Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2023 അവസാനത്തോടെ 4,000 ത്തോളം പുതിയ നഴ്സുമാരെ കൂടി നിയമിക്കാനൊരുങ്ങി സിംഗപ്പൂർ; വിദേശികൾക്കും അവസരം

2023 അവസാനത്തോടെ 4,000 ത്തോളം പുതിയ നഴ്സുമാരെ കൂടി നിയമിക്കാനൊരുങ്ങി സിംഗപ്പൂർ; വിദേശികൾക്കും അവസരം

സ്വന്തം ലേഖകൻ

വിദേശികൾ ഉൾപ്പെടെ 4,000 ത്തോളം പുതിയ നഴ്സുമാരെ കൂടി നിയമിക്കാനൊരുങ്ങുകയാണ് സിംഗപ്പൂർ. രാജ്യത്തെ ആരോഗ്യ രംഗം വിപൂലികരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.ലീ കോങ് ചിയാൻ സ്‌കൂൾ ഓഫ് മെഡിസിനിൽ എന്റോൾ ചെയ്ത നഴ്സുമാർക്കുള്ള അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുമേഖലയിലെ സ്വദേശികളും വിദേശികളുമായ നഴ്സുമാർക്കിടയിലെ ആട്രിഷൻ നിരക്ക് 2020 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം വർദ്ധിച്ചതായും മന്ത്രി അറിയിച്ചു.ജൂലൈയിൽ, നഴ്‌സിങ് പ്രതിഭകളെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള ശ്രമത്തിൽ, 25,000-ലധികം നഴ്സുമാർക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 1.7 മുതൽ 2.1 മാസം വരെ പ്രത്യേക പേയ്മെന്റ് ലഭിക്കുമെന്ന് MOH പ്രഖ്യാപിച്ചിരുന്നു.

അടുത്ത വർഷം 4,000 ത്തോളം പുതിയ നഴ്സുമാർ ജോലിയിൽ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നവരിൽ, വിദേശ നഴ്സുമാർക്കും പ്രാദേശിക നഴ്സുമാർക്കും ഉയർന്ന അനുപാതം ഉണ്ടായിരിക്കും - ഏകദേശം 60:40 എന്ന അനുപാതത്തിൽ -ആയിരിക്കും ജോലി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP