കാബുൾ: അഫ്ഗാനിസ്ഥാനിലെ കാബുളിൽ ചാവേർ സ്ഫോടനം. ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കുണ്ട്. അഫ്ഗാനിസ്ഥാനിലെ വിദേശകാര്യ മന്ത്രാലയത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. വിദേശകാര്യ മന്ത്രാലയത്തിന് സമീപമുള്ള കച്ചവട കേന്ദ്രങ്ങൾക്ക് സമീപത്തായിരുന്നു പൊട്ടിത്തെറി.

ആറ് പേർ മരിച്ചപ്പോൾ ഒരു കുട്ടിയടക്കം 12 പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. മരിച്ചവരെല്ലാം സാധാരണക്കാരാണ്. മൂന്ന് മാസത്തിനിടെ വിദേശകാര്യ മന്ത്രാലയത്തിന് സമീപം നടക്കുന്ന രണ്ടാമത്തെ സ്ഫോടനമാണിത്.