- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഞ്ചിയൂർ കോടതിയിൽ പ്രതി സാക്ഷിയെ കുത്തി വീഴ്‌ത്തി; ആക്രമണം, പ്രതിക്കെതിരെ സാക്ഷി പറയാൻ വന്നതിലുള്ള വിദ്വേഷത്താൽ
തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂർ കോടതി പരിസരത്ത് നാടകീയ രംഗങ്ങൾ. വീടുകയറി ആക്രമണം നടത്തിയ കേസിലെ വിചാരണക്കെത്തിയ സാക്ഷിയെ പ്രതി കുത്തി വീഴ്‌ത്തി. എറണാകുളം സ്വദേശി നിധിനാണ് കുത്തേറ്റത്. പേരൂർക്കട സ്വദേശിയെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ വിചാരണക്കിടെയാണ് പ്രതി വീണ്ടും അതിക്രമം നടത്തിയത്.
കോടതി കോമ്പൗണ്ടിനുള്ളിൽ വച്ച് പ്രതിയായ വിമൽ, സാക്ഷിയായ നിധിന്റെ പിറകിൽ കുത്തുകയായിരുന്നു. പ്രതിക്കെതിരെ സാക്ഷി പറയാൻ വന്നതിലുള്ള വിദ്വേഷത്തിലാണ് കുത്തിയത്. പരിക്കേറ്റ സാക്ഷിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story




