- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചൈനീസ് കടക്കെണിയിൽ തകർന്ന ശ്രീലങ്കയ്ക്ക് കൈത്താങ്ങ്; ഊർജം പകരാൻ ഐഎംഎഫ് സഹായം; വായ്പയുടെ ഒന്നാം ഘട്ടം ലഭിച്ചു
കൊളംബോ : ഐഎംഎഫ് അനുവദിച്ച ബെയ്ൽ ഔട്ട് പ്രോഗ്രാമിന്റെ ആദ്യഘട്ട ധന സഹായം ലഭിച്ചതായി ശ്രീലങ്കൻ പസിഡന്റ് റനിൽ വിക്രമസിംഗെ പാർലമെന്റിൽ പറഞ്ഞു. ഇത് സാമ്പത്തിക പ്രതിസന്ധി തരണംചെയ്യാൻ രാജ്യത്തെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിസന്ധിയിലായ ദ്വീപ് രാഷ്ട്രത്തിനായി 3 ബില്ല്യൺ ഡോളറിന്റെ രക്ഷാപ്രവർത്തനപാക്കേജിനാണ് തിങ്കാളാഴ്‌ച്ച ഐഎംഎഫ് അംഗീകാരം നൽകിയത്. ഇതിൽ 330 മില്യൺ (ദശലക്ഷം) ഡോളർ ആണ് ഇപ്പോൾ അനുവദിച്ചത്. ഐഎംഎഫ് അനുവദിച്ചതുക നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ മറിക്കടക്കാൻശ്രീലങ്കയെ സഹായിക്കുമെന്ന് റനിൽ വിക്രമസിംഗെ പറഞ്ഞു. ശ്രീലങ്കയുടെ 17ാംമത്തെ ഐഎംഎഫ് ബെയ്ൽ ഔട്ട് ആയിരുന്നു ഇത്. 2009 ലെ ആഭ്യന്തര യുദ്ധത്തിനു ശേഷം മൂന്നാമത്തെയും.
എത്രയും വേഗം സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനായി ഉഭയകക്ഷി ചർച്ചയ്ക്ക് തയ്യാറാണെന്നും.പൊതുമേഖല സ്ഥാപനങ്ങളുമായി ചർച്ച നടത്തുമെന്നും ശ്രീലങ്കൻ ധനമന്ത്രി അസങ്ക ഷെഹൻ സേമസിംഗെ പറഞ്ഞു.
കഴിഞ്ഞ വർഷമാണ് ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുന്നത്.ഇത് ശ്രീലങ്കൻ സമ്പദ്വ്യവസ്ഥയെ തകർത്തിരുന്നു. വിദേശനാണ്യശേഖരം മൂന്നിലെന്നായി ചുരുങ്ങിയത് രാജ്യത്ത് വല്ലാത്ത രാഷ്ട്രീയപ്രക്ഷുബ്ധതയ്ക്ക് വഴിവെച്ചു കൂടാതെ രാജപക്‌സെ കുടുംബത്തെ അധികാരത്തിൽ നിന്ന് താഴെയിറക്കാനും ഇത് കാരണമായി.