Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വിസ് ഓപ്പൺ ബാഡ്മിന്റണിൽ ചരിത്രം കുറിച്ച് ഇന്ത്യൻ സഖ്യം; ഇന്ത്യക്ക് ആദ്യ ഡബിൾസ് കിരീടം സമ്മാനിച്ച് സാത്വിക്-ചിരാഗ് സഖ്യം; ഫൈനലിൽ ചൈനീസ് സഖ്യത്തെ കീഴടക്കിയത് നേരിട്ടുള്ള ഗെയിമുകൾക്ക്

സ്വിസ് ഓപ്പൺ ബാഡ്മിന്റണിൽ ചരിത്രം കുറിച്ച് ഇന്ത്യൻ സഖ്യം; ഇന്ത്യക്ക് ആദ്യ ഡബിൾസ് കിരീടം സമ്മാനിച്ച് സാത്വിക്-ചിരാഗ് സഖ്യം;  ഫൈനലിൽ ചൈനീസ് സഖ്യത്തെ കീഴടക്കിയത് നേരിട്ടുള്ള ഗെയിമുകൾക്ക്

സ്പോർട്സ് ഡെസ്ക്

ബേൺ: സ്വിസ് ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യക്ക് ആദ്യ ഡബിൾ കിരീടം സമ്മാനിച്ച് സാത്വിക് സായ്‌രാജ് രംഗിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം. സ്വിസ് ഓപ്പൺ സൂപ്പർ സീരീസ് 300 ബാഡ്മിന്റൺ പുരുഷ ഡബിൾസ് കിരീടത്തിലാണ് സാത്വിക്-ചിരാഗ് സഖ്യം മുത്തമിട്ടത്. ഫൈനലിൽ ചൈനയുടെ താങ് ക്വിയാൻ-റെൻ യു സിയാങ് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടക്കിയാണ് സാത്വിക്-ചിരാഗ് സഖ്യം പുതുചരിത്രമെഴുതിയത്.

എതിരാളികൾക്ക് ഒരവസരവും നൽകാതെ ആധികാരികമായാണ് ഇന്ത്യൻ സഖ്യം കിരീടത്തിൽ മുത്തമിട്ടത്. സ്‌കോർ; 21-19, 24-22 . ലോക 21-ാം നമ്പറുകാരായ ചൈനീസ് സഖ്യത്തെ 54 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുക്കമാണ് കീഴടക്കിയത്.

സ്വിസ് ഓപ്പൺ ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ ഡബിൾസ് കിരീടമെന്ന ചരിത്രനേട്ടമാണ് സാത്വിക്-ചിരാഗ് സഖ്യം സ്വന്തമാക്കിയത്. സ്വിസ് ഓപ്പണിന്റെ 68 വർഷത്തെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് ഇതുവരെ ഡബിൾസ് കിരീടം നേടാനായിട്ടില്ല.

കരിയറിലെ സാത്വിക്-ചിരാഗ് സഖ്യത്തിന്റെ അഞ്ചാം വേൾഡ് ടൂർ കിരീടമാണിത്. 2022 കോമൺവെൽത്തിൽ സ്വർണം നേടിയ ഇന്ത്യൻ സഖ്യത്തിന്റെ സീസണിലെ ആദ്യ കിരീടം കൂടിയാണ് സ്വിസ് ഓപ്പണിലേത്. ഈയിടെ നടന്ന ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ സാത്വിക്-ചിരാഗ് സഖ്യത്തിന് കിരീടം നേടാനായിരുന്നില്ല. സ്വിസ് ഓപ്പൺ കിരീടനേട്ടത്തോടെ ഉഗ്രൻ തിരിച്ചുവരവ് നടത്താനും ഇന്ത്യൻ സഖ്യത്തിനായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP