- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഖത്തറിൽ ബഹുനില കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു; തകർന്നുവീണത് 4 നില കെട്ടിടം; 7 പേരെ രക്ഷപ്പെടുത്താൻ സാധിച്ചതായി ഔദ്യോഗിക അറിയിപ്പ്
ദോഹ: ഖത്തറിൽ കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ദോഹ അൽ മൻസൂറയിലാണ് അപകടമുണ്ടായത്. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ ഏഴ് പേരെ രക്ഷപ്പെടുത്താൻ സാധിച്ചതായും ഔദ്യോഗിക അറിയിപ്പിൽ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മരണപ്പെട്ടയാൾ ഏത് രാജ്യക്കാരനാണെന്നത് വ്യക്തമല്ല.
ദോഹയിലെ മൻസൂറ ഏരിയയിലുള്ള നാല് നില അപ്പാർട്ട്‌മെന്റ് കെട്ടിടമാണ് തകർന്നത്. പാക്കിസ്ഥാൻ ഈജിപ്ത്, ഫിലിപ്പിനോ പ്രവാസികൾ താമസിച്ചിരുന്ന കെട്ടിടമായിരുന്നു ഇതെന്നാണ് സൂചന. ഈ സമയം കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന ഒരാൾ മരണപ്പെട്ടു. അവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. പരിസരത്തുള്ള ജനങ്ങളുടെ സുരക്ഷയ്ക്കാ ആവശ്യമായ നടപടികളും സ്വീകരിക്കുന്നതായി അധികൃതർ അറിയിച്ചു.
ബി റിങ് റോഡിൽ ലുലു എക്‌സപ്രസിന് അൽപം പിൻവശത്തായി സ്ഥിതിചെയ്തിരുന്ന കെട്ടിടമാണ് ബുധനാഴ്ച രാവിലെ തകർന്നത്. പൊലീസും സിവിൽ ഡിഫൻസും ആംബുലൻസ് സംഘങ്ങളും സ്ഥലത്തെത്തി ഉടനെ തന്നെ രക്ഷാപ്രവർത്തനം തുടങ്ങി. പ്രദേശം ഇപ്പോൾ സുരക്ഷാ വിഭാഗങ്ങളുടെ നിയന്ത്രണത്തിലാണ്. അപകട സ്ഥലത്തു നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.