Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എച്ച്.ഒ.ഡിയുടെ ഓഫീസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ശ്രദ്ധ തൂങ്ങിയത്; ആശുപത്രിയിൽ എത്തിച്ചപ്പോൾ കോളേജ് അധികൃതർ തൂങ്ങിയ കാര്യം മറച്ചുവെച്ചു, പറഞ്ഞത് കുഴഞ്ഞു വീണുവെന്ന്; സത്യം പറയാത്തതു കൊണ്ട് കൃത്യമായി ചികിത്സ കിട്ടിയില്ല; അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണം; വിദ്യാർത്ഥികൾ സമരത്തിൽ

എച്ച്.ഒ.ഡിയുടെ ഓഫീസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ശ്രദ്ധ തൂങ്ങിയത്; ആശുപത്രിയിൽ എത്തിച്ചപ്പോൾ കോളേജ് അധികൃതർ തൂങ്ങിയ കാര്യം മറച്ചുവെച്ചു, പറഞ്ഞത് കുഴഞ്ഞു വീണുവെന്ന്; സത്യം പറയാത്തതു കൊണ്ട് കൃത്യമായി ചികിത്സ കിട്ടിയില്ല; അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ  മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണം; വിദ്യാർത്ഥികൾ സമരത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോളേജിനെതിരെ വിദ്യാർത്ഥികൾ സമരത്തിൽ. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധ സതീഷിനെ(20) വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രദ്ധ മരിച്ചത് കോളേജ് മാനേജ്‌മെന്റിലെ ചിലരുടെ മാനസിക പീഡനം കാരണമാണെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോളേജ് മാനേജമെന്റിനെതിരെ സമരത്തിലാണ് വിദ്യാർത്ഥികൾ.

ശ്രദ്ധയുടെ എച്ച്.ഒ.ഡിയാണ് മരണത്തിന് ഉത്തരവാദിയെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. എച്ച്.ഒ.ഡിയുടെ മുറിയിൽ നിന്നും ശ്രദ്ധ പുറത്തിറങ്ങിയത് കടുത്ത മാനസിക വിഷമത്തോടെയായിരുന്നു. ഇതിന് ശേഷമാണ് ആത്മഹത്യ ചെയ്തതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. ആത്മഹത്യാ ശ്രമം നടത്തിയ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ എത്തിച്ച ശേഷം കൃത്യമായ വിവരം നൽകാതിരിക്കയാണ് കോളേജ് അധികൃതർ ചെയ്തതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.

ഡോക്ടർമാരോട് പറഞ്ഞത് കുഴഞ്ഞു വീണു എന്നാണ്. ആത്മഹത്യാ ശ്രമം നടത്തി തൂങ്ങിയതാണെന്ന കാര്യം പറഞ്ഞില്ലെന്നുമാണ് വിദ്യാർത്ഥികൾ പറയുന്നത്. ദൈവത്തിന്റെ മാലാഖമാരെന്ന് പറയുന്ന കോളേജിലെ അദ്ധ്യാപകർ പോലും യാതൊരു കുറ്റബോധവും ഇല്ലാത്ത വിധമാണ് പെരുമാറിയതെന്നുമാണ് ആരോപണം. ശ്രദ്ധയ്ക്ക് നീതി കിട്ടാൻ വേണ്ടയുള്ള സമരത്തിന്റെ പേരിലും തങ്ങൾക്കെതിരെ നടപടികൾ ഉണ്ടാകുമെന്നും അവർ ഭയക്കുന്നു. ഇന്റേണൽ എക്‌സാമിന് മാർക്ക് വെട്ടിക്കുറയ്ക്കുമെന്നും മറ്റുമാണ് വിദ്യാർത്ഥികൾ പറയുന്നത്. മുമ്പ് പ്രതികരിച്ച വിദ്യാർത്ഥികൾക്ക് നേരെ ലാബ് എക്‌സാമിൽ തോൽപ്പിച്ച അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.

അതേസമയം കോളേജിനെതിരെ ആരോപണവുമായി ശ്രദ്ധയുടെ കുടുംബവും രംഗത്തുവന്നിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മൊബൈൽ ഫോൺ കോളജ് അധികൃതർ പിടിച്ചുവച്ചെന്ന് ഉൾപ്പെടെയാണ് വീട്ടുകാർ പരാതിപ്പെടുന്നത്. കോളജിന്റെ ലാബിൽ വച്ച് ശ്രദ്ധ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന് പറഞ്ഞ് ഫോൺ പിടിച്ചുവെച്ചെന്നും വിദ്യാർത്ഥിനെയ ശകാരിച്ചതായും കുടുംബം പറയുന്നു. ഫോൺ തിരികെ കിട്ടണമെങ്കിൽ എറണാകുളത്തുനിന്നും മാതാപിതാക്കൾ നേരിട്ട് കോളജിലെത്തണമെന്നും വിദ്യാർത്ഥിനിയോട് കോളജ് അധികൃതർ പറഞ്ഞിരുന്നു. കോളജ് അധികൃതർ കുട്ടിയുടെ വീട്ടുകാരെ ഫോൺ ചെയ്യുകയും ഫോൺ ഉപയോഗത്തിന്റെ കാര്യമുൾപ്പെടെ വീട്ടുകാരെ ധരിപ്പിക്കുകയും ചെയ്തു.

സെമസ്റ്റർ പരീക്ഷയ്ക്ക് വിദ്യാർത്ഥിക്ക് മാർക്ക് കുറഞ്ഞെന്ന കാര്യവും കോളജ് അധികൃതർ കുട്ടിയുടെ വീട്ടുകാരോട് പറഞ്ഞു. തുടർന്ന് പെൺകുട്ടിക്ക് കോളജിൽ അപമാനം നേരിടേണ്ടി വന്നുവെന്നുംഇത് വല്ലാത്ത മാനസിക ബുദ്ധിമുട്ടിലെത്തിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. കോളജ് ഹോസ്റ്റലിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാർത്ഥിനിയെ കണ്ടെത്തിയത്.

ഒപ്പമുള്ള സഹപാഠികൾ ഭക്ഷണം കഴിക്കാൻ പോയപോഴായിരുന്നു സംഭവം. ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രദ്ധയുടെ മരണത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം ശ്രദ്ധ സതീഷിന്റെ ആത്മഹത്യയിൽ സൈബറിടത്തും പ്രതിഷേധം ഇരമ്പുകയാണ്. തങ്ങളുടെ ഒപ്പം കളിച്ചു ചിരിച്ചു നടന്നവൾ ഊണിലും ഉറക്കത്തിലും കൂടെയുണ്ടായിരുന്നവൾ ഇപ്പോഴില്ലെന്ന നടുക്കത്തിലാണ് കോളേജിലെ വിദ്യാർത്ഥികളും.

കോളേജിൽ തുറന്നു സംസാരിക്കാൻ അനുവാദമില്ലാത്ത വിദ്യാർത്ഥികൾ തങ്ങളുടെ പ്രതിഷേധം സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പങ്കുവെക്കുന്നുണ്ട്. അതേസമയം മറ്റു കോളേജുകളിലായിരുന്നെങ്കിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയം മാധ്യമങ്ങൾ പോലും ഏറ്റെടുക്കുന്നില്ല എന്ന ആക്ഷേപവും സൈബറിടത്തിൽ ശക്തമാണ്. പെൺകുട്ടിയെ കുറിച്ചോ അവളുടെ മരണത്തെക്കുറിച്ചോ സംസാരിക്കാൻ വിദ്യാർത്ഥികൾക്ക് പോലും അനുവാദമില്ലാത്ത വിധം വിലക്കാണെന്നും സൈബറിടത്തിൽ അധികൃതർ ചൂണ്ടിക്കാട്ടുന്നു. കോളേജ് അധികൃതർ ഒരു ആദരാഞ്ജലിയിൽ മാത്രം ഒതുക്കിയെന്നുമാണ് സൈബറിടത്തിൽ വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP