Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202322Friday

രാജ്യത്തിന് ചീറ്റകളെ മാത്രം പോര; തൊഴിലില്ലായ്മയും വിലക്കയറ്റവും പോലെ രാജ്യത്തെ പ്രധാന പ്രശ്‌നങ്ങൾക്ക് പരിഹാരവും വേണം; ഇതൊന്നും കാണാതെയാണ് പ്രധാനമന്ത്രി ചീറ്റയുടെ ഫോട്ടൊയെടുക്കുന്നതെന്ന് രാഹുൽഗാന്ധി; ചീറ്റയെ കൊണ്ടുവന്നതിൽ സന്തോഷമേയുള്ളുവെന്നും രാഹുൽ; ആലപ്പുഴയിലെ ആദ്യ ദിന പര്യടനം ചേപ്പാട് സമാപിച്ചു

രാജ്യത്തിന് ചീറ്റകളെ മാത്രം പോര; തൊഴിലില്ലായ്മയും വിലക്കയറ്റവും പോലെ രാജ്യത്തെ പ്രധാന പ്രശ്‌നങ്ങൾക്ക് പരിഹാരവും വേണം; ഇതൊന്നും കാണാതെയാണ് പ്രധാനമന്ത്രി ചീറ്റയുടെ ഫോട്ടൊയെടുക്കുന്നതെന്ന് രാഹുൽഗാന്ധി; ചീറ്റയെ കൊണ്ടുവന്നതിൽ സന്തോഷമേയുള്ളുവെന്നും രാഹുൽ; ആലപ്പുഴയിലെ ആദ്യ ദിന പര്യടനം ചേപ്പാട് സമാപിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ:രാജ്യത്തിന് ചീറ്റകളെ മാത്രം പോരെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതൊന്നും കാണാതെ ചീറ്റയ്‌ക്കൊപ്പം ഫോട്ടോയെടുക്കുന്നു. ചീറ്റകളെ കൊണ്ടുവന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും എന്നാൽ ചീറ്റയ്‌ക്കൊപ്പം രാജ്യത്തെ പ്രശ്‌നങ്ങളും കാണണമെന്ന് രാഹുൽ ഗാന്ധി ആലപ്പുഴയിൽ പറഞ്ഞു.

ലോകത്തിൽ വെച്ചുതന്നെ അതിസമ്പന്നരുള്ള രാജ്യത്ത് തന്നെയാണ് ഏറ്റവും കൂടുതൽ തൊഴിൽരഹിതരെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ബിജെപിയുടെ വെറുപ്പിനും വിദ്വേഷത്തിനും ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്കുമെതിരായ യാത്രയാണിതെന്നും രാഹുൽ ഗാന്ധി ചേപ്പാട് നടന്ന സമാപനസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയിലെ ആദ്യദിന പ്രയാണം പൂർത്തിയാക്കി.ആവേശകരമായ വരവേൽപ്പാണ് യാത്രയ്ക്ക് ജില്ലയിൽ ലഭിച്ചത്.10ാം ദിവസത്തിലേക്ക് കടന്ന യാത്രയുടെ പ്രയാണം കൊല്ലം കരുനാഗപ്പള്ളി പുതിയ കാവിൽ നിന്നും ആരംഭിച്ച് നങ്ങ്യാർകുളങ്ങര ചേപ്പാട് എൻടിപിസി ഗ്രൗണ്ടിൽ അവസാനിച്ചു.കൊല്ലം ജില്ലയിലെ പര്യടനം പൂർത്തിയാക്കി രാവിലെ 8.30 തോടെയാണ് യാത്ര ആലപ്പുഴയിൽ പ്രവേശിച്ചത്.

കൊല്ലം ജില്ലയിലെ ആവേശകരമായ പ്രയാണത്തിനൊടുവിൽ ആലപ്പുഴയിലേക്ക് കടന്ന ഭാരത് ജോഡോ യാത്രയെ ജനങ്ങൾ ആവേശത്തോടെയാണ് വരവേറ്റത്. കരുനാഗപ്പള്ളി പുതിയ കാവിൽ നിന്നും ആരംഭിച്ച് ഓച്ചിറ വഴി ആലപ്പുഴയിലേക്ക് പ്രവേശിച്ച യാത്രയ്ക്ക് ആവേശകരമായ വരവേൽപ്പാണ് എങ്ങും ലഭിക്കുന്നത്. കേരളീയ കലാരൂപങ്ങളും വാദ്യമേളങ്ങളുമായിട്ടാണ് ആലപ്പുഴയിൽ യാത്രയയ്ക്ക് വരവേൽപ്പ് ഒരുക്കിയത്. യാത്രയുടെ ആദ്യപാദം കായംകുളത്തെ ജിഡിഎം ഗ്രൗണ്ടിൽ സമാപിച്ച ശേഷം ഭിന്നശേഷിക്കാരായ കുട്ടികളുമായി അദ്ദേഹം ആശയ വിനിമയം നടത്തി.

വൈകുന്നേരം ജിഡിഎം ഗ്രൗണ്ടിൽ നിന്നും വീണ്ടും ആരംഭിച്ച യാത്രയിൽ ആയിരങ്ങൾ അണിചേർന്നു.ഇതിനകം തന്നെ കേരള ജനത നെഞ്ചിലേറ്റിയ യാത്ര അക്ഷരാർത്ഥത്തിൽ ആലപ്പുഴയെ ആവേശത്തിരയിലാഴ്‌ത്തുകയാണ്. പതിവു പോലെ ജനഹൃദയങ്ങളിലേക്ക് ആഴ്ന്ന് ഇറങ്ങി അവരുടെ സ്പന്ദനങ്ങൾ തൊട്ടറിഞ് തന്നെയാണ് രാഹുൽ ഗാന്ധി ഇന്നും പ്രയാണം തുടർന്നത്. നങ്ങ്യാർകുളങ്ങര ചേപ്പാട് എൻടിപിസി ഗ്രൗണ്ടിൽ യാത്ര എത്തിയപ്പോൾ ചേർന്ന സമാപന സമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു.

കെ.സി വേണുഗോപാൽ എംപി, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല എംഎൽഎ, എംപിമാരായ കെ മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, എംഎൽഎമാരായ പി.സി വിഷ്ണുനാഥ്, സി.ആർ മഹേഷ് രാഷ്ട്രീയകാര്യസമിതി അംഗം എം ലിജു എന്നിവർ രാഹുൽ ഗാന്ധിക്കൊപ്പം യാത്രയെ അനുഗമിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP