Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു

ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം;  ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കരൾ സംബന്ധമായ അസുഖത്തെതുടർന്ന് കൊച്ചിയിലെ അമൃത ഹോസ്പിറ്റലിൽ ചികിത്സിലുള്ള നടൻ ബാലയെ കാണാൻ മകൾ പാപ്പുവെന്ന് വിളിക്കുന്ന അവന്തികയും അമൃതസുരേഷുമെത്തി.അശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ മകളെ കാണണമെന്ന ആഗ്രഹം ബാല സുഹൃത്തുക്കളോട് പങ്കുവെച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് മകളെ കാണാനുള്ള അവസരം സുഹൃത്തുക്കൾ ഒരുക്കിയത്.

കൊച്ചിയിലെ അമൃത ആശുപത്രിയിൽ കുടുംബ സമേതമാണ് അമൃത ആശുപത്രയിൽ എത്തിയത്. അമൃത ആശുപത്രിയിൽ തുടരുകയാണെന്ന് സഹോദരി അഭിരാമി സുരേഷ് അറിയിച്ചു. 'ബാല ചേട്ടന്റെ അടുത്തു ഞങ്ങൾ കുടുംബസമേതം എത്തി .. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു .. ചേച്ചി ഹോസ്പിറ്റലിൽ ബാല ചേട്ടനൊപ്പം ഉണ്ട്.. ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട് .. നിലവിൽ വേറെ പ്രശ്‌നങ്ങളൊന്നുമില്ല .. Kindly don't spread fake news at this hour', എന്നാണ് അഭിരാമി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

 

ബാലയുടെ സഹോദരൻ ശിവ ചെന്നൈയിൽ നിന്നും എത്തിയിട്ടുണ്ട്.നടൻ ആശുപത്രിയിൽ ആയതറിഞ്ഞ് ഉണ്ണി മുകുന്ദനും ആശുപത്രിയിലേക്ക് എത്തിയിരുന്നു.ഐസിയുവിൽ ബാലക്കൊപ്പമാണ് ഉണ്ണി ഉള്ളത്.നിർമ്മാതാവ് എൻഎം ബാദുഷ. വിഷ്ണു മുകുന്ദൻ തുടങ്ങിയവരും ഉണ്ണിക്കൊപ്പെത്തി ബാലയെ കണ്ടു

നിലവിൽ നടന് മറ്റു കുഴപ്പങ്ങൾ ഒന്നുമില്ലെന്നും ബാദുഷ വ്യക്തമാക്കി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ബാദുഷ ഇക്കാര്യം അറിയിച്ചത്. 'ഉണ്ണി മുകുന്ദനും, ഞാനും, വിഷ്ണു മോഹനും, സ്വരാജ്, വിപിൻ എന്നിവർ ഇന്ന് അമൃത ഹോസ്പിറ്റലിൽ വന്നു നടൻ ബാലയെ സന്ദർശിച്ചു. ബാല എല്ലാവരോടും സംസാരിച്ചു. നിലവിൽ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല. ചെന്നൈയിൽ നിന്നും സഹോദരൻ ശിവ ഹോസ്പിറ്റൽ എത്തിക്കൊണ്ടിരിക്കുന്നു. അതിനു ശേഷം കൂടുതൽ വിവരങ്ങൾ ഡോക്ടർ ഒഫീഷ്യൽ കുറിപ്പായി പിന്നീട് അറിയിക്കും. ദയവായി മറ്റു തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ ഇരിക്കുക',

ബാദുഷ ഫേസ്‌ബുക്കിൽ കുറിച്ചു.കഴിഞ്ഞ ദിവസമാണ് കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം ചികിത്സ തേടിയത്. അടിയന്തരമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. നേരത്തെയും കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബാല ചികിത്സ തേടിയിരുന്നു.

കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് ഇന്നലെ വൈകിട്ടാണ് ബാലയെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആണ് ബാല ചികിത്സയിലുള്ളതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്. തമിഴ്‌നാട്ടിൽ നിന്നും ബന്ധുക്കൾ എത്തിയ ശേഷം അവരുമായി ആലോചിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കാനാണ് ആലോചനയെന്നും ആശുപത്രി പി ആർ ഒ അറിയിച്ചു.

അൻപ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബാല തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം ബിഗ് ബി എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്, ഹീറോ, വീരം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. നടനും സഹനടനായും വില്ലനായും തിളങ്ങി. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ 'ഷെഫീക്കിന്റെ സന്തോഷത്തിൽ ആണ് ബാലയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ.

ബാലക്ക് മലയാള സിനിമയിലേക്ക് രണ്ടാം വരവിനു സാഹചര്യം ഒരുക്കിയത് ഉണ്ണി മുകുന്ദൻ നായകനും നിർമ്മാതാവുമായ 'ഷെഫീക്കിന്റെ സന്തോഷം' എന്ന സിനിമയാണ്. ഈ സിനിമയുടെ പ്രതിഫലത്തെ ചൊല്ലി തർക്കവുമുണ്ടായിരുന്നു. പ്രതിഫലം വേണ്ട എന്ന് പറഞ്ഞു ബാല അഭിനയിച്ചു എന്ന് ഉണ്ണിയും, തനിക്കു പ്രതിഫലമേ തന്നില്ല എന്ന് ബാലയും വാദിച്ചു. പണം വേണ്ടെന്നു പറഞ്ഞിട്ടും രണ്ടുലക്ഷം രൂപ നൽകിയതിന്റെ തെളിവും രേഖകളും പുറത്തുവിട്ടായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം. ഇതോടെ ബാല, ഉണ്ണി മുകുന്ദൻ പ്രശ്നങ്ങൾ എങ്ങും ചർച്ചയിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP