തിരുവനന്തപുരം: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽതൊട്ടു വന്ദിച്ച സൂപ്പർതാരം രജനീകാന്തിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ''കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്... എന്നാൽ ഇങ്ങിനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും..!'' എന്നാണ് ശിവൻകുട്ടി ഫേസ്‌ബുക്കിൽ കുറിച്ചത്.

പോസ്റ്റിനൊപ്പം #hukum #jailer എന്നീ ഹാഷ്ടാഗുകളും കൊടുത്തിട്ടുണ്ട്. യോഗിയുടെ കാലിൽ തൊട്ടുവണങ്ങുന്ന രജനീകാന്തിന്റെ വീഡിയോ വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. രജനിയെക്കാൾ ഇരുപതിലേറെ വയസ് കുറഞ്ഞ് യോഗിയുടെ കാൽതൊട്ടുവന്ദിച്ചത് ചൂണ്ടിക്കാട്ടിയാണ് വിമർശനം.തന്റെ പുതിയ ചിത്രമായ ജയിലർ ലഖ്‌നോവിൽ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് രജനീകാന്ത് എത്തിയത്. യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതി സന്ദർശിച്ച ശേഷം അദ്ദേഹത്തിന്റെ കാൽ തൊട്ടുവണങ്ങുകയായിരുന്നു. േ

യാഗി ആദിത്യനാഥുമായി ചേർന്നു സിനിമ കാണാൻ ആഗ്രഹുമുണ്ട് എന്നും സിനിമയുടെ വലിയ വിജയം ദൈവത്തിന്റെ അനുഗ്രഹമായി കാണുന്നു എന്നും ലക്നൗവിലക്ക് തിരിക്കും മുൻപ് രജനികാന്ത് പറഞ്ഞിരുന്നു. എന്നാൽ ജയിലർ സ്‌ക്രീനിങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്തില്ല. അദ്ദേഹത്തിന്റെ ഡെപ്യൂട്ടി കേശവ് പ്രസാദ് മൗര്യയാണ് സിനിമ കാണാൻ എത്തിയത്.