Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202329Wednesday

'പിണറായി വിജയൻ പി ജയരാജനെ എന്റെ അടുത്തേക്കയച്ചു; നിയമസഭയിൽ ഞങ്ങൾ കണ്ടു': ഉമ്മൻ ചാണ്ടിയുടെ ആത്മകഥയിലെ പരാമർശം സത്യം; പിണറായി തന്നെ എം എൽ എ ഹോസ്റ്റലിലേക്ക് അയച്ചുവെന്നും കുറച്ചുരേഖകൾ കിട്ടിയെന്നും ജയരാജൻ

'പിണറായി വിജയൻ പി ജയരാജനെ എന്റെ അടുത്തേക്കയച്ചു; നിയമസഭയിൽ ഞങ്ങൾ കണ്ടു': ഉമ്മൻ ചാണ്ടിയുടെ ആത്മകഥയിലെ പരാമർശം സത്യം; പിണറായി തന്നെ എം എൽ എ ഹോസ്റ്റലിലേക്ക് അയച്ചുവെന്നും കുറച്ചുരേഖകൾ കിട്ടിയെന്നും ജയരാജൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ ആത്മകഥയിലെ തന്നെക്കുറിച്ചുള്ള പരാമർശം ശരിയാണെന്ന് സിപിഎം നേതാവ് പി ജയരാജൻ. പിണറായി തന്നെ എംഎൽഎ ഹോസ്റ്റലിലേക്ക് അയച്ചുവെന്നും കുറച്ചു രേഖകൾ കിട്ടിയെന്നും പി ജയരാജൻ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ജയരാജൻ.

ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് പറയുന്ന കത്തും കുറച്ചു രേഖകളും കിട്ടി. കിട്ടിയത് കൃത്യമായ ഉദ്ദേശങ്ങളോടെയായിരുന്നു. കുടുംബത്തിലെ പ്രശ്‌നങ്ങൾ രാഷ്ട്രീയത്തിലെ പ്രശ്‌നമാക്കി മാറ്റരുതെന്ന് പിണറായി പറഞ്ഞു. കോൺഗ്രസിന്റെ അകത്തെ ചേരിതിരിവിന്റെ അടിസ്ഥാനത്തിലാണ് അത്തരത്തിലൊരു കാര്യത്തിലെത്തിയത്. അക്കാര്യത്തിൽ സിപിഎം മൂല്യങ്ങൾ അധിഷ്ഠിതമായി പ്രവർത്തിച്ചു. കോൺഗ്രസിലെ ചില ആൾക്കാരാണ് ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ അത്തരത്തിൽ ചിത്രീകരിക്കാൻ ശ്രമിക്കുന്നതെന്നാണ് അനുമാനിക്കുന്നത്. എഐസിസിയുടെ ആസ്ഥാനത്തിലും ആ രേഖകൾ എത്തിച്ചേർന്നിരുന്നുവെന്ന് ജയരാജൻ കൂട്ടിച്ചേർത്തു.

മറിയം ഉമ്മന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് ചിലർ നടത്തിയ അപവാദ പ്രചാരണമാണ് ആത്മകഥയിൽ സൂചിപ്പിക്കുന്നത്. ''ഇതിനിടെ, മറിയയുടെ ഭർത്താവിന്റെ വീടുമായി ബന്ധപ്പെട്ട ചിലർ ലഘുലേഖകൾ അച്ചടിച്ച് പ്രചരിപ്പിച്ചു. അതുമായി അവർ പത്രസമ്മേളനം നടത്തി. ആരും അത് കാര്യമാക്കിയില്ല. അവർ പിണറായി വിജയനെ ചെന്നുകണ്ടു. അന്ന് അദ്ദേഹം സിപിഐ എം സംസ്ഥാന സെക്രട്ടറിയാണ്. അനുകൂല പ്രതികരണം പ്രതീക്ഷിച്ച് ചെന്നവർ നിരാശരായി മടങ്ങി എന്നാണ് ഞാൻ പിന്നീട് മനസ്സിലാക്കിയത്. അന്ന് ഞാൻ പ്രതിപക്ഷ നേതാവാണ്. പിണറായി വിജയൻ പി ജയരാജനെ എന്റെ അടുത്തേക്കയച്ചു. നിയമസഭയിൽ ഞങ്ങൾ കണ്ടു. ഇത്തരം വൃത്തികേടുകൾക്ക് കൂട്ടുനിൽക്കില്ലെന്ന സന്ദേശം എന്നെ അറിയിച്ചു.'' ( 'കാലംസാക്ഷി' - പേജ് 398).

സോളാർ കേസിനെ കുറിച്ചും ആത്മകഥയിൽ പരാമർശമുണ്ട്. ''സോളാറിൽ സംവിധായകർ പലതായിരുന്നു. പ്രധാന വേഷങ്ങൾ കൂടാതെ ഇടത്തരം കഥാപാത്രങ്ങളും തകർത്താടി.' 'കാലം സാക്ഷി' എന്ന ഉമ്മൻ ചാണ്ടിയുടെ ആത്മകഥ മുതിർന്ന മാധ്യമ പ്രവർത്തകനായ സണ്ണിക്കുട്ടി എബ്രഹാമാണ് എഴുതിയത

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP