമൊരു നീക്കം പി ജെ ജോസഫ് നടത്തിയപ്പോൾ ഈ പ്രസ്ഥാനത്തിനെ സംരക്ഷിച്ചു എന്നതാണോ എന്റെ തെറ്റ്? ലോക്സഭയും നിയമസഭയും ജില്ലാപഞ്ചായത്തും വീടും പാർട്ടി ഓഫീസും ഹൈജാക്ക് ചെയ്യാനുള്ള ആവശ്യം ഞാൻ അംഗീകരിക്കാതിരുന്നപ്പോൾ ഞാൻ ധിക്കാരിയും അഹങ്കാരിയുമായി മാറി; തുറന്നടിച്ചു ജോസ് കെ മാണി; പാലായിലെ തോൽവി ചോദിച്ചുവാങ്ങിയത്, കള്ളപ്രചാരണം നടത്താൻ ജോസ് വിദഗ്ദ്ധനെന്ന് ജോസഫിന്റെ മറുപടിയും

June 30, 2020

കോട്ടയം: പി ജെ ജോസഫിനെതിരെ തുറന്നടിച്ചു ജോസ് കെ മാണി. മാണി സാർ രാഷ്ട്രീയ അഭയം നൽകിയ പി.ജെ. ജോസഫ് അദ്ദേഹത്തിന്റെ മരണശേഷം തന്റെ വീടും പാർട്ടിയും അടക്കം ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചുവെന്ന് ജോസ് കെ മാണി ആരോപിച്ചു. യു.ഡി.എഫിൽ നിന്ന് പുറത്താക്കിയത് സംബന്ധിച്ച...

എല്ലാം കലങ്ങി തെളിയട്ടേയെന്ന് കോടിയേരി; ബിജെപിയോട് ചേരാൻ മാത്രം നിലപാടില്ലാത്ത പാർട്ടിയായി കരുതുന്നില്ലെന്ന് പിണറായി; യുഡിഎഫ് വിട്ട ജോസ് കെ മാണി വിഭാഗത്തെ അടുപ്പിച്ച് നിർത്താൻ തന്നെ ഉറച്ച് സിപിഎം; കോട്ടയത്തെ കോൺഗ്രസ് കുത്തക തകർക്കാൻ ജോസ് കെ മാണിയെ ചേർക്കുന്നതിനോട് സിപിഎമ്മിന് പൊതുവേ യോജിപ്പ്; പൊഴിയാനുള്ള നേതാക്കൾ ഒക്കെ പൊഴിഞ്ഞതിനാൽ ജോസ് കെ മാണിക്ക് ആശങ്കയില്ല; കോൺഗ്രസ് ചവിട്ടി പുറത്താക്കിയ കേരളാ കോൺഗ്രസ് കണ്ണു വയ്ക്കുന്നത് ഇടത്തോട്ട് തന്നെ

June 30, 2020

തിരുവനന്തപുരം: കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ യാത്ര ഇടതു പക്ഷത്തേക്കെന്ന് സൂചന. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ജോസ് കെ മാണിക്ക് അനുകൂലമാക്കിയി പ്രത്യക്ഷത്തിൽ തന്നെ രംഗത്ത് വന്നു കഴിഞ്ഞു. എല്ലാം ...

ജോസ് കെ മാണിയെ പുറത്താക്കിയത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചപ്പോൾ; ആഗ്രഹിക്കാത്ത തീരുമാനത്തിൽ എത്തിയത് മുതിർന്ന കോൺഗ്രസ് നേതാക്കളും പികെ കുഞ്ഞാലിക്കുട്ടി അടക്കം മുതിർന്ന ഘടകക്ഷി നേതാക്കളും പലവട്ടം ചർച്ച നടത്തിയിട്ടും പ്രശ്‌നപരിഹാരം ഉണ്ടാകാതെ വന്നതോടെ; ധാരണ നടപ്പിലാക്കുന്ന സാഹചര്യം വന്നാൽ ഇപ്പോഴും ചർച്ചയ്ക്ക് സാധ്യതയുണ്ട്; ക്ലോസ്ഡ് ചാപ്റ്റർ അല്ല: പുറത്താക്കൽ നടപടിയോട് പ്രതികരിച്ചു ഉമ്മൻ ചാണ്ടി; ജോസ് കെ മാണി പക്ഷത്ത് നിന്ന് കൂടുതൽ പേർ ഒപ്പം വരുമെന്ന് ജോസഫും

June 30, 2020

തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്നും പുറത്താക്കിയത് ഒട്ടും ആഗ്രഹിച്ചു എടുത്ത നടപടി അല്ലെന്ന് വിശദീകരിച്ചു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി പിജെ ജോസഫ് വിഭാഗവും ജോസ് പക്ഷവും തമ്മിലുള...

മുന്നണിയുമായുള്ള ഹൃദയ ബന്ധം മുറിച്ചു; കേരളാ കോൺഗ്രസിനെ തകർക്കാൻ മുൻപും ശ്രമം നടന്നു; നീതി കിട്ടിയില്ല, സാധാരണക്കാരായ യുഡിഎഫ് പ്രവർത്തകരുടെ മനസ്സിന് മുറിവുണ്ടാക്കിയെന്നും ജോസ് കെ മാണി; തദ്ദേശ തെരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയിലേക്കും ഇല്ലെന്നും ജോസ് പക്ഷത്തിന്റെ നിലപാട്; യുഡിഎഫിനോടും കോൺഗ്രസിനോടും മൃദുസമീപനം വേണ്ടെന്നും സമീപനം

June 30, 2020

കോട്ടയം: യുഡിഎഫിൽ നിന്നുള്ള പുറത്താക്കൽ നടപടിയെ അനീതിയെന്ന് വിശേഷിപ്പിച്ചു കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ മാണി. മുന്നണിയുമായുള്ള ഹൃദയ ബന്ധം മുറിച്ചുവെന്നാണ് ജോസ് കെ മാണി ഇതേക്കുറിച്ച് വിശേഷിപ്പിച്ചത്. കേരളാ കോൺഗ്രസിനെ തകർക്കാൻ മുൻപും ശ്രമം നടന്നു. പാർ...

രാജീവിന്റെ വിശ്വസ്തൻ കളമശ്ശേരിയിൽ ഏര്യാ സെക്രട്ടറിയായത് കെ ചന്ദ്രൻപിള്ളയുടെ ഇടപെടലിന്റെ ഫലം; പോരടിച്ച് നിന്ന ദിനേശ് മണിയും പഴയ വി എസ് പക്ഷക്കാരനും ചേർന്ന് നടത്തിയ ഓപ്പറേഷനിൽ സക്കീർ ഹുസൈന്റെ അടവെല്ലാം പിഴച്ചു; മത്സരത്തിലേക്ക് പോയാൽ സെക്രട്ടറി സ്ഥാനം ജില്ലാ കമ്മറ്റി ഏറ്റെടുക്കുമെന്ന ഭീഷണിയും കളമശേരിയിൽ മത്സരം ഒഴിവാക്കി; എംഇ ഹസൈനാർ ഏര്യാ സെക്രട്ടറിയായത് സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെ; സിപിഎമ്മിൽ ഇനി സക്കീർ ഹുസൈൻ തീർത്തും തനിച്ച്

June 30, 2020

കൊച്ചി: സിപിഎം. കളമശ്ശേരി ഏരിയ കമ്മിറ്റി സെക്രട്ടറിയായി എം.ഇ. ഹസൈനാരെ എത്തിക്കുന്നതും സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ. നിർണ്ണായക യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ് പങ്കെടുത്തില്ല. യോഗത്തിൽ പങ്കെടുത്തിരുന്ന ജില്ലാ സെക്രട്ടറി സി.എൻ....

രാഷ്ട്രീയത്തിൽ എല്ലാം എല്ലാക്കാലത്തേക്കുമല്ല; കേരള കോൺഗ്രസ് ജോസ് കെ മാണി പക്ഷം നിലപാട് വ്യക്തമാക്കിയ ശേഷം സാഹചര്യമനുസരിച്ച് തീരുമാനിക്കാം; യുഡിഎഫ് പുറത്താക്കിയവരുടെ എൽഡിഎഫ് പ്രവേശനം തള്ളാതെ പിണറായി വിജയൻ; നിലപാട് ഇല്ലാത്തവരായി ആ പാർട്ടിയെ ചിത്രീകരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി

June 29, 2020

 തിരുവനന്തപുരം:കേരള കോൺഗ്രസ് ജോസ് കെ.മാണി പക്ഷത്തെ യുഡിഎഫ് പുറത്താക്കിയതോടെ, എൽഡിഎഫ് പ്രവേശന സാധ്യത തള്ളിക്കളയാതെ മുഖ്യമന്ത്രി പിണറായി വിജയൻ.രാഷ്ട്രീയത്തിൽ എല്ലാം എല്ലാക്കാലത്തേക്കുമല്ലെന്നും പ്രശ്‌നങ്ങളുണ്ടാവുമ്പോൾ സാഹചര്യത്തിനനുസരിച്ചാണു നിലപാട് വര...

ഇ-മൊബിലിറ്റി പദ്ധതി: പ്രൈസ്‌വാട്ടർഹൗസ് കൂപ്പേഴ്‌സ് കേന്ദ്രസർക്കാർ എംപാനൽ ചെയ്ത സ്ഥാപനം; സെബി വിലക്കിയത് പിഡബ്ല്യുസിയുടെ ഓഡിറ്റ് സ്ഥാപനത്തെ മാത്രം; ഓഡിറ്റും കൺസൾട്ടൻസിയും രണ്ടാണെന്ന വസ്തുത മറച്ചുവച്ചു; ടെക്‌നോ സിറ്റിയിൽ കളിമൺ ഖനനം നടത്താൻ തീരുമാനിച്ചിട്ടില്ല; കാളപെറ്റു എന്നുകേട്ടാൽ കയറെടുക്കുകയല്ല പാല് കറക്കാൻ ഓടുകയാണ് പ്രതിപക്ഷമെന്നും മുഖ്യമന്ത്രി

June 29, 2020

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ഇമൊബിലിറ്റി ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. പ്രൈസ്‌വാട്ടർഹൗസ് കൂപ്പേഴ്‌സ് കേന്ദ്രസർക്കാർ എംപാനൽ ചെയ്ത സ്ഥാപനമാണ്. പ്രതിരോധമന്ത്രാലയത്തിന്റേതടക്കമുള്ള കൺസൾട്ടൻസി ചെയ്യുന്നവരാ...

MNM Recommends

Loading...
Loading...