Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202305Tuesday

കുഴൽനാടന് എതിരായ ആരോപണത്തിൽ പിന്നോട്ട് പോയിട്ടില്ല; ആദ്യം വരുമാന സ്രോതസ് വെളിപ്പെടുത്തട്ടെ; കെഎംഎൻപി എന്ന സ്ഥാപനത്തിന്റെ റെപ്യുട്ടേഷൻ തകർക്കേണ്ട കാര്യം തനിക്കില്ല; മലക്കം മറിച്ചിലിൽ ഉരുണ്ടു കളിച്ച് സി എൻ മോഹനൻ

കുഴൽനാടന് എതിരായ ആരോപണത്തിൽ പിന്നോട്ട് പോയിട്ടില്ല; ആദ്യം വരുമാന സ്രോതസ് വെളിപ്പെടുത്തട്ടെ; കെഎംഎൻപി എന്ന സ്ഥാപനത്തിന്റെ റെപ്യുട്ടേഷൻ തകർക്കേണ്ട കാര്യം തനിക്കില്ല; മലക്കം മറിച്ചിലിൽ ഉരുണ്ടു കളിച്ച് സി എൻ മോഹനൻ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: മാത്യു കുഴൽനാടൻ പങ്കാളിയായ ലോ സ്ഥാപനത്തിനെതിരെ കള്ളപ്പണം ആരോപണം ഉയർത്തി രംഗത്തുവന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ മലക്കം മറിഞ്ഞ് രംഗത്ത്. വക്കീൽ സ്ഥാപനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് വക്കീൽ നോട്ടീസിന് മറുപടി നൽകിയ ശേഷം മോഹനൻ വീണ്ടും ഇക്കാര്യം ആവർത്തിച്ചു രംഗത്തുവന്നു.

കെഎംഎൻപി എന്ന സ്ഥാപനത്തിന്റെ റെപ്യുട്ടേഷൻ തകർക്കേണ്ട കാര്യം തനിക്കില്ല. വക്കീൽ സ്ഥാപനത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നാമ് മോഹനന്റെ ഇപ്പോഴത്തെ വാദം. കൂടാതെ മാത്യുവിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു. മാത്യു കുഴൽനാടൻ എംഎൽഎക്കെതിരായ ആരോപണത്തിൽനിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും കുഴൽനാടൻ കള്ള സത്യവാങ്മൂലമാണ് തെരഞ്ഞെടുപ്പ് സമയത്ത് നൽകിയതെന്നും മോഹനൻ ആവർത്തിച്ചു.

സത്യവാങ്മൂലത്തിൽ കാണിച്ചിട്ടുള്ള 95 ലക്ഷം രൂപവരുമാനം 32 ഇരട്ടിയായാണ് വർധിച്ചിട്ടുള്ളത്. അതെങ്ങിനെ സാധിച്ചു. അതിനുള്ള വരുമാനം എവിടെ നിന്നാണ്. ചിന്നക്കനാലിൽ വാങ്ങിയ സ്വത്തിന്റെ മൂല്യം ഒരുകോടി 32 ലക്ഷത്തിൽനിന്ന് 7 കോടിയായി മാറിയതെങ്ങിനെയാണ്. ദുബായിയിൽ കരിയർ ഗൈഡൻസ് സ്ഥാപനത്തിൽ 9 കോടി മുടക്കിയെന്ന് പറയുന്നു. അതിനുള്ള വരുമാനം എവിടെനിന്നാണ് .വിലയേറിയ കാറുകളും കമേഴ്ഷ്യൽ സ്‌പേസും കുഴൽ നാടൻ സ്വന്തമാക്കിയിട്ടുണ്ട്.

അവയ്ക്കുള്ള വരുമാന സ്രോതസ് എവിടെയാണ്. ഇതെല്ലാം ആണ് അറിയേണ്ടത്. എന്നാൽ അതിനൊന്നിനും കുഴൽനാടന് മറുപടിയില്ല. സ്വത്ത് സംബന്ധിച്ച് മാത്യുകുഴൽനാടനെതിരെ ആരോപിച്ചവക്കെല്ലാം തെളിവുണ്ട്. കുഴൽനാടൻ നൽകിയ സത്യവാങ്മൂലം നോക്കിയാൽ അതറിയാം. സി എൻ മോഹനൻ അനധികൃതമായ സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപിക്കുന്ന കുഴൽനാടൻ അതിനുള്ള തെളിവും പുറത്തുവിടണം.

മാധ്യമങ്ങളുടെ ലൈംലൈറ്റിൽ നിൽക്കാൻ സംസ്ഥാനത്ത് എല്ലായിടത്തും ഓടിനടന്ന് പത്രസമ്മേളനം നടത്തുന്ന കുഴൽനാടന്റെ രാഷ്ട്രീയം അല്ല സി എൻ മോഹനൻ നടത്തുന്നത്. അതിന്റെ ആവശ്യവുമില്ല. കാണിച്ചിരിക്കുന്ന വരുമാനവും ആർജിച്ച സ്വത്തും തമ്മിൽ ബന്ധമില്ലാതെ വരുമ്പോൾ എത് സാധാരണക്കാരനും സംശയം തോന്നും. അതിന്റെ പേരിൽ വരുന്ന കേസിനെയൊന്നും ഭയമില്ല. കുഴൽനാടൻ എത്ര കേസ് നടത്തി ,സി എൻ മോഹനൻ എത്ര കേസ് നടത്തി എന്ന് അപ്പോൾ പറയാമെന്നും സി എൻ മോഹനൻ പറഞ്ഞു.

അതേസമയം മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങി മോഹനൻ പിന്തിരിഞ്ഞോടാൻ ശ്രമിക്കുകയാണെന്നയിരുന്നു മാത്യു കുഴൽനാടന്റെ മറുപടി. വാർത്താ സമ്മേളനത്തിൽ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയ ശേഷം, കെഎംഎൻപി ലോ എന്ന സ്ഥാപനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് മോഹനൻ നൽകിയ മറുപടിയിൽ ഉള്ളതെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി. ഇത് സിപിഎമ്മിന്റെ സ്ഥിരം ശൈലിയാണ്. വക്കീൽ നോട്ടിസിനു രഹസ്യമായി മറുപടി അയച്ച് എല്ലാം ഒതുക്കാമെന്ന് മോഹനൻ വിചാരിക്കേണ്ടെന്നും നിയമടനപടികളുമായി മുന്നോട്ടു പോകുമെന്നും ഫേസ്‌ബുക്കിൽ പങ്കുവച്ച വിഡിയോയിൽ മാത്യു കുഴൽനാടൻ വ്യക്തമാക്കി.

''എതിർക്കുന്നവർക്കെതിരെ ആക്ഷേപങ്ങളും അധിക്ഷേപങ്ങളും ചൊരിഞ്ഞ് അവരുടെ മനോവീര്യം തകർത്ത് നിശബ്ദരാക്കുക എന്നത് സിപിഎം ശൈലിയാണ്. കൂടാതെ അധികാരം ഉപയോഗിച്ച് പീഡിപ്പിക്കാനും നിശബ്ദരാക്കാനും ശ്രമിക്കും. ഇതൊന്നും വിലപ്പോകാത്തപ്പോഴാണ് കായികമായി നേരിടാൻ അവർ ശ്രമിക്കുന്നത്. ഇത് കാലങ്ങളായി സിപിഎം പിന്തുടരുന്ന ഫാഷിസ്റ്റ് ശൈലിയാണ്.

നമ്മൾ ഇതിനെ ചങ്കുറപ്പോടെ നേരിടാൻ ഇറങ്ങിയാൽ അവർ പിന്നോട്ടു പോകുന്ന കാഴ്ചയും കാണാം. മുഖ്യമന്ത്രിക്കും മകൾക്കും എതിരെയുള്ള മാസപ്പടി വിഷയം സഭയിൽ ഉന്നയിച്ചതിനെ തുടർന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ എനിക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളും അധിക്ഷേപങ്ങളും നിങ്ങളും കേട്ടിരുന്നല്ലോ.

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം, കെഎൻഎംപി എന്ന സ്ഥാപനം കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു തുടങ്ങിയ ഒട്ടേറെ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഇതിനെതിരെ എന്റെ സ്ഥാപനം അദ്ദേഹത്തിന് അയച്ച വക്കീൽ നോട്ടീസിന് അദ്ദേഹം നൽകിയ മറുപടി വളരെ വിചിത്രമാണ്'' മോഹനന്റെ മറുപടിയെക്കുറിച്ച് വിശദീകരിക്കുന്ന വിഡിയോയ്ക്കൊപ്പം കുഴൽനാടൻ ഫേസ്‌ബുക്കിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP