- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ പതിമൂന്നാം ഭാഗം
മെസ്സിൽപോയി ആഹാരം കഴിച്ചശേഷം വിനോദ് മാഷിനെ പിന്തുടർന്ന് മാഷിന്റെയും പുകയുടെയും ഗന്ധം അലിഞ്ഞുകിടക്കുന്ന മുറിയിൽ വീണ്ടും എത്തിച്ചേർന്നു. കഞ്ചാവിന്റെ ഗന്ധംഅപ്പോഴും അവിടെനിറഞ്ഞു നിന്നിരുന്നു. വിനോദിന് അതു അസ്സഹനീയമായി തോന്നി. മാഷ് കട്ടിലിൽ ഇരുന്നു. പഴയ സൗഹാർദ്ദമോ മയമോ മുഖഭാവത്തിലുണ്ടായിരുന്നില്ല. അയാളുടെ മുഖംകണ്ട് വിനോദിനു ഭയമായി. മെസ്സിൽ നിന്നും വാങ്ങിയ മിഠായികൾ മേശപ്പുറത്തേക്കു വലിച്ചെറിഞ്ഞ് മാഷ് കട്ടിലിൽ നിവർന്നുകിടന്നു. ചുണ്ടിൽ ഒരു സിഗററ്റും പുകച്ചുകൊണ്ട് ബിജുവും അവരെ പിന്തുടർന്നെത്തി. നീണ്ടു മെലിഞ്ഞ മറ്റൊരു സീനിയർ വിദ്യാർത്ഥിയുംഒരു നവാഗതനോടൊപ്പം അപ്പോൾ അവിടേക്കുകടന്നു വന്നു. വിനോദ് നവാഗതന്റെ മുഖത്തേക്കു നോക്കി. തന്റെ ക്ലാസ്സിൽ പഠിക്കുന്ന പ്രദീപ് എന്ന വെളുത്ത പയ്യൻ. മാഷ്അവരെ നോക്കിചിരിച്ചു. ''ജോസേ, ഇതല്ലേഹാർട്ട്‌വീക്കായ പയ്യൻ?'' പ്രദീപിനെ നോക്കിക്കൊണ്ട്‌ജോസ്പറഞ്ഞു. ''അതെമാഷെ,. ഞാൻ മെസ്സിൽ നിന്നും പൊക്കിയപ്പോഴേ അയാളുടെ ഹൃദയംപടപടാന്നാ ഇടിക്കുന്നേ. ഇവിടിരുന്നാൽകേൾക്കാം എനിക്കാശബ്ദം.'' പ്രദീ
മെസ്സിൽപോയി ആഹാരം കഴിച്ചശേഷം വിനോദ് മാഷിനെ പിന്തുടർന്ന് മാഷിന്റെയും പുകയുടെയും ഗന്ധം അലിഞ്ഞുകിടക്കുന്ന മുറിയിൽ വീണ്ടും എത്തിച്ചേർന്നു. കഞ്ചാവിന്റെ ഗന്ധംഅപ്പോഴും അവിടെനിറഞ്ഞു നിന്നിരുന്നു. വിനോദിന് അതു അസ്സഹനീയമായി തോന്നി.
മാഷ് കട്ടിലിൽ ഇരുന്നു. പഴയ സൗഹാർദ്ദമോ മയമോ മുഖഭാവത്തിലുണ്ടായിരുന്നില്ല. അയാളുടെ മുഖംകണ്ട് വിനോദിനു ഭയമായി.
മെസ്സിൽ നിന്നും വാങ്ങിയ മിഠായികൾ മേശപ്പുറത്തേക്കു വലിച്ചെറിഞ്ഞ് മാഷ് കട്ടിലിൽ നിവർന്നുകിടന്നു.
ചുണ്ടിൽ ഒരു സിഗററ്റും പുകച്ചുകൊണ്ട് ബിജുവും അവരെ പിന്തുടർന്നെത്തി. നീണ്ടു മെലിഞ്ഞ മറ്റൊരു സീനിയർ വിദ്യാർത്ഥിയുംഒരു നവാഗതനോടൊപ്പം അപ്പോൾ അവിടേക്കുകടന്നു വന്നു.
വിനോദ് നവാഗതന്റെ മുഖത്തേക്കു നോക്കി. തന്റെ ക്ലാസ്സിൽ പഠിക്കുന്ന പ്രദീപ് എന്ന വെളുത്ത പയ്യൻ.
മാഷ്അവരെ നോക്കിചിരിച്ചു. ''ജോസേ, ഇതല്ലേഹാർട്ട്‌വീക്കായ പയ്യൻ?''
പ്രദീപിനെ നോക്കിക്കൊണ്ട്‌ജോസ്പറഞ്ഞു. ''അതെമാഷെ,. ഞാൻ മെസ്സിൽ നിന്നും പൊക്കിയപ്പോഴേ അയാളുടെ ഹൃദയംപടപടാന്നാ ഇടിക്കുന്നേ. ഇവിടിരുന്നാൽകേൾക്കാം എനിക്കാശബ്ദം.''
പ്രദീപിന്റെ ഹൃദയത്തിനു തകരാറുണ്ടെന്ന ധാരണ സീനിയർ വിദ്യാർത്ഥികളുടെ ഇടയിൽ പരന്നിരുന്നതിനാൽ അവന്റെ പരിഭ്രമവും പതർച്ചയുംമറ്റും കാണുമ്പോൾ തന്നെ സീനിയർ വിദ്യാർത്ഥികൾ റാഗിങ് വേണ്ടെന്നുവയ്ക്കുകയാണു പതിവ്. അങ്ങനെ അവന്റാഗിംഗിൽ നിന്നും രക്ഷപ്പെട്ടു നടക്കുകയായിരുന്നു.
പ്രദീപിനെ മാഷ് അടുത്തു വിളിച്ചിരുത്തി. ഹൃദയമിടിപ്പു പരിശോധിച്ചു.
പ്രധാനപ്പെട്ട ഏതെങ്കിലും അവയവത്തിനു തകരാറുണ്ടെന്നു പ്രചരിപ്പിച്ചാൽ റാഗിംഗിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുമെന്ന് നേരത്തേ തോന്നിയിരുന്നുവെങ്കിൽ എത്ര നല്ലതായിരുന്നു എന്ന് വിനോദ് ചിന്തിച്ചു.
'എങ്കിൽ ഈ കാട്ടാളന്മാരുടെ അപഹാസ്യമായ റാഗിംഗിന് ഇരയാകേണ്ടി വരുമായിരുന്നില്ലല്ലോ...ഇനിയും ചിന്തിച്ചിട്ടെന്തു പ്രയോജനം?'
വിനോദ്അവിടെഅനങ്ങാതെനില്ക്കുന്നതു കണ്ട്പ്രദീപിനെ കൊണ്ടു വന്ന നീളംകൂടിയ മനുഷ്യൻ അവനെ നോക്കിഗർജ്ജിച്ചു.''ഇങ്ങോട്ടുമാറിനില്ലെടോ.''
അതു കേട്ട്മാഷിന്റെമുഖഭാവവുംമാറിമറിഞ്ഞു. സാന്ദ്രതയേറിയ ക്രൗര്യംമുഖത്തുറഞ്ഞുകൂടി. മാഷ്‌വിനോദിനെ നോക്കി. അവൻ പെട്ടെന്ന്മാറിനിന്നു.
''അഴിച്ചുകളയെടാതുണിയെല്ലാം.'' ജോസിന്റെവായിൽനിന്നുംഅടുത്ത ഗർജ്ജനം മുഴങ്ങി.
അതിൽരസംകയറിയമാതിരിമാഷ്‌കട്ടിലിൽഎഴുന്നേറ്റിരുന്നുചിരിച്ചു. ദന്തങ്ങൾ കാട്ടിയുള്ളവികൃതമായആചിരികണ്ട്‌വിനോദ്‌വിറച്ചു.
അവൻതന്റെവസ്ത്രങ്ങൾ ഓരോന്നായിഉരിഞ്ഞുതുടങ്ങി. ഒരക്ഷരം പോലുംമിണ്ടാതെബിജു നിർവ്വികാരനായിഇരുന്നതേയുള്ളു.
നഗ്നനായവിനോദിനോടുമുഷ്ടി ചുരുട്ടാൻ ജോസ്ആവശ്യപ്പെട്ടു.
തന്നെ സ്‌നേഹിക്കുന്നുവെന്നുകരുതിയ, തന്നോടു സ്‌നേഹമായി പെരുമാറിക്കൊണ്ടിരുന്ന മാഷ്അയാളുടെ റാഗിംഗിനെ എതിർക്കാതെ പെട്ടെന്ന്ആളുമാറിയലുള്ള വിഷമവും തന്റെ കൂടെ പഠിക്കുന്ന ഒരു നവാഗതനെ സ്‌നേഹമസൃണമായി അടുത്തിരുത്തി അവന്റെ മുമ്പിൽ വച്ചു തന്നോട്അങ്ങനെയൊക്കെ കാട്ടുന്നതിലുണ്ടായ കുണ്ഠിതവും വിനോദിന്റെ മിഴികളിലൂടെ പുറത്തു വന്നു. അവനിറഞ്ഞൊഴുകി.
വിനോദിന്റെ കരച്ചിൽ കണ്ടിട്ടാകാം ബിജു സൗമ്യസ്വരത്തിൽ പറഞ്ഞു. ''താൻ തുണിയെല്ലാം എടുത്തുടുക്കടോ.''
അവൻ അതുകേട്ടുയുടൻ തന്നെ വസ്ത്രങ്ങൾ എല്ലാം വീണ്ടും ധരിച്ചു. അവന് ആശ്വാസം തോന്നി.
''ആ കസേരയിൽഇരുന്നൊടൊ.'' മാഷ് പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.
എല്ലാവരുംകുറെ നേരംമൗനം പൂണ്ടിരുന്നു.
മാഷ് മേശപ്പുറത്തേക്കു ചൂണ്ടിക്കൊണ്ടു വിനോദിനോട്ആവശ്യപ്പെട്ടു. ''ഒരു ടോഫി ഇങ്ങെടുക്ക്‌ടൊ.''
അവൻ മാഷിന്റെ കൈയിലേക്ക് ഒരു മിട്ടായി വച്ചുകൊടുക്കുമ്പോൾ അയാൾ വീണ്ടും പറഞ്ഞു. ''ല്ലാവർക്കും ഓരോന്നുകൊട്ക്കു.''
അവൻ എല്ലാവർക്കും മിഠായി വിതരണം ചെയ്തു. വിനോദിന്റെ കണ്ണുകളിലെ ആർദ്രത അപ്പോഴും മാറിയിരുന്നില്ല. പ്രദീപിനു കൊടുത്തപ്പോൾ അവനോടുവല്ലാത്ത ദേഷ്യംതോന്നി.
''താൻ എടുത്തില്ലിയടൊ?''
ഇല്ല എന്ന്കണ്ണുകൊണ്ട്മറുപടി നല്കിയിട്ട്‌വിനോദ്വീണ്ടുംകസേരയിൽമുഖം കുനിച്ച്ഇരുന്നു.
''താനുംഒന്നെടുത്തുളൂ.'' അവൻ ഒരു മിട്ടായി എടുത്തു ശബ്ദമുണ്ടാക്കാതെ പൊതി അഴിച്ച് അധരങ്ങൾക്കുള്ളിലാക്കി.
പെട്ടെന്ന്ഒരാൾഅവിടേക്ക്ഓടിക്കിതച്ചെത്തി. അതുകണ്ട് വിനോദിന്റെ ചിന്ത പതറി.
''മാഷേ, അങ്ങേ ഹോസ്റ്റലിൽ ഒരു പാർട്ടി ഭയങ്കരഷൈനിങ്. പറഞ്ഞിട്ടൊന്നും അനുസരിക്കുന്നില്ല.''
അതുകേട്ട പാടേമാഷ്ചാടിയെഴുന്നേറ്റ് അവിടേക്കു പാഞ്ഞു.
ജോസും പ്രദീപിനെ കൂട്ടി പുറത്തേക്കു നടന്നു.
വരാന്തയിലൂടെ നടന്നു പോയലൂയിഅവരെ കണ്ട്മാഷിന്റെ മുറിക്കുള്ളിലേക്കുകടന്നുവന്നു.
''എന്താ അളിയന്മാരു രണ്ടും മിഴിച്ചിരിക്കുന്നത്?'' ലൂയി ചിരിച്ചുകൊണ്ട്തമാശയായി ചോദിച്ചു.
ലൂയിയുടെ തമാശ കേട്ടിട്ടും വിനോദിനു ചിരിവന്നില്ല.
ലൂയി കട്ടിലിൽ കയറിക്കിടന്നു. പെട്ടെന്നു ഹോസ്റ്റലിലെ ലൈറ്റുകളെല്ലാം അണഞ്ഞു. അപ്പോൾ ആരോ ഉറക്കെവിളിച്ചുപറഞ്ഞു. ''സപ്ലൈ പോയേ.''
''ഈ ഹോസ്റ്റലിൽമാത്രമേ പോയിട്ടുള്ളേ. ഫ്യൂസ്‌വയർ പോയതാണേ.''
തുടർന്നുഹോസ്റ്റൽബോയിയെവിളിക്കുന്ന ശബ്ദംകേട്ടു.
അതിനെ അനുഗമിച്ചു ഗർജ്ജനങ്ങളും പാട്ടുകളുംഉയർന്നു. ഹോസ്റ്റൽ മുഴുവൻ മുഖരിതമായി. അലർച്ച...അട്ടഹാസം...കൂവൽ...കർണ്ണകഠോരശബ്ദങ്ങളിലുള്ള ഗാനങ്ങൾ...എല്ലാംഎല്ലാംഅവിടെ നിറഞ്ഞൊഴുകി.
ആ സമയം വിനോദിനോടു കട്ടിലിൽ കയറി കിടക്കാൻ ലൂയി ആവശ്യപ്പെട്ടു. അന്ധകാരം നിറഞ്ഞ ആ മുറിയിൽവിനോദ്തപ്പിത്തടഞ്ഞു കട്ടിലിൽ ഇരുന്നു.
ആദ്യദിവസം തന്റെ നഗ്‌നത പൊക്കിക്കാട്ടി ആട്ടിക്കൊണ്ടു നില്ക്കുന്ന ലൂയിയുടെ ചിത്രം വിനോദിന്റെ മനസ്സിൽ തെളിഞ്ഞു വന്നു. അവിടെ കിടക്കാൻ വിനോദിനു ഭയം തോന്നി.
''ഇവിടെകിടക്കെടോ.'' ലൂയിവീണ്ടും നിർബന്ധിച്ചപ്പോൾ അവൻ മനസ്സില്ലാമനസ്സോടെ അവിടെ കിടന്നു.
അതു കണ്ട ഉടൻ തന്നെ ലൂയിയുടെ സ്വഭാവം ശരിക്ക് അറിയാവുന്ന അളിയൻ മറുവശത്തും വന്നുകിടന്നു.
അവന്റെ ഒരു വശത്തു ലൂയി. മറുവശത്ത്അളിയനും.
ഒരു കുതിരക്കാരൻ.ആ കുതിരക്കാരന്റെകുതിര ഓടാൻ തയ്യാറെടുത്തുകൊണ്ട് തല പോക്കി നിന്നാടി. കുതിരയുടെ കാലുകൾ മുന്നോട്ടാഞ്ഞു. അതു വിനോദിന്റെ മറുവശത്തു കിടക്കുന്ന അളിയനു മനസ്സിലായി. കുതിരപായുന്നതിന്അനുവദിക്കാതെ അതിനു മുമ്പുതന്നെ ആ അളിയൻ കുതിരയുടെ കാലുകളെ വിലക്കി നിർത്തി.
ലൈറ്റുതെളിഞ്ഞു.
വിനോദിനോട്എഴുന്നേറ്റു പോകാൻ ബിജു പറഞ്ഞു. അവൻ പെട്ടെന്ന്കട്ടിലിൽ നിന്നും എഴുന്നേറ്റ് മുറിക്കു വെളിയിൽ കടന്നു.
ലൂയിയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടആശ്വാസത്തോടെനടക്കുമ്പോൾവിനോദ്വെറുതെ ഒന്നുതിരിഞ്ഞു നോക്കി. അപ്പോൾബിജുവുംലൂയിയുംതന്റെടപിന്നിൽ നടന്നുവരുന്നതുകണ്ട് അവൻ അറിയാതെ ഒന്നു ഞെട്ടി.
വിനോദ് തിരിഞ്ഞു നോക്കുന്നതു കണ്ട ലൂയി വിളിച്ചുപറഞ്ഞു. 'നില്ലെടോ. ഞങ്ങളും അങ്ങോട്ടാ.'
വിനോദ് അവിടെ നിന്നു.
അവർ വിനോദിന്റെു അടുത്തെത്തിയിട്ട് മുമ്പോട്ടു നടക്കുമ്പോൾ വിനോദും അവരുടെ പിന്നാലെ മെല്ലെ നടന്നു.
(തുടരും.......)



