Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചന്ദ്രനെ നൂറു മടങ്ങ് സൂം ചെയ്ത് ഫോട്ടോ എടുക്കാവുന്ന ക്യാമറയുമായി സാംസംഗ് ഫോൺ; സെൽഫികളിൽ നിന്നും ഫോട്ടോ ബോംബേഴ്‌സ് നീക്കം ചെയ്യുന്ന ഗൂഗിൾ പിക്സെൽ 7; ഐ ഒ എസ് - ആൻഡ്രോയ്ഡ് മത്സരം കടുക്കുമ്പോൾ ഉപഭോക്താക്കൾക്ക് പുതിയ ഫീച്ചറുകളുമായി ഫോണുകളെത്തുന്നു

ചന്ദ്രനെ നൂറു മടങ്ങ് സൂം ചെയ്ത് ഫോട്ടോ എടുക്കാവുന്ന ക്യാമറയുമായി സാംസംഗ് ഫോൺ; സെൽഫികളിൽ നിന്നും ഫോട്ടോ ബോംബേഴ്‌സ് നീക്കം ചെയ്യുന്ന ഗൂഗിൾ പിക്സെൽ 7; ഐ ഒ എസ് - ആൻഡ്രോയ്ഡ് മത്സരം കടുക്കുമ്പോൾ ഉപഭോക്താക്കൾക്ക് പുതിയ ഫീച്ചറുകളുമായി ഫോണുകളെത്തുന്നു

മറുനാടൻ ഡെസ്‌ക്‌

നപ്രീതിയുടെ കാര്യത്തിൽ ആപ്പിളിനെ പുറകിലാക്കാൻ ആൻഡ്രോയ്ഡ് ഫോണുകൾ വർഷങ്ങളായി മത്സരിക്കുകയാണ്. അത് ശരിക്കും കടുത്തു വന്നതോടെ പുതിയ ക്യാമറകളുമായി ഉപഭോക്താക്കളെ ആകർഷിക്കാൻ ഒരുങ്ങുകയാണ്ാൻഡ്രോയ്ഡ് ഫോണുകൾ. സാംസങ്ങിന്റെ പുതിയ എസ് 23 എത്തുന്നത് ഹൈ റെസൊലുഷൻ ക്യാമറയുമായിട്ടാണ്. ചന്ദ്രന്റെ ചിത്രം നൂറു മടങ്ങ് സൂം ചെയ്ത് എടുക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. അതേസമയം ഗൂഗിൾ പിക്സെൽ 7 നൽകുന്നത് സെൽഫിയിലെ ഫോട്ടോബോംബേഴ്സ് നീക്കം ചെയ്യാനുള്ള സൗകര്യമാണ്.

ആർക്കാണ്ചന്ദ്രന്റെ ചിത്രം ഇത്രയധികം സൂം ചെയ്ത് എടുക്കേണ്ടത് എന്ന് അറിയില്ല എന്ന തലക്കെട്ടോടെയാണ്ട്വിറ്റർ ഉപയോക്താവായ മാർക്വിസ് ഈ ഫൊണിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നത്. രാത്രികാല ആകാശത്തിന്റെ ചിത്രമെടുക്കാൻ ഏറ്റവും മികച്ചതാണീ ക്യാമറ എന്ന് മറ്റു ചിലരും സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല, നിങ്ങളുടെ ശബ്ദം കൊണ്ട് ഈ ക്യാമറയെ പ്രവർത്തന ക്ഷമമാക്കാൻ സാധിക്കും. ഗ്രൂപ്പ് ഫോട്ടോയും മറ്റും എറ്റുക്കുമ്പോൾ ഏറ്റവും സഹായകരമാകുന്ന ഒരു സൗകര്യമാണിത്.

അതേസമയം ഗൂഗിൾ പിക്സ്ല് ഫോണിൽ ഉള്ളത് മാജിക് എറേസർ എന്നൊരു പ്രത്യെക ഫംഗ്ഷനാണ്. നിങ്ങളുടെ ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ വന്നിട്ടുള്ള വ്യക്തികളെ ഇത് ഓട്ടോമാറ്റിക് ആയി ഹൈലൈറ്റ് ചെയ്യുകയും ചിത്രങ്ങളിൽ നിന്ന് അവ നീക്കം ചെയ്യുകയുംചെയ്യും. നിങ്ങൾ ലൈബ്രറിയിൽ പോയി, പിക്സെൽ കൊണ്ടെടുത്ത ഏതൊരു ചിത്രത്തിലും ടാപ്പ് ചെയ്താൽ റിമൂവ് പീപ്പിൽ ഇൻ ദി ബാക്ക് ഗ്രൗണ്ട് എന്ന ഓപ്ഷൻ ലഭിക്കും. അങ്ങനെ സംഭവിച്ചില്ലെങ്കിൽ, എഡിറ്റ് ഓപ്ഷനിൽ പോയി മാജിക് എറേസർ തിരഞ്ഞെടുക്കുക.

അത്തരത്തിൽ ആവശ്യമില്ലാത്ത ആളുകളെ ചിത്രങ്ങളിൽ നിന്നും നീക്കം ചെയ്യാനോ അല്ലെങ്കിൽ ബാക്ക് ഗ്രൗണ്ട് ഉപയോഗിച്ച് മൂടാനോ സാധിക്കും. അതുപോലെ ഗൂഗിളിന്റെ ലെൻസ് ആപ്പും ഇപ്പോൾ ഏറെ ജനപ്രിയമാവുകയാണ്. നിങ്ങൾ മൃഗങ്ങളുടെയോ സസ്യങ്ങളുടെയോ ചിത്രം എടുത്താൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് അത് ഏതാണെന്ന് ഈ ആപ്പിന് തിരിച്ചറിയാൻ കഴിയും. നിങ്ങളുടെ പിക്സെൽ ക്യാമറയിൽ മോഡ് ഓപ്ഷനിൽ പോയി ലെൻസ് ആക്ടിവേറ്റ് ചെയ്യാവുന്നതാണ്.

ഇവയോട് മത്സരിക്കുന്ന ഐഫോണും തീരെ മോശമല്ലാത്ത ഫീച്ചറുകൾ നൽകുന്നുണ്ട്. നിങ്ങൾ ചലിക്കുമ്പോൾ പോലും ഹാൻഡ് ഹെൽഡ് വീഡിയോകൾ സ്മൂത്ത് ആയി എടുക്കുന്നതിന് ഐ ഫോൺ 14, ഐഫോൺ 14 പ്രോ മോഡലുകൾ നിങ്ങളെ സഹായിക്കും. ഇതിനായി ക്യാമറ ആപ്പ് തുറന്ന് വീഡിയോ മോദിൽ പോവുക. പിന്നീറ്റ് ആക്ഷൻ മോദിൽ ടാപ് ചെയ്ത് അത് പ്രവർത്തനക്ഷമമാക്കുക. അതിനു ശേഷം ഷട്ടർ ടാപ് ചെയ്ത് ചിത്രീകരണം ആരംഭിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP