ഹോസ്റ്റൽ മുറിയിലെ ജീവിതമാണ് എല്ലാം മാറ്റി മറിച്ചത്; പൊട്ട് തൊടുന്നത് ഉപേക്ഷിച്ചു; ഡാൻസും പാട്ടും ഒഴിവാക്കി; അനുജത്തിയെയും മതം മാറ്റാൻ ശ്രമിച്ചു; അച്ഛനെയും അമ്മയേയും വെറുത്തു; അവർ ചെയ്യുന്ന എല്ലാത്തിനോടും പുച്ഛം തോന്നി; സുഹൃത്തുക്കൾ ഐമ അമീറ എന്ന പേര് ഇടാനും ശ്രമിച്ചു: അനഘ മറുനാടനോട് പറയുന്നു വീട് മരണവീട് പോലെയായ കഥ

ശ്യാം എസ് ധരൻ
തിരുവനന്തപുരം: കഴിഞ്ഞദിവസമാണ് കേരള സ്റ്റോറി എന്ന സിനിമ റിലീസായത്. നിരവധി സംവാദങ്ങളാണ് സിനിമ റിലീസ് ആകുന്നതിനു മുൻപും ശേഷവുമെല്ലാം ഉടലെടുത്തത്. ലൗ ജിഹാദും മതപരിവർത്തനവും കൊടുമ്പിരികൊണ്ട ചർച്ചകൾക്കാണ് വിധേയമാക്കപ്പെട്ടു. ഈ സാഹചര്യത്തിൽ മതപരിവർത്തനത്തിനു ഇരയാക്കപ്പെട്ട അനഘ എന്ന തൃശൂർ സ്വദേശിനി തന്റെ ജീവിത കഥ മറുനാടനോട് വെളിപ്പെടുത്തുകയാണ്.
'2013- 14 കാലഘട്ടത്തിൽ ഞാൻ ഇസ്ലാമിക മത പഠനത്തിനു ഇരയായിട്ടുണ്ട്. എംബിബിഎസ് പഠനത്തിനായി, എറണാകുളത്ത് പോയപ്പോഴാണ് ഇസ്ലാം മതത്തിലേയ്ക്ക് ആകർഷിക്കപ്പെട്ടത്. ഹോസ്റ്റൽ മുറിയിലെ ജീവിതമാണ് എല്ലാം മാറ്റി മറിച്ചത്. മുറിയിലെ സ്വാഭാവിക സംഭാഷണങ്ങൾക്കിടെ മതവും പ്രധാന ഘടകമായി വന്നു. താൻ ഒരു ബ്രാഹ്മണ കുടുംബത്തിൽ നിന്നു വന്ന കുട്ടിയായതു കൊണ്ട് സഹപാഠികൾക്ക് നിരവധി സംശയങ്ങൾ ഉണ്ടായിരുന്നു. പ്രധാനമായും ആചാര അനുഷ്ടാനങ്ങളെക്കുറിച്ച്. അതിനു വ്യക്തമായ മറുപടി നൽകാൻ തനിക്കു സാധിച്ചില്ല. ഉത്തരങ്ങൾക്കായി സോഷ്യൽ മീഡിയയിലടക്കം പരിശോധിച്ചെങ്കിലും ഉത്തരം കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ഹിന്ദുമതത്തിൽ ഒരു കാമ്പുമില്ലെന്ന് മനസ്സിലാക്കി.
സഹപാഠികൾക്കിടയിലെ ഇസ്ലാം മതത്തെക്കുറിച്ചുള്ള കൊടുമ്പിരി കൊണ്ട ചർച്ച അവിടെയാണ് ആരംഭിക്കുന്നത്. നമ്മുടെ സംശയങ്ങൾക്കുള്ള എല്ലാ ഉത്തരവും അവരുടെ മതഗ്രന്ഥങ്ങളിൽ ഉണ്ടായിരുന്നു. ഈ ഉത്തരങ്ങൾ ഇസ്ലാം മതത്തിലേയ്ക്ക് കൂടുതൽ തന്നെ അടുപ്പിച്ചു. അങ്ങിനെ മത ഗ്രന്ഥങ്ങൾ അവർ എനി്ക്ക് നൽകാൻ തുടങ്ങി. എം എം അക്ബർ, സാക്കിർ നായ്ക്ക് എന്നിവരുടെ വീഡിയോകൾ സോഷ്യൽ മീഡിയ വഴി അയച്ചു തന്നു. ഇസ്ലാം പഠനം ആരംഭിക്കുന്നത് ഇങ്ങനെയാണ്. 2 വർഷം കൊണ്ട് ഇസ്ലാം മതം തലയ്ക്ക് പിടിച്ചുതുടങ്ങി. പിന്നീട് പൊട്ട് തൊടുന്നത് ഉപേക്ഷിച്ചു. ഡാൻസും പാട്ടും ഹറാമാണെന്ന് പറഞ്ഞതിനെത്തുടർന്ന് അതും ഒഴിവാക്കി. അങ്ങനെ ചെയ്തില്ലെങ്കിൽ അള്ളാഹു നരഗത്തിലേയ്ക്ക് അയച്ച് ശിക്ഷിക്കും തങ്ങളെ ശിക്ഷിക്കുമെന്നും പറഞ്ഞു. ഇത് നരകത്തെക്കുറിച്ചുള്ള ഉൾഭയം ഉണ്ടാക്കി. ഇതാണ് ഇസ്ലാം മതത്തിൽ എന്നെ അടിയുറച്ച് വിശ്വസിക്കാൻ കാരണമായത്.
ജീവനില്ലാത്ത കല്ലിനെ ആരാധിച്ചതു കൊണ്ട് എന്താണ് ഗുണമെന്നു സ്വയം ചോദിച്ചു. അതിനുപോലും ഉത്തരം അന്ന് ലഭിച്ചില്ല. അപ്പോൾ ഹിന്ദുമതത്തിൽ ചെയ്യുന്ന ഓരോ ക്രിയകളും അർത്ഥ ശൂന്യമാണെന്ന് തോന്നി. ഇതിനു പിന്നാലെ സഹപാഠികൾ ഇസ്ലാം മതം തന്നിലേയ്ക്ക് കുത്തി വെയ്ക്കാൻ തുടങ്ങി. തുടർന്ന് ഹിന്ദുമതത്തെ വെറുത്തു, അച്ഛനെയും അമ്മയേയും വെറുത്തു, അവർ ചെയ്യുന്ന എല്ലാത്തിനോടും പുച്ഛം തോന്നിത്തുടങ്ങി.
പിന്നീട് എംബിബിഎസ് പഠനം പൂർത്തിയാക്കി 2018 ൽ കോഴിക്കോട് എത്തിയ ശേഷം ഇസ്ലാം മത പഠനത്തിനു അനുകൂലമായ സാഹചര്യമായിരുന്നു. തുടർന്ന് ഡോക്ടർ-രോഗി ബന്ധത്തിനിടയിൽ മുസ്ലിം മതസ്ഥരുമായി സൗഹൃദം വളർന്നു. അവർ മതം മാറാനുള്ള എല്ലാ സഹായവും ചെയ്യാമെന്നും അറിയിച്ചു. വിദേശത്തു ജോലി, വിവാഹം ഉൾപ്പടെ വാഗ്ദാനം ചെയ്തു. അതേസമയം ചോദ്യങ്ങൾ ചോദിക്കുന്നവർ ഇബിലീസുകളാണെന്ന വാദം മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചു. ഇത് ചിന്താ സ്വാതന്ത്ര്യത്തെ തടയുന്നതാണെന്ന് മനസ്സിലാക്കി. അപ്പോഴും ഖുറാനിൽ പറഞ്ഞത് എന്താണോ അതാണ് ശരിയെന്ന് വിശ്വിച്ച് മുന്നോട്ടു പോയി. പർദ്ദയിട്ടാണ് സ്ത്രീകൾ ജീവിക്കേണ്ടത് എന്നതിലും അടിയുറച്ചു വിശ്വസിച്ചു. പിന്നീട് സമൂഹത്തിന്റെ മുന്നിൽ മുസ്ലിം യുവതിയായി തന്നെ അറിയപ്പെടണമെന്ന് ആഗ്രഹിച്ചു. തുടർന്ന് കോഴിക്കോടുള്ള തർബിയത്തുൽ ഇസ്ലാം സഭയിലേയ്ക്ക് ഇസ്ലാം മതം സ്വീകരിക്കാനുള്ള നിർദ്ദേശങ്ങൾ ആരാഞ്ഞു. കോവിഡ് സമയം ആയാതിനാൽ മതം മാറാൻ സാധിച്ചില്ല. അങ്ങനെ തൃശൂരിലെ വീട്ടിലേയ്ക്ക് മടങ്ങി. അച്ഛനോടും അമ്മയോടും മതം മാറ്റത്തെക്കുറിച്ചു സംസാരിച്ചു. നിങ്ങൾക്കും നല്ലത് ഇസ്ലാമിലേയ്ക്ക് വരുന്നതാണ് നല്ലതാണെന്നും പറഞ്ഞു. അനിയത്തിയേയും മതം മാറ്റാൻ ശ്രമിച്ചിരുന്നു. ഇസ്ലാമിൽ മതം മാറുന്നത് പുണ്യ പ്രവർത്തിയായാണ് പറഞ്ഞിരിക്കുന്നത്. അതിനാലാണ് അനുജത്തിയെയും മതം മാറ്റാൻ ശ്രമിച്ചത്. അങ്ങനെ അവളും തയ്യാറായി. പിന്നീട് തന്റെ വീട് മരണവീടു പോലെയായിരുന്നു.
ഈ സമയത്ത് ഏറ്റവും കൂടുതൽ വെറുത്തത് നരേന്ദ്ര മോദിയെ ആയിരുന്നു. കാരണം ഹിന്ദുമത രാഷ്ട്രം പടുത്തുയർത്താൻ അദ്ദേഹമാണ് പ്രചാരണം നടത്തുന്നത്. അതേസമയം എല്ലാ ഹിന്ദു സംഘടനകളെയും വെറുത്തു. ഇസ്ലാം മാത്രമാണ് ശരിയെന്ന് അടിയുറച്ചു വിശ്വസിച്ചു. വീട്ടുകാർ കരഞ്ഞാലും പിന്മാറരുതെന്ന് മുസ്ലിം സഹപാഠികൾ പറഞ്ഞു. മതം മാറുന്നതിനുള്ള എല്ലാ സഹായങ്ങളും സുഹൃത്തുക്കൾ ആണ് ഒരുക്കിയത്. തുടർന്ന് ഐമ അമീറ എന്ന പേര് ഇടാനും ശ്രമിച്ചു.
തുടർ തൃശൂരിലെ വീടിനടുത്തുള്ള ക്ലിനിക്കിൽ ജോലി ചെയ്യുന്ന സമയത്ത് മുസ്ലിം മതസ്ഥരുടെ വേഷമണിഞ്ഞാണ് പോയിരുന്നത്. എന്നാൽ തന്റെ പേര് അനഘയും വേഷം പർദ്ദയും ആയതു കൊണ്ട് പലരും ചോദ്യങ്ങൾ ഉന്നയിച്ചു. ഇത് ആർഎസ്എസ് സംഘടനയെ ചിലർ അറിയിച്ചു. ഇതാണ് തന്നെ വീണ്ടും അനഘയാക്കിയത്.
ഞാൻ നിയമപരമായി മതം മാറിയിട്ടില്ല എന്നേ ഉള്ളൂ...ഒരു വർഷത്തിനടുത്ത് മുസ്ലിം മതചര്യകൾ അനുവർത്തിച്ചു കൊണ്ടാണ് ജീവിച്ചിരുന്നത്. അവരുടെ വസ്ത്രങ്ങൾ ധരിച്ചും, നിസ്ക്കരിച്ചുമാണ് മുന്നോട്ടു പോയത്. സുന്നത്തുകളും പിന്തുടർന്നു. എങ്ങനെയാണോ ഒരു മുസ്ലിം അതു പോലെ ജീവിച്ചു പോന്നു.
മുസ്ലിങ്ങളെ ചെറുപ്പം മുതലെ പഠിപ്പിക്കുന്നത് ഒരു അമുസ്ലിമിനെ ഇസ്ലാമിലേയ്ക്ക് കൊണ്ടുവരുന്നത് ഏറ്റവും വലിയ പുണ്യമായ പ്രവർത്തിയെന്നാണ്. അതുകൊണ്ട് ചെറുപ്പം മുതലെ അവർ സ്വയം മിഷണറിമാർ ആവുകയാണ്. ഇത് സത്യമാണ്. ഇതാണ് തന്റെ ജീവിതത്തിലും ഉണ്ടായിരിക്കുന്നതെന്നും അനഘ മറുനാടനോട് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- മകളെ ശല്യം ചെയ്തത് വിലക്കിയതിന് ജനലിലൂടെ മുറിയിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പുറത്തിറങ്ങിയിട്ടും കലയടങ്ങിയില്ല; ഗുണ്ട് റാവു വീണ്ടും പരാക്രമം നടത്തി; എടുത്തിട്ടു കുടഞ്ഞ് കാട്ടാക്കടയിലെ നാട്ടുകാർ
- ഓഹരി വിപണിയിൽ 100 കോടിയിലേറെ രൂപയുടെ നിക്ഷേപം; ട്രൗസർ മാത്രമിട്ട് തനി ഗ്രാമീണനായി ജീവിച്ച് ഒരു ശതകോടീശ്വരൻ; ആളെക്കണ്ട് മൂക്കത്ത് വിരൽവെച്ച് സോഷ്യൽ മീഡിയ
- എല്ലാ രേഖകളും ഇഡി കൊണ്ടു പോയി; നിക്ഷേപം തിരികെ നൽകാനോ സ്വർണ്ണ വായപ ക്ലോസ് ചെയ്യാനോ കഴിയാത്ത അവസ്ഥ! ഇഡി കൊണ്ടുപോയ ഫയലുകൾ ആയുധമാക്കി തന്ത്രമൊരുക്കൽ; കരുവന്നൂരും അയ്യന്തോളിനുമൊപ്പം കണ്ണന്റെ ബാങ്കിലും പുതു നീക്കം
- വെളക്കാൻ തേച്ചത് പാണ്ടല്ല, കിഡ്നി രോഗമാവുന്നു! ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിട്ടും ഫെയർനെസ്സ് ക്രീമുകളിൽ മെർക്കുറി; ഒൻപത് ദിവസം കൊണ്ട് ബ്രിട്ടീഷുകാരെപ്പോലെ വെളുക്കുമെന്ന പ്രചാരണം; മലപ്പുറത്തെ അപൂർവ്വ രോഗത്തിന് പിന്നിൽ
- ഓണാഘോഷത്തിന് രാജ്ഭവനെ കൂടെ നിർത്തിയത് കേന്ദ്ര ഏജൻസികളുടെ കടുത്ത നടപടികളിൽ നിന്നും രക്ഷ പ്രതീക്ഷിച്ച്; കരുവന്നൂരിൽ അരവിന്ദാക്ഷൻ അകത്തായതോടെ ഇഡിയുടെ ലക്ഷ്യം വ്യക്തം; ഗവർണ്ണർക്കെതിരായ നിയമ പോരാട്ടം പിണറായിയുടെ തിരിച്ചടി സന്ദേശം
- ഗ്രീഷ്മ പുറത്തിറങ്ങി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്; പാസ്പോർട്ടു കണ്ടുകെട്ടിയില്ല...വിദേശത്തേയ്ക്കു കടന്നേക്കാം; ഹൈക്കോടതിയിൽ വീഴ്ച പറ്റിയെന്നു ഷാരോണിന്റെ കുടുംബം; 'കഷായ ഗ്രീഷ്മ' പുറത്തിറങ്ങി വിലസുമ്പോൾ!
- കരുവന്നൂർ ബാങ്കിനെ തകർത്തത് ഭരണസമിതിയിൽ രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കുമുള്ള ദുഃസ്വാധീനം; സഹകരണബാങ്കിലെ പണം കടത്താൻ ചരടുവലിച്ചതു അരവിന്ദാക്ഷൻ; മൊയ്തീന്റെ അറസ്റ്റ് ഇഡി ആലോചനയിൽ; സിപിഎമ്മിനെ വെട്ടിലാക്കി 17 കണ്ടെത്തലുകൾ
- പേനകളേയും പുസ്തകങ്ങളേയും സ്നേഹിച്ച സഖാവ്; ഒൻപതാം ക്ലാസിലെ ഫോട്ടോ മുതൽ ചികിത്സാ സമയത്തെതടക്കം ഇരുനൂറോളം ചിത്രങ്ങൾ; കോടിയേരിയെ അടുത്തറിയാൻ വീട്ടിൽ ഗാലറിയുമായി വിനോദിനി; 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' തയ്യാറെടുക്കുമ്പോൾ
- ജീവനു വേണ്ടി പടപൊരുതിയ ഇന്ത്യൻ പെൺകുട്ടിയുടെ ഹൃദയഭേദകമായ കുറിപ്പുകൾ പുറത്ത്; ചികിത്സിച്ച ഹോസ്പിറ്റലിന്റെ പേര് വെളിപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങൾക്കായി അപൂർവ്വ രോഗത്താൽ മരണപ്പെട്ട 19 കാരിയുടെ കുടുംബം നിയമ പോരാട്ടത്തിൽ
- അഭിഭാഷക സ്ഥാപനത്തിന്റെ വക്കീൽ നോട്ടീസിൽ മലക്കം മറിച്ചിലുമായി സിഎൻ മോഹനൻ; അധിക്ഷേപിച്ച് കീഴ്പെടുത്താൻ ശ്രമിക്കുന്നത് സിപിഎം ശൈലിയെന്ന് മാത്യു കുഴൽനാടനും; മൂവാറ്റുപുഴ എംഎൽഎ മുഴുവൻ സമയ രാഷ്ട്രീയക്കാരൻ അല്ലെന്ന് മോഹനൻ
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
- പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്; അങ്ങനെയല്ല ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു; കടയ്ക്കലിൽ സൈനികൻ ഷൈൻ കുമാറിനെ കുടുക്കിയത് സുഹൃത്തിന്റെ ഈ മൊഴി
- ജി-20 ഉച്ചകോടിക്കിടെ, അതീവസുരക്ഷയുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാൻ വിസമ്മതിച്ച് ജസ്റ്റിൻ ട്രൂഡോ; എയർ ബസ് വിമാനം കേടായപ്പോൾ എയർ ഇന്ത്യ വൺ നൽകാമെന്ന് പറഞ്ഞിട്ടും സ്വീകരിച്ചില്ല
- 'കപിൽ ദേവിന്റെ കൈകൾ പിന്നിൽ കെട്ടി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ; വായ തുണികൊണ്ട് കെട്ടിയ നിലയിൽ'; ദൃശ്യങ്ങൾ പങ്കുവച്ച് ഗൗതം ഗംഭീർ; ആരാധകർ അമ്പരപ്പിൽ
- 'കെ ജി ജോർജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം; പള്ളിയിൽ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു; സിനിമയിൽ നിന്നും കാശൊന്നും സമ്പാദിച്ചിരുന്നില്ല; സുഖവാസത്തിനല്ല ഗോവയിൽ പോയത്'- വിമർശനങ്ങൾക്ക് മറുപടിയുമായി സൽമാ ജോർജ്
- കരുവന്നൂരിലെ 300കോടിയുടെ തട്ടിപ്പിന്റെ പേടിയിൽ നിക്ഷേപകർ; സഹകരണ ബാങ്കുകളിൽ പണം പിൻവലിക്കാനെത്തുന്നവരുടെ തിരക്ക്; ലോക്കർ ഉപേക്ഷിക്കുന്നവരും ഒട്ടേറെ; ബാങ്ക് അധികൃതർ ഉറപ്പുകൊടുത്തിട്ടും ജനങ്ങളുടെ ഭീതി അകലുന്നില്ല
- കുമ്പളത്ത് ഇഡിയെ തടയാനെത്തി പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ; സിആർപിഎഫ് തോക്കെടുത്തപ്പോൾ പിന്മാറ്റം; റെയ്ഡിൽ ലക്ഷ്യമിട്ടത് വിദേശത്ത നിന്നുള്ള ഫണ്ട് വരവിന്റെ വഴി കണ്ടെത്തൽ; നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- അമ്മുവിനെ ഒരുതവണ മാത്രമേ നോക്കിയുള്ളൂ, പിന്നെയതിന് കഴിഞ്ഞില്ല; വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണവേളയിൽ ശബ്ദമിടറി കണ്ണുനിറഞ്ഞ് സഹോദരി വിജിനയുടെ സാക്ഷിമൊഴി; ശോകമൂകമായി കോടതി മുറി
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- നാല് തലമുറ വരെ മാതാപിതാക്കളും മക്കളുമടക്കം പരസ്പരം പ്രത്യൂദ്പാദനം നടത്തി രഹസ്യ ജീവിതം നയിച്ച ലോകത്തിലെ ഏറ്റവും വലിയ 'ഇൻബ്രെഡ്' കുടുംബം പിടിയിൽ; ഓസ്ട്രേലിയയിലെ കോൾട്ട് വംശത്തെ പിടികൂടിയത് കളിച്ചു കൊണ്ടിരുന്ന കുട്ടി കുടുംബത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ കൂട്ടുകാരെ അറിയിച്ചപ്പോൾ
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പ്രണയമായി; മലയാളി യുവാവിനും സൗദി യുവതിക്കും വിവാഹത്തിലൂടെ ഒന്നിക്കാൻ തടസ്സമായി നിയമങ്ങൾ; കുടുംബങ്ങളുടെ എതിർപ്പും പ്രതിസന്ധി
- 'സർ തെറ്റിദ്ധരിക്കരുത്; ഇത് ഓർമപ്പെടുത്തൽ മാത്രമാണ്; ഇവന് ഇത് അകത്തിരുന്ന് പറഞ്ഞാൽ പോരേ എന്ന് അങ്ങേക്ക് തോന്നിയേക്കാം; ഇത്രയും പേരുടെ മുന്നിൽ വെച്ച് പറയുമ്പോൾ താങ്കളും ഇതിനെ സീരിയസ് ആയിട്ട് എടുക്കും എന്ന വിശ്വാസത്തിലാണ് ഇത് പറയുന്നത്'; ജയസൂര്യയെ അതിഥിയാക്കി പണി വാങ്ങി മന്ത്രി രാജീവ്; കളമശ്ശേരിയിൽ നടൻ താരമായപ്പോൾ
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍