വിദ്യർത്ഥി രാഷ്ട്രീയത്തിലൂടെ തുടക്കം; ചുവടുറപ്പിച്ചത് സുധാകരന്റെ കൈപിടിച്ച്; ആശാനെ 'വെട്ടിക്കയറി'യതോടെ മധ്യതിരുവിതാംകൂറിലെ പാർട്ടിയുടെ മുഖം; കെ റെയിൽ പാതയിൽ കൈപൊള്ളി; 'ഭരണഘടന'യിലെ 'വാവിട്ട വാക്കിൽ' മന്ത്രിസ്ഥാനം തെറിച്ചു; ഒടുവിൽ പിണറായിയുടെ വിശ്വസ്തനായി വീണ്ടും മന്ത്രിക്കസേരയിലേക്ക് മടക്കം; എന്നും അനിശ്ചിതത്വം നിറഞ്ഞ് സജി ചെറിയാന്റെ രാഷ്ട്രീയ ജീവിതം

മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: ഇടതുമാറി.. ഞെരിഞ്ഞമർന്ന്, വലതുചവിട്ടി എന്നു പറയുന്നതു പോലയൊണ് സജി ചെറിയാന്റെ രാഷ്ട്രീയ ജീവിതം. സിപിഎമ്മിലെ വിഭാഗീയ കാലത്ത് പല വിധ മലക്കം മറച്ചിൽ അടക്കം നടത്തിയ ശേഷമാണ് ഇന്ന് ആലപ്പുഴയിലെ മുതിർന്ന നേതാവായി അദ്ദേഹം മാറിയത്. വീണ്ടും മന്ത്രിക്കസേരയിലേക്ക് എത്തുന്നതോടെ സജി ചെറിയാൻ മധ്യതിരുവിതാംകൂറിലെ സിപിഎമ്മിന്റെ മുഖംമായി മാറുകയാണ്. പുന്നപ്ര-വയലാർ വിപ്ലവമണ്ണായ ആലപ്പുഴയിൽ പുതിയകാലത്ത് പാർട്ടിയെ മുന്നിൽനിന്നു നയിക്കേണ്ടയാളെന്ന് പിണറായി കണ്ടെത്തിയ വ്യക്തിയാണ് സജി ചെറിയാൻ.
വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞചെയ്യുന്ന സജി ചെറിയാന്റെ പാർട്ടിയിൽ ഏറെ പ്രധാന്യം അർഹിക്കുന്നത് പിണറായിയുടെ വിശ്വസ്തനെന്ന നിലയിൽ കൂടിയാണ്. വിവാദ പ്രസംഗത്തെ തുടർന്ന് സ്ഥാനമൊഴിഞ്ഞപ്പോഴും അത് നികത്താതിരുന്നതിനാൽ സജി ചെറിയാൻ മന്ത്രിസഭയിലേക്ക് എപ്പോൾ തിരിച്ചുവരും എന്ന ചോദ്യം മാത്രമേയുണ്ടായിരുന്നുള്ളൂ. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുവർഷം മാത്രം അകലെനിൽക്കെ, ഇനിയും വൈകേണ്ടെന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു. തീയതി നിശ്ചയിച്ചിട്ടും നിലനിന്ന അനിശ്ചിതത്വം പാർട്ടിയിലും കുറച്ച് ആശങ്കയുണ്ടാക്കിയിരുന്നു.
മുന്മന്ത്രിമാരായ ജി. സുധാകരനും തോമസ് ഐസക്കും ജില്ലയിലെ പാർട്ടിയിൽനിന്ന് പിൻനിരയിലേക്കു മാറിയതോടെ സജി ചെറിയാനാണ് ശക്തികേന്ദ്രം. ജില്ലയിൽ സിപിഎമ്മിന് ഏഴ് എംഎൽഎ.മാരുണ്ട്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും വിജയിച്ചു. സംസ്ഥാനത്ത് സിപിഎമ്മിന് ഏക എംപി.യുള്ളതും ആലപ്പുഴയിലാണ്. ഈ സാഹചര്യത്തിലും സിപിഎമ്മിന് മന്ത്രിസ്ഥാനമില്ലാത്തത് ജില്ലാഘടകം പലപ്പോഴും ചൂണ്ടിക്കാട്ടിയിരുന്നു.
തുടക്കത്തിൽ വി എസ്.പക്ഷക്കാരനായാണ് സജി ചെറിയാൻ അറിയപ്പെട്ടിരുന്നത്. ഗ്രൂപ്പുയോഗം ചേർന്നുവെന്നാരോപിച്ച് മർദനമേൽക്കേണ്ടിവന്നിട്ടുണ്ട്. 2004-ലെ മലപ്പുറം സംസ്ഥാന സമ്മേളനത്തിനുശേഷമാണ് പിണറായി പക്ഷത്തെത്തിയത്. 2011-12 കാലത്ത് കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റിയിൽ വിഭാഗീയത രൂക്ഷമായിരിക്കെ നടത്തിയ ഇടപെടലാണ് പാർട്ടിയിൽ അദ്ദേഹത്തിനു വഴിത്തിരിവായത്. പാർട്ടി സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരേ വി എസ്.പക്ഷക്കാർ മത്സരിച്ചുജയിച്ചു. സി.കെ. ഭാസ്‌കരനായിരുന്നു ഏരിയാ സെക്രട്ടറി. സമ്മേളനത്തിൽ വിഭാഗീയത നടന്നുവെന്നാരോപിച്ച് ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്ന സജി ചെറിയാന്റെ നേതൃത്വത്തിൽ അഡ്ഹോക് കമ്മിറ്റിയെ നിയോഗിച്ചു. പ്രശ്‌നപരിഹാരത്തിന് ജില്ലാ കമ്മിറ്റി വിളിച്ച യോഗത്തിൽനിന്ന് വി എസ്.പക്ഷക്കാർ പ്രകടനമായി പുറത്തേക്കുപോകുകയും ചെയ്തു.
എന്നാൽ, ചുമതലയേറ്റെടുത്ത സജി ചെറിയാൻ എതിർപക്ഷത്തുള്ളവരെയും ചേർത്തുപിടിക്കാനാണ് ശ്രമിച്ചത്. ടി.കെ. പളനിയൊഴികെ മുഴുവൻ പേരെയും പാർട്ടിയിൽ നിലനിർത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. പളനി സിപിഐ.യിലേക്കുപോയി. കഞ്ഞിക്കുഴി മേഖലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന തിരഞ്ഞെടുപ്പിൽ ഉജ്ജ്വലവിജയം നേടാനും സജിയുടെ നേതൃത്വത്തിൽ കഴിഞ്ഞു. ചാരുംമൂട്ടിൽനടന്ന തൊട്ടടുത്ത ജില്ലാ സമ്മേളനത്തിൽ സജി ചെറിയാൻ ജില്ലാ സെക്രട്ടറിയായി. മൂന്നു മുന്നണികൾക്കും ശക്തിയുള്ള ചെങ്ങന്നൂരിൽ 2018-ലെ ഉപതിരഞ്ഞെടുപ്പിൽ 20,956 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2021-ൽ വീണ്ടും മത്സരിച്ചപ്പോൾ പോൾ ചെയ്തതിന്റെ 48.58 ശതമാനം വോട്ടുനേടി 32,093 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിനായിരുന്നു വിജയം.
എംഎൽഎ ആയതിന് ശേഷം പ്രളയകാലത്ത് സർക്കാറിനെ വെട്ടിലാക്കിയ വ്യക്തികൂടിയായിരുന്നു സജി ചെറിയാൻ. ചെങ്ങന്നൂരിൽ ഈ നിലയിലാണ് രക്ഷാപ്രവർത്തനം തുടരുന്നതെങ്കിൽ 10,000 പേരെങ്കിലും നാളെ മരിക്കുമെന്ന് എംഎൽഎ ആയിരുന്ന സജി ചെറിയാൻ അന്ന് പ്രതികരിച്ചു. കേരളം മഹാ പ്രളയത്തിൽ വിറങ്ങലിച്ചുനിൽക്കുന്നു. രക്ഷാപ്രവർത്തകർ അഹോരാത്രം പ്രയത്‌നിച്ചിട്ടും ദുരിത ബാധിതരിൽ വലിയൊരു വിഭാഗത്തിന്റെ അടുത്തേക്കും എത്താൻ കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഏറ്റവും രൂക്ഷമായ പ്രതിസന്ധി നേരിടുന്നത് ചെങ്ങന്നൂരിലാണ്. പലവീടുകളുടേയും ഒന്നാം നിലയിലേക്ക് വെള്ളം കയറിയിരിക്കുകയാണ്. മൂന്ന് ദിവസമായി ഒറ്റപ്പെട്ട് കഴിയുന്ന ആയിരക്കണക്കിന് ആളുകളെ രക്ഷപ്പെടുത്താൻ ഇതുവരെ സാധിച്ചിട്ടില്ല.
പലയിടത്തും ദുരന്തത്തിൽ പെട്ടിരിക്കുന്നവരെ കണ്ടെത്താൻ പോലും രക്ഷാ പ്രവർത്തകർക്ക് കഴിഞ്ഞിട്ടില്ല. ഇതിനെ പിണറായി സർക്കാരിനെതിരായ വിമർശനമാക്കി പ്രതിപക്ഷം. ഇതെല്ലാം പിന്നീട് സജി ചെറിയാൻ തന്നെ നിഷേധിച്ചു എന്നതാണ് വസ്തുത. കഴിഞ്ഞ വർഷവും ചെങ്ങന്നൂരിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സജി ചെറിയാൻ ജയിച്ചു. ആലപ്പുഴയിലെ സംഘടനാ കരുത്തിൽ മന്ത്രിയുമായി. അതിന് ശേഷം ഒന്നിലേറെ നാക്കു പിഴ സജി ചെറിയാനുണ്ടായി.
കെ റെയിലിലും ദത്ത് കേസിലുമെല്ലാം സജി ചെറിയാന്റെ പ്രസ്താവന സർക്കാരിന് തലവേദനയായിരുന്നു. മന്ത്രിയുടെ വാക്കുകൾ 2 തവണ വലിയ പ്രതിഷേധത്തിന് ഇടയാക്കി. ബന്ധുക്കളുടെ സ്വത്തു രക്ഷിക്കാൻ പദ്ധതിയുടെ അലൈന്മെന്റ് മാറ്റിയെന്ന ആരോപണവും നേരിടേണ്ടിവന്നു. സിൽവർലൈനിന്റെ ബഫർ സോൺ ഒരു മീറ്റർ പോലുമില്ലെന്നായിരുന്നു മന്ത്രിയുടെ ഒരു വിവാദ പ്രസ്താവന. പദ്ധതി രേഖ നന്നായി പഠിച്ചിട്ടാണ് ഇതു പറയുന്നതെന്നും ഇന്ത്യൻ റെയിൽവേയ്ക്ക് എവിടെയാണ് ബഫർ സോൺ എന്നും അദ്ദേഹം ചോദിച്ചു. എന്നാൽ, പാതയുടെ ഇരുവശവും 10 മീറ്റർ വീതം ബഫർ സോൺ ഉണ്ടെന്ന് കെ റെയിൽ മാനേജിങ് ഡയറക്ടർ തന്നെ തിരുത്തി. അതിനു ശേഷവും മന്ത്രി തന്റെ വാദം ആവർത്തിച്ചു. പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മന്ത്രിയെ വീണ്ടും തിരുത്തി. അതോടെയാണ് മന്ത്രി വാദം ഉപേക്ഷിച്ചത്. പാർട്ടി പറഞ്ഞാൽ അതിനപ്പുറമില്ലെന്നും തനിക്കു തെറ്റു പറ്റിയതാകാമെന്നുമായിരുന്നു വിശദീകരണം.
സിൽവർലൈൻ വിരുദ്ധ സമരക്കാർക്കെതിരെയായിരുന്നു അടുത്ത പരാമർശം. സമരക്കാർ 'നല്ല ചില്ലറ വാങ്ങിയിട്ടാണ്' ചാനൽ ചർച്ചകളിൽ പദ്ധതിയെ വിമർശിക്കുന്നത് എന്നാണ് രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മന്ത്രി പറഞ്ഞത്. സമരക്കാർക്കു പണം നൽകുന്നത് വാഹനങ്ങളും അനുബന്ധ സാധനങ്ങളും നിർമ്മിക്കുന്ന കമ്പനികളാണെന്നും ആരോപിച്ചു. മന്ത്രിയുടെ ബന്ധുക്കളുടെ സ്വത്തുക്കൾ സംരക്ഷിക്കാനായി മുളക്കുഴ മേഖലയിൽ പദ്ധതിയുടെ അലൈന്മെന്റ് മാറ്റിയെന്ന ആരോപണമായിരുന്നു മറ്റൊരു വിവാദത്തിനു കാരണം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണ് ആരോപണം ഉന്നയിച്ചത്.
സ്വന്തം കുഞ്ഞിന് വേണ്ടി നിയമ പോരാട്ടം നടത്തിയ അനുപമയെ അധിക്ഷേപിച്ചതിനെ തുടർന്ന് സജി ചെറിയാൻ വലിയ വിമർശനങ്ങളാണ് നേരിട്ടത്. അന്ന് ഏറ്റവും കൂടുതൽ ചർച്ചയായ ദത്ത് വിവാദത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവനയാണ് സജി ചെറിയാൻ നടത്തിയത്. വിവാഹിതനും ഇരട്ടിപ്രായമുള്ള രണ്ട് മൂന്ന് കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് ഈ നാട്ടിൽ നടക്കുന്നതെന്നായിരുന്നു സജി ചെറിയാൻ പറഞ്ഞത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അധിക്ഷേപിച്ചതാണ് സജി ചെറിയാനെതിരെ അടുത്തിടെ പുറത്തുവന്ന ഏറ്റവും വലിയ വിവാദം. സ്ത്രീകളിലൂടെയായിരിക്കും കോൺഗ്രസിന്റെ അന്ത്യമെന്നും യു ഡി എഫ് കാലത്ത് സരിത പറഞ്ഞത് പോലൊരു കഥയാണ് ഇപ്പോൾ സ്വപ്ന പറയുന്നതെന്നും എവിടുന്ന് കിട്ടി ഈ സാധനത്തിനെയെന്നാണ് മന്ത്രി പറഞ്ഞത്. ഇത് പരമാർശം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസിക്കെതിരെ നടത്തിയ വിമർശനമാണ് മറ്റൊരു വിവാദത്തിന് കാരണമായത്. റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ട് പുറത്ത് വിടാനാവശ്യപ്പെടുന്നവർക്ക് വേറെ ഉദ്ദേശമാണെന്നും മന്ത്രി കുറ്റപ്പെടുത്തിയത്. സിനിമ മേഖലയിൽ നിന്നു തന്നെ ഇതിനെതിരെ വിമർശനം ഉയർന്നിരുന്നു.
ഇതിനൊക്കെ അവസാനമാണ് ജനങ്ങളെ കൊള്ളയടിക്കാൻ കൂട്ടുനിൽക്കുന്നതാണ് ഇന്ത്യൻ ഭരണഘടനയെന്ന് സജി ചെറിയാൻ ആരോപിച്ചു രംഗത്തുവന്നത്. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. രാജ്യത്തിന്റെ ഭരണഘടന തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നില്ലെന്നും മന്ത്രി വിമർശിച്ചു. മുമ്പ് ഭരണഘടനാ വിരുദ്ധ പഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിൽ ആർ ബാലകൃഷ്ണപിള്ള മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. അതിന് മുകളിലാണ് സജി ചെറിയാന്റെ പ്രസംഗം. പക്ഷേ അതൊന്നും സജി ചെറിയാനെ കൂടുതൽ കാലം മന്ത്രിസഭയിൽ നിന്ന് പുറത്തു നിർത്തുന്നില്ല.
പാർട്ടി വേദിയിൽ നടത്തിയ പ്രസംഗത്തിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നു. എന്നാൽ ഇതൊന്നും സജി ചെറിയാനെ അധിക നാൾ മന്ത്രിസഭയ്ക്ക് പുറത്ത് നിർത്താൻ കഴിയുന്നതായിരുന്നില്ല. സിപിഎമ്മിലെ സംഘടനാ കരുത്തൻ വീണ്ടു മന്ത്രിയാകുന്നു. ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പിൽ നേടിയ വിജയുമായാണ് നിയമസഭയിൽ സജി ചെറിയാൻ എത്തിയത്. പിന്നീട് സുധാകരനെ തന്നെ വെട്ടി ആലപ്പുഴയിലെ നേതാവായി. അത്തരമൊരു നേതാവിനെയാണ് വീണ്ടും സിപിഎം മന്ത്രിയാക്കുന്നത്.
എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കുമ്പോൾ എസ്എഫ്‌ഐ അംഗമായി തുടങ്ങിയ രാഷ്ട്രീയ ജീവിതമാണ് മന്ത്രിസ്ഥാനത്തും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും എത്തിച്ചത്. 2006ൽ ആയിരുന്നു ആദ്യ നിയമസഭാ മത്സരം. പി.സി.വിഷ്ണുനാഥിനെതിരെ ചെങ്ങന്നൂരിൽ നിന്നു നിയമസഭയിലേക്കു മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. ആദ്യമത്സരത്തിൽ തോറ്റ സജിയാണ് പിന്നീട് സിപിഎം വിജയത്തിന് അമരക്കാരനായത്.
കെ.കെ.രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്നു 2018 ൽ ഉപതിരഞ്ഞെടുപ്പിലാണ് ആദ്യജയം. സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണു മത്സരം. തുടർന്നു സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. എതിർ മുന്നണികളുടെ പട്ടികയിൽപ്പോലും ഉറപ്പില്ലാത്തൊരു സീറ്റായിരുന്നു അന്ന് ചെങ്ങന്നൂർ. എൽഡിഎഫിന് ഉറപ്പിച്ചു പറയാനാകാത്ത ചെങ്ങന്നൂർ 2018 ലെ ഉപതിരഞ്ഞെടുപ്പിലൂടെ ശക്തമായ ഇടതു കോട്ടയാക്കി മാറ്റാൻ കഴിഞ്ഞത് സജി ചെറിയാനിലൂടെയായിരുന്നു.
രാഷ്ട്രീയം തൊഴിലാക്കാൻ താൽപര്യമില്ലാത്തതിനാൽ എംഎൽഎ ആകുന്നതിനു മുൻപു വരെ എൽഐസി ഏജന്റും കേറ്ററിങ് സർവീസ് നടത്തിപ്പുകാരനും കംപ്യൂട്ടർ പരിശീലനകേന്ദ്രം നടത്തിപ്പുകാരനുമായിരുന്നു സജി ചെറിയാൻ. കരുണാ പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയർ ചെയർമാൻ എന്ന നിലയിൽ സാന്ത്വനപരിചരണരംഗത്തു നടത്തിയ നേതൃപരമായ ഇടപെടലുകൾ സജി ചെറിയാന്റെ മറ്റൊരു മുഖം നാട്ടുകാർക്കു മുന്നിൽ വരച്ചുകാട്ടി. എട്ടു വർഷക്കാലം സിപിഎം ചെങ്ങന്നൂർ ഏരിയ സെക്രട്ടറിയായിരുന്നു. തുടർന്ന് ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടേറിയറ്റിലുമെത്തി.
എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള യൂണിവേഴ്സിറ്റി സിൻഡിക്കറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. 1995 ൽ മുളക്കുഴ ഡിവിഷനിൽനിന്നു വിജയിച്ചു ജില്ലാ പഞ്ചായത്ത് ഭരണസമിതിയിൽ വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷനായി. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
ഏറെ സങ്കിർണമായ ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ തുടക്കം പാളിയ നേതാവായിരുന്നു സജിചെറിയാൻ. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയായി പേരെടുത്തിട്ടും പിന്നീടുള്ള വളർച്ച വിഭാഗീയതയിൽ തട്ടി പലപ്പോഴും അടഞ്ഞു. കെ.കെ ചെല്ലപ്പന്റെ അനുയായി സികെ ചന്ദ്രാനന്ദന് പലപ്പോഴും അനഭിമതനായിരുന്നു. വിഎസിന്റെ പ്രതാപകാലത്തും ആലപ്പുഴ ജില്ലയിൽ പിണറായിയുടെ പ്രധാന അടുപ്പക്കാരനായതും സജി ചെറിയാന് കരടായി.
2006 ൽ ചെങ്ങന്നൂരിൽ മത്സരിച്ചെങ്കിലും മണ്ഡലത്തിലെ വിഭാഗീയത സജിയെ വീഴ്‌ത്തി. ജി സുധാകരന്റെ ഉറ്റ വിശ്വസ്തനായാണ് ആലപ്പുഴ രാഷ്ട്രീയത്തിൽ പിന്നീട് ചുവടുറപ്പിക്കുന്നത് .സി.ബി ചന്ദ്രബാബു ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ സജി ചെറിയാൻ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി. ജി സുധാകരൻ രണ്ടാമതും മന്ത്രിയായി തിരുവനന്തപുരത്ത് പോയപ്പോൾ ആലപ്പുഴയിൽ സജി പിടിമുറുക്കി. 2018ൽ ആർ രാമചന്ദ്രൻ നായരുടെ വിയോഗത്തിൽ ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്നു .സെക്രട്ടറി പദമൊഴിഞ്ഞ് കളത്തിലിറങ്ങിയ സജി ചെറിയാൻ വൻ ഭൂരിപക്ഷത്തിൽ നിയമസഭയിലേക്കെത്തി.
ആലപ്പുഴയിലെ രണ്ടാമനിൽ നിന്നും ഒന്നാമനിലേക്ക് വളർച്ച തുടങ്ങുന്നത് എംഎൽഎ ആയതിന് ശേഷമാണ്. പല കോണുകളിൽ നിന്നും ജി. സുധാകരനെതിരെ ചെറുതും വലുതുമായ പരാതികളുയർന്നതോടെ ഈ നീക്കങ്ങളിൽ സജി ചെറിയാന് മേലും ആക്ഷേപം ഉയർന്നു. മന്ത്രി ആയതിന് തൊട്ട് പിന്നാലെ എറണാകുളം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും എത്തി. ഇതോടെ സുധാകരനേയും കൈവിട്ടു.
മുളക്കുഴ കൊഴുവല്ലൂർ തെങ്ങുംതറയിൽ പരേതനായ റിട്ട. സ്റ്റാറ്റിസ്റ്റിക്സ് ഓഫിസർ ടി.ടി. ചെറിയാന്റെയും റിട്ട. അദ്ധ്യാപിക പി.വി. ശോശാമ്മയുടെയും മകനായി 1965 ഏപ്രിൽ 12ന് ആണു ജനനം. ക്രിസ്ത്യൻ കോളജിൽ പ്രീഡിഗ്രി വിദ്യാഭ്യാസ കാലത്തു കോളജ് യൂണിയൻ പ്രതിനിധിയായി. മാവേലിക്കര ബിഷപ് മൂർ കോളജിൽ നിന്നു സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി.
- TODAY
- LAST WEEK
- LAST MONTH
- എഴ് വൻ കരകൾ എന്നത് എട്ട് വൻകരകൾ എന്ന് തിരുത്താനുള്ള സമയമായോ? സമുദ്രാന്തർഭാഗത്ത് 3,500 അടി ആഴത്തിൽ ഒരു പുതിയ ഭൂഖണ്ഡം കണ്ടെത്തിയതായി റിപ്പോർട്ട്; ഭൗമ ശാസ്ത്രലോകത്ത് പുതിയ വൻകരയെചൊല്ലി സംവാദം
- ആ ചുരിദാർ ആരുടെത്? മാക്കൂട്ടം ചുരം റോഡിൽ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ട്രോളി ബാഗിൽ തള്ളിയ യുവതി അണിഞ്ഞ വസ്ത്രത്തിന്റെ ചിത്രം പുറത്തുവിട്ട് പൊലീസ്; ഇന്നോവാ കാർ നമ്പർ വ്യാജമെന്ന് കണ്ടെത്തി; അന്വേഷണം പ്രതിസന്ധിയിൽ
- ഹോട്ടലിൽ ബിൽ എഴുതി തുടങ്ങി; എൽ ഐ സി ഏജന്റായി സൈക്കിൾ ചവിട്ടി; ഇന്ന് ഇന്നോവ ക്രിസ്റ്റയിലും ബെൻസിലും യാത്ര; മകൻ നടത്തുന്നത് വമ്പൻ ഹോട്ടൽ സമുച്ചയം; ഭാസുരാംഗൻ നടത്തിയത് 200 കോടിയുടെ തട്ടിപ്പ്; ഇത് കണ്ടലയെ കട്ടുമുടിച്ച സഹകരണക്കൊള്ള
- മണിപ്പൂരിൽ മുഖ്യമന്ത്രിക്ക് പോലും രക്ഷയില്ല; എൻ ബിരേൻ സിങ്ങിന്റെ കുടുംബ വീടിന് നേരേ ജനക്കൂട്ടത്തിന്റെ ആക്രമണശ്രമം; പൊലീസിനെയും, ദ്രുതകർമസേനയെയും മുൾമുനയിൽ നിർത്തി വസതിക്ക് നേരേ പാഞ്ഞടുത്ത് രണ്ടുഗ്രൂപ്പുകൾ; 24 മണിക്കൂറും കാവലുണ്ടായിട്ടും, രാത്രിയുടെ മറവിൽ വീട് ആക്രമിക്കാൻ നടന്ന ശ്രമത്തിൽ ഞെട്ടി ബിരേൻ സിങ്ങും
- എട്ടാം ക്ലാസുകാരിയെ മാതൃസഹോദരൻ പീഡിപ്പിച്ചു
- സിഗ്നലിനായുള്ള കാത്തിരിപ്പ് തുടരുന്നു; പ്രഗ്യാൻ റോവറും വിക്രം ലാൻഡറും ഇനി ഉണർന്നില്ലെങ്കിലും പ്രശ്നമല്ല; ദൗത്യത്തിന്റെ ലക്ഷ്യങ്ങൾ നിറവേറ്റിയെന്ന് ഐഎസ്ആർഒ ചെയർമാൻ; പ്രതികൂല കാലാവസ്ഥയിൽ കേടുപാട് ഉണ്ടായിട്ടില്ലെങ്കിൽ ഉണരുമെന്നും എസ് സോമനാഥ്
- കുട്ടനാട്ടിലെ ഏറ്റവും വലിയ ജന്മി കുടുംബത്തിൽ ജനനം; 1943ലെ ബംഗാൾ മഹാക്ഷാമം ലക്ഷക്കണക്കിനു ജീവനെടുത്തപ്പോൾ ലോകത്തെ വിശപ്പ് നിർമ്മാർജനം ജീവിത വ്രതമാക്കിയ മങ്കൊമ്പുകാരൻ; ഐപിഎസ് വേണ്ടെന്ന് വച്ച ഹരിത വിപ്ലവം; വിടവാങ്ങുന്നത് സാമ്പത്തിക പരിസ്ഥിതിയുടെ പിതാവ്
- മകളെ ശല്യം ചെയ്തത് വിലക്കിയതിന് ജനലിലൂടെ മുറിയിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പുറത്തിറങ്ങിയിട്ടും കലയടങ്ങിയില്ല; ഗുണ്ട് റാവു വീണ്ടും പരാക്രമം നടത്തി; എടുത്തിട്ടു കുടഞ്ഞ് കാട്ടാക്കടയിലെ നാട്ടുകാർ
- മധു വധക്കേസിന് പിന്നിൽ വൻ സാമ്പത്തിക ഇടപാട് നടന്നു; സർക്കാർ സഹായമായി നൽകിയ 30 ലക്ഷം രൂപയിൽ നിന്ന് വായ്പ എടുത്തു; 78 ലക്ഷം രൂപ സംഭാവനയായി ലഭിച്ചതിൽ ഒരു പൈസ പോലും ഇപ്പോൾ ബാക്കിയില്ല: രാജിവെച്ച സ്പെഷൽ പ്രോസിക്യൂട്ടർ
- 'ഒരാഴ്ചയ്ക്കകം നിയമനം ശരിയാക്കാം; കൈകാര്യം ചെയ്തു തരാൻ പറ്റുന്നവർ ചെയ്ത് തരാമെന്ന് ഉറപ്പ് നൽകി': ഹരിദാസനെ അറിയില്ലെന്ന അഖിൽ സജീവന്റെ വാദം പൊളിഞ്ഞു; ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നു
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
- പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്; അങ്ങനെയല്ല ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു; കടയ്ക്കലിൽ സൈനികൻ ഷൈൻ കുമാറിനെ കുടുക്കിയത് സുഹൃത്തിന്റെ ഈ മൊഴി
- 'കപിൽ ദേവിന്റെ കൈകൾ പിന്നിൽ കെട്ടി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ; വായ തുണികൊണ്ട് കെട്ടിയ നിലയിൽ'; ദൃശ്യങ്ങൾ പങ്കുവച്ച് ഗൗതം ഗംഭീർ; ആരാധകർ അമ്പരപ്പിൽ
- 'കെ ജി ജോർജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം; പള്ളിയിൽ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു; സിനിമയിൽ നിന്നും കാശൊന്നും സമ്പാദിച്ചിരുന്നില്ല; സുഖവാസത്തിനല്ല ഗോവയിൽ പോയത്'- വിമർശനങ്ങൾക്ക് മറുപടിയുമായി സൽമാ ജോർജ്
- കുമ്പളത്ത് ഇഡിയെ തടയാനെത്തി പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ; സിആർപിഎഫ് തോക്കെടുത്തപ്പോൾ പിന്മാറ്റം; റെയ്ഡിൽ ലക്ഷ്യമിട്ടത് വിദേശത്ത നിന്നുള്ള ഫണ്ട് വരവിന്റെ വഴി കണ്ടെത്തൽ; നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- കരുവന്നൂരിലെ 300കോടിയുടെ തട്ടിപ്പിന്റെ പേടിയിൽ നിക്ഷേപകർ; സഹകരണ ബാങ്കുകളിൽ പണം പിൻവലിക്കാനെത്തുന്നവരുടെ തിരക്ക്; ലോക്കർ ഉപേക്ഷിക്കുന്നവരും ഒട്ടേറെ; ബാങ്ക് അധികൃതർ ഉറപ്പുകൊടുത്തിട്ടും ജനങ്ങളുടെ ഭീതി അകലുന്നില്ല
- അമ്മുവിനെ ഒരുതവണ മാത്രമേ നോക്കിയുള്ളൂ, പിന്നെയതിന് കഴിഞ്ഞില്ല; വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണവേളയിൽ ശബ്ദമിടറി കണ്ണുനിറഞ്ഞ് സഹോദരി വിജിനയുടെ സാക്ഷിമൊഴി; ശോകമൂകമായി കോടതി മുറി
- ഇന്ത്യക്കാരായ ഹിന്ദുക്കൾ രാജ്യം വിടണമെന്ന സിഖ്സ് ഫോർ ജസ്റ്റീസ് സംഘടനയുടെ ആഹ്വാനം എല്ലാ പരിധികളും ലംഘിക്കുന്നത്; എതിർത്ത് കാനഡയിലെ മന്ത്രിമാരും; ഹിന്ദു കനേഡിയൻ വംശജർ ആശങ്കയിൽ
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- നാല് തലമുറ വരെ മാതാപിതാക്കളും മക്കളുമടക്കം പരസ്പരം പ്രത്യൂദ്പാദനം നടത്തി രഹസ്യ ജീവിതം നയിച്ച ലോകത്തിലെ ഏറ്റവും വലിയ 'ഇൻബ്രെഡ്' കുടുംബം പിടിയിൽ; ഓസ്ട്രേലിയയിലെ കോൾട്ട് വംശത്തെ പിടികൂടിയത് കളിച്ചു കൊണ്ടിരുന്ന കുട്ടി കുടുംബത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ കൂട്ടുകാരെ അറിയിച്ചപ്പോൾ
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പ്രണയമായി; മലയാളി യുവാവിനും സൗദി യുവതിക്കും വിവാഹത്തിലൂടെ ഒന്നിക്കാൻ തടസ്സമായി നിയമങ്ങൾ; കുടുംബങ്ങളുടെ എതിർപ്പും പ്രതിസന്ധി
- 'സർ തെറ്റിദ്ധരിക്കരുത്; ഇത് ഓർമപ്പെടുത്തൽ മാത്രമാണ്; ഇവന് ഇത് അകത്തിരുന്ന് പറഞ്ഞാൽ പോരേ എന്ന് അങ്ങേക്ക് തോന്നിയേക്കാം; ഇത്രയും പേരുടെ മുന്നിൽ വെച്ച് പറയുമ്പോൾ താങ്കളും ഇതിനെ സീരിയസ് ആയിട്ട് എടുക്കും എന്ന വിശ്വാസത്തിലാണ് ഇത് പറയുന്നത്'; ജയസൂര്യയെ അതിഥിയാക്കി പണി വാങ്ങി മന്ത്രി രാജീവ്; കളമശ്ശേരിയിൽ നടൻ താരമായപ്പോൾ
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍