Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ണൂർ ട്രെയിൻ തീവയ്പിൽ പ്രതിയെ കുറിച്ചുള്ള പൊലീസ് വാദം വിശ്വാസയോഗ്യമല്ല; അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എന്തെങ്കിലുമൊരു സാദ്ധ്യത 'ഉള്ളികൾക്ക്' തെളിയണമെങ്കിൽ കേരളം കത്തണം; കേരളത്തെ ദൈവം രക്ഷിക്കട്ടെ എന്ന് കെ ടി ജലീൽ

കണ്ണൂർ ട്രെയിൻ തീവയ്പിൽ പ്രതിയെ കുറിച്ചുള്ള പൊലീസ് വാദം വിശ്വാസയോഗ്യമല്ല; അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എന്തെങ്കിലുമൊരു സാദ്ധ്യത 'ഉള്ളികൾക്ക്' തെളിയണമെങ്കിൽ കേരളം കത്തണം; കേരളത്തെ ദൈവം രക്ഷിക്കട്ടെ എന്ന് കെ ടി ജലീൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീവച്ച സംഭവത്തിൽ പ്രതിയെ കുറിച്ചുള്ള പൊലീസിന്റെ നിഗമനം വിശ്വാസയോഗ്യമല്ലെന്ന് കെ ടി ജലീൽ എംഎൽഎ. ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിന് തീയിട്ടകേസിൽ പ്രതി ബംഗാളിലെ നോർത്ത് 24 പർഗാന സ്വദേശി പ്രസോൻജിത്ത് സിദ്ഗർ ഭിക്ഷാടകനാണെന്നും ഭിക്ഷാടനത്തിൽ പണം കിട്ടാതെ വന്നപ്പോഴുള്ള നിരാശയും മാനസികസംഘർഷവുമാണ് തീവണ്ടിക്ക് തീയിടാനുള്ള പ്രകോപനമെന്നുമാണ് പൊലീസ് കഴിഞ്ഞ ദിവസം വിശദീകരിച്ചത്.

കണ്ണൂർ ടൗണിൽ ഭിക്ഷ യാചിച്ചിട്ട് ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞത് ഒരു നിലക്കും വിശ്വാസയോഗ്യമല്ലെന്നും അത് പറഞ്ഞവർ വെറുതെ ഒരാളെ വേഷം കെട്ടി കണ്ണൂർ സിറ്റിയിൽ ഭിക്ഷക്ക് വിട്ടാൽ കാര്യം ബോദ്ധ്യമാകുമെന്നും ജലീൽ പറഞ്ഞു. ഫേസ്‌ബുക്കിലൂടെയാണ് ജലീലിന്റെ പ്രതികരണം.

'കേരളത്തെ ഗുജറാത്താക്കാനുള്ള 'ഗോധ്ര' സൃഷ്ടിക്കലാണോ സൈഫിയേയും പുഷൻ ജിത്തിനെയും മുന്നിൽ നിർത്തി 'ആരെങ്കിലും' ലക്ഷ്യമിടുന്നത്? പ്രതിയുടെ പേരാണോ ആസൂത്രിതവും അനാസൂത്രിതവും തീരുമാനിക്കാനുള്ള മാനദണ്ഡം?..കേരളത്തെ ദൈവം രക്ഷിക്കട്ടെ. എനിക്ക് ടിക്കറ്റെടുക്കുന്നവർ ഒരു വിസയും കൂടി എടുത്താൽ നന്നാകും'ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചു.

എന്നെ നാടു കടത്താൻ പറഞ്ഞ ശൂരനെവിടെ?

കണ്ണൂരിൽ ട്രെയിൻ കത്തിച്ച കൊൽക്കത്തക്കാരനായ പുഷൻജിത് സിദ്ഗറിന്റെ പശ്ചാതലം എന്താണ്? അദ്ദേഹത്തിന് ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ? അദ്ദേഹം ഉമാഭാരതിയുടേയോ മറ്റോ പ്രസംഗം സ്ഥിരമായി കേൾക്കുന്നയാളാണോ? അദ്ദേഹം വിചാരധാര വായിക്കാറുണ്ടോ? എലത്തൂരിൽ ട്രെയിനിന് തീയിട്ട സൈഫിക്കും കണ്ണൂരിൽ 'തീപ്പെട്ടിക്കൊള്ളി' കൊണ്ട് ട്രെയിൻ കത്തിച്ച 'മാന്ത്രികനും' തമ്മിൽ വല്ല ബന്ധവുമുണ്ടോ?

ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇനിയും വല്ല 'മാനസിക രോഗികൾ' ഭിക്ഷ യാചിക്കാൻ കേരളത്തിലെത്തുമോ? ഒന്നും കിട്ടാത്ത നിരാശയിൽ വല്ല ട്രെയിനിനോ ബസ്സിനോ തീയിടുമോ? കേന്ദ്ര ഏജൻസികൾക്ക് പറന്നെത്താനാണോ 'ട്രെയിനിന് തന്നെ മാനസിക രോഗികൾ തീയ്യിടുന്നത് ?കണ്ണൂർ ടൗണിൽ ഭിക്ഷ യാചിച്ചിട്ട് ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞത് ഒരു നിലക്കും വിശ്വാസയോഗ്യമല്ല. അത് പറഞ്ഞവർ വെറുതെ ഒരാളെ വേഷം കെട്ടി കണ്ണൂർ സിറ്റിയിൽ ഭിക്ഷക്ക് വിട്ടാൽ കാര്യം ബോദ്ധ്യമാകും.

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെയും മുഖ്യധാരാ മാധ്യമങ്ങളുടെയും മൗനം ഭയാനകമാണ്. നിജസ്ഥിതി പറയാൻ എല്ലാവരും മടിക്കുന്നു. അതല്ലെങ്കിൽ ഭയപ്പെടുന്നു. രണ്ടിലൊന്ന് ഉറപ്പ്. കേരളത്തെ ഗുജറാത്താക്കാനുള്ള 'ഗോധ്ര' സൃഷ്ടിക്കലാണോ സൈഫിയേയും പുഷൻ ജിത്തിനെയും മുന്നിൽ നിർത്തി 'ആരെങ്കിലും' ലക്ഷ്യമിടുന്നത്? പ്രതിയുടെ പേരാണോ ആസൂത്രിതവും അനാസൂത്രിതവും തീരുമാനിക്കാനുള്ള മാനദണ്ഡം?

വരുംനാളുകളിലും 'മനോരോഗമില്ലാത്ത' സൈഫിമാരും 'മനോരോഗികളായ' പുഷൻജിത്തുമാരും തീവണ്ടിക്ക് തീ വെക്കാൻ കേരളത്തിലെത്തില്ല എന്ന് എന്താണ് ഉറപ്പ്? അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ എന്തെങ്കിലുമൊരു സാദ്ധ്യത 'ഉള്ളികൾക്ക്' തെളിയണമെങ്കിൽ കേരളം കത്തണം. കേരളത്തെ മുസ്ലിം തീവ്രവാദ-ഭീകരവാദ കേന്ദ്രമാക്കി രാജ്യമൊട്ടുക്കും മാറ്റണം.കേരളത്തെ ദൈവം രക്ഷിക്കട്ടെ.

എനിക്ക് ടിക്കറ്റെടുക്കുന്നവർ ഒരു വിസയും കൂടി എടുത്താൽ നന്നാകും!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP