- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; നിലപാടിൽ മാറ്റമില്ല, സർക്കാർ ഹർഷിനയ്ക്കൊപ്പമെന്ന് മന്ത്രി വീണാ ജോർജ്
കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഇരയായ ഹർഷിനക്കൊപ്പമാണ് സർക്കാറെന്ന് മന്ത്രി വീണ ജോർജ്ജ്. കുറ്റക്കാരെ കണ്ടെത്തുകതന്നെ വേണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഹർഷിനയ്ക്ക് നീതി കിട്ടണമെന്നുതന്നെയാണ് ആഗ്രഹം. അന്വേഷണ കമ്മീഷൻ നടത്തിയ രണ്ട് അന്വേഷണവും തൃപ്തികരമല്ല എന്നതുകൊണ്ടാണ് പൊലിസ് അന്വേഷണം ആരംഭിച്ചതെന്നും സർക്കാർ ഹർഷിനയ്ക്കൊപ്പമാണെന്ന നിലപാടിൽ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഹർഷിന പറഞ്ഞത് വിശ്വസിക്കുന്നു എന്ന കാര്യത്തിൽ ഒരു മാറ്റവുമില്ല. അന്വേഷണം കൃത്യമായി നടക്കും. കുറ്റക്കാരെ കണ്ടെത്തും. തുടക്കംമുതൽ പറഞ്ഞതില്ലെല്ലാം ഉറച്ചുനിൽക്കുന്നു. ഹർഷിനയ്ക്ക് നടപടികളിലൂടെ നീതികിട്ടണമെന്നുതന്നെയാണ് ആഗ്രഹം. അന്വേഷണ കമ്മീഷൻ നടത്തിയ രണ്ട് അന്വേഷണവും തൃപ്തികരമല്ല എന്നതുകൊണ്ടാണ് പൊലീസ് അന്വേഷിക്കണമെന്ന് വകുപ്പ് ആവശ്യപ്പെട്ടത്. അന്വേഷണത്തിനനുസരിച്ച് നിയമ നടപടി സ്വീകരിക്കും.
ഈ വിഷയത്തിൽ ഒരാളെയും സംരക്ഷിക്കില്ല. പ്രതികൾ മെഡിക്കൽ കോളെജിൽ എത്തുന്നത് വിലക്കണമെന്ന് ഡി.എം.ഇ. പറഞ്ഞിട്ടുണ്ട്, മന്ത്രി പറഞ്ഞു. സമരം തുടരുകയല്ലേ എന്ന ചോദ്യത്തിന് പൊലീസ് അന്വേഷണം നടക്കട്ടെയെന്നും ഒരു കേസും അട്ടിമറിക്കപ്പെടില്ലെന്നും മന്ത്രി വ്യക്തമാക്കി.




