Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202403Sunday

പീഡനക്കേസ് അട്ടിമറിക്ക് പീരുമേട് ഡി വൈ എസ് പി ശ്രമിച്ചത് പരാതിക്കാരിക്ക് പിന്നിൽ പൊലീസിലെ ഉന്നതൻ ഉണ്ടെന്ന് അറിയാതെ; ജെ. കുര്യാക്കോസ് സസ്പെൻഷനിലാകുമ്പോൾ പുറത്തു വരുന്നത് പീഡനക്കേസ് അട്ടിമറിയുടെ നാൾ വഴികൾ

പീഡനക്കേസ് അട്ടിമറിക്ക് പീരുമേട് ഡി വൈ എസ് പി ശ്രമിച്ചത് പരാതിക്കാരിക്ക് പിന്നിൽ പൊലീസിലെ ഉന്നതൻ ഉണ്ടെന്ന് അറിയാതെ; ജെ. കുര്യാക്കോസ് സസ്പെൻഷനിലാകുമ്പോൾ പുറത്തു വരുന്നത് പീഡനക്കേസ് അട്ടിമറിയുടെ നാൾ വഴികൾ

ശ്രീലാൽ വാസുദേവൻ

ഇടുക്കി: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട ഹരിയാന സ്വദേശിനിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ പീരുമേട് ഡിവൈ.എസ്‌പി ജെ. കുര്യാക്കോസ് സസ്പെൻഷനായതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കട്ടപ്പന ടിബി ജങ്ഷനിൽ വസ്ത്ര വ്യാപാര സ്ഥാപനം നടത്തുന്ന പാലാ പൂവരണി സ്വദേശിയുടെയും ഇയാളുടെ സഹായിയുടെയുംഅറസ്റ്റ് തടയാൻ ഡിവൈ.എസ്‌പി നേരിട്ട് ഇടപെട്ടുവെന്ന വിവരമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തില്ല. ഇതിനിടെ കുമളി എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം പ്രതികളുടെ വീടുകളിൽ പരിശോധന നടത്തി ഇവരെ കണ്ടെത്തിയിരുന്നു. വിവരം അറിഞ്ഞ ഡിവൈ.എസ്‌പി എസ്ഐയെ ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ലഭിച്ചതിന് ശേഷം അറസ്റ്റ് മതിയെന്ന് നിർദ്ദേശിച്ചു.

പൊലീസ് മടങ്ങിയതിന് പിന്നാലെ പ്രതികൾ നാടുവിട്ടു. പിന്നീട് ഇവരെ ഡൽഹിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് ഒളിവിൽ പോകാനും തെളിവ് നശിപ്പിക്കാനും അവസരമൊരുക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് എസ്‌ഐയായിരുന്ന അനൂപിനെ സസ്പെൻഡ് ചെയ്തിരുന്നു. സ്ഥാനക്കയറ്റം ലഭിച്ച് കോട്ടയം അയർക്കുന്നം എസ്.എച്ച്.ഓയായിരിക്കവേയാണ് അനൂപ് സസ്പെൻഷനിലാകുന്നത്. മേലുദ്യോഗസ്ഥന്റെ ആഞ്ജാനുസരണം പ്രവർത്തിച്ച ഉദ്യോഗസ്ഥനെതിരെ മാത്രം നടപടിയുണ്ടായതിൽ സേനയിലും അമർഷം പുകഞ്ഞിരുന്നു. ഇതിനിടയിലാണ് ഡിവൈ.എസ്‌പി ഉൾപ്പടെയുള്ളവർ പ്രതികളിൽ നിന്ന് വൻ തുക കൈപ്പറ്റിയതായുള്ള വിവരങ്ങളും പുറത്ത് വന്നത്.

പ്രതികൾ മധ്യതിരുവിതാംകൂറിലെ ഒരു പൊലീസ് ഉന്നതന്റെ ബന്ധുവായ യുവതിയെ സമാന രീതിയിൽ വശീകരിച്ച് കുമളിയിൽ എത്തിച്ച് റിസോർട്ടിൽ താമസം ആരംഭിച്ചതോടെയാണ് ഹരിയാന കേസുമുണ്ടായതെന്നാണ് പൊലീസുകാർ തന്നെ പറയുന്നത്. തന്റെ ബന്ധുവായ യുവതിയെ നാട്ടിലേക്ക് മടക്കി അയയ്ക്കണമെന്ന് വ്യാപാരിയോട് പല തവണ ഉന്നതൻ ആവശ്യപ്പെട്ടുവെങ്കിലും വഴങ്ങാതെ വന്നതോടെയാണ് പീഡന പരാതിയുണ്ടാകുന്നതത്രെ.

വ്യാപാരിയെ കുറിച്ച് പൊലീസ് ഉന്നതൻ നടത്തിയ രഹസ്യാന്വേഷണത്തിലാണ് അന്വേഷണത്തിലാണ് മുമ്പ് ഹരിയാന സ്വദേശിനിയെ താമസിപ്പിച്ചിരുന്നുവെന്നതും വഴക്കുണ്ടായ വിവരങ്ങളും ലഭിച്ചത്. തുടർന്ന് ഹരിയാനയിലെത്തി യുവതിയെ തപ്പിപ്പിടിച്ച് പരാതി കൊടുപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. കേസിൽ പ്രതിയായതോടെ വ്യാപാരിയും പൊലീസിലെ മറ്റു ഉന്നതരുമായി ബന്ധപ്പെട്ടുവെന്നും എഫ്ഐആർ ഫ്രീസറിലായി എന്നുമാണ് ആക്ഷേപം. കേസിന്റെ കാര്യത്തിൽ മുകളിൽ നിന്ന് വിളികൾ വരുമ്പോൾ തട്ടാമുട്ടി പറഞ്ഞ് അറസ്റ്റ് വൈകിപ്പിക്കാൻ ശ്രമിച്ചിരുന്ന ഡിവൈഎസ്‌പി മറുവശത്ത് പൊലീസ് ഉന്നതന്റെ ഇടപെടലുണ്ടെന്ന് അറിഞ്ഞിരുന്നില്ല.

അതേ സമയം ഹരിയാന സ്വദേശിനിയുടെ മൊഴി രേഖപ്പെടുത്തിയ സമയത്ത് എസ്.എച്ച്.ഓയായിരുന്നയാൾ അപകടം മണത്തതിനെ തുടർന്ന് അവധിയിൽ പ്രവേശിച്ചു. പിന്നാലെ ചുമതലയേറ്റ എസ്.എച്ച്.ഓയ്ക്കായിരുന്നു അന്വേഷണ ചുമതല. ഇദ്ദേഹത്തിനും അന്വേഷണത്തിൽ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് വകുപ്പ് തല നടപടികൾക്ക് സാധ്യതയുള്ളതായി അറിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP