Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടു പേർക്കും ഒരേ ഭാഷ, ഒരേ ശൈലി; എന്തിനാണ് കേരളത്തിൽ ഇനി ബിജെപിക്കും കോൺഗ്രസിനും രണ്ടു അധ്യക്ഷന്മാർ? രണ്ടു പാർട്ടിക്കും കൂടി ഒറ്റ അധ്യക്ഷൻ തന്നെ ധാരാളമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

രണ്ടു പേർക്കും ഒരേ ഭാഷ, ഒരേ ശൈലി; എന്തിനാണ് കേരളത്തിൽ ഇനി ബിജെപിക്കും കോൺഗ്രസിനും രണ്ടു അധ്യക്ഷന്മാർ? രണ്ടു പാർട്ടിക്കും  കൂടി ഒറ്റ അധ്യക്ഷൻ തന്നെ ധാരാളമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെ വലിച്ചുതാഴെയിടുമെന്ന് കെ.സുരേന്ദ്രനും, രണ്ടാം വിമോചന സമരം നയിക്കുമെന്ന് കെ.സുധാകരനും നടത്തിയ പ്രസ്താവനകളെ വിമർശിച്ചും പരിഹസിച്ചും മന്ത്രി മുഹമ്മദ് റിയാസ്. രണ്ടു പേർക്കും ഒരേ ഭാഷ,ഒരേ ശൈലി. എന്തിനാണ് കേരളത്തിൽ ഇനി ബിജെപിക്കും കോൺഗ്രസിനും രണ്ടു അധ്യക്ഷന്മാർ? രണ്ടു പാർട്ടിക്കും കൂടി ഒറ്റ അധ്യക്ഷൻ തന്നെ ധാരാളമെന്ന് റിയാസ് ഫേസ്‌ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം

LDF സർക്കാരിനെ വലിച്ചു താഴെയിടും എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാന സർക്കാരിനെതിരെ രണ്ടാം വിമോചന സമരം നയിക്കുമെന്ന് കെ. പി. സി. സി. പ്രസിഡന്റ് കെ.സുധാകരൻ.

ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സർക്കാരിനെ ജനാധിപത്യ വിരുദ്ധ രീതിയിൽ വലിച്ചു താഴെയിടാൻ ഉപയോഗിച്ച ആയുധം ആയിരുന്നു വിമോചന സമരം എന്നതിന് കാലവും ചരിത്രവും സാക്ഷി.  'സർക്കാരിനെ വലിച്ചു താഴെ ഇടുന്നതും' 'വിമോചന സമരം നയിക്കുന്നതും ' അഭിമാനകരമായി ഇന്നും കരുതുന്ന രണ്ടു നേതാക്കന്മാർ.

രണ്ടു പേർക്കും ഒരേ ഭാഷ, ഒരേ ശൈലി. എന്തിനാണ് കേരളത്തിൽ ഇനി ബിജെപിക്കും കോൺഗ്രസിനും രണ്ടു അധ്യക്ഷന്മാർ?  രണ്ടു പാർട്ടിക്കും കൂടി ഒറ്റ അധ്യക്ഷൻ തന്നെ ധാരാളം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP