- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുതിയ പ്രതിപക്ഷ സഖ്യത്തിന്റെ ഫോർമുല ഞങ്ങൾ വെളിപ്പെടുത്തുന്നില്ല; കോൺഗ്രസിന്റെ റോൾ എന്താണെന്ന് അവർക്ക് തീരുമാനിക്കാം; നിലപാട് ഉറപ്പിച്ച് അഖിലേഷ് യാദവ്; കോൺഗ്രസ്സിനെപ്പോലെ ബിജെപിയുടെ റോളും വൈകാതെ ഇല്ലാതാകുമെന്നും സമാജ്വാദി പാർട്ടി അദ്ധ്യക്ഷൻ
ന്യൂഡൽഹി: കോൺഗ്രസില്ലാതെയുള്ള പ്രതിപക്ഷ സഖ്യത്തിന് ശ്രമിക്കുന്നുണ്ടെന്ന് സമ്മതിച്ചതിന് പിന്നാലെ കോൺഗ്രസിന്റെ റോൾ എന്താണെന്ന് അവർക്ക് തീരുമാനിക്കാമെന്ന് പ്രതികരിച്ച് സമാജ്വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്.ശനിയാഴ്ചയാണ് പുതിയ പ്രതിപക്ഷ സഖ്യത്തിന് വേണ്ടിയുള്ള നീക്കങ്ങൾ സജീവമാണെന്ന് അഖിലേഷ് വ്യക്തമാക്കിയത്.
പ്രതിപക്ഷ സഖ്യത്തിന്റെ ഫോർമുല ഞങ്ങൾ വെളിപ്പെടുത്തുന്നില്ല.ലക്ഷ്യം ബിജെപിയെ പരാജയപ്പെടുത്തുകയെന്നതാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.ഏതെങ്കിലും പാർട്ടി അവർക്കെതിരെ നിൽക്കുകയാണെങ്കിൽ, അവർ ഇഡി, സിബിഐ, ആദായ നികുതി വകുപ്പിനെ അയക്കും.പ്രതിപക്ഷ കക്ഷികൾക്കെതിരെ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെ തുടർന്ന് കോൺഗ്രസിനെ പോലെ രാഷ്ട്രീയമായി വരും ദിവസങ്ങളിൽ ബിജെപിയും അവസാനിക്കുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.
'കോൺഗ്രസ് ഒരു ദേശീയ പാർട്ടിയാണ്, ഞങ്ങൾ പ്രാദേശിക പാർട്ടിയാണ്', എന്നായിരുന്നു അഖിലേഷിന്റെ കോൺഗ്രസിനെ കുറിച്ചുള്ള വാക്കുകൾ.വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ അമേഠി മണ്ഡലത്തിൽ തന്റെ പാർട്ടി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കോൺഗ്രസിന്റെ മുൻ ശക്തികേന്ദ്രമാണ് അമേഠി.1996 മുതൽ ഈ മണ്ഡലത്തിൽ എസ്‌പി മത്സരിക്കുന്നില്ല.2019ൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി ബിജെപിയുടെ സ്മൃതി ഇറാനി മണ്ഡലത്തിൽ വിജയിച്ചിരുന്നു. റായ്ബറേലിയിലും മത്സരിക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
രാജ്യത്ത് ജാതി സെൻസസ് നടത്തണമെന്നും അഖിലേഷ് യാദവ് പറഞ്ഞു.2024ലെ തെരഞ്ഞെടുപ്പിൽ വിഷയം ചർച്ചയാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യു.പി.എ രണ്ടാം വട്ടവും അധികാരത്തിലെത്തിയ സമയത്ത് അവർ വാഗ്ദാനം ചെയ്ത ജാതി സെൻസസ് നടപ്പാക്കിയില്ല.ബിജെപി സർക്കാർ അത് നടപ്പാക്കണം,' അഖിലേഷ് യാദവ് പറഞ്ഞു.എന്നാൽ ജാതി സെൻസസുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഉയർന്നിട്ടും കോൺഗ്രസിനെ പോലെ ബിജെപിക്കും സെൻസസ് നടപ്പാക്കാൻ താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നാം മുന്നണിക്കായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പശ്ചിമ ബംഗാൾ മഖ്യമന്ത്രി മമതാ ബാനർജി, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവരും മുന്നണിക്കായുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ബി.ജ.പിക്ക് എതിരെ പോരാടുക എന്നതായിരിക്കും മുന്നണിയുടെ ഏക ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.




