Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202424Saturday

ആദൂരിൽ 15 കാരിയെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ അമ്മാവൻ അറസ്റ്റിൽ; വിശദമായ മൊഴിയെടുത്തപ്പോൾ 23 കാരൻ കൂടി പോക്‌സോ കേസിൽ പിടിയിൽ

ആദൂരിൽ 15 കാരിയെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ അമ്മാവൻ അറസ്റ്റിൽ; വിശദമായ മൊഴിയെടുത്തപ്പോൾ 23 കാരൻ കൂടി പോക്‌സോ കേസിൽ പിടിയിൽ

ബുർഹാൻ തളങ്കര

കാസർകോട്: ആദൂരിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ അമ്മാവൻ അറസ്റ്റിൽ. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാൽപ്പത്തിയാറുകാരനെയാണ് ആദൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അതിനിടെ പെൺകുട്ടി നൽകിയ മൊഴിയെ തുടർന്ന് മറ്റൊരു 23 കാരനെ കൂടി പോക്‌സോ കേസിൽ പ്രതി ചേർത്തു.

കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയ ഡോക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വിശദമായ മൊഴിയെടുത്തത്. അപ്പോഴാണ് മറ്റൊരാൾ കൂടെ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായത്.

നേരത്തെ പെൺകുട്ടിയെ കയറിപ്പിടിച്ച മാതൃസഹോദരൻ, ഇക്കഴിഞ്ഞ ജൂൺ 23 നാണ് ലൈംഗികമായി പീഡിപ്പിച്ചത്. പെൺകുട്ടിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഉണ്ടായ മാറ്റവും, ശാരീരികമായി ഉണ്ടായ മാറ്റവും ശ്രദ്ധയിൽപ്പെട്ടതോടെ അടുത്ത ബന്ധു ചോദിച്ചപ്പോഴാണ് പീഡനത്തിനു ഇരയായ കാര്യം വ്യക്തമാക്കിയത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയും കേസെടുക്കുകയുമായിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP