റിയാദ്: സൗദി അറേബ്യയിൽ നിയന്ത്രണം വിട്ടുമറിഞ്ഞ ട്രെയിലറിന് തീപിടിച്ച് ഡ്രൈവർ മരിച്ചു.അൽലൈത്തിന് സമീപം ദഹബ് ഗ്രാമത്തിൽ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം. മരണപ്പെട്ടത് പാക്കിസ്ഥാൻ സ്വദേശിയാണെന്നാണ് റിപ്പോർട്ടുകൾ.

മിനറൽ വാട്ടർ കാർട്ടനുകളുമായി പോവുകയായിരുന്ന ട്രെയിലറാണ് വ്യാഴാഴ്ച നോമ്പ് തുറ സമയത്തിന് അൽപം മുമ്പ് അൽ മിറാർ ചുരം റോഡിന്റെ അടിവാരത്തുവെച്ച് നിയന്ത്രണംവിട്ട് മറിഞ്ഞത്. തുടർന്ന് വാഹനത്തിൽ നിന്ന് ഇന്ധനചോർച്ച ഉണ്ടാവുകയും തീപിടിക്കുകയുമായിരുന്നു.