- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഞ്ജു വീണ്ടും ടീം ഇന്ത്യക്ക് വേണ്ടി കളിക്കുന്നു; ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഏകദിന ടീമിൽ ഇടം കണ്ടെത്തി; രോഹിത്തും കോഹ്ലിയും ടെസ്റ്റ് ടീമിൽ മാത്രം
മുംബൈ : ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീമിൽ മലയാളി താരം സഞ്ജു സാംസണും. ടി 20 ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിട്ടില്ല. രോഹിത് ശർമ്മയെയും വിരാട് കൊഹ്ലിയെയും ടി 20 ടീമിൽ ഉൾപ്പെടുത്തിയില്ല. നേരത്തെ രോഹിത് ശർമ്മ ടീമിൽ തിരിച്ചെത്തുമെന്നും നായകനാകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയിലെ താരങ്ങളെല്ലാം ദക്ഷിണാഫ്രിക്കൻ പര്യടനത്തിലും ടീമിലുണ്ടാകും റിതുരാജ് ഗെയ്ക്വാദ് മൂന്നു ടീമിലും ഇടംനേടി.അതേസമയം ടെസ്റ്റ് ടീമിനെ രോഹിത് ശർമ്മ നയിക്കും, വിരാട് കൊഹ്ലിയെയും ടീമിൽ ഉൾപ്പെടുത്തി. അജിങ്ക്യ രഹാനെയും ചേതേശ്വർ പൂജാരയും ടീമിൽ നിന്ന് പുറത്തായപ്പോൾ ശ്രേയസ് അയ്യർ ടീമിൽ തിരിച്ചെത്തി.
കെ.എൽ രാഹുലും ഇഷാൻ കിഷനുമാണ് വിക്കറ്റ് കീപ്പർമാർ. ഏകദിന ടീമിൽ ഇഷാൻ. സൂര്യകുമാർ യാദവ് എന്നിവരെ ഒഴിവാക്കി. കെ.എൽ രാഹുൽ ടീമിനെ നയിക്കും. യുസ്വേന്ദ്ര ചാഹലും ടീമിലുണ്ട്.
ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം :യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്കവാദ്, തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്ടൻ), റിങ്കു സിങ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്ടൻ), വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ദീപക് ചാഹർ.ടെസ്റ്റ് ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, യഷസ്വി ജയ്‌സ്വാൾ, വിരാട് കോലി, ശ്രേയസ് അയ്യർ, റുതുരാജ് ഗെയ്കവാദ്, ഇഷാൻ കിഷൻ ( (വിക്കറ്റ് കീപ്പർ), , കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദുൽ ഠാക്കൂർ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ.
ഏകദിന ടീം: റുതുരാജ് ഗെയ്കവാദ്, സായ് സുദർശൻ, തിലക് വർമ, രജത് പടീധാർ, റിങ്കു സിങ്, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സഞ്ജു സാംസൺ, അക്‌സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, യൂസ്വേന്ദ്ര ചാഹൽ, മുകേഷ് കുമാർ, ആവേഷ് ഖാൻ, അർഷ്ദീപ് സിങ്, ദീപക്.




