ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ ഉത്തർപ്രദേശിലെ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി പാർട്ടി മുൻ അധ്യക്ഷയുടെ രാജി. യു പി കോൺഗ്രസ് മുൻ അധ്യക്ഷ റീത്ത ബഹുഗുണ ജോഷി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അവർ നടത്തിയ നീക്കം കോൺഗ്രസിന് വലിയ ക്ഷീണമായി. പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ വേണ്ടി രാഹുൽ ഗാന്ധി നടത്തിയ യാത്ര അവസാനിച്ച ശേഷമാണ് റീത്തയുടെ തീരുമാനം.

ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിനെ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ അവർക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഈ അതൃപ്തിയുടെ ഭാഗമായാണ് ഇപ്പോൾ അവർ രാജിവച്ചിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ റീത്ത ആവശ്യപ്പെട്ട ലഖ്‌നൗ കന്റോൺമെന്റ് മണ്ഡലം കോൺഗ്രസ് നിഷേധിച്ചതും പാർട്ടി വിടുന്നതിലേക്ക് അവരെ പ്രേരിപ്പിച്ചു. 24 വർഷം കോൺഗ്രസിനെ സേവിച്ചു. ഇനി രാജ്യത്തിന്റെ നന്മയ്ക്കായി ബി.ജെപിയിൽ ചേരാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അവർ പ്രതികരിച്ചു.

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ കടന്നാക്രമിക്കാനും റീത്ത മടിച്ചില്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വം ജനം തള്ളിക്കളയും. ബിജെപിക്കും പ്രധാനമന്ത്രി മോദിക്കും മാത്രമേ രാജ്യത്തെ രക്ഷിക്കാൻ കഴിയൂവെന്നും അവർ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഒരു മാസം നീണ്ട യു.പി പര്യടനം അടുത്ത കാലത്താണ് സമാപിച്ചത്. കർഷകരുടെയും ന്യുനപക്ഷത്തിന്റെയും വോട്ട് ലക്ഷ്യമാക്കിയായിരുന്നു രാഹുലിന്റെ യാത്ര. കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രകാശ് കിഷോറിനെയും റീത്ത വെറുതെവിട്ടില്ല.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് റീത്ത ബിജെപി അംഗത്വം സ്വീകരിച്ചത്. റീത്തയുടെ സഹോദരനും മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ വിജയ് ബഹുഗുണയും നേരത്തെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. ഉത്തർപ്രദേശ് കോൺഗ്രസിലെ അനിഷേധ്യ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഹേമവതി നന്ദൻ ബഹുഗുണയുടെ മകളാണ് റീത്ത.

റീതയുടെ സഹോദരനും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ വിജയ് ബഹുഗുണ ഈ വർഷമാദ്യം ഒമ്പത് എംഎ‍ൽഎ മാരുമായി കോൺഗ്രസ് വിട്ടിരുന്നു. ഇത് സംസ്ഥാത്ത് രാഷ്ട്രപതി ഭരണത്തിനും ഇടയാക്കിയിരുന്നു. കോൺഗ്രസിന് പുറത്തുള്ള സാധ്യതകളാരായുമെന്ന് റീത പറഞ്ഞിട്ടുണ്ട്. സമാജ് വാദി പാർട്ടിയിലുടേയായിരുന്നു റീത രാഷ്ട്രീയത്തിലേക്കെത്തിയത് പിന്നീട് സമാജ് വാദി വിട്ട് കോൺഗ്രസിൽ ചേരുകായിരുന്നു. ഉത്തർപ്രദേശിൽ ദുർബലമായ കോൺഗ്രസിനെ റിതയുടെ പാർട്ടിമാറ്റം കുടുതൽ ദുർബലമാക്കും. ജാതി വോട്ടുകൾ ലക്ഷ്യംവെക്കുന്ന ബിജെപി മറ്റുപാർട്ടികളിൽ നിന്നുള്ള നേതാക്കളെ സ്വീകരിക്കുന്ന നയമാണ് പിൻതുടരുന്നത്്. ബഹുജൻ സമാജ് വാദി പാർട്ടിയുടെ നേതാവും മുൻ എംപിയുമായ ബ്രിജേഷ് പതകും ഇത്തരത്തിൽ ബിജെപിയിലേക്കത്തെിയിരുന്നു. ഇതും റീത ബഹുഗുണ ജോഷിക്ക് ഗുണകരമാവുമെന്നാണ് സൂചന.