Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202423Friday

ഓസിസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കിടെ വിവാഹ അവധി; ഇന്ത്യൻ യുവ സ്റ്റാർ പേസർ മുകേഷ് കുമാർ വിവാഹിതനായി; വധു ദിവ്യാ സിങ്; മൂന്നാം മത്സരത്തിൽ തോറ്റതോടെ വേഗം തിരിച്ചുവരണേയെന്ന് ആരാധകർ

ഓസിസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കിടെ വിവാഹ അവധി;  ഇന്ത്യൻ യുവ സ്റ്റാർ പേസർ മുകേഷ് കുമാർ വിവാഹിതനായി; വധു ദിവ്യാ സിങ്; മൂന്നാം മത്സരത്തിൽ തോറ്റതോടെ വേഗം തിരിച്ചുവരണേയെന്ന് ആരാധകർ

മറുനാടൻ മലയാളി ബ്യൂറോ

ഗൊരഖ്പുർ: ഇന്ത്യയുടെ യുവ സ്റ്റാർ പേസർ മുകേഷ് കുമാർ വിവാഹിതനായി. ബിഹാർ സ്വദേശിയായ മുകേഷ് കുമാർ ചൊവ്വാഴ്ച ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ വച്ചാണ് വിവാഹിതനായത്. ഛപ്രയിലെ ബനിയപൂർ ബെറൂയി സ്വദേശിനിയായ ദിവ്യ സിങ് ആണ് വധു. ഇന്ത്യൻ താരങ്ങളും വിവാഹത്തിൽ പങ്കെടുക്കുന്നുണ്ട്. ഫെബ്രുവരിയിൽ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.

നടന്നുകൊണ്ടിരിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി-20 പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ഭാഗമാണ് മുകേഷ് കുമാർ. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിൽ കളിച്ച മുകേഷ് കുമാർ മൂന്നാം മത്സരത്തിൽ നിന്ന് അവധിയെടുത്താണ് വിവാഹ ആഘോഷത്തിനായി എത്തിയത്. റായ്പുരിൽ നടക്കുന്ന നാലാം മത്സരത്തിൽ മുകേഷ് കുമാർ തിരിച്ചെത്തുമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിലാണ് മുകേഷ് കുമാറിന്റെയും ദിവ്യാ സിങിന്റെയും വിവാഹ നിശ്ചയം നടന്നത്.

ചൊവ്വാഴ്ച നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം പങ്കെടുത്തു. മുകേഷ് തന്റെ വിവാഹത്തിൽ വധു ദിവ്യ സിങിനൊപ്പം 'ലോലിപോപ്പ് ലഗേലു' എന്ന ഭോജ്പുരി ഗാനത്തിന് നൃത്തം ചെയ്യുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

ഗോപാൽഗഞ്ചിലെ സദർ പ്രഖണ്ഡിൽ കാശിനാഥ് സിങ്ങിന്റേയും മാലതി ദേവിയുടെയും മകനാണ് മുകേഷ്. കൊൽക്കത്തയിൽ ടാക്‌സി ഡ്രൈവറാണ് പിതാവ് കാശിനാഥ്. ഈ വർഷമാണ് ക്രിക്കറ്റിന്റ മൂന്ന് ഫോർമാറ്റുകളിലും താരം അരങ്ങേറ്റം കുറിച്ചത്. അടുത്തിടെ രവിചന്ദ്രൻ അശ്വിൻ ജൂനിയർ മുഹമ്മദ് ഷമി എന്ന് മുകേഷിനെ വിളിച്ചിരുന്നു.

വിവാഹത്തിനായി മുകേഷ് കുമാർ ബിസിസിഐയോട് അവധി ആവശ്യപ്പെട്ടിരുന്നു. ബിസിസിഐ അദ്ദേഹത്തെ വിട്ടയച്ചു. ഇതിന് പുറമെ ദീപക് ചാഹറിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. നാലാം ടി20 മത്സരത്തിന് മുകേഷ് കുമാറിനെ ഉൾപ്പെടുത്തുമെന്ന് ബിസിസിഐയും അറിയിച്ചു.

മുകേഷ് കുമാർ ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും അരങ്ങേറ്റം കുറിച്ചു. ജൂലൈയിൽ വെസ്റ്റ് ഇൻഡീസിനെതിരെ ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറ്റം കുറിച്ചു. അതിന് ശേഷം ടി20യിലും അരങ്ങേറ്റം കുറിച്ചു. മുകേഷ് കുമാർ ഇതുവരെ ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും ഏഴ് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. മുകേഷ് കുമാർ ടെസ്റ്റിൽ രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഏകദിനത്തിലും ടി20യിലും ഓരോ വിക്കറ്റ് വീതം നേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP