- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പരിശോധനയ്ക്കിടെ മദ്യവുമായി പ്രവാസി യുവാവ് അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ 114 കുപ്പി മദ്യവുമായി പ്രവാസി യുവാവ് അറസ്റ്റിൽ. ജഹ്‌റയിലെ സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് വൻ മദ്യശേഖരവുമായി ഇയാൾ പിടിയിലായത്. രാജ്യത്തുടനീളം റോഡുകളിലും മറ്റ് വിവിധ പ്രദേശങ്ങളിലും സുരക്ഷാ പരിശോധനകൾ കർശനമാക്കിയതിലൂടെയാണ് ഇയാളെ പിടികൂടാൻ സാധിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പിടിച്ചെടുത്ത മദ്യക്കുപ്പികൾ ഉൾപ്പെടെ ഇയാളെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. അതേസമയം ഇയാൾ ഏത് രാജ്യക്കാരനാണെന്നത് ഉൾപ്പെടെ മറ്റ് വിശദാംശങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല.
Next Story